Just In
- 6 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില്‍ ശ്രദ്ധിക്കണം
- 7 hrs ago
ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?
- 8 hrs ago
സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്‍? സാധ്യത ഇവര്‍ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല്‍ വിക്ടോറിയ മഹല്‍ വരെ.. കൊല്‍ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്‍
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
കുട്ടികളിലെ ഭക്ഷണ അലര്‍ജികള്‍ നിസ്സാരമല്ല: കാരണവും പരിഹാരവും
കുട്ടികളില്‍ ഭക്ഷണത്തിന്റെ അലര്‍ജി നിസ്സാരമല്ല എന്ന് നമുക്കെല്ലാം അറിയാം. എന്ത് ഭക്ഷണം കുഞ്ഞിന് കൊടുക്കണം എന്നുള്ളതിനെക്കുറിച്ച് പലപ്പോഴും അമ്മമാര്‍ കണ്ഫ്യൂഷനില് ആവുന്നുണ്ട്. ഏത് ഭക്ഷണം ഏത് പ്രായത്തിലാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത് എന്നതിനെക്കുറിച്ച് അമ്മമാര്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളില്‍ ഭക്ഷണ അലര്‍ജികള്‍ അസാധാരണമല്ല. ഭക്ഷണ അലര്‍ജികള്‍ എല്ലാ കുട്ടികളിലും നാല് മുതല്‍ ആറ് ശതമാനം വരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മിക്ക ഭക്ഷണ അലര്‍ജികളും കുട്ടിക്കാലത്ത് തന്നെ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
പലപ്പോഴും കുട്ടികള്ടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് . കുട്ടികളിലെ ഭക്ഷണ അലര്‍ജിയുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെയാണ് കുട്ടികളില്‍ ഉണ്ടാവുന്ന അലര്‍ജിക്ക് കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഭക്ഷണ അലര്‍ജിയും ഭക്ഷണ അസഹിഷ്ണുതയും ശ്രദ്ധിക്കണം
എന്താണ് ഭക്ഷണ അലര്‍ജി, എന്താണ് ഭക്ഷണ അസഹിഷ്ണുത എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇവയില്‍ പലപ്പോഴും ഒരുപോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവ വ്യത്യസ്തമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്. രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് ഭക്ഷണ അലര്‍ജി. മറുവശത്ത്, ഭക്ഷണ അസഹിഷ്ണുത എന്ന് പറയുന്നത് ഒരു ദഹന വൈകല്യമായാണ് കണക്കാക്കുന്നത്. ഇതിനര്‍ത്ഥം ശരീരത്തിന് ചില ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ കഴിവില്ലാതാവുന്നു എന്നതാണ്.

ഭക്ഷണ അലര്‍ജിയുടെ കാരണങ്ങള്‍
ഭക്ഷണ അലര്‍ജിയുടെ കൃത്യമായ കാരണം എന്താണെന്ന് കൃത്യമായി ഇത് വരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും, ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സംയോജനം മൂലമാണ് ഭക്ഷണ അലര്‍ജി കുട്ടികളില്‍ ഉണ്ടാവുന്നത്. അത് പലപ്പോഴും കൂടുതല്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ഭക്ഷണ അലര്‍ജിയില്‍ പലപ്പോഴും ശരീരം ഒരു ഭക്ഷണ പ്രോട്ടീനിനെ ഒരു ആന്റിജനായി കാണുന്നു. ഇത് അപകടസാധ്യത ഉണ്ടാക്കുന്നതാണ്. ഭീഷണിയെ ചെറുക്കുന്നതിന് ശരീരം ഇമ്യൂണോഗ്ലോബുലിന്‍ (IgE) ആന്റിബോഡികള്‍ എന്ന പ്രത്യേക പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത് ശരീരത്തിന് പുറത്തുവിടുമ്പോള്‍, ഈ ആന്റിബോഡികള്‍ ഹിസ്റ്റാമിനും മറ്റ് രാസവസ്തുക്കളും പുറത്ത് വിടുന്ന അവസ്ഥയിലേക്ക് എത്തുന്നു.

ഭക്ഷണ അലര്‍ജിയുടെ കാരണങ്ങള്‍
ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരീരം പുറത്ത് വിടുന്നതിലൂടെ അത് പലപ്പോഴും ചര്‍മ്മത്തില്‍ ചുണങ്ങ്, അല്ലെങ്കില്‍ ചൊറിച്ചില്‍, ശ്വാസം മുട്ടല്‍, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് കുഞ്ഞിനെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം മുഴുവനായി വായിക്കാവുന്നതാണ്. കുഞ്ഞിന് നല്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലാണ് നാം ആദ്യമായി ശ്രദ്ധിക്കേണ്ടത്.

കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍
ഏത് ഭക്ഷണത്തിനും അലര്‍ജി പ്രതിപ്രവര്‍ത്തനത്തിന് കാരണമാകുമെങ്കിലും, ഇനിപ്പറയുന്ന എട്ട് ഭക്ഷണങ്ങളാണ് നല്ലൊരു ശതമാനം കുട്ടികളിലും അലര്‍ജിയുണ്ടാക്കുന്നത് എന്നതാണ്.
പാല്
മുട്ട
നിലക്കടല
സോയ
സാല്‍മണ്‍, കോഡ്, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍
ലോബ്സ്റ്റര്‍, ചെമ്മീന്‍, കക്കയിറച്ചി
ഗോതമ്പ്
ബദാം, വാല്‍നട്ട്, കശുവണ്ടി തുടങ്ങിയവ.

ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍
ഭക്ഷണത്തോടുള്ള അലര്‍ജി മൂലം കുട്ടികളില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ ലക്ഷണങ്ങളുടെ തീവ്രത ഒരു കുട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടാം. കുട്ടികളിലെ ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്. ഇവ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ നമുക്ക് ഈ പ്രശ്നത്തില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്.
ലക്ഷണങ്ങള്‍
ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ (തേനീച്ചക്കൂടുകള്‍)
ചൊറിച്ചില്‍ ചര്‍മ്മ തിണര്‍പ്പ് (എക്സിമ അല്ലെങ്കില്‍ അറ്റോപിക് ഡെര്‍മറ്റൈറ്റിസ്)
മൂക്കൊലിപ്പ് അല്ലെങ്കില്‍ അടഞ്ഞ മൂക്ക്
വായ, നാവ് അല്ലെങ്കില്‍ തൊണ്ടയുടെ വീക്കം
തുമ്മല്‍ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍
വയറുവേദന
ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി
ഡയറിയ എന്നിവയാണ് ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍, അനാഫൈലക്സിസും ഉണ്ടാകാം. അനാഫൈലക്സിസ് ഗുരുതരമായതും ജീവന് ഭീഷണിയുമുള്ള ഒരു അവസ്ഥയാണ്. ഇതിന് ഉടന്‍ തന്നെ ഡോക്ടറുടെ ഇടപെടല്‍ അത്യാവശ്യമാണ്.

ഗുരുതര ലക്ഷണങ്ങള്‍ എന്തൊക്കെ?
ഭക്ഷണ അലര്‍ജിയില്‍ പലപ്പോഴും പല വിധത്തിലുള്ള ഗുരുതര ലക്ഷണങ്ങള്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇളം അല്ലെങ്കില്‍ നീല നിറമുള്ള ചര്‍മ്മം, വീര്‍ത്ത കഴുത്തും ചൊറിച്ചിലും, തൊണ്ടയുടെ മുറുക്കം, ശ്വാസം മുട്ടല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ബോധം ഭാഗികമോ പൂര്‍ണ്ണമോ നഷ്ടപ്പെടുന്നത് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

എത്ര സമയം നിലനില്ക്കുന്നു?
ഭക്ഷണം കഴിച്ച് മിനിറ്റുകള്‍ മുതല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ മിക്ക ഭക്ഷണ അലര്‍ജി ഉണ്ടാക്കുന്നുണ്ട്. ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ഇത് നാലോ ആറോ മണിക്കൂറിന് ശേഷമോ അതിലും കൂടുതലോ സംഭവിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത് പക്ഷേ നിസ്സാരവത്കരിക്കുന്നത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് കുഞ്ഞിനെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഭക്ഷണ അലര്‍ജി രോഗനിര്‍ണയം
ഒരു ഡോക്ടര്‍ കുട്ടിയുടെ ലക്ഷണങ്ങള്‍ പഠിക്കുകയും അവരുടെ ഭക്ഷണക്രമം, കുടുംബം, മുന്‍പ് എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഇവ എല്ലാം മനസ്സിലാക്കുന്നതിന് ശ്രമിക്കുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ കുഞ്ഞിന് വേണ്ട എല്ലാ പരിശോദനകളും ഡോക്ടര്‍ നടത്തുന്നു. ഇതില്‍ ശാരിരിക പരിശോധനയാണ് ആദ്യത്തേത്. ഡോക്ടര്‍ കുട്ടിയുടെ ചര്‍മ്മം പരിശോധിക്കുകയും തിണര്‍പ്പിന്റെ ലക്ഷണങ്ങള്‍ നോക്കുകയും ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം തുടങ്ങിയവ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ കുഞ്ഞിന്റെ ഭക്ഷണ അലര്‍ജിയെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു.

എലിമിനേഷന് ടെസ്റ്റ്
ഈ പരിശോധനയില്‍ കുഞ്ഞിന്റെ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കുകയും ഏത് ഭക്ഷണമാണ് അലര്‍ജിയുണ്ടാക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഇത് വീണ്ടും കുഞ്ഞിന് പ്രശ്നമാവുന്നുണ്ടോ എന്ന് നോക്കുന്നതിന് വേണ്ടി വീണ്ടും ആ ഭക്ഷണം കുഞ്ഞിന്റെ ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.