For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരം ആരോഗ്യത്തിലേക്ക് വഴിമാറാന്‍ ഈ പോഷകങ്ങള്‍

|

കൗമാരക്കാലം എന്ന് പറയുന്നത് ഏതൊരു കുട്ടിയുടേയും വളര്‍ച്ചയുടെ കാലഘട്ടമാണ്. പലപ്പോഴും ഈ സമയത്ത് കൃത്യമായ ഭക്ഷണവും വെള്ളവും ആരോഗ്യത്തിന് ആവശ്യമായ കാര്യങ്ങളും എല്ലാം നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് കൗമാരപ്രായത്തിലുള്ള ഒരാള്‍ക്ക് നല്‍കേണ്ട ഭക്ഷണം, എന്തൊക്കെയാണ് ഇവരുടെ വളര്‍ച്ചക്ക് വേണ്ടി നാം ശ്രദ്ധിക്കേണ്ടത് തുടങ്ങി നിരവധി കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഭക്ഷണത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. ഈ പ്രായത്തില്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണമായിരിക്കില്ല പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത്, നേരെ തിരിച്ചും. കാരണം ആണ്‍കുട്ടികള്‍ക്ക് കലോറി അല്‍പം കൂടി കൂടുതല്‍ ആവശ്യമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം കൗമാരപ്രായത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കേണ്ടത്.

Essential Nutrients For Teenage Boys

ഒരുകുട്ടിയുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ കാര്യമാണ് ഭക്ഷണം എന്നത്. ഇത് ശരിയായ അളവില്‍ ശരിയായ പ്രായത്തില്‍ ലഭിച്ചാല്‍ അത് കുഞ്ഞിന് നല്‍കുന്ന ഗുണം എന്നത് നിസ്സാരമല്ല. അതുകൊണ്ട് തന്നെ കൗമാരത്തില്‍ ഓരോ മാതാപിതാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അവരുടെ വളര്‍ച്ചയെ സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണം നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ നല്‍കണം, എന്തൊക്കെ നല്‍കരുത് എന്നതിനെക്കുറിച്ച് ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കണം. അമ്മമാരുടെ മാത്രം ഉത്തരവാദിത്വമായി ഇതിനെ കാണരുത്. അച്ഛനും ഇക്കാര്യത്തില്‍ തുല്യ പങ്കാളിത്തം ഉണ്ടായിരിക്കും. അറിയാന്‍ വായിക്കൂ.....

ഒരു കൗമാരക്കാരന് ആവശ്യമായ പോഷകങ്ങള്‍

ഒരു കൗമാരക്കാരന് ആവശ്യമായ പോഷകങ്ങള്‍

ഒരു കുട്ടിയുടെ വളര്‍ച്ചയ്ക്ക് എല്ലാ പോഷകങ്ങളും വളരെയധികം അനിവാര്യമായതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി കുട്ടികള്‍ക്ക് സമീകൃതാഹാരം നല്‍കേണ്ടതാണ്. ഇത് കൂടാതെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാണ് പ്രധാനമായും നല്‍കേണ്ടതാണ്. ഇവയെല്ലാം ഊര്‍ജ്ജത്തിന്റെ കലവറയാണ്. അതുകൊണ്ട് തന്നെ വളര്‍ച്ചക്ക് യഥാക്രമം ഇവയെല്ലാം നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയെല്ലാം നമുക്ക് ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇവയെക്കുറിച്ച് കൂടുതല്‍ വായിക്കൂ.

കാര്‍ബോഹൈഡ്രേറ്റ്‌സ്

കാര്‍ബോഹൈഡ്രേറ്റ്‌സ്

കൗമാരക്കാരന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കാര്‍ബോഹൈഡ്രേറ്റ്. എന്നാല്‍ ഇത് രണ്ട് തരത്തിലാണ് ഉള്ളത്. ഇവയില്‍ ചിലത് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം ധാരാളം നല്‍കുന്നവയാണ്. ഇതില്‍ തന്നെ ഗോതമ്പ് പൊടി, അരി, നാരുകളുള്ള ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ പച്ചക്കറികള്‍ ഇതിന മികച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ കേക്ക്, മറ്റ് മധുര പാനീയങ്ങള്‍ എന്നിവയിലുള്ള പഞ്ചസാരയില്‍ കാണപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റ് കൗമാരത്തില്‍ നല്ലതെങ്കിലും അല്‍പം നിയന്ത്രിച്ച് നല്‍കുന്നതാണ് ഉത്തമം. എങ്കിലും കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം കാര്‍ബോഹൈഡ്രേറ്റ്‌സിലൂടെ ലഭിക്കുന്നു എന്നത് ഒരു വലിയ കാര്യം ഥന്നെയാണ്.

