For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം ഈ ഭക്ഷണത്തില്‍

|

കുഞ്ഞിന്റെ ആരോഗ്യം എന്നത് എപ്പോഴും അച്ഛനമ്മമാര്‍ക്ക് തലവേദന ഉണ്ടാക്കുന്നതാണ്. കാരണം ചെറിയ കുട്ടികളാണെങ്കില്‍ ഇവരില്‍ പെട്ടെന്നാണ് ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. മുതിര്‍ന്നവരേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങളും രോഗങ്ങളും വര്‍ദ്ധിക്കുന്നത് കുട്ടികളിലാണ്. അത് പലപ്പോഴും കുഞ്ഞിനെ തളര്‍ത്തുന്നു എന്നതാണ് സത്യം. കുഞ്ഞിന്റെ ദഹന വ്യവസ്ഥ പലപ്പോഴും അതിലോലമായതാണ്. ഇത് മുതിര്‍ന്നവരുടെ അത്രയും കപ്പാസിറ്റി ഇല്ലാത്തതിനാല്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ദഹന പ്രശ്‌നങ്ങളും വയറ് സംബന്ധമായ പ്രശ്‌നങ്ങളും കാരണം നിങ്ങളുടെ കുഞ്ഞിന് അസ്വസ്ഥത വര്‍ദ്ധിക്കുന്നു. കുഞ്ഞിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തുകൊണ്ടും കുഞ്ഞിനെ തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില വീട്ടുമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

Best Foods for Kids

കുഞ്ഞ് എന്താണ് കഴിക്കുന്നത്, എന്തൊക്കെ കുഞ്ഞിന് നല്‍കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതാണ് കുഞ്ഞിന് പ്രശ്‌നമുണ്ടാക്കുന്നത്. കുഞ്ഞിന് നല്‍കേണ്ട ഭക്ഷണങ്ങളും അതിന്റെ ഗുണങ്ങളും മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടതാണ്. കുഞ്ഞിന് ശരിയായ രീതിയില്‍ പോഷകാഹാരം നല്‍കുന്നതിന് ശ്രദ്ധിക്കണം. അത് വളരെയധികം നിര്‍ണായകമായതാണ്. കുഞ്ഞിന് അധികം ഭക്ഷണം കൊടുക്കുന്നില്ലെന്നും, കുഞ്ഞിന്റെ ആരോഗ്യം പ്രശ്‌നത്തില്‍ അല്ലെന്നതും ഉറപ്പ് വരുത്തേണ്ടത് ഓരോ അച്ഛനമ്മമാരുടേയും കടമയാണ്. കുട്ടികളുടെ വയറുവേദനയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇതൊക്കെയാണ്.

ആവിയില്‍ വേവിച്ച പച്ചക്കറികള്‍

ആവിയില്‍ വേവിച്ച പച്ചക്കറികള്‍

കുട്ടികള്‍ക്ക് തീരെ ഇഷ്ടപ്പെടാത്ത ഒന്നാണ് എപ്പോഴും പച്ചക്കറികള്‍. ഇത് ആവിയില്‍ വേവിച്ചതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ കുഞ്ഞിന് നല്‍കുന്ന ഭക്ഷണമായത് കൊണ്ട് തന്നെ അല്‍പം കളര്‍ഫുള്‍ ആക്കി കുഞ്ഞിന് നല്‍കിയാല്‍ അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കുഞ്ഞിന് നല്‍കിക്കൊണ്ട് അവരുടെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. ആവിയില്‍ വേവിച്ച പച്ചക്കറികള്‍ ദിവസവും നല്‍കരുത് എന്നതാണ്. ഇത് കുഞ്ഞില്‍ മടുപ്പുണ്ടാക്കും.

സൂപ്പുകള്‍

സൂപ്പുകള്‍

സൂപ്പാണ് കുഞ്ഞിന് നല്‍കുന്ന മറ്റൊരു ആരോഗ്യകരമായ ഭക്ഷണം. ഒരു ചൂടുള്ള പാത്രം സൂപ്പ് കുട്ടികളിലെ ഏത് വയറുവേദനയ്ക്കും നല്ലതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് ദഹനപ്രശ്‌നങ്ങള്‍ കാരണം പ്രശ്‌നത്തിലാവുന്നവരാണെങ്കില്‍ അവര്‍ക്ക് ഇത്തരം സൂപ്പുകള്‍ നല്‍കുന്ന ആശ്വാസം നിസ്സാരമല്ല. ഇത് കുഞ്ഞിന് വയറിന് അസ്വസ്ഥത ഉണ്ടെങ്കില്‍ ഇടക്കിടക്ക് നല്‍കാവുന്നതാണ്. ചിക്കന്‍ സൂപ്പാണ് ഏറ്റവും മികച്ചത്. കുഞ്ഞിന് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഫ്‌ളേവറുകള്‍ ഉണ്ടെങ്കില്‍ അത് നല്‍കാവുന്നതാണ്.

നാരുകള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍

നാരുകള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍

കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞിന് ഫൈബര്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ നല്‍കേണ്ടതാണ്. കാരണം ഫൈബര്‍ കൂടുതലുള്ള ഭക്ഷണം നല്‍കിയാല്‍ അത് പലപ്പോഴും നിങ്ങളുടെ കുഞ്ഞിന് പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് വയറിന് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നാരുകള്‍ കുറഞ്ഞ ഭക്ഷണം അവര്‍ക്ക് നല്‍കാം. കാരണം ഇത് നിങ്ങളുടെ കുട്ടിയുടെ മലം ഉറപ്പിക്കാന്‍ സഹായിക്കുന്നു.

ഡ്രൈ ടോസ്റ്റ്

ഡ്രൈ ടോസ്റ്റ്

ഡ്രൈ ടോസ്റ്റ് പോലെയുള്ള ബ്ലാന്റ് ഭക്ഷണങ്ങളില്‍ നിങ്ങളുടെ കുട്ടിയുടെ വയറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചേക്കാവുന്ന ലളിതമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് നല്‍കുന്നത് ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതിനേയും പരിഹരിക്കുകയും അതില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എരിവുള്ള എന്തും ആമാശയത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എരിവ് കുറവുള്ള ഇത്തരം ഭക്ഷണങ്ങള്‍ നല്‍കാം. ഇത് വയറുവേദന, ഓക്കാനം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

BRAT ഡയറ്റ്

BRAT ഡയറ്റ്

കുഞ്ഞിനും വയറിന് അസ്വസ്ഥതയുള്ള സമയങ്ങളില്‍ ഡയറ്റ് എടുക്കാവുന്നതാണ്. അതിന് വേണ്ടി വാഴപ്പഴം, വൈറ്റ്‌റൈസ്, ആപ്പിള്‍ സോസ്, പ്ലെയിന്‍, ബട്ടര്‍ ചെയ്യാത്ത ടോസ്റ്റ് എന്നിവ ചേര്‍ക്കാവുന്നതാണ്. ഇത് കുഞ്ഞിന് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ പല പ്രശ്‌നങ്ങളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. വയറുവേദനയെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യമുള്ള ദഹനവ്യവസ്ഥ നല്‍കുന്നു. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിന് കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക. പലപ്പോഴും നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞിനെ വല്ലാതെ വലക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് വെള്ളം നല്‍കുന്നത്. കുഞ്ഞിന് വെള്ളം നല്‍കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഗര്‍ഭിണിയാവാന്‍ തടസ്സം സൃഷ്ടിക്കും ജീവിത മാറ്റങ്ങള്‍ഗര്‍ഭിണിയാവാന്‍ തടസ്സം സൃഷ്ടിക്കും ജീവിത മാറ്റങ്ങള്‍

രണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസിരണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസി

English summary

Best Foods for Kids with Stomach Problems In Malayalam

Here in this article we are sharing some of the best foods for kids with stomach problems in malayalam. Take a look.
X
Desktop Bottom Promotion