For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ എക്‌സിമക്ക് വീട്ടുവൈദ്യം ഇതെല്ലാം

|

കുട്ടികളില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഏത് പ്രായത്തിലും ഉണ്ടാവുന്നുണ്ട്. ഇതില്‍ എക്‌സിമയെന്ന അണുബാധ നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കുഞ്ഞിനുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. എക്‌സിമ കുട്ടികളില്‍ ഉണ്ടാക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ചൊറിച്ചില്‍, ചുവപ്പ്, ചര്‍മ്മത്തിലെ കട്ടിയുള്ള പാടുകള്‍ എന്നിവയാണ് എക്‌സിമയുടെ ലക്ഷണങ്ങളില്‍ ചിലത്. എന്നാല്‍ ഇതൊരിക്കലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. വിവിധ തരത്തിലുള്ള എക്‌സിമയുണ്ടാവുന്നുണ്ട്. ഡിഷിഡ്രോട്ടിക് എക്സിമ, കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ്, അറ്റോപിക് ഡെര്‍മറ്റൈറ്റിസ്, സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് എന്നിങ്ങനെയാണ് അവ.

Home Remedies For Eczema

കുട്ടികളില്‍ ഏറ്റവും സാധാരണമായി ബാധിക്കുന്ന എക്‌സിമയാണ് അറ്റോപിക് എക്സിമ. വളരെ ചെറിയ കുട്ടികള്‍ മുതല്‍ ഇതുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമായ കുട്ടികളില്‍ ആണ് ഇത്തരം രോഗാവസ്ഥകള്‍ കാണപ്പെടുന്നത്. രോഗം പൂര്‍ണ്ണമായി ഭേദമാക്കാന്‍ ചികിത്സയില്ലെങ്കിലും, ഇത് മൂലം ഉണ്ടാവുന്ന അസ്വസ്ഥത പരിഹരിക്കുന്നതിന് വേണ്ടി സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് കുട്ടികളില്‍ ഉണ്ടാവുന്ന എക്‌സിമയുടെ കാരണങ്ങളും ലക്ഷണങ്ങളും പരിഹാരങ്ങളും എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

എക്‌സിമയുടെ കാരണങ്ങള്‍

എക്‌സിമയുടെ കാരണങ്ങള്‍

കുട്ടികളില്‍ എക്‌സിമ ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. എന്നാല്‍ എന്തുകൊണ്ടാണ് കുട്ടികളില്‍ എക്‌സിമ ഉണ്ടാവുന്നതി കാരണം എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചില ഘടകങ്ങള്‍ നിങ്ങളുടെ കുഞ്ഞിന് എക്‌സിമ ഉണ്ടാവുന്നതിലേക്ക് നയിക്കുന്നുണ്ട്. ഇതില്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും എന്തൊക്കെയാണ് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാരണങ്ങളെക്കുറിച്ച് നോക്കാം.

പാരമ്പര്യം

പാരമ്പര്യം

കുട്ടികള്‍ക്ക് പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നില്‍ ജനിതക ഘടകങ്ങളാണ് ഏറ്റവും കൂടുതല്‍. കുട്ടികളില്‍ അറ്റോപിക് എക്‌സിമക്ക് പ്രധാന കാരണം ജനിതകം തന്നെയാണ്. മാതാപിതാക്കള്‍ക്ക് ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും കുട്ടികള്‍ക്കും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ചര്‍മ്മത്തിലുണ്ടാവുന്ന ഫിലാഗ്രീന്‍ എന്ന ചര്‍മ്മത്തിന്റെ കുറവ് പലപ്പോഴും കുട്ടികളില്‍ എക്‌സിമ ബാധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധ സംവിധാനം

