For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിലെ കടുത്ത ചുമക്ക് വെളുത്തുള്ളി ഇങ്ങനെ

|

കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വന്നാൽ അത് അമ്മമാരെ ചില്ലറയല്ല വലക്കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് പിന്നീട് നമ്മുടെ കുഞ്ഞിനെ എത്തിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട പ്രായം തന്നെയാണ് കുഞ്ഞുങ്ങളുടേത്. ഓരോ അവസ്ഥയിലും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരാണ് നമ്മളില്‍ ഓരോരുത്തരും. ഇതിന്‍റെ ഇരട്ടി പ്രശ്നങ്ങളാകും കുഞ്ഞിന് അസുഖങ്ങൾ വരുമ്പോൾ ഉണ്ടാവുന്നത്. കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചാൽ മാത്രമേ രോഗങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ.

Most read: ഗർഭധാരണത്തിൽ തടസ്സമോ, ഈ ഭക്ഷണങ്ങൾ കുറച്ച് മാസംMost read: ഗർഭധാരണത്തിൽ തടസ്സമോ, ഈ ഭക്ഷണങ്ങൾ കുറച്ച് മാസം

രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികളിൽ പലപ്പോഴും ആരോഗ്യം അത്ര സുഖകരമായിരിക്കണം എന്നില്ല. ഇവരിലാകട്ടെ എപ്പോഴും ജലദോഷവും പനിയും ചുമയും എന്ന് വേണ്ട രോഗങ്ങളുടെ കലവറയായിരിക്കും ഓരോ ദിവസവും. ഇതിനെ പ്രതിരോധിക്കുന്നതിന് മരുന്ന് കഴിക്കുന്നത് കുഞ്ഞിനെ വീണ്ടും തളർത്തുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിച്ചാൽ വീട്ടിൽ അമ്മമാർക്ക് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വെളുത്തുള്ളി കൊണ്ട് കുഞ്ഞിന്‍റെ ജലദോഷത്തേയും ചുമയേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്നത് എങ്ങനെ

തയ്യാറാക്കുന്നത് എങ്ങനെ

എങ്ങനെ വെളുത്തുള്ളി കുഞ്ഞിന്റെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. അതിനായി രണ്ട് വെളുത്തുള്ളി എടുത്ത് തൊലി കളയുക. ഇത് ചുട്ടെടുക്കുക. അതിന് ശേഷം ഇത് വെളിച്ചെണ്ണയിലോ അല്ലെങ്കിൽ ഒലീവ് ഓയിലിലോ എള്ളെണ്ണയിലോ നല്ലതു പോലെ മിക്സ് ചെയ്ത് ചേർക്കുക. വെളുത്തുള്ളി പൂർണമായും ഇതിൽ മിക്സ് ചെയ്ത് ചേർക്കണം. ഇതാണ് കുഞ്ഞിന് ജലദോഷത്തിന് ഉപയോഗിക്കേണ്ട ഒറ്റമൂലി.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് നമുക്ക് നോക്കാം. ഇത് ഉപയോഗിക്കുന്നതിന് വേണ്ടി ഈ എണ്ണയിൽ നിന്ന് അൽപം എടുത്ത് കുഞ്ഞിന്‍റെ നെഞ്ചിൽ ചെറിയ രീതിയിൽ തടവിക്കൊടുക്കാവുന്നതാണ്. അതിന് ശേഷം അൽപം കഴുത്തിലും അൽപം കുളിക്കുന്നതിന് മുൻപ് കാലിനടിയിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത് അരമണിക്കൂറിന് ശേഷം വീണ്ടും ആവർത്തിക്കുക. ഈ ഓയിൽ ഒരിക്കലും തലയിൽ തേക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉള്ളം കാലിൽ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. എന്നാൽ കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കില്‍ ഒരിക്കലും ഇത് ചെയ്യരുത്.

ജലദോഷത്തിന് പരിഹാരം

ജലദോഷത്തിന് പരിഹാരം

കുഞ്ഞിന് ജലദോഷം പോലുള്ള അസ്വസ്ഥതകൾ വളരെയധികം പരക്കെ കാണപ്പെടുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്. ഇത് കുഞ്ഞിന് മുകളില്‍ പറഞ്ഞത് പോലെ തേച്ച് പിടിപ്പിച്ചാൽ ജലദോഷത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അരമണിക്കൂർ കൂടുമ്പോൾ ഇത് ഒന്നു കൂടി ഉപയോഗിച്ചാൽ മതി. മൂക്കടപ്പും ജലദോഷവും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്നുണ്ട് വെളുത്തുള്ളി ഓയിൽ. ഇത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം നൽകുകയും എത്ര വലിയ ചുമക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ചുമയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് നൽകാവുന്ന ഏറ്റവും വലിയ പരിഹാരമാണ് വെളുത്തുള്ളി ഓയിൽ. ഒരു ദിവസം ഉപയോഗിച്ചാൽ തന്നെ നമുക്ക് കൃത്യമായ മാറ്റങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാൽ കുഞ്ഞിന് വെളുത്തുള്ളി ഓയിൽ തേക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ചെറിയ അളവിൽ വെളുത്തുള്ളി ഓയില്‍ എടുക്കുക എന്നുള്ളതാണ്. കുഞ്ഞിന്‍റെ ദേഹം വളരെയധികം സെൻസിറ്റീവ് ആയതു കൊണ്ട് തന്നെ അൽപം ഓയിൽ വളരെയധികം ഫലം ചെയ്യുന്നുണ്ട്. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുന്നില്ലെങ്കിൽ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

English summary

garlic home remedy for baby's cold and cough

In this article we are discussing about a simple garlic home remedy for baby's cold and cough. Read on.
X
Desktop Bottom Promotion