For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ കണ്ണിലെ ചൊറിച്ചിലും വരള്‍ച്ചയും നിസ്സാരമല്ലേ അല്ല: കാരണങ്ങള്‍ ഇതാണ്

|

കുഞ്ഞിന് കണ്ണില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടെങ്കില്‍ അതിന് ഉടനേ പരിഹാരം കാണേണ്ടത് അച്ഛനമ്മമാരുടെ ചുമതലയാണ്. കണ്ണിന്റെ കാര്യം കൂടി ആയതിനാല്‍ ഉടനെ തന്നെ പരിഹരിക്കപ്പെടേണ്ടതാണ്. കുഞ്ഞിന് ഏറ്റവും കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ് വരണ്ട കണ്ണുകള്‍. പഠിക്കുന്ന കുട്ടികളാണെങ്കില്‍ പറയുകയേ വേണ്ട. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം. കുഞ്ഞിന്റെ വരണ്ട കണ്ണുകള്‍ പലപ്പോഴും ഡ്രൈ ഐ സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് പിന്നീട് എത്തുന്നു. ഇത് നിങ്ങളുടെ കുഞ്ഞിന്റെ കാഴ്ചയെപ്പോലും പിന്നീട് ബാധിച്ചേക്കാം. എന്നാല്‍ സാധാരണ അവസ്ഥയില്‍ ഇത് കാഴ്ചത്തകരാറുണ്ടാക്കുന്നില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

Dry eyes in kids:

വരണ്ട കണ്ണുകള്‍ക്ക് വ്യത്യസ്ത കാരണങ്ങളുണ്ട്. ഇതിനെക്കുറിച്ച് പലപ്പോഴും പലര്‍ക്കും അറിയില്ല. ഇത് കുഞ്ഞുങ്ങളെയാണ് ഏറ്റവും കൂടുതല്‍ വേഗത്തില്‍ ബാധിക്കുന്നത്. പലപ്പോഴും വരണ്ട കാലാവസ്ഥ, പുക, അല്ലെങ്കില്‍ മലിനീകരണം എന്നിവ കണ്ണുകളെ വരണ്ട കണ്ണുകളാക്കി മാറ്റുന്നു. പലപ്പോഴും കണ്ണട സ്ഥിരമായി വെക്കുന്നവരിലും ഈ പ്രശ്‌നം കാണുന്നുണ്ട്. എന്നാല്‍ കുഞ്ഞിന് വരണ്ട കണ്ണുകള്‍ ഒരു വെല്ലുവിളിയായി മാറുന്നുണ്ട് എന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ നല്ലൊരു നേത്രരോഗവിദഗ്ധനെ കാണേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടത്തിലേക്ക് നിങ്ങളുടെ കുഞ്ഞിന്റെ കാഴ്ചയെ എത്തിച്ചേക്കാം. എന്തൊക്കെയാണ് വരണ്ട കണ്ണിന്റെ പുറകില്‍, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

കുട്ടികളില്‍ കണ്ണുകള്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നത് എന്താണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. ഡ്രൈ ഐ സിന്‍ഡ്രോം കുട്ടികള്‍ക്ക് വായന, കമ്പ്യൂട്ടര്‍ ഉപയോഗം, കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കല്‍ എന്നിവ വഴി ഉണ്ടായേക്കാം. ഇത് പലപ്പോഴും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലപം പ്രയാസത്തിലാക്കിയേക്കാം. ചിലരില്‍ ഇത് കത്തുന്നതും അല്ലെങ്കില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതയും ഉണ്ടാക്കുന്നു. പലപ്പോഴും ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നു. അതോടൊപ്പം കുട്ടിയുടെ വരണ്ട കണ്ണിന് കാരണമാകുന്ന ചില കാരണങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

കാരണങ്ങള്‍ ഇവയാണ്

കാരണങ്ങള്‍ ഇവയാണ്

കുഞ്ഞിന്റെ കണ്ണിലുണ്ടാവുന്ന അതികഠിനമായ അലര്‍ജികള്‍, ആക്രമണാത്മക ആന്റിഹിസ്റ്റാമൈന്‍ ഉപയോഗം മൂലമുണ്ടാകുന്ന വരള്‍ച്ച എന്നിവയെല്ലാം കണ്ണില്‍ വരള്‍ച്ചയുണ്ടാക്കുന്നു. ഇത് കൂടാതെ കണ്ണട സ്ഥിരമായി വെക്കുന്ന കുട്ടികളിലും ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇത് കൂടാതെ പിങ്ക് കണ്ണ് എന്ന അവസ്ഥയുള്ളവരിലും വരണ്ട കണ്ണ് ഉണ്ടായേക്കാം. കുട്ടികളിലുണ്ടാവുന്ന പോഷകാഹാരക്കുറവും വരണ്ട കണ്ണിലേക്ക്ക നയിച്ചേക്കാം. കുട്ടികള്‍ കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിക്കുന്നത് വിലക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ നേത്ര സംബന്ധമായ അസുഖങ്ങളിലേക്ക് കുഞ്ഞിനെ എത്തിച്ചേക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കുഞ്ഞിന് വരണ്ട കണ്ണ് ഉണ്ടാവുമ്പോള്‍ എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങള്‍ എന്നതിനെക്കുറിച്ചാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇവര്‍ക്ക്ക പലപ്പോഴും കണ്ണിന് അസ്വസ്ഥതയുണ്ടെങ്കില്‍ കൃത്യമായ രീതിയില്‍ ആശയവിനിമയം നടത്തുന്നതിന് സാധിക്കുകയില്ല. മിക്കപ്പോഴും, അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇവര്‍ കണ്ണുകള്‍ തൊട്ടുകൊണ്ടിരിക്കും. ഇത് കുട്ടികളെ ശ്രദ്ധ തിരിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതായി വരുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കുട്ടികളില്‍ ഡ്രൈ ഐ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. കുഞ്ഞിന്റെ കണ്ണിന് ചുറ്റും ചുവപ്പ് നിറവും കുഞ്ഞ് ഇടക്കിടെ കണ്ണ് അടക്കുകയും തുറക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണില്‍ നിന്ന് കൈയ്യെടുക്കാതെ ഉരസിക്കൊണ്ടിരിക്കുകയും കുഞ്ഞിന് കാഴ്ച കുറയുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ മങ്ങിയ കാഴ്ചമൂലം വായിക്കുന്നതിലോ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നതിലോ എല്ലാം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. കുഞ്ഞിന് കണ്ണീര്‍ ഇല്ലാത്ത അവസ്ഥ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഡ്രൈ ഐ സിന്‍ഡ്രോം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് വീട്ടുവൈദ്യങ്ങളും ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രകൃതിദത്ത പരിഹാരങ്ങള്‍

പ്രകൃതിദത്ത പരിഹാരങ്ങള്‍

പുകയും കണ്ണുകളെ പ്രകോപിപ്പിക്കുന്ന മറ്റ് രാസ വസ്തുക്കളും ഒഴിവാക്കുക. കൂടാതെ നിങ്ങളുടെ കുഞ്ഞിന്റെ ഗ്ലാസ്സ് ശ്രദ്ധിക്കുക. കൂടാതെ വെയില്‍, കാറ്റ്, പൊടി, അഴുക്ക് എന്നിവയില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള തൊപ്പിയോ ഗ്ലാസ്സോ വേണം ഉപയോഗിക്കുന്നതിന്. ഒരു ഹ്യുമിഡിഫയര്‍ നിങ്ങളുടെ കുട്ടിയുടെ കിടക്കയ്ക്കരികില്‍ വെക്കുക. ഫാനുകള്‍ പരമാവധി ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ കുഞ്ഞിന് കണ്ണിന് അസ്വസ്ഥത ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ മരുന്നുകള്‍ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കാഴ്ചയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കുക.

പ്രകൃതിദത്ത പരിഹാരങ്ങള്‍

പ്രകൃതിദത്ത പരിഹാരങ്ങള്‍

ഡ്രോപ്‌സ് ഉപയോഗിക്കാവുന്നതാണ്. അത് ദിവസം നാല് തവണയെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കുഞ്ഞ് കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ അവര്‍ റീവെറ്റിംഗ് ഡ്രോപ്പുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ എല്ലാ ദിവസവും രാവിലെ ഏകദേശം 5 മിനിറ്റ് നിങ്ങളുടെ കുട്ടിയുടെ കണ്‍പോളകളില്‍ ഇളം ചൂടോ അല്ലെങ്കില്‍ തണുത്തതുമായ തുണി വെക്കേണ്ടതാണ്. ഇത് വെച്ചതിന് ശേഷം കണ്‍പോളകള്‍ ചെറുതായി മസാജ് ചെയ്യുക. ഇത് കണ്ണുകളുടെ സ്വാഭാവിക ഈര്‍പ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത്രയും കാര്യങ്ങള്‍ കുഞ്ഞിന്റെ വരണ്ട കണ്ണിനെ ഇല്ലാതാക്കുന്നു.

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണംഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം

English summary

Dry eyes in kids: Causes, symptoms, and treatment In Malayalam

Here in this article we are sharing some causes, symptoms and treatment of dry eyes in kids in malayalam. Take a look.
Story first published: Monday, September 12, 2022, 17:40 [IST]
X
Desktop Bottom Promotion