For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം കുഞ്ഞിന്റെ തടി കൂടുന്നോ? കുറയ്ക്കാനുള്ള വഴിയിത്‌

|

അമിതവണ്ണം ഒരു ആരോഗ്യപ്രശ്‌നം തന്നെയാണ്. ഒന്നിലധികം വിട്ടുമാറാത്ത അവസ്ഥകള്‍ക്കുള്ള ഒരു സാധാരണ അപകട ഘടകമാണ് ഇത്. മുതിര്‍ന്നവര്‍ക്ക് എന്നപോലെ തന്നെ കൊച്ചുകുട്ടികളില്‍ വരെ ഇന്ന് അമിതവണ്ണം കണ്ടുവരുന്നു. അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ അവസ്ഥയാണ് കുട്ടിക്കാലത്തെ അമിതവണ്ണം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ ആഗോള പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നാണ് കുട്ടികളിലെ അമിതവണ്ണം.

Most read: സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംMost read: സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

കേവലം 40 വര്‍ഷത്തിനുള്ളില്‍ അമിതവണ്ണമുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം 10 മടങ്ങ് വര്‍ദ്ധിച്ചു. 2016 ലെ കണക്കനുസരിച്ച് ഇത് 11 ദശലക്ഷത്തില്‍ നിന്ന് 124 ദശലക്ഷമായി. ശ്രദ്ധിക്കാതെ വിട്ടാല്‍ കുട്ടിക്കാലത്തെ അമിതവണ്ണം കുട്ടിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. കുട്ടിക്കാലത്തെ അമിത വണ്ണത്തിന്റെ അപകടസാധ്യത തടയാന്‍ നിരവധി നടപടികള്‍ മാതാപിതാക്കള്‍ക്ക് കൈക്കൊള്ളാം. അവരുടെ രോഗങ്ങളെ അകറ്റി നിര്‍ത്താനും ഇവ സഹായിക്കും. ആരോഗ്യകരമായ ഭാരം ഉറപ്പാക്കുന്നതിന് മാതാപിതാക്കള്‍ കുട്ടിയുടെ ഭക്ഷണക്രമം, ദിനചര്യ, ശാരീരിക പ്രവര്‍ത്തനം, ഉറക്കം എന്നിവയെല്ലാം കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികളിലെ അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളും അത് തടയാനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

അനാരോഗ്യകരമായ ഭക്ഷണരീതി

അനാരോഗ്യകരമായ ഭക്ഷണരീതി

കുട്ടികളായാലും മുതിര്‍ന്നവരായാലും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് തടി കൂടുന്നതിന്റെ ഒരു പ്രധാന കാരണം കൊഴുപ്പ്, ജങ്ക് ഫുഡ് അല്ലെങ്കില്‍ സംസ്‌കരിച്ചതും പഞ്ചസാര നിറഞ്ഞതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതാണ്.

ഉദാസീനമായ ജീവിതശൈലി

ഉദാസീനമായ ജീവിതശൈലി

നിങ്ങളുടെ കുട്ടി ടെലിവിഷന്‍ കാണാനോ വീഡിയോ ഗെയിമുകള്‍ കളിക്കാനോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ധാരാളം സമയം ചെലവഴിക്കുകയാണെങ്കില്‍, അത് ശരീരഭാരം വര്‍ദ്ധിക്കാന്‍ ഒരു കാരണമായി മാറും.

Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍

ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം

ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം

ശാരീരിക പ്രവര്‍ത്തനങ്ങളില്ലാത്ത കുട്ടികള്‍ പൊണ്ണത്തടിയന്‍മാരാകാന്‍ സാധ്യത ഏറെയാണ്. കുട്ടികള്‍ സാധാരണയായി ജങ്ക് ഫുഡ് കഴിക്കുന്ന പ്രവണത കാണിക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് ശരീരത്തില്‍ കയറുന്ന കലോറി കളയുന്നതിനായി അവര്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ അത് അവരെ അമിതവണ്ണമുള്ളവരാക്കി മാറ്റും.

പാരമ്പര്യം

പാരമ്പര്യം

ചില അപൂര്‍വ ജീന്‍ തകരാറുകള്‍ കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകും. ഇത് തടയാനായി കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെക്കുറിച്ച് മാതാപിതാക്കള്‍ കൂടുതല്‍ ബോധമുള്ളവരായിരിക്കണം.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

അതെ! ചെറിയ കുട്ടികളില്‍ പോലും സമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ കണ്ടേക്കാം. ഈ സമ്മര്‍ദ്ദങ്ങള്‍ ചിലപ്പോള്‍ വ്യക്തിപരവും ചിലപ്പോള്‍ മറ്റുള്ളവരില്‍ നിന്നുമാകാം. ഈ ഘടകങ്ങള്‍ ചെറിയ കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകും.

കുട്ടികളിലെ അമിതവണ്ണം ചെറുക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ:

Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍

നല്ല ഭക്ഷണശീലം വളര്‍ത്തുക

നല്ല ഭക്ഷണശീലം വളര്‍ത്തുക

കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ത്തന്നെ അമിതഭാരവും ഉയര്‍ന്ന കൊളസ്‌ട്രോളും വരാതിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കുക. നല്ല ഭക്ഷണങ്ങളെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെയുള്ള ഒരു ബോധം കുട്ടികളില്‍ വളര്‍ത്തുക. ഇത് അവരെ നല്ല ആരോഗ്യത്തോടെ വളരാന്‍ പ്രോത്സാഹിപ്പിക്കും.

ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക

ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക

കുട്ടികള്‍ പലപ്പോഴും ചിപ്‌സ്‌, ചോക്ലേറ്റുകള്‍, ഫ്രൈ, എയറേറ്റഡ് പാനീയങ്ങള്‍ എന്നിവ പോലുള്ള ജങ്ക് ഫുഡുകള്‍ കഴിക്കുന്നത് കാണാം. ഇവയെല്ലാം ട്രാന്‍സ്-ഫാറ്റ്, എണ്ണകള്‍, കൊഴുപ്പ് എന്നിവ കൊണ്ട് നിറച്ചിരിക്കുന്നവയാണ്. ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികള്‍ പലപ്പോഴും ചെറുപ്രായത്തില്‍ തന്നെ ഗ്യാസ്ട്രിക് പ്രശ്നങ്ങളും നേരിടുന്നു. കുട്ടികളിലെ അമിതവണ്ണം തടയാനായി ചെറുപ്രായത്തില്‍ തന്നെ അവരെ ജങ്ക് ഫുഡുകളില്‍ നിന്ന് മാറ്റിനിര്‍ത്തുക.

ആരോഗ്യകരമായ ലഘുഭക്ഷണം

ആരോഗ്യകരമായ ലഘുഭക്ഷണം

ഫ്രൂട്ട് ഫ്രൂട്ട് സലാഡുകള്‍, നട്‌സ്, തൈര് എന്നിവ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് വറുത്തതും പാക്കേജുചെയ്തതുമായ ലഘുഭക്ഷണം മാറ്റിസ്ഥാപിക്കുക. ഇത് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.

കുട്ടികളെ പ്രോത്സാഹിപ്പിക്കുക

കുട്ടികളെ പ്രോത്സാഹിപ്പിക്കുക

ആഹാരക്രമത്തില്‍ പലതരം ഭക്ഷണം ഉള്‍പ്പെടുത്തണം. തന്റെ പ്ലേറ്റിലുള്ളതെല്ലാം കഴിക്കുന്ന കുട്ടി, ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നവരേക്കാള്‍ നല്ല ആരോഗ്യം നേടാന്‍ സാധ്യതയുണ്ട്. കുട്ടിക്ക് എല്ലാ ഭക്ഷണ ഗ്രൂപ്പുകളില്‍ നിന്നുമുള്ള സാധനങ്ങള്‍ പതിവായി നല്‍കുക. അതുപോലെ രക്ഷിതാക്കളും കുട്ടികളുടെ മുന്നില്‍ ഒരു ഭക്ഷണത്തോടും അനിഷ്ടം കാണിക്കരുത്. ആരോഗ്യകരമായ ഭക്ഷണം നിങ്ങള്‍ ആസ്വദിക്കുന്നില്ലെങ്കില്‍, കുട്ടികളും അത് നിരസിക്കാനുള്ള സാധ്യത കൂടുതലാണ്.

Most read:ദിവസവും ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്; ശരീരത്തിന് നേട്ടങ്ങള്‍ ഇത്Most read:ദിവസവും ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്; ശരീരത്തിന് നേട്ടങ്ങള്‍ ഇത്

അമിതമായി ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്

അമിതമായി ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്

സാധാരണ കഴിക്കുന്ന അളവ് എത്രയാണെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. അമ്മമാര്‍ പലപ്പോഴും കുട്ടികളെ അമിതമായി ആഹാരം കഴിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് അനാരോഗ്യകരമായ ഒരു വഴിയാണ്. കാരണം ഇത് അവരെ അമിത ഭാരം ഉള്ളവരാക്കി മാറ്റാന്‍ ഇടയാക്കും.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ

മൊബൈല്‍ സ്‌ക്രീനിലോ ടിവിയിലോ നോക്കി കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ പരിശീലനമായി മാറിയിരിക്കുന്നു. ഇത് അങ്ങേയറ്റം അനാരോഗ്യകരമായ ഒന്നാണ്. ഇത്തരം വഴികളിലൂടെ കുട്ടിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയും അവര്‍ ആവശ്യത്തിലധികമോ കുറവോ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അതിനാല്‍, ശ്രദ്ധ തിരിക്കാതെ ഭക്ഷണം കഴിക്കുമ്പോള്‍ ആസ്വദിച്ച് കഴിക്കുക.

Most read:അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ഇതാണ് ദോഷംMost read:അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ഇതാണ് ദോഷം

വ്യായാമം

വ്യായാമം

കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ശാരീരിക പ്രവര്‍ത്തനം അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് കുട്ടികള്‍ കിട്ടുന്ന സമയം മുഴുവന്‍ ചിലവഴിക്കുന്നത് മൊബൈല്‍ ഫോണുകളിലാണ്. ഈ ശീലം മാറ്റി അവരുടെ ഹോബികള്‍ക്കായോ കളികള്‍ക്കായോ സമയം നീക്കിവയ്ക്കുക. ദിവസവും ശാരീരികമായി സജീവമായിരിക്കാന്‍ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

English summary

Diet Tips To Prevent Childhood Obesity in Malayalam

Childhood obesity can put kids at a higher risk of several chronic diseases. Here are some diet tips to prevent childhood obesity.
Story first published: Friday, November 19, 2021, 7:36 [IST]
X
Desktop Bottom Promotion