For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ദിവസവും അത്തിപ്പഴം ഔഷധത്തിനു സമം

|

കുട്ടികളുടെ ആരോഗ്യത്തെയും വികാസത്തെയും കുറിച്ച് മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും ശ്രദ്ധാലുക്കളാണ്. അവര്‍ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയും ശക്തമായും വളരാന്‍ പോഷകസമ്പുഷ്ടമായ നല്ല ഭക്ഷണം കഴിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. പഴങ്ങളും പച്ചക്കറികളും ഒരു കുട്ടിയുടെ ദൈനംദിന ഭക്ഷണത്തിന്റെ പ്രധാന ഭാഗമായതിനാല്‍, അവരുടെ ഭക്ഷ്യവസ്തുക്കളുടെ ആരോഗ്യ ആനുകൂല്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍, പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.

Most read: നിറം നോക്കി പോഷകമറിഞ്ഞ് വാങ്ങാം ഇനി പച്ചക്കറികള്‍Most read: നിറം നോക്കി പോഷകമറിഞ്ഞ് വാങ്ങാം ഇനി പച്ചക്കറികള്‍

ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴങ്ങളില്‍ ഒന്നാണ് അത്തി. കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പഴങ്ങളില്‍ ഒന്നാണിത്. ഇത് ദഹനത്തെ സഹായിക്കുകയും കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉത്തമമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് അത്തിപ്പഴം നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കുക.

അത്തിപ്പഴത്തിന്റെ പോഷക ഗുണങ്ങള്‍

അത്തിപ്പഴത്തിന്റെ പോഷക ഗുണങ്ങള്‍

അത്തിപ്പഴം പച്ചയാക്കും ഉണങ്ങിയതുമായ രൂപത്തിലും ഉപയോഗിക്കും. മെഡിറ്ററേനിയന്‍ പ്രദേശത്തെ ഭക്ഷണത്തില്‍ അത്തിപ്പഴത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. അത്തിപ്പഴത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ നാരുകളുടെ 28% ലയിക്കുന്ന രൂപത്തിലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായകമാണ്. സ്ഥിരമായി അത്തിപ്പഴം കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

അത്തിപ്പഴത്തിന്റെ പോഷക ഗുണങ്ങള്‍

അത്തിപ്പഴത്തിന്റെ പോഷക ഗുണങ്ങള്‍

ഫ്‌ളേനോയിഡുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് അത്തിപ്പഴം. അത്തിപ്പഴത്തില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ അത്തിപ്പഴത്തില്‍ മഗ്‌നീഷ്യം, ചെമ്പ്, ഇരുമ്പ്, തയാമിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തില്‍ 17 തരം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, അവയില്‍ അസ്പാര്‍ട്ടിക് ആസിഡും ഗ്ലൂട്ടാമൈനും പരമാവധി അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡിന്റെ നല്ല ഉറവിടമാണ് അത്തിപ്പഴം. കുറഞ്ഞ കലോറി പഴങ്ങളില്‍ ഒന്നാണ് അത്തിപ്പഴം. 100 ഗ്രാം അത്തിപ്പഴം 74 കലോറി നല്‍കുന്നു.

Most read:കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷMost read:കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷ

കുട്ടികള്‍ക്ക് അത്തി നല്‍കാമോ?

കുട്ടികള്‍ക്ക് അത്തി നല്‍കാമോ?

അത്തിപ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. അപസ്മാരം, ആസ്ത്മ, കരള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഭേദമാക്കാന്‍ ഈ പഴം വര്‍ഷങ്ങളായി ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അത്തിപ്പഴം കുട്ടികള്‍ക്കും നല്‍കാം. പനി, മലബന്ധം എന്നിവയ്ക്കിടെയുണ്ടാകുന്ന ശരീര താപനില കുറയ്ക്കാന്‍ അത്തിപ്പഴം സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ദഹനത്തിന് അത്തിപ്പഴം

ദഹനത്തിന് അത്തിപ്പഴം

കുട്ടികളുടെ ദഹനവ്യവസ്ഥ പൂര്‍ണ്ണമായും വികസിച്ചവയല്ല. ചില കുട്ടികളില്‍ ഇത് ദുര്‍ബലവുമാകുന്നു. വിവിധ ഭക്ഷണങ്ങളില്‍ നിന്നുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ദഹനത്തെ സഹായിക്കാനുമായി കുട്ടികള്‍ക്ക് അത്തിപ്പഴം നല്‍കാം. അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ധാരാളം വെള്ളം ആഗിരണം ചെയ്യുന്നു, ഇത് സ്വാഭാവിക പോഷകസമ്പുഷ്ടമായി പ്രവര്‍ത്തിക്കുന്നു. ഇത് കുട്ടികളുടെ മലവിസര്‍ജ്ജനം സുഗമമാക്കുന്നു.

Most read:പ്രമേഹം, ഹൃദയാരോഗ്യം: സുക്കിനി ഒരു അത്ഭുതംMost read:പ്രമേഹം, ഹൃദയാരോഗ്യം: സുക്കിനി ഒരു അത്ഭുതം

കരള്‍ സംരക്ഷണത്തിന് അത്തിപ്പഴം

കരള്‍ സംരക്ഷണത്തിന് അത്തിപ്പഴം

കരളിനെ സംരക്ഷിക്കാന്‍ അത്തിപ്പഴം സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്, പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ്, മഞ്ഞപ്പിത്തം എന്നിവ. അത്തരം കുട്ടികള്‍ക്ക് അവരുടെ ദൈനംദിന ഭക്ഷണത്തില്‍ അത്തിപ്പഴം നല്‍കിയാല്‍, വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കുട്ടികളെ സഹായിക്കുന്നതായിരിക്കും.

അണുബാധ ചെറുക്കുന്നു

അണുബാധ ചെറുക്കുന്നു

ബാക്ടീരിയ, വൈറസ് എന്നിവ മൂലമുണ്ടാകുന്ന അണുബാധകള്‍ക്ക് കുട്ടികള്‍ സാധാരണയായി ഇരയാകുന്നു. അത്തരം അണുബാധകള്‍ക്കെതിരെ പോരാടുന്നതിന് അത്തിപ്പഴം സഹായിക്കുന്നു. അത്തിപ്പഴത്തിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായിലെ ബാക്ടീരിയകളോട് പോരാടാന്‍ സഹായിക്കുന്നു. പല്ലുകള്‍ക്കോ മോണയിലോ ഉള്ള പ്രശ്‌നങ്ങള്‍ക്ക് അത്തിപ്പഴം വളരെയധികം ഉപയോഗപ്രദമാകും.

ശ്വാസകോശ പ്രശ്‌നങ്ങള്‍

ശ്വാസകോശ പ്രശ്‌നങ്ങള്‍

എല്ലാത്തരം അവശ്യ പോഷകങ്ങളും അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കുന്നതില്‍ ഇത് വളരെ നല്ലതാണ്. അത്തിപ്പഴം ഇരുമ്പിന്റെ നല്ല ഉറവിടമാണ്. ഒരു ഉണങ്ങിയ അത്തിപ്പഴം ദിവസവും കഴിക്കുകയാണെങ്കില്‍, പ്രതിദിന ഉപഭോഗത്തിന്റെ 2% ഇരുമ്പ് ശരീരത്തിന് നല്‍കുന്നു.

Most read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാMost read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാ

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

അത്തിപ്പഴം പതിവായി കഴിക്കുന്നത് കുട്ടിയുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. കുട്ടികള്‍ വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ എല്ലുകള്‍ ശക്തവും ആരോഗ്യകരവുമായിരിക്കേണ്ടതിനാല്‍, അത്തിപ്പഴത്തിന്റെ സമ്പന്നമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുട്ടികളില്‍ അസ്ഥി വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.

അത്തിപ്പഴം എങ്ങനെ നല്‍കാം

അത്തിപ്പഴം എങ്ങനെ നല്‍കാം

അത്തിപ്പഴം കുട്ടികള്‍ക്ക് അസംസ്‌കൃതമായോ ഉണങ്ങിയ രൂപത്തിലോ നല്‍കാം. കുട്ടികള്‍ ഇഷ്ടപ്പെടുന്ന വ്യത്യസ്ത ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാനും അത്തിപ്പഴം ഉപയോഗിക്കാം. ഉദാ. ഐസ്‌ക്രീമുകള്‍, സൂപ്പുകള്‍, പായസങ്ങള്‍ എന്നിവയില്‍ അത്തിപ്പഴം ചേര്‍ക്കാം. അല്ലെങ്കില്‍ ധാന്യങ്ങള്‍, സാന്‍ഡ്‌വിച്ചുകള്‍ എന്നിവയിലും ചേര്‍ക്കാം.

Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

പഴുത്ത അത്തിപ്പഴവും ഉണങ്ങിയ അത്തിപ്പഴവും വെളുത്ത ലാറ്റക്‌സ് ഉല്‍പാദിപ്പിക്കുന്നതിനാല്‍ അത്തിപ്പഴം ശരിയായി കഴുകണം. ഇല്ലെങ്കില്‍ ഇത് ശരീരത്തിലെത്തുമ്പോള്‍ ചില പ്രകോപനം കണ്ടേക്കാം. ചിലപ്പോള്‍ അത്തിപ്പഴം ചര്‍മ്മത്തിലെ പ്രകോപനം, മൂക്കൊലിപ്പ്, വയറിളക്കം അല്ലെങ്കില്‍ ഛര്‍ദ്ദി പോലുള്ള അലര്‍ജിക്ക് കാരണമാകും.

English summary

Health Benefits of Figs For Children

A fig is a reservoir of many nutrients useful for growth and development of kids. Learn more about the health benefits of figs for children.
X
Desktop Bottom Promotion