കൊഴുപ്പുകള്‍

കൊഴുപ്പുകള്‍

ശരീരത്തില്‍ അമിതമായി വേണ്ടാത്തതും എന്നാല്‍ ആവശ്യത്തിന് വേണ്ടതുമായ ഒന്നാണ് കൊഴുപ്പ്. അമിതമായാല്‍ അത് മറ്റ് പലസ അപകടങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ കൗമാരപ്രായത്തിലുള്ള ഒരു കുട്ടിക്ക് ശരീരത്തില്‍ കൊഴുപ്പ് അത്യാവശ്യമാണ്. മാണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ പൂരിത കൊഴുപ്പുകള്‍ എന്നാണ് ഇവയെ പറയുന്നത്. അതില്‍ തന്നെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഏറ്റവും ആരോഗ്യകരമായതാണ്. ഇതില്‍ പെടുന്നതാണ് ഒലിവ് ഓയില്‍, നിലക്കടല എണ്ണ, കശുവണ്ടി, വാല്‍നട്ട്, ബദാം തുടങ്ങിയവ.

കൊഴുപ്പുകള്‍

കൊഴുപ്പുകള്‍

സൂര്യകാന്തി, കുങ്കുമപ്പൂവ്, പരുത്തിവിത്ത്, എള്ള് എന്നിവയുടെ വിത്തുകളില്‍ നിന്നുള്ള എണ്ണകളില്‍ പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ആണ് അടങ്ങിയിട്ടുള്ളത്. പൂരിത കൊഴുപ്പുകളില്‍ ആണ് കൊളസ്‌ട്രോള്‍ ഉള്ളത്. അതുകൊണ്ട് തന്നെ കൊഴുപ്പ് ഒന്ന് ശ്രദ്ധിച്ച് കുഞ്ഞിന് നല്‍കേണ്ട ഭക്ഷണങ്ങളില്‍ പെടുന്നതാണ് പാല്‍, റെഡ് മീറ്റ്, വെളിച്ചെണ്ണ, പാം ഓയില്‍ എന്നിവ. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഒരിക്കലും പൂരിത കൊഴുപ്പിന്റെ അളവ് മൊത്തം കൊഴുപ്പിന്റെ 10% ല്‍ കൂടുതലാകരുത് എന്നതാണ്. ഇത് അപകടം ചെയ്യുന്നതാണ്.

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍ ഒരാളുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തിലും വിറ്റാമിനുകള്‍ മികച്ചതാണ്. കാരണം ഇത് അവന്റെ വളര്‍ച്ചയില്‍ മികച്ച പങ്ക് വഹിക്കുന്നു എന്നതാണ്. ഒരു കൗമാരക്കാരനായ ആണ്‍കുട്ടിക്ക് പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധമായും നല്‍കണം. കാരണം ഇത് അവരുടെ ശരീരത്തിന്റെ വളര്‍ച്ചക്ക് അത്യാവശ്യമായിട്ടുള്ളതാണ് എന്നത് തന്നെയാണ് കാര്യം. വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് വേണ്ടി നിര്‍ബന്ധമായും വെയില്‍ കൊള്ളുന്നതിനും ശ്രദ്ധിക്കണം.

ധാതുക്കള്‍

ധാതുക്കള്‍

ധാതുക്കള്‍ കുറഞ്ഞ അളവില്‍ ആവശ്യമായ സൂക്ഷ്മ പോഷകങ്ങളാണ് എന്നത് പലര്‍ക്കും അറിയില്ല.. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ടി കൗമാരക്കാരില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് ഇത്. എന്നാല്‍ നിങ്ങളുടെ കുഞ്ഞിന്റെ ആഹാരശീലം സമീകൃതമാണെങ്കില്‍ അവര്‍ക്ക് ഭക്ഷണത്തില്‍ നിന്ന് ഇത് ലഭിക്കുന്നുണ്ട്. എന്നാല്‍ സമീകൃതാഹാരമല്ലെങ്കില്‍ അത് ലഭ്യമാക്കുന്നതിന് നമ്മള്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിലൂടെ അവര്‍ക്ക് ലഭിക്കേണ്ട അവശ്യ ധാതുക്കളില്‍ കാല്‍സ്യം, ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം, അയഡിന്‍ എന്നിവയാണ് പ്രധാനമായത്. കുഞ്ഞിന് മുകളില്‍ പറഞ്ഞ തരത്തിലുള്ള എല്ലാ ഭക്ഷണങ്ങളും അവയില്‍ നിന്നുള്ള വിറ്റാമിനുകളും പ്രോട്ടീനും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണം.

കുഞ്ഞിലെ ദഹന പ്രശ്‌നം നിസ്സാരമല്ല: പരിഹാരം ഉടന്‍ കണ്ടെത്തണംകുഞ്ഞിലെ ദഹന പ്രശ്‌നം നിസ്സാരമല്ല: പരിഹാരം ഉടന്‍ കണ്ടെത്തണം

കുഞ്ഞുങ്ങളെ വലക്കും ആ വയറുവേദന നിസ്സാരമല്ല: കാരണങ്ങള്‍ ഇങ്ങനെകുഞ്ഞുങ്ങളെ വലക്കും ആ വയറുവേദന നിസ്സാരമല്ല: കാരണങ്ങള്‍ ഇങ്ങനെ

English summary

Essential Nutrients For Teenage Boys In Malayalam

Here in this article we are sharing some essential nutrients for teenage boys in malayalam. Take a look.
Story first published: Wednesday, April 13, 2022, 14:13 [IST]
X
Desktop Bottom Promotion