For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരം കുറവാണോ? വിഷമിക്കേണ്ട, കൂട്ടാന്‍ വഴികളിതാ

|

നിങ്ങളുടെ കുട്ടി സമപ്രായക്കാരേക്കാള്‍ ചെറുതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? പാരമ്പര്യമായി എല്ലാവര്‍ക്കും പൊക്കമുണ്ടെങ്കിലും അവര്‍ മാത്രം ചെറുതായി തുടരുന്നതില്‍ വിഷമമുണ്ടോ? നിങ്ങളുടെ കുട്ടി പ്രായപൂര്‍ത്തിയാകുമ്പോഴും ശരാശരി ഉയരത്തില്‍ എത്തിയിട്ടില്ലേ? പല രക്ഷിതാക്കളേയും കുട്ടികളേയും അലട്ടുന്നതായിരിക്കും ഇത്തരം അവസ്ഥകള്‍. മിക്ക കുട്ടികളും കൗമാരക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് പൊക്കമില്ലായ്മ.

Most read: ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read: ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

ആരോഗ്യകരമായ ശരീരത്തിന് വിറ്റാമിനുകള്‍ പ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് വളര്‍ച്ചയുടെ കാര്യത്തിലും. വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വിറ്റാമിനകള്‍ ഏതൊക്കെ എന്ന് അറിഞ്ഞ് അവയടങ്ങിയ ഭക്ഷണം നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സ്വാഭാവികമായി നിങ്ങള്‍ക്ക് പൊക്കം വയ്ക്കാവുന്നതാണ്. ഉയരം കൂട്ടുന്നതിനായി അത്തരം വിറ്റാമിനുകളുടെ വിവരങ്ങളും ഭക്ഷണങ്ങളും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വിറ്റാമിന്‍ ബി 1

വിറ്റാമിന്‍ ബി 1

ശരീരവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ഉയരം വയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ബി വിറ്റാമിനാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഭൂരിഭാഗവും വിറ്റാമിന്‍ ബി യുടെ സമ്പുഷ്ടമായ ഉറവിടമാണ്. വിറ്റാമിന്‍ ബി 1 അടങ്ങിയിരിക്കുന്ന ചില പ്രധാന ഉറവിടങ്ങള്‍ പീനട്ട്, സോയാബീന്‍, അരി, പന്നിയിറച്ചി എന്നിവ. ഈ ഭക്ഷണങ്ങല്‍ അവയവങ്ങള്‍ക്ക് രക്തവിതരണം നല്‍കുന്നു, അങ്ങനെ ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് ഇത് കാരണമാകുന്നു. ഹൃദയത്തിന്റെയും നാഡീവ്യവസ്ഥയുടെയും ശരിയായ പ്രവര്‍ത്തനം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

മുതിര്‍ന്നവര്‍ക്ക് ഉയരം കൂട്ടുന്നതിനുള്ള വിറ്റാമിനുകളാണ് ഇവ. എല്ലുകളെ നീളവും ശക്തവുമാക്കാന്‍ സഹായിക്കുന്നതിനാല്‍ എല്ലാ വിറ്റാമിനുകളിലും വച്ച് പ്രധാനപ്പെട്ടതാണ് ഇത്. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിച്ചില്ലെങ്കില്‍ പല്ലുകളും എല്ലുകളും ദുര്‍ബലമാകാന്‍ തുടങ്ങും. വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്ന ഒരു പ്രധാന സ്രോതസ്സാണ് സൂര്യപ്രകാശം. കൂടാതെ തക്കാളി, ഉരുളക്കിഴങ്ങ്, പാല്‍, സിട്രസ് പഴങ്ങള്‍, കോളിഫ്‌ളവര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

Most read:റംസാന്‍ വ്രതം; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍Most read:റംസാന്‍ വ്രതം; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി ശരീരത്തെ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു, ഇത് ഉയരം കൂടുന്നതിനും കാരണമാകുന്നു. ട്യൂണ, സാല്‍മണ്‍, അയല തുടങ്ങിയ കൊഴുപ്പ് മത്സ്യങ്ങളും വിറ്റാമിന്‍ ഡി യുടെ നല്ല ഉറവിടങ്ങളാണ്. ബീഫ് കരള്‍, ചീസ്, മുട്ടയുടെ മഞ്ഞ എന്നിവയും വിറ്റാമിന്‍ ഡിയുടെ ഉറവിടങ്ങളായി നിങ്ങള്‍ക്ക് കഴിക്കാവുന്ന കുറച്ച് ഭക്ഷങ്ങളാണ്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി യെ അസ്‌കോര്‍ബിക് ആസിഡ് എന്നും വിളിക്കപ്പെടുന്നു, മാത്രമല്ല ഇവ സിട്രിക് പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിങ്ങളുടെ ശരീരം സുരക്ഷിതമായി സൂക്ഷിക്കാനും അവ സഹായിക്കുന്നു. മുതിര്‍ന്നവര്‍ക്കുള്ള ഉയരം വര്‍ദ്ധിക്കുന്ന വിറ്റാമിനുകളായി ഇത് അറിയപ്പെടുന്നു. പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.

Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി നല്ല ആന്റിഓക്‌സിഡന്റുകളിലൊന്നാണ്, അതിനാല്‍ ചെറുപ്രായത്തില്‍ തന്നെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന രോഗങ്ങളെ തടയുന്നു. തക്കാളി, സിട്രസ് പഴങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവ ഈ വിറ്റാമിനാല്‍ സമ്പുഷ്ടമാണ്. വിറ്റാമിന്‍ സി നിങ്ങളുടെ ശരീരത്തിലെ അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. പേരക്ക, മുന്തിരി, കിവി, ഓറഞ്ച് എന്നിവയും വിറ്റാമിന്‍ സി അടങ്ങിയവയാണ്.

വിറ്റാമിന്‍ ബി 2

വിറ്റാമിന്‍ ബി 2

ഉയരം വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിനുകളില്‍ ഒന്നാണ് ഇത്. ഇലക്കറികളില്‍ ധാരാളം വിറ്റാമിന്‍ ബി 2 അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 2 ന്റെ മറ്റൊരു അറിയപ്പെടുന്ന പേരാണ് റൈബോഫ്‌ളേവിന്‍. നഖങ്ങള്‍, എല്ലുകള്‍, ചര്‍മ്മം, മുടി എന്നിവയുടെ വളര്‍ച്ചയ്ക്കും ഇത് കാരണമാകുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ഇലക്കറികള്‍, മത്സ്യം, പാല്‍, മുട്ട എന്നിവ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ റൈബോഫ്‌ളേവിന്‍ ഉള്ളടക്കം വര്‍ദ്ധിപ്പിക്കാം. ഇവ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു, ഒപ്പം ഉയരത്തിനുള്ള വിറ്റാമിനുകളായി ആവശ്യമായ അനുബന്ധ ഘടകങ്ങളും നല്‍കുന്നു.

Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

കാല്‍സ്യം

കാല്‍സ്യം

അസ്ഥികളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ പോഷകമാണ് കാല്‍സ്യം. ഇത് എല്ലിന്റെ ശക്തി കൂട്ടുന്നു, വളര്‍ച്ചയിലും സഹായിക്കുന്നു. നിങ്ങളുടെ ഉയരവും വ്യക്തിത്വവും വര്‍ദ്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണിത്. പാല്‍, ചീസ്, തൈര്, വെണ്ണ മുതലായ എല്ലാ പാലുല്‍പ്പന്നങ്ങളിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിക്കാന്‍ ഒരു ഗ്ലാസ് പാല്‍ രാത്രിയില്‍ നിര്‍ബന്ധമായി കഴിക്കുക. ചീസ്, മത്തി, തൈര്, ബീന്‍സ്, ചീര എന്നിവയിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ദിവസവും അവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

കാല്‍സ്യം

കാല്‍സ്യം

പ്രായപരിധി അനുസരിച്ച് ശരീരത്തിന് കാല്‍സ്യം ആവശ്യമാണ്:

1 മുതല്‍ 5 വര്‍ഷം വരെ: 500 മില്ലിഗ്രാം

5 മുതല്‍ 10 വര്‍ഷം വരെ: 800 മില്ലിഗ്രാം

10 മുതല്‍ 20 വയസ്സ് വരെ: 1300 മില്ലിഗ്രാം

20 മുതല്‍ 50 വയസും അതിനുമുകളിലും: 1000 മുതല്‍ 1200 മില്ലിഗ്രാം വരെ കാല്‍സ്യം.

Most read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

ഫോസ്ഫറസ്

ഫോസ്ഫറസ്

ടിഷ്യൂകളും അസ്ഥികളും ശക്തമാക്കാന്‍ കാല്‍സ്യം മാത്രം പര്യാപ്തമല്ല. കാല്‍സ്യത്തിനൊപ്പം നമുക്ക് ഫോസ്ഫറസും ആവശ്യമാണ്. കൂടാതെ, ഉയരം വര്‍ദ്ധിപ്പിക്കുന്നതിന് പരമാവധി ഫലം നേടുന്നതിന് കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ സംയോജനം ആവശ്യമാണ്. വിറ്റാമിന്‍ ബി 2 ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഫോസ്ഫറസിന്റെ കുറവ് അസ്ഥി നാശത്തിന് ഇടയാക്കും. ഓസ്റ്റിയോപൊറോസിസ് തടയാനും ഇത് സഹായിക്കുന്നു. ശരീരത്തിന്റെ 80% ഫോസ്ഫറസും അസ്ഥികളിലാണ്. കുട്ടികളിലെ അസ്ഥികളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുന്നു. നട്‌സ്, ബീന്‍സ്, മത്സ്യം എന്നിവയില്‍ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി എടുക്കാം.

വ്യായാമവും പ്രധാനം

വ്യായാമവും പ്രധാനം

ആരോഗ്യകരവും നല്ലതുമായ ഭക്ഷണം കഴിക്കുന്നത് മാത്രം നിങ്ങളെ വളരാന്‍ സഹായിക്കില്ല. നല്ല വ്യായാമവും ഉയരം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. നീന്തല്‍, എയ്‌റോബിക്‌സ്, സൈക്ലിംഗ് തുടങ്ങിയ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

English summary

Best Vitamins For Height Growth

Vitamins and proper nourishment are the important keys to increase height in adults. Here are the top vitamins that help you grow taller and stronger.
X
Desktop Bottom Promotion