Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
നിസ്സാരമാക്കല്ലേ കുട്ടികളിലെ ചെവിവേദന
ചെവിയിലെ അണുബാധയും ചെറിയ ചെറിയ പ്രശ്നങ്ങളും പ്രായഭേദമന്യേ ആര്‍ക്കും വരാവുന്നതാണ്. എന്നാല്‍ കുട്ടികളില്‍ സാധാരണയായി ഇത് അധികമായി കണ്ടുവരുന്നു. ചെവികള്‍ വളരെ അതിലോലമായ ഘടനയാണ്, പ്രത്യേകിച്ച് കുട്ടികളില്‍. കുട്ടികള്‍ സംസാരിക്കാന്‍ പഠിക്കുന്നതിനു മുമ്പ് തന്നെ ചെവി അണുബാധകളും സംഭവിക്കുന്നു.
എന്റെ ചെവി വേദനിപ്പിക്കുന്നു എന്ന് ഇടയ്ക്കിടെ അവര്‍ പറയുന്നുണ്ടാവാം. ചെവിയുമായി ബന്ധപ്പെട്ട് ശിശുക്കളിലും കുട്ടികളിലും ഏറ്റവും കൂടുതല്‍ കണ്ടുപിടിക്കപ്പെടുന്ന പ്രശ്നമാണ് ഓട്ടിറ്റിസ് മീഡിയ. മൂന്നു വയസിനുള്ളില്‍ തന്നെ 75 ശതമാനം കുട്ടികളിലും കുറഞ്ഞത് ഒരുതവണയെങ്കിലും ചെവി അണുബാധ വരുന്നു. കുട്ടികളിലെ ചെവി അണുബാധയും കാരണങ്ങളും അവ പരിഹരിക്കാനുള്ള ചില ചികിത്സകളും നമുക്ക് നോക്കാം.

ചെവി അണുബാധ എന്ത് ?
മധ്യ ചെവിയുടെ വീക്കമാണ് ചെവിയിലെ അണുബാധ. സാധാരണയായി ബാക്ടീരിയ മൂലമാണ് ഇത് സംഭവിക്കുന്നത്. ചെവിയുടെ ഉള്ളില്‍ ദ്രാവകം വളരുമ്പോള്‍ സംഭവിക്കുന്നു. ആര്‍ക്കും ചെവിയില്‍ അണുബാധയുണ്ടാകാം. പക്ഷേ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ തവണ കുട്ടികള്‍ക്ക് അവ കൂടുതലാവുന്നു. ആറ് കുട്ടികളില്‍ അഞ്ചുപേര്‍ക്കും അവരുടെ മൂന്നാം വയസിനിടെ തന്നെ കുറഞ്ഞത് ഒരുതവണയെങ്കിലും ചെവി അണുബാധ ഉണ്ടാകും. ചെവി അണുബാധയുടെ ശാസ്ത്രീയ നാമം ഓട്ടിറ്റിസ് മീഡിയ എന്നാണ്.

കുട്ടികളിലെ ചെവി അണുബാധകള്‍
പ്രധാനമായും മൂന്ന് തരം ചെവി അണുബാധകളുണ്ട്. ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളും. ചെവിയിലെ ഏറ്റവും സാധാരണമായ അണുബാധയാണ് അക്യൂട്ട് ഓട്ടിറ്റിസ് മീഡിയ. മധ്യ ചെവിയുടെ ഭാഗങ്ങളെ ബാധിക്കുകയും ഇവ വീര്‍ക്കുകയും ദ്രാവകം ചെവിയുടെ പിന്നില്‍ കുടുങ്ങുകയും ചെയ്യുന്ന അവസ്ഥായാണിത്. ഇത് ചെവിയില്‍ വേദനയുണ്ടാക്കുന്നു. ഈ അവസ്ഥയില്‍ നിങ്ങളുടെ കുട്ടിക്ക് പനിയും വരാം.

കുട്ടികളിലെ ചെവി അണുബാധകള്‍
ചെവിയിലെ അണുബാധ കാരണം ദ്രാവകം ചെവിയുടെ പിന്നില്‍ കുടുങ്ങുന്നത് എഫ്യൂഷന്‍ ഉള്ള ഓട്ടിറ്റിസ് മീഡിയക്ക് കാരണമാകുന്നു. ഇതുള്ള ഒരു കുട്ടിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ഒരു ഡോക്ടര്‍ക്ക് ചെവിക്കു പിന്നിലെ ദ്രാവകം കാണാന്‍ കഴിയും.
മധ്യചെവിയില് ദ്രാവകം വളരെക്കാലം നിലനില്‍ക്കുമ്പോഴോ അണുബാധയില്ലെങ്കിലും ദ്രാവകം നിറയുമ്പോഴോ എഫ്യൂഷന്‍ ഉള്ള ക്രോണിക് ഓട്ടിറ്റിസ് മീഡിയ സംഭവിക്കുന്നു. കുട്ടികള്‍ക്ക് ഇത് അണുബാധകള്‍ക്കെതിരെ പോരാടുന്നത് ബുദ്ധിമുട്ടാക്കുകയും ഇത് അവരുടെ ശ്രവണത്തെ ബാധിക്കുകയും ചെയ്യും.

കുട്ടികള്‍ക്ക് ചെവി അണുബാധ കൂടുന്നത് എന്തുകൊണ്ട് ?
മുതിര്‍ന്നവരേക്കാള്‍ കൂടുതലായി കുട്ടികള്‍ക്ക് ചെവി അണുബാധ വരാനുള്ള സാധ്യത നിരവധിയാണ്. ഒരു കുട്ടിയുടെ രോഗപ്രതിരോധ ശേഷി ഒരു മുതിര്‍ന്ന വ്യക്തിയെപ്പോലെ ഫലപ്രദമല്ല. കാരണം അത് എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് കുട്ടികള്‍ക്ക് അണുബാധയ്ക്കെതിരെ പോരാടുന്നത് ബുദ്ധിമുട്ടാക്കുന്നു. കുട്ടികളുടെ ചെവികള്‍ അതിലോലമായതിനാല്‍ ഇത്തരം രോഗങ്ങള്‍ വരാന്‍ എളുപ്പമാക്കുന്നു.

ലക്ഷണങ്ങള്‍
സംസാരിക്കാന്‍ പ്രായമാവാത്ത കുട്ടികളില്‍ ഈ പറയുന്ന ലക്ഷണങ്ങളുണ്ടെങ്കില്‍ ചെവിവേദന ഉണ്ടെന്നു സംശയിക്കാവുന്നതാണ്.
* നിര്‍ത്താതെയുള്ള കരച്ചില്, പ്രത്യേകിച്ച് രാത്രി
* അസ്വസ്ഥത, ഉറക്കമില്ലായ്മ
* വിശപ്പില്ലായ്മ, മുലപ്പാല്‍ കുടിക്കാതിരിക്കുക
* പനി (പ്രത്യേകിച്ച് ശിശുക്കളിലും ചെറിയ കുട്ടികളിലും)
* ജലദോഷം, ചെവി പഴുപ്പ്, കേള്‍വിക്കുറവ്
* ചെവിയില്‍ ഇടയ്ക്കിടെ പിടിക്കുക
* ചെവിയില്‍ തൊടുമ്പോള്‍ കരച്ചില്
* ഛര്‍ദി, സന്തുലിതാവസ്ഥ നഷ്ടപ്പെടല്‍
* ചെവിയില്‍ നിന്ന് ദ്രാവകം ഒഴുകല്‍
* ശബ്ദം കേള്‍ക്കുന്നതിനോ പ്രതികരിക്കുന്നതിനോ പ്രശ്നം
കുട്ടികളില്‍ സാധാരണയായി കണ്ടുവരാറുള്ള ചെവി രോഗങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

ചെവിയിലെ പൂപ്പല്‍ബാധ
വേനലിലും ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥയില്‍ കൂടുതലാവുന്ന അസുഖമാണ് ചെവിയിലെ പൂപ്പല്‍ബാധ അഥവാ ഓട്ടോമൈക്കോസിസ്. കുട്ടികളില്‍ ചെവിചൊറിച്ചില്‍, അസ്വസ്ഥത, ചെവി വേദന, ചെവിയില്‍ നിന്നു സ്രവം വരിക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചെവി വൃത്തിയാക്കി മരുന്നുറ്റിച്ച് ഇത് ചികിത്സിച്ച് മാറ്റാവുന്നതാണ്.

ചെപ്പി (ചെവിക്കായം)
ചെവിയിലെ വിയര്‍പ്പ് ഗ്രന്ഥികളും അഴുക്കും എല്ലാം കലര്‍ന്ന് യോജിച്ചുണ്ടാകുന്ന ഒന്നാണ് ചെപ്പി അഥവാ ചെവിക്കായം. സാധാരണയായി ഇത് ചെവിയിലെ വരള്‍ച്ച ഇല്ലാതാക്കുകയും ചെവിക്കകത്ത് പ്രാണികളോ മറ്റോ പോയാല്‍ തടയുകയും ചെയ്യുന്നു. ദിവസേന ചെറിയ തോതില്‍ മാത്രമേ ഇത് ചെവിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ഇവ ചെവി പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. ബഡ്സ്, ചെവിതോണ്ടി എന്നിവ ഉപയോഗിച്ച് പതിയെ ഇത് ഇടയ്ക്കിടെ വൃത്തിയാക്കുക. ഇല്ലെങ്കില്‍ ഒരു ഡോക്ടറെയും സമീപിക്കാവുന്നതാണ്.

കര്‍ണ്ണപടത്തിലെ മുറിവ്
ചെവിക്കുള്ളിലായാണ് കര്ണ്ണപടമുള്ളത്. ചെവിയില്‍ എന്തെങ്കിലും അകപ്പെട്ടാല്‍ അല്ലെങ്കില്‍ ചെവി വൃത്തിയാക്കുമ്പോള്‍ നിങ്ങളുടെ കര്‍ണ്ണപടത്തില്‍ മുറിവു പറ്റാം. കുട്ടികളില്‍ ചെവിക്കുള്ള ശക്തമായ ക്ഷതവും കര്‍ണ്ണപടം പൊട്ടാന്‍ കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ അവര്‍ക്ക് ചെവിയിലൂടെ കാറ്റ് കയറുന്ന തോന്നല്‍ ഉണ്ടാകാം. കര്‍ണ്ണപടത്തിലെ മുറിവ് ചികിത്സിക്കാന്‍ ഉടന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

ചെവിയില്‍ പ്രാണികള്‍ പോയാല്‍
ഉറുമ്പ്, പാറ്റ, കൊതുക്, വണ്ട്, കൂറ എന്നീ ചെറുപ്രാണികള്‍ കുട്ടികളുടെ ചെവിയില്‍ കയറിക്കൂടാവുന്നതാണ്. ഇവ ചെവിക്കകത്തു പോയാല്‍ ജീവനോടെ പുറത്തെടുക്കാതിരിക്കുക. ചെറുചൂടുള്ള എണ്ണയോ വെള്ളമോ മറ്റോ ചെവിയില്‍ ഒഴിച്ച് ഇവയെ കൊന്ന ശേഷം ഡോക്ടറെ സമീപിക്കുക. അതുപോലെ കുട്ടികള്‍ കളിക്കുമ്പോള്‍ മുത്ത്, മഞ്ചാടി എന്നിവയും ചെവിയിലിട്ടേക്കാം. ഇവയും ഉടനടി നീക്കം ചെയ്യാന്‍ ഡോക്ടറെ സമീപിക്കുക.



Click it and Unblock the Notifications