For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രോങ്കൈറ്റിസ് കുട്ടികളെ വിടാതെ പിന്തുടരുമ്പോള്‍: കാരണവും ലക്ഷണവും

|

ബ്രോങ്കൈറ്റിസ് എന്ന രോഗാവസ്ഥ വളരെ ഭീകരമാണ്. എന്നാല്‍ അത് കുട്ടികളില്‍ ബാധിക്കുമ്പോള്‍ ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. കുട്ടികളിലെ ബ്രോങ്കൈറ്റിസ് ഒരു വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയ അണുബാധയാണ്. ഇത് ശ്വാസകോശത്തിന്റെ വലിയ ശ്വസന ട്യൂബുകളുടെ (ബ്രോങ്കി) ആവരണത്തിന് സംഭവിക്കുന്ന വീക്കം കാരണനാണ് സംഭവിക്കുന്നത്. ഈ ലൈനിംഗ് മ്യൂക്കസ് ഉണ്ടാക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ആവരണം വീര്‍ക്കുമ്പോള്‍, അത് ധാരാളം മ്യൂക്കസ് ഉണ്ടാക്കുന്നുണ്ട്. ഇത് വായുവിലൂടെ കടന്നുപോകാനും ശ്വാസകോശത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അണുബാധയുടെ പ്രധാന ലക്ഷണം ചുമയാണ്. ഈ ചുമ പലരും നിസ്സാരമാക്കി വിടുമ്പോള്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും കുട്ടികള്‍ക്ക് വരണ്ട ചുമയോ കഫത്തോട് കൂടിയ ചുമയോ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

Bronchitis In Children:

കുട്ടികളില്‍ ഉണ്ടാവുന്ന ബ്രോങ്കൈറ്റിസ് പല വിധത്തിലാണ്. ഇത് നിങ്ങളുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണയം, അതിന് വേണ്ട ചികിത്സ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ നാം അറിയാതെ ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് നമ്മുടെ കുഞ്ഞിനെ എത്തിക്കുന്നത് എന്നതാണ് സത്യം. കുട്ടികളില്‍ ഉണ്ടാവുന്ന ഈ അപകടാവസ്ഥ തരണം ചെയ്യുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാം.

കുട്ടികളില്‍ ബ്രോങ്കൈറ്റിസിസ് വിവിധ തരത്തില്‍

കുട്ടികളില്‍ ബ്രോങ്കൈറ്റിസിസ് വിവിധ തരത്തില്‍

കുട്ടികളില്‍ ബ്രോങ്കൈറ്റിസ് ഉണ്ടാക്കുന്ന രോഗാണുക്കള്‍ രോഗബാധിതനായ വ്യക്തിയുടെ മ്യൂക്കസ്, ഉമിനീര്‍ എന്നിവയിലൂടെയാണ് മറ്റൊരാളിലേക്ക് പകരുന്നത്. ഇതില്‍ ആദ്യം വരുന്നതാണ്,

അക്യൂട്ട് ബ്രോങ്കൈറ്റിസ്

ബാക്ടീരിയ അല്ലെങ്കില്‍ വൈറസ് മൂലമുണ്ടാകുന്ന ബ്രോങ്കിയുടെ താല്‍ക്കാലിക വീക്കം ആണ് ഇത്. പൊടി, അലര്‍ജികള്‍, പുക, മറ്റ് ശുചീകരണ രാസവസ്തുക്കള്‍ എന്നിവയും ഇതിന് കാരണമാകാം. ഇത്തരത്തിലുള്ള അക്യൂട്ട് ബ്രോങ്കൈറ്റിസ് സാധാരണയായി ജലദോഷം അല്ലെങ്കില്‍ മുകളിലെ ശ്വാസകോശ ഭാഗത്തുണ്ടാവുന്ന അണുബാധയ്ക്ക് ശേഷമാണ് ഉണ്ടാവുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളെ ഇത് ബാധിക്കാമെങ്കിലും, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത്തരം അവസ്ഥകള്‍ കൂടുതലായി ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അണുബാധ കൂടുതലും മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്നു.

വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്

വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്

ഇതാണ് മറ്റൊരു തരത്തിലുള്ള ബ്രോങ്കൈറ്റിസ്. ഇത് മുതിര്‍ന്നവരിലും ഉണ്ടാവുന്നുണ്ട്. അണുബാധയുടെ പ്രധാന കാരണം പുകവലിയും രാസ പുകയിലോ മറ്റും ദീര്‍ഘനേരം ഇരിക്കുന്നതാണ്. കുട്ടികളില്‍ ഇത് അപൂര്‍വമാണ്, കൂടുതലും 40 വയസ്സിനു മുകളിലുള്ളവരെയാണ് ഈ അവസ്ഥ ബാധിക്കുന്നത്. ഇത്തരം അവസ്ഥയില്‍ ഉണ്ടാവുന്ന അണുബാധ ചെറുതോ അല്ലെങ്കില്‍ കഠിനമോ ആകാം, ഇത് നിരവധി മാസങ്ങള്‍ മുതല്‍ രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.

കുട്ടികളില്‍ ബ്രോങ്കൈറ്റിസിന്റെ ലക്ഷണങ്ങള്‍

കുട്ടികളില്‍ ബ്രോങ്കൈറ്റിസിന്റെ ലക്ഷണങ്ങള്‍

കുട്ടികളില്‍ ഉണ്ടാവുന്ന ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി വിടരുത്. എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുമ്പോള്‍ രോഗാവസ്ഥയില്‍ നിന്ന് നമുക്ക് കുഞ്ഞിനെ മുക്തനാക്കാം. ഈ അവസ്ഥയുടെ പ്രാഥമിക ലക്ഷണം വരണ്ട ചുമ അല്ലെങ്കില്‍ കട്ടിയുള്ള മഞ്ഞ, വെള്ള അല്ലെങ്കില്‍ പച്ച നിറത്തിലുള്ള കഫം എന്നിവയാണ്. കുട്ടികള്‍ക്കും താഴെ പറയുന്ന ലക്ഷണങ്ങള്‍ അനുഭവപ്പെടാം

* മൂക്കൊലിപ്പ്

* തൊണ്ടവേദന

* നെഞ്ചില്‍ വേദനയും ഞെരുക്കവും

* തലവേദന

* പനിയും വിറയലും

* ശരീരത്തില്‍ അസ്വസ്ഥത

* പേശി വേദന

* ശ്വാസം മുട്ടല്‍

* ചെറിയ കുട്ടികളില്‍ കഫം കാരണം ഛര്‍ദ്ദി

രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നത്

രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നത്

കുട്ടികളില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ ഒന്ന് മുതല്‍ നാല് ആഴ്ച വരെ നീണ്ടുനില്‍ക്കും; എന്നിരുന്നാലും, രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായതിന് ശേഷവും ചുമ കുറച്ചുകാലം നിലനില്‍ക്കും. നിങ്ങളുടെ കുഞ്ഞിന് ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണണം

അപകടകരമായ ലക്ഷണങ്ങള്‍

100.4°F (38°C) അല്ലെങ്കില്‍ ഉയര്‍ന്ന പനി

മൂന്ന് ദിവസത്തില്‍ കൂടുതല്‍ പനി കുറയാതെ നില്‍ക്കുന്ന അവസ്ഥ

കഫത്തില്‍ രക്തത്തോടുകൂടിയ ചുമ

ശ്വാസം മുട്ടല്‍

പതിവ് ബ്രോങ്കൈറ്റിസ് മാറാതെ നില്‍ക്കുന്നത്, ഇവയെല്ലാം വളരെ ഗുരുതരവും സങ്കീര്‍ണതയുണ്ടാക്കുന്നതുമായ ലക്ഷണങ്ങള്‍. ഉടനെ തന്നെ കുഞ്ഞിന് വൈദ്യസഹായം എത്തിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

അപകട സാധ്യതകള്‍

അപകട സാധ്യതകള്‍

താഴെ പറയുന്ന അവസ്ഥകളുടെ സാന്നിധ്യം കുട്ടിയുടെ ബ്രോങ്കൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത്തരം അവസ്ഥകളില്‍ നിന്നും ആവാസ വ്യവസ്ഥകളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

