For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ ഫാറ്റി ലിവര്‍; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

|

ഫാറ്റി ലിവര്‍ അഥവാ കരള്‍ വീക്കം എന്നത് പ്രായമായവര്‍ക്ക് മാത്രം വരുന്ന അസുഖമല്ല. സാധാരണ മദ്യപിക്കുന്നവരിലാണ് ഇത് കൂടുതല്‍ എന്നൊരു ധാരണ പൊതുവായുണ്ട്. എന്നാല്‍ അങ്ങനെയല്ല, കുട്ടികളിലും ഫാറ്റി ലിവറിന് സാധ്യത വളരെ കൂടുതലാണ്. പത്തില്‍ ഒന്ന് കുട്ടികളെ ഫാറ്റി ലിവര്‍ ബാധിക്കുന്നുവെന്ന് അമേരിക്കയിലെ പഠന ഗവേഷണങ്ങള്‍ പറയുന്നു. അമേരിക്കന്‍ ലിവര്‍ ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍, ഫാറ്റി ലിവര്‍ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇരട്ടിയിലധികമായി രോഗികളുടെ എണ്ണം.

Most read: ഓട്ടിസം; കരുതല്‍ വേണം കുട്ടികള്‍ക്ക്Most read: ഓട്ടിസം; കരുതല്‍ വേണം കുട്ടികള്‍ക്ക്

എന്താണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍

എന്താണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍

കരളില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ എന്നു വിളിക്കപ്പെടുന്ന നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. ചികിത്സ നല്‍കിയില്ലെങ്കില്‍, ഇത് ഗുരുതരമായ കരള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഫൈബ്രോസിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയ്ക്ക് ഇത് വഴിവയ്ക്കും. ഫാറ്റി ലിവര്‍ രോഗം രണ്ട് തരം ഉണ്ട്:

 കരള്‍ വീക്കം

കരള്‍ വീക്കം

കുട്ടികളില്‍ കരളില്‍ അധിക കൊഴുപ്പ് (ട്രൈഗ്ലിസറൈഡുകള്‍) ഉണ്ടാകുമ്പോള്‍ ഫാറ്റി ലിവര്‍ സംഭവിക്കുന്നു, പക്ഷേ വീക്കം അല്ലെങ്കില്‍ കോശ നാശമുണ്ടാകില്ല. കരളില്‍ അമിതമായ കൊഴുപ്പ് വര്‍ദ്ധിക്കുകയും വീക്കം, കോശ നാശം എന്നിവയ്ക്ക് കാരണമാവുമ്പോള്‍ നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് രോഗം സംഭവിക്കുന്നു. ചികിത്സിച്ചില്ലെങ്കില്‍, ഈ അവസ്ഥയില്‍ കരളിന് മുറിവേല്‍ക്കുകയും പ്രായപൂര്‍ത്തിയായപ്പോള്‍ കരള്‍ തകരാറിലാകുകയോ കരള്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിക്കുകയോ ചെയ്യും.

Most read:പരീക്ഷാക്കാലത്ത് കുട്ടികളില്‍ വളര്‍ത്തണം ഈ ആഹാരശീലംMost read:പരീക്ഷാക്കാലത്ത് കുട്ടികളില്‍ വളര്‍ത്തണം ഈ ആഹാരശീലം

കുട്ടികളില്‍ ഫാറ്റി ലിവറിന് കാരണം

കുട്ടികളില്‍ ഫാറ്റി ലിവറിന് കാരണം

കരളില്‍ വളരെയധികം കൊഴുപ്പ് (ട്രൈഗ്ലിസറൈഡുകള്‍) ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവര്‍ സംഭവിക്കുന്നത്. പ്രധാനമായും ഭക്ഷണ ശീലവും ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവുമാണ് കാരണം. ഫാറ്റി ലിവര്‍ രോഗം പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളില്‍ വികസിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. കൂടാതെ 10 വയസും അതില്‍ താഴെയുള്ള കുട്ടികളിലും രോഗം വികസിക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

* അമിതവണ്ണം

* ഇന്‍സുലിന്‍ പ്രതിരോധം

* പ്രീ-ഡയബറ്റിസ് അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹം

* ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന ട്രൈഗ്ലിസറൈഡുകള്‍

അമിതവണ്ണമാണ് കുട്ടികളിലെ ഫാറ്റി ലിവറിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. അമിതവണ്ണം ബാധിച്ച കുട്ടികള്‍ക്ക് ഫാറ്റി ലിവര്‍ രോഗം വരാന്‍ 38% അധിക സാധ്യതയുണ്ട്. കൂടാതെ ഫാറ്റി ലിവറിന് ജനിതക ഘടകങ്ങളും കാരണമാകാം. മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ഈ അസുഖം ലഭിച്ചേക്കാം.

Most read:ചൂടു കുറയ്ക്കാന്‍ ശീലിക്കണം ഈ ആഹാരശീലംMost read:ചൂടു കുറയ്ക്കാന്‍ ശീലിക്കണം ഈ ആഹാരശീലം

അപകടങ്ങള്‍ എന്തൊക്കെ

അപകടങ്ങള്‍ എന്തൊക്കെ

ഫാറ്റി ലിവര്‍ രോഗം ആജീവനാന്ത പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍, നേരത്തെയുള്ള ചികിത്സ പ്രധാനമാണ്. കാലക്രമേണ, ഫാറ്റി ലിവര്‍ വഷളാകുകയും കരളിന് ഗുരുതരമായ നാശമുണ്ടാക്കുകയും ചെയ്യും. രോഗം പുരോഗമിക്കുമ്പോള്‍, ഇത് നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് ആയി വികസിക്കും. ഫാറ്റി ലിവറിനെ ചികിത്സിക്കുന്നതിനുള്ള ഒരു വെല്ലുവിളി, ഗുരുതരമായ പാടുകള്‍ ഉണ്ടാകുന്നതുവരെ ഇത് പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല എന്നതാണ്. അമിതവണ്ണമുള്ള 9 നും 11 നും ഇടയില്‍ പ്രായമുള്ളവ കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ട്.

ഫാറ്റി ലിവര്‍ രോഗം മാറ്റാന്‍ കഴിയുമോ?

ഫാറ്റി ലിവര്‍ രോഗം മാറ്റാന്‍ കഴിയുമോ?

ഫാറ്റി ലിവര്‍ മാറ്റാനോ ചികിത്സിക്കാനോ ഫലപ്രദമായ മരുന്നുകളൊന്നുമില്ല. എന്നിരുന്നാലും, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ രോഗങ്ങളുടെ പുരോഗതിയെ വളരെയധികം തടയാന്‍ സാധിക്കും.

English summary

Fatty Liver in Children: Symptoms, Causes And Treatment in Malayalam

The number of children affected by fatty liver disease is on the rise. Read on symptoms, causes and treatment of fatty liver in children.
X
Desktop Bottom Promotion