പ്രതിരോധ സംവിധാനം

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് കുട്ടികളുടെ ചര്‍മ്മത്തില്‍ എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സെന്‍സിറ്റീവ് ആയ ചര്‍മ്മമുള്ള കുഞ്ഞുങ്ങളില്‍ ആണെങ്കില്‍ ഇത് അലര്‍ജി പോലെ കാണപ്പെടുന്നു. ഇത്തരം അലര്‍ജികള്‍ കുട്ടികളില്‍ ഉണ്ടാവുന്നത് എക്‌സിമക്ക് കാരണമാകുന്നണ്ട്. ചൂട്, തണുപ്പ്, അല്ലെങ്കില്‍ വരണ്ട കാലാവസ്ഥ, പൂമ്പൊടി, വീട്ടിലെ പൊടിപടലങ്ങള്‍, സോപ്പ്, ചില ഭക്ഷണങ്ങള്‍ തുടങ്ങിവയാണ് കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കുട്ടികളില്‍ എക്‌സിമ ഉണ്ടെങ്കില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സാധാരണയായി കൈമുട്ടിന്റെ ചുളിവുകളിലും പാദങ്ങള്‍ക്ക് അടിയിലുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ആദ്യം കാണപ്പെടുന്നത്. അതികഠിനമായ ചൊറിച്ചില്‍, ചുവന്ന പാടുകള്‍, ചര്‍മ്മത്തിലുണ്ടാവുന്ന തിണര്‍പ്പ് എന്നിവയെല്ലാം രോഗ ലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ രോഗം ഗുരുതരമാവുന്നതിന് അനുസരിച്ച് രോഗത്തിന്റെ ലക്ഷണങ്ങളിലും മാറ്റം വരുന്നു. രോഗം കൂടുന്നതിന് അനുസരിച്ച് മുറിവിന്റെ നിറം മാറുന്നുണ്ട്. ഇത് കൂടാതെ ഈ സ്ഥലങ്ങളില്‍ വീക്കം ഉണ്ടാവുകയും ചര്‍മ്മത്തില്‍ കുമിള പോലെ കാണപ്പെടുകയും ചെയ്യുന്നു.

എക്‌സിമക്ക് പരിഹാരങ്ങള്‍

എക്‌സിമക്ക് പരിഹാരങ്ങള്‍

എക്‌സിമക്കുള്ള പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വീട്ടില്‍ തന്നെ ഒരു പരിധി വരെ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് ഈ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. നല്ലൊരു മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. വരണ്ട ചര്‍മ്മം പലപ്പോഴും ചര്‍മ്മത്തില്‍ അതികഠിനമായ ചൊറിച്ചില്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നല്ലൊരു മോയ്‌സ്ചറൈസര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കാവുന്നതാണ്. ഇത് രോഗലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിലെ വരള്‍ച്ച കുറക്കുകയും ചെയ്യുന്നുണ്ട്.

കുട്ടികളുടെ നഖങ്ങള്‍ വെട്ടുക

കുട്ടികളുടെ നഖങ്ങള്‍ വെട്ടുക

ചെറിയ കുട്ടികള്‍ ആയതു കൊണ്ട് തന്നെ നഖം കൊണ്ടുണ്ടാവുന്ന പോറലുകളുടെ ഗൗരവം പലപ്പോഴും അവര്‍ക്ക് മനസ്സിലാവണം എന്നില്ല. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ നഖങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചര്‍മ്മത്തില്‍ രോഗം ബാധിച്ച സ്ഥലത്ത് ചൊറിഞ്ഞ് അത് ഗുരുതരമായി മാറുന്നു. ഇത് വീണ്ടും അണുബാധയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് കുഞ്ഞിന്റെ നഖം വെട്ടിക്കൊടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് മുറിവ് വലുതാവുന്നതിനെ ഇല്ലാതാക്കുന്നു. ഇതോടൊപ്പം അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം പരിഹാരങ്ങള്‍ കൊണ്ട് മാത്രം കുഞ്ഞില്‍ നിന്ന് ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കണം എന്നില്ല. ചെറിയ രോഗ ലക്ഷണങ്ങളില്‍ നിന്ന് നമുക്ക് കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടി കൃത്യമായ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

ചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരംചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരം

English summary

Home Remedies For Eczema In Children In Malayalam

Here in this article we are sharing some home remedies for eczema in children in malayalam. Take a look.
Story first published: Thursday, April 28, 2022, 18:49 [IST]
X
Desktop Bottom Promotion