അലര്‍ജികള്‍

വിട്ടുമാറാത്ത സൈനസൈറ്റിസ്

ആസ്ത്മ

ടോണ്‍സിലുകളും അഡിനോയിഡുകളും

പുകവലിക്കാരില്‍ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍

സങ്കീര്‍ണ അവസ്ഥകള്‍

സങ്കീര്‍ണ അവസ്ഥകള്‍

പല കുട്ടികളും വലിയ പ്രശ്‌നങ്ങളില്ലാതെ തന്നെ ഇത്തരം രോഗാവസ്ഥയില്‍ നിന്ന് സുഖം പാപിക്കുന്നു. ബ്രോങ്കൈറ്റിസ് ചിലപ്പോള്‍ ഏറ്റവും സാധാരണമായ സങ്കീര്‍ണതയായ ന്യുമോണിയയിലേക്ക് നയിച്ചേക്കാം. ശ്വാസകോശത്തിലെ വായു സഞ്ചികളില്‍ അണുബാധയുണ്ടാകുകയും ദ്രാവകം നിറയുകയും ചെയ്യുമ്പോഴാണ് ന്യൂമോണിയയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഒരു തരത്തിലും ചികിത്സ വൈകിപ്പിക്കരുത്.

രോഗനിര്‍ണയം

രോഗനിര്‍ണയം

കുട്ടികളില്‍ നടത്തുന്ന പ്രാഥമിക പരിശോധനയില്‍ തന്നെ രോഗനിര്‍ണയം മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്. പരിശോധനയ്ക്കിടെ ശ്വാസതടസ്സം കണ്ടെത്തുന്നതിനും കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഡയഗ്‌നോസ്റ്റിക് പരിശോധനകളും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. ടിഷ്യൂകള്‍, അവയവങ്ങള്‍, അസ്ഥികള്‍ എന്നിവയില്‍ അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് നെഞ്ചിന്റെ എക്‌സറേ എടുക്കുന്നുണ്ട്. ഇത് കൂടാതെ രക്തത്തിലെ ഓക്‌സിജന്റെ അളവ് അളക്കുന്നതിനുള്ള പള്‍സ് ഓക്‌സിമെട്രി. അണുബാധയ്ക്ക് കാരണമാകുന്ന അണുക്കളെ കണ്ടെത്തുന്നതിനുള്ള കഫം, മൂക്കിലെ ഡിസ്ചാര്‍ജ് സാമ്പിള്‍ ടെസ്റ്റ് (കള്‍ച്ചര്‍) എന്നിവയും നടത്തുന്നു.

കുട്ടികളില്‍ ബ്രോങ്കൈറ്റിസ് ചികിത്സ

കുട്ടികളില്‍ ബ്രോങ്കൈറ്റിസ് ചികിത്സ

അക്യൂട്ട് ബ്രോങ്കൈറ്റിസ് സ്വയം തന്നെ ഒരു പരിധി വരെ മാറുന്നതാണ്. എന്നിരുന്നാലും, കുട്ടിയുടെ മുന്‍പുള്ള ആരോഗ്യാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം, രോഗത്തിന്റെ തീവ്രത എന്നിവയെ അടിസ്ഥാനമാക്കി ഡോക്ടര്‍മാര്‍ ചില ചികിത്സകള്‍ പറയുന്നുണ്ട്. ഇവയില്‍ പലതും വൈറല്‍ ആയതിനാല്‍ ആന്റിബയോട്ടിക്കുകള്‍ പലപ്പോഴും നല്‍കുന്നില്ല. എന്നിരുന്നാലും, രോഗകാരി ബാക്ടീരിയയാണെന്ന് കണ്ടെത്തിയാല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതിന് വേണ്ടി പറയുന്നുണ്ട്.

മുതിര്‍ന്നവരേക്കാള്‍ ഗുരുതരം കുഞ്ഞുങ്ങളിലെ മലബന്ധംമുതിര്‍ന്നവരേക്കാള്‍ ഗുരുതരം കുഞ്ഞുങ്ങളിലെ മലബന്ധം

ഇരട്ടക്കുട്ടികള്‍ക്ക് ഉറപ്പ് പറയും സാധ്യത ഇവരില്‍ഇരട്ടക്കുട്ടികള്‍ക്ക് ഉറപ്പ് പറയും സാധ്യത ഇവരില്‍

English summary

Bronchitis In Children: Causes, Symptoms, Treatment, And Remedies In Malayalam

Here in this article we are sharing the causes, symptoms and treatment of bronchitis in children in malayalam. Take a look.
Story first published: Thursday, February 24, 2022, 16:29 [IST]
X
Desktop Bottom Promotion