For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ തൊടില്ല കുട്ടികളെ; ചികിത്സ വീട്ടില്‍ തന്നെ

|

കേശസംബന്ധമായ പ്രശ്‌നങ്ങള്‍ പുതുമയുള്ള കാര്യമല്ല. മിക്കവരിലും മുടിയും തലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. അതിലൊന്നാണ് താരനും. ലോകത്തിലെ 50 ശതമാനം ആളുകളിലും താരന്‍ ഒരു പ്രശ്‌നമായി തുടരുന്നു. മിക്കവരും താരനെ കാര്യമാക്കി എടുക്കുന്നില്ലെങ്കിലും ചിലര്‍ ഇതിനെ ചികിത്സിക്കാനായി പല വഴികളും തേടിപ്പോകുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്നതാണ് മുടിയിലെ താരന്‍.

Most read: കുട്ടികളെ വില്ലന്‍മാരാക്കുന്ന പല്ലിറുമ്മല്‍Most read: കുട്ടികളെ വില്ലന്‍മാരാക്കുന്ന പല്ലിറുമ്മല്‍

പാരമ്പര്യം, മോശമായ മുടി ശുചിത്വം, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കുട്ടികളില്‍ താരന്‍ വരാന്‍ വഴിയൊരുക്കുന്നു. അവരുടെ തലയോട്ടി വളരെ മൃദുവായതിനാല്‍ കഠിനമായ മരുന്നുകളില്‍ അഭയം തേടാതിരിക്കുന്നതാണ് ഉചിതം. കുട്ടികളുടെ നിരന്തരമായ തല ചൊറിച്ചിലും തലയിലെ പുറംതൊലിയിലെ മുറിവും മാതാപിതാക്കളെ ചെറുതായെങ്കിലും ഉത്കണ്ഠാകുലരാക്കുന്നതാണ്. കുട്ടികളിലെ താരന്‍ അകറ്റിനിര്‍ത്താന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അത്തരം ചില മരുന്നുകള്‍ കുട്ടികളിലെ താരന്‍ കാരണമുള്ള അസ്വസ്ഥതയ്ക്ക് ആശ്വാസം നല്‍കുന്നതാണ്.

കുട്ടികളിലെ താരന് കാരണം

കുട്ടികളിലെ താരന് കാരണം

തലയോട്ടിയില്‍ വെളുത്ത അടരുകളുണ്ടാക്കുകയും കഠിനമായ ചൊറിച്ചിലിന് കാരണമാവുകയും ചെയ്യുന്ന അവസ്ഥയാണ് താരന്‍. ചിലപ്പോള്‍ താരന്‍ സുഷിരങ്ങള്‍ തടസ്സപ്പെടുന്നത് മുടി കൊഴിച്ചിലിനും കാരണമാകും. കുട്ടികളുടെ മുടിയില്‍ താരന്‍ വളര്‍ത്തുന്ന പ്രധാന ഘടകങ്ങളില്‍ ചിലത് നോക്കാം:

കുട്ടികളിലെ താരന് കാരണം

കുട്ടികളിലെ താരന് കാരണം

അധിക സെബം:കുട്ടികളായാലും ചെറുപ്പക്കാരായാലും അമിതമായി സെബം ഉത്പാദിപ്പിക്കുന്നത് എണ്ണമയമുള്ള തലയോട്ടിക്ക് കാരണമാകുന്നു. താരന്‍ ഉണ്ടാക്കാന്‍ ഇതു കാരണമാകുന്നു.

മലാസെസിയ:അമിതമായ എണ്ണ തലയിലുണ്ടെങ്കില്‍ വളരുന്ന ഒരു ഫംഗസാണ് മലാസെസിയ. ഇതിന്റെ പ്രഭാവത്തിന്റെ ഫലമായി തലയില്‍ ചൊറിച്ചിലും തലയുടെ പുറംതൊലിയില്‍ തടിപ്പും ഉണ്ടാവുന്നു.

കുട്ടികളിലെ താരന് കാരണം

കുട്ടികളിലെ താരന് കാരണം

വരണ്ട തല:അമിതമായി വരണ്ടതും ജലാംശമില്ലാത്തതുമായ തലയോട്ടി മൃതചര്‍മ്മത്തിന്റെ പ്രഭാവത്താല്‍ താരനു കാരണമാകുന്നു.

ക്രമരഹിതമായ മുടി കഴുകല്‍:മുടി കഴുകാതിരിക്കുന്നത് പലപ്പോഴും തലയോട്ടിയില്‍ എണ്ണ, വിയര്‍പ്പ്, അഴുക്ക് എന്നിവ നിലനില്‍ക്കാന്‍ കാരണമാകുന്നു. ഇവ പതിയെ താരന് വഴിവയ്ക്കുന്നു.

കുട്ടികളിലെ താരന് കാരണം

കുട്ടികളിലെ താരന് കാരണം

ഷാംപൂ:ചെറിയ കുട്ടികളില്‍ ചിലതരം ഷാംപൂ പോലുള്ള രാസ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കുന്നത് താരന്‍ വരാന്‍ കാരണമാക്കുന്നു.

ഹോര്‍മോണ്‍ മാറ്റം:പ്രായപൂര്‍ത്തിയാകുമ്പോള്‍ ഹോര്‍മോണ്‍ അളവിന്റെ അസന്തുലിതാവസ്ഥ, ആര്‍ത്തവം എന്നിവ കുട്ടികളില്‍ താരന് കാരണമാകുന്നു.

കുട്ടികളില്‍ താരന്‍ എങ്ങനെ ചികിത്സിക്കാം?

കുട്ടികളില്‍ താരന്‍ എങ്ങനെ ചികിത്സിക്കാം?

കുട്ടികളിലെ താരന്‍ ചികിത്സിക്കാനായി ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനോ മുതിര്‍ന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്ത ആന്റി താരന്‍ ഷാംപൂകള്‍ പരീക്ഷിക്കുന്നതിനു മുമ്പോ അവര്‍ക്കായി ചില സുരക്ഷിതമായ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. താരന്‍ അകറ്റിനിര്‍ത്തുന്നതിനും മുടിയുടെ മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ വീട്ടുവൈദ്യങ്ങള്‍ നിങ്ങളെ സഹായിക്കും. അത്തരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

നാരങ്ങാ നീര്

നാരങ്ങാ നീര്

കുട്ടികളിലെ താരന്‍ ചികിത്സയ്ക്ക് ഉത്തമമായ ഒന്നാണ് നാരങ്ങ. ഇതിലടങ്ങിയ സിട്രിക് ആസിഡ് നിങ്ങളുടെ കുട്ടിയുടെ തലയോട്ടിയിലെ പി.എച്ച് മൂല്യം സന്തുലിതമാക്കുകയും അധിക എണ്ണയുടെ ഉത്പാദനം നിയന്ത്രിക്കുകയും ചെയ്യും. നാരങ്ങാ നീര് ഫംഗസ് വളര്‍ച്ചയെ ചെറുക്കുകയും നിരന്തരമായ ചൊറിച്ചില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തലയോട്ടി കോശങ്ങളിലെ ഓക്‌സിഡേറ്റീവ് നാശത്തെ കുറയ്ക്കുകയും അവ പുതുക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയുടെ കൂടെ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നത് ചെറിയ കുട്ടികളില്‍ കേശസംരക്ഷണത്തിന് ഉത്തമമാണ്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

മൂന്നു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം 1-2 ടീസ്പൂണ്‍ നാരങ്ങാ നീര് ഇതിലേക്ക് കലര്‍ത്തുക. ഈ എണ്ണ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ നേരിട്ട് പുരട്ടുക. 10-15 മിനുട്ട് നന്നായി മസാജ് ചെയ്യുക. ഉണങ്ങാന്‍ വിട്ട ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചതോറും ഈ പ്രവൃത്തി തുടരുന്നത് നിങ്ങളുടെ കുട്ടിയുടെ തലയിലെ താരന്‍ അകറ്റുന്നതാണ്. നിങ്ങളുടെ കുട്ടിക്ക് സിട്രിക് ആസിഡ് അലര്‍ജിയാണെങ്കില്‍ ഈ വഴി ഉപയോഗിക്കാതിരിക്കുക.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കുട്ടികളിലെ താരന്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് കറ്റാര്‍ വാഴ ജെല്‍. താരന്‍ ചൊറിച്ചില്‍, മുടിയിലെ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് ആശ്വാസം പകരാന്‍ ഈ ജെല്ലിന് കഴിയും. ഇത് കുട്ടികളുടെ തലയോട്ടിയിലെ വീക്കം കുറയ്ക്കുന്നു. കൂടാതെ കറ്റാര്‍ വാഴയ്ക്ക് നിങ്ങളുടെ തലയോട്ടിയിലെ ഫംഗസ് അണുബാധ കുറയ്ക്കാനും ഭാവിയിലെ പ്രശ്‌നങ്ങളെ തടയാനും കഴിയും.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

കറ്റാര്‍വാഴയുടെ ഒരു തണ്ടെടുത്ത് വെള്ളത്തില്‍ കഴുകുക. ഒരു സ്പൂണ്‍ ഉപയോഗിച്ച് ജെല്ല് കാര്‍ന്നെടുക്കുക. ഇത് കൈകൊണ്ട പിഴിഞ്ഞ് മിനുസമാര്‍ന്ന ജെല്ലാക്കി മാറ്റി നിങ്ങളുടെ തലമുടിയില്‍ നേരിട്ട് പുരട്ടുക. ഒരു തുണി ഉപയോഗിച്ച് തല പൊതിഞ്ഞ് കുറച്ച് സമയം ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് കുട്ടികളിലെ താരന്‍ തടയാന്‍ സഹായിക്കും.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുടിയില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്താന്‍ പേരുകേട്ടതാണ് മുട്ടയുടെ വെള്ള. മഞ്ഞക്കരുവിനേക്കാള്‍ ഗന്ധമുള്ള ഇവ അമിനോ ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇത് കേടായ മുടി പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. ഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മുട്ട വെള്ളയില്‍ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ എണ്ണ ഉല്‍പാദനം നിയന്ത്രിക്കുന്നതിനൊപ്പം താരന്‍ ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കളോട് പോരാടാനും ഇതിന് കഴിവുണ്ട്.

നെല്ലിക്ക

നെല്ലിക്ക

പ്രകൃതിദത്ത ആന്റിഓക്സിഡന്റായ വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ് നെല്ലിക്ക. ബാക്ടീരിയ, ഫംഗസ് അണുബാധ വളര്‍ച്ച എന്നിവയെ തടയാന്‍ കഴിയുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. മുടിയെ ശക്തിപ്പെടുത്താനും താരന്‍ മൂലമുള്ള മുടി കൊഴിച്ചില്‍ തടയാനും നെല്ലിക്ക സഹായിക്കുന്നു. ഇത് തലയോട്ടിയിലെ വീക്കം, ചൊറിച്ചില്‍ എന്നിവ കുറയ്ക്കുന്നു. കുട്ടികള്‍ളിലെ താരന്‍ ചികിത്സയ്ക്കായി നെല്ലിക്ക എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

അര കപ്പ് വെള്ളത്തില്‍ നെല്ലിക്കാ പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നേരിട്ട് പുരട്ടി ഒരു തുണി ഉപയോഗിച്ച് പൊതിയുക. 30 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത്തരത്തില്‍ മുടി കഴുകുന്നത് കുട്ടികളിലെ തരന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

കുട്ടികളിലെ സുരക്ഷിതവും സ്വാഭാവികവുമായ താരന്‍ ചികിത്സയ്ക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നു. ഇത് ഹൈപ്പോ അലര്‍ജിക് ആയതിനാല്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട തലയോട്ടിക്ക് ഈര്‍പ്പമുണ്ടാക്കുകയും ചൊറിച്ചില്‍, മറ്റു പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഫംഗസ് വളര്‍ച്ചയും അണുബാധയും തടയാനുള്ള കഴിവും വെളിച്ചെണ്ണയ്ക്കുണ്ട്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചെറുതായി ചൂടാക്കുക. ഒരു കോട്ടണ്‍ തുണി ഇതില്‍ മുക്കിവച്ച് തലയില്‍ ഈ തുണി പൊതിയുക. 15-20 മിനിറ്റ് നേരം തല ചെറുതായി മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. നിങ്ങളുടെ കുട്ടികള്‍ക്ക് വരണ്ട തലയോട്ടി ഉണ്ടെങ്കില്‍ മാത്രമേ ഈ രീതി പ്രയോഗിക്കാവൂ.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

തലയോട്ടി വരണ്ടതാക്കാതെ മുടി വേരുകളില്‍ നിന്ന് തന്നെ താരനെ ഫലപ്രദമായി നീക്കം ചെയ്യാന്‍ കഴിവുള്ള ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പന്നമാണ് ടീ ട്രീ ഓയില്‍. ഇത് അധിക സെബത്തിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുകയും തലയോട്ടിയിലെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ചൊറിച്ചില്‍, തലയിലെ പ്രകോപനം എന്നിവയ്‌ക്കെതിരേ ടീ ട്രീ ഓയില്‍ പ്രവര്‍ത്തിക്കുകയും രോഗലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

ഒരു കപ്പില്‍ 2 ടീസ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് അതില്‍ 3-4 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഒരു കോട്ടണ്‍ തുണി ഇതില്‍ മുക്കിവയ്ക്കുക. ഇത് തലയോട്ടിയില്‍ നേരിട്ട് പ്രയോഗിച്ച് തുണി കൊണ്ട് മൂടുക. 10 മിനിറ്റ് ചെറുതായി തല മസാജ് ചെയ്യുക. വീണ്ടും 10 മിനിറ്റ് കഴിഞ്ഞ് മിതമായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഫംഗസ് അണുബാധയെ ചെറുക്കാനും തലയോട്ടി ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്ന ഒരു അണുനാശിനിയാണ് ബേക്കിംഗ് സോഡ. പി.എച്ച് അളവ് സന്തുലിതമാക്കുന്നതിനൊപ്പം ഇത് നിങ്ങളുടെ തലയോട്ടിയിലെ അധിക എണ്ണയും ഗ്രീസും ആഗിരണം ചെയ്യുന്നു. എങ്കിലും ബേക്കിംഗ് സോഡ നിങ്ങളുടെ മുടി വരണ്ടതാക്കുകയും ചില സന്ദര്‍ഭങ്ങളില്‍ മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. ഈ പ്രശ്‌നം തടയാന്‍ പലരും അധിക ജലാംശം, പോഷണം എന്നിവയ്ക്കായി ബേക്കിംഗ് സോഡയിലേക്ക് അല്‍പം ഒലിവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ അല്‍പം വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേക്ക് 2 ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് ഉണങ്ങാന് വിടുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കുട്ടിയെ താരനില്‍ നിന്ന് രക്ഷിക്കുന്നതാണ്.

ഉള്ളി ജ്യൂസ്

ഉള്ളി ജ്യൂസ്

കുട്ടികള്‍ക്ക് സുരക്ഷിതമായ താരന്‍ ചികിത്സാ ഔഷധമാണ് ഉള്ളി ജ്യൂസ്. ഇതിലെ സള്‍ഫറിന് തലയോട്ടിക്ക് ഉത്തേജനം നല്‍കാനും പുതിയ മുടി വളര്‍ച്ച നല്‍കാനും കഴിവുണ്ട്. കൂടാതെ, ഉള്ളി ജ്യൂസിന് ഫംഗസ് അണുബാധയും തലയോട്ടിയിലെ പ്രശ്‌നങ്ങളും നിയന്ത്രിക്കാനാകും. കറ്റാര്‍ വാഴ ജെല്ലുമായി ഉള്ളി ജ്യൂസ് കലര്‍ത്തി നിങ്ങളുടെ കുട്ടിയുടെ താരന്‍ പ്രശ്‌നം അകറ്റാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

മൂന്ന് ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലിലേക്ക് രണ്ട് ടീസ്പൂണ്‍ സവാള ജ്യൂസ് ചേര്‍ക്കുക. ഇത് നന്നായി ഇളക്കി തലയില്‍ പുരട്ടുക. 20-25 മിനിറ്റ് നേരത്തേക്ക് ഉണങ്ങാന്‍ വിട്ട് മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത്തരത്തില്‍ മുടിയില്‍ പുരട്ടുന്നത് താരന്‍ നീക്കാന്‍ ഉത്തമമാണ്.

ബദാം ഓയില്‍

ബദാം ഓയില്‍

തലയോട്ടിക്ക് ഈര്‍പ്പം നിലനിര്‍ത്താനും കുട്ടികളില്‍ വരണ്ട താരന്‍ തടയാനും ബദാം ഓയില്‍ സഹായിക്കും. ഇത് നിങ്ങളുടെ തലയോട്ടിയിലെ അഴുക്കും താരനും കുതിര്‍ക്കുകയും ചര്‍മ്മത്തെ പുറംതള്ളുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ ഉള്ളടക്കത്താല്‍ സമ്പന്നമാണ് ബദാം ഓയില്‍. ഇത് മുടിയെ ശക്തിപ്പെടുത്തുകയും ഉള്ളില്‍ നിന്ന് നന്നാക്കുകയും ചെയ്യുന്നു. മുടി കൂടുതലായി വളരാനും പതിവായി ബദാം ഓയില്‍ ഉപയോഗിക്കാം.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

ഒരു കപ്പില്‍ രണ്ട് ടീസ്പൂണ്‍ ബദാം ഓയില്‍ എടുത്ത് ചെറുതായി ചൂടാക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഇതില്‍ മുക്കിവയ്ക്കുക. ഇത് തലയോട്ടിയില്‍ നേരിട്ട് പ്രയോഗിച്ച് തുണിയില്‍ പൊത്തിവയ്ക്കുക. 15-20 മിനിറ്റ് തല മസാജ് ചെയ്യുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

വേപ്പ്

വേപ്പ്

ഏറ്റവും കഠിനമായ സൂക്ഷ്മാണുക്കളെ പോലും കൊല്ലാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ആന്റിഫംഗല്‍ ഘടകമാണ് വേപ്പ് പേസ്റ്റ്. തലയോട്ടിയിലെ തകരാറുകള്‍, ചൊറിച്ചില്‍, ചൂട് തിണര്‍പ്പ് എന്നിവയ്ക്കെതിരെയും ഇത് പോരാടും. വേപ്പ് പേസ്റ്റ് തൈരുമായി ചേര്‍ത്ത് താരന്‍ ചൊറിച്ചില്‍ അകറ്റാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

കുറച്ച് വേപ്പ് ഇല വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. അവയെ തണുപ്പിച്ച് ഒരു പേസ്റ്റ് മിശ്രിതമാക്കുക. ഈ വേപ്പ് പേസ്റ്റിലേക്ക് തൈര് ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ കുട്ടിയുടെ തലയോട്ടിയില്‍ നേരിട്ട് പുരട്ടുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. താരന്‍ കളയാന്‍ ഉത്തമമായ വഴിയാണ് വേപ്പ് പേസ്റ്റ്.

English summary

Dandruff in Kids: Causes, Remedies and Prevention Tips

Here we talking about the dandruff problems in kids, read on to know the causes, remedies to cure and tips to prevent.
Story first published: Friday, January 17, 2020, 15:08 [IST]
X
Desktop Bottom Promotion