For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്ടിസം; കരുതല്‍ വേണം കുട്ടികള്‍ക്ക്

|

തലച്ചോറിന്റെ സങ്കീര്‍ണമായ ഒരതരം വൈകല്യമാണ് ഓട്ടിസം. ആശയവിനിമയം നടത്താനുള്ള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു വികസന തകരാറാണിത്. ഭാഷയിലും ആശയവിനിമയ നൈപുണ്യത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ ന്യൂറോ ബിഹേവിയറല്‍ അവസ്ഥയായി ഓട്ടിസത്തെ നിര്‍വചിക്കാം. ഇത് ഒരു വ്യക്തിയില്‍ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

Most read: പരീക്ഷാക്കാലത്ത് കുട്ടികളില്‍ വളര്‍ത്തണം ഈ ആഹാരശീലംMost read: പരീക്ഷാക്കാലത്ത് കുട്ടികളില്‍ വളര്‍ത്തണം ഈ ആഹാരശീലം

ഏപ്രില്‍ 2 ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനമായി ആചരിക്കുന്നു. ഓട്ടിസത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഈ ദിവസം ഉദ്ദേശിക്കുന്നത്. ഈ ലേഖനത്തില്‍ കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങളും അവരെ പരിചരിക്കേണ്ട രീതികളും വായിച്ചറിയാം.

ഓട്ടിസം എന്നാലെന്ത്

ഓട്ടിസം എന്നാലെന്ത്

ഓട്ടിസം ഒരു രോഗമല്ല, മറിച്ച് തലച്ചോറ് സംബന്ധമായ ഒരു വൈകല്യമാണ്. വളര്‍ച്ചാ വൈകല്യമാണെന്നു വേണമെങ്കില്‍ പറയാം. ഓട്ടിസം ഒരാളുടെ സാമൂഹിക ബന്ധം, ആശയ വിനിമയം, സ്വഭാവം, പെരുമാറ്റം എന്നിവയെ കാര്യമായി ബാധിക്കുന്നു. ഓട്ടിസത്തിന് കാരണം എന്തെന്ന് കൃത്യമായി ഇതുവരെ മനസ്സിലായിട്ടില്ല. 1943-ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് 'ഓട്ടിസം' എന്ന് ഈ രോഗത്തെ വിളിച്ചത്.

ഇന്ത്യയിലെ കണക്ക്

ഇന്ത്യയിലെ കണക്ക്

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഒരു ഉന്നത ശിശു ന്യൂറോളജിസ്റ്റിന്റെ പഠനമനുസരിച്ച്, രണ്ട് മുതല്‍ ഒമ്പത് വയസ് വരെ പ്രായമുള്ള 89 കുട്ടികളില്‍ ഒരാളെങ്കിലും ഇന്ത്യയില്‍ ഓട്ടിസം രോഗബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2011 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 2.2 ദശലക്ഷം കുട്ടികളും 13 ദശലക്ഷം ആളുകളും ഈ അവസ്ഥയിലാണ് ജീവിക്കുന്നത്.

Most read:പരീക്ഷാ സമ്മര്‍ദ്ദം നീക്കാം, മാര്‍ക്ക് നേടാം; വിദ്യാര്‍ത്ഥികള്‍ ശീലിക്കേണ്ടത്Most read:പരീക്ഷാ സമ്മര്‍ദ്ദം നീക്കാം, മാര്‍ക്ക് നേടാം; വിദ്യാര്‍ത്ഥികള്‍ ശീലിക്കേണ്ടത്

അധികവും ആണ്‍കുട്ടികള്‍

അധികവും ആണ്‍കുട്ടികള്‍

ഓട്ടിസം എന്നത് ഒരു ബുദ്ധിപരിമിതിയായി കണക്കാക്കരുത്. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരാണ് താനും. ലോകത്ത് പതിനായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ പത്ത് പേര്‍ക്ക് ഓട്ടിസം അവസ്ഥ കാണപ്പെടുന്നു. ഇതില്‍ അധികവും ആണ്‍കുട്ടികളുമാണ്.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

'നാഷണല്‍ ഓട്ടിസം അസോസിയേഷന്‍' പറയുന്നതനുസരിച്ച് കുട്ടികളിലെ ഓട്ടിസത്തെക്കുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില ആദ്യകാല അടയാളങ്ങളില്‍ ചിലത് ഇതാ :

* കുട്ടി നേത്ര സമ്പര്‍ക്കം ഒഴിവാക്കുന്നു

* കുട്ടി തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു

* കുട്ടി അവരുടെ കൈകള്‍ തിരിക്കുന്നു, ശരീരം കറക്കുന്നു, വട്ടത്തില്‍ കറങ്ങുന്നു

* കുട്ടിക്ക് സാമൂഹികമായ കഴിവുകളോ സാമൂഹിക ഇടപെടലുകളോ ഇല്ല

ഈ സ്വഭാവവിശേഷങ്ങള്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാകാം, പക്ഷേ മറ്റ് പ്രശ്‌നങ്ങളെയും ഇത് സൂചിപ്പിക്കാന്‍ കഴിയും. അതിനാല്‍, കുട്ടിയില്‍ അത്തരം സ്വഭാവവിശേഷങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിശുരോഗവിദഗ്ദ്ധനെയോ ക്ലിനിക്കല്‍ മനശാസ്ത്രജ്ഞനെയോ സമീപിക്കുന്നതാണ് ഉത്തമം.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

ശിശുക്കളിലെ ലക്ഷണം

ശിശുക്കളിലെ ലക്ഷണം

* ചുംബനത്തോട് പ്രതികരിക്കുന്നില്ല

* എടുക്കുന്നതില്‍ വിമുഖത് കാട്ടുന്നു

* ആളുകളുമായോ മാതാപിതാക്കളുമായോ നേത്രബന്ധം പുലര്‍ത്തുന്നില്ല

* പുഞ്ചിരിക്കാതിരിക്കുക

* പേര് വിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക.

* കളിപ്പാട്ടങ്ങളോടോ മറ്റ് ഇനങ്ങളോടോ പ്രതികരിക്കാതിരിക്കുക.

കുട്ടികളിലെ ലക്ഷണം

കുട്ടികളിലെ ലക്ഷണം

* 16 മാസം പ്രായമായാലും ഒരു വാക്കെങ്കിലും ഉച്ഛരിക്കാതിരിക്കല്‍

* പാവകളോ കാറുകളോ മറ്റ് കളിപ്പാട്ടങ്ങളോ ഉപയോഗിച്ച് കളിക്കാതിരിക്കല്‍

* കളിപ്പാട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ വിമുഖത

* സ്പര്‍ശിക്കുന്നതിന് അധിനിവേശം. അവരുടെ കവിള്‍, ചുണ്ടുകള്‍ അല്ലെങ്കില്‍ കൈകള്‍ എന്നിവയിലുടനീളം മൃദുവായ അല്ലെങ്കില്‍ മിനുസമാര്‍ന്ന വസ്തുക്കള്‍ നിരന്തരം ഉരസുന്നു.

* അവരുടെ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചുള്ളതായിരിക്കും. ഒരേ കാര്യങ്ങള്‍ വീണ്ടും ചെയ്യുന്നു.

* ഉറങ്ങാന്‍ ബുദ്ധിമുട്ട്, രാത്രിയില്‍ ഉണരുക, തെറ്റായ ഉറക്ക രീതി, ഉറക്ക അസ്വസ്ഥത, അമിതമായ പകല്‍ ഉറക്കം തുടങ്ങിയ ഉറക്ക പ്രശ്‌നങ്ങള്‍

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

കൗമാരക്കാരിലെ ലക്ഷണം

കൗമാരക്കാരിലെ ലക്ഷണം

* കുട്ടികള്‍ കൂടുതല്‍ മൂഡ് ഓഫ് ആയി കാണപ്പെടുകയും അഹങ്കാരികളാവുകയും ആശയവിനിമയം ഇല്ലാത്തവരായി മാറുകയും ചെയ്യുന്നു.

* ശ്രദ്ധ കുറയുന്നു

* ഒരേ കാര്യം ആവര്‍ത്തിക്കുന്നു.

* പെണ്‍കുട്ടികളില്‍ ആര്‍ത്തവപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു

* ലൈംഗികതയിലെ പ്രശ്‌നങ്ങള്‍ - സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുക, പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്യുക, പൊതുസ്ഥലത്ത് വസ്ത്രങ്ങള്‍ ഊരിക്കളയുക

* അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുക, അനുചിതമായ ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക

ഓട്ടിസം അപകടസാധ്യത

ഓട്ടിസം അപകടസാധ്യത

ഓട്ടിസം സ്‌പെക്ട്രം തകരാറിനുള്ള കാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് ഓട്ടിസം വരാനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലാണ്. കുടുംബത്തില്‍ ഒരു ഓട്ടിസം ബാധിച്ച കുട്ടിയുണ്ടെങ്കില്‍ അപകടസാധ്യതയും വര്‍ദ്ധിക്കുന്നു. ആദ്യത്തെ കുട്ടിക്ക് ഓട്ടിസം ഉണ്ടെങ്കില്‍ രണ്ടാമത്തെ കുട്ടിക്ക് ഓട്ടിസം ബാധിക്കാനുള്ള സാധ്യത 7% ആണ്. ആദ്യ രണ്ട് കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടെങ്കില്‍ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് ഓട്ടിസം ബാധിക്കാനുള്ള സാധ്യത 25 മുതല്‍ 30 ശതമാനം വരെയാണ്.

Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

ചികിത്സ

ചികിത്സ

ഓട്ടിസം ബാധിച്ച ഓരോ കുട്ടിയും വ്യത്യസ്ത ലക്ഷണങ്ങള്‍ കാണിക്കുന്നു. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാന്‍ ബോധവല്‍ക്കരണം, രോഗനിര്‍ണയം, ശരിയായ സമയത്ത് ശരിയായ പരിചരണം എന്നിവ സഹായിക്കും. ഈ രോഗത്തെക്കുറിച്ച് 20 വര്‍ഷം മുമ്പ് വരെ ഡോക്ടര്‍മാര്‍ക്കിടയില്‍ പോലും ബോധവല്‍ക്കരണം വളരെ കുറവായിരുന്നു. കാലക്രമേണ ഇത് മാറി. കൂടാതെ, ഒരു കുട്ടി ഓട്ടിസ്റ്റിക് ആണോ എന്ന് നിര്‍ണ്ണയിക്കാന്‍ വസ്തുനിഷ്ഠമായ രക്തപരിശോധനയോ സ്‌കാനോ ഇല്ലതാനും. ഓട്ടിസത്തില്‍ 9 മുതല്‍ 12 മാസം വരെ കുഞ്ഞുങ്ങളില്‍ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണാന്‍ കഴിയും. എന്നിരുന്നാലും, 24 മാസം (2 വയസ്) പ്രായത്തിന് മുമ്പ് രോഗനിര്‍ണയം നടത്താനാവില്ല.

ഓട്ടിസം സ്ഥിരീകരിച്ചാല്‍ എന്തുചെയ്യണം

ഓട്ടിസം സ്ഥിരീകരിച്ചാല്‍ എന്തുചെയ്യണം

നിങ്ങളുടെ കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍, അടുത്ത നടപടി കുട്ടിയെ ചികിത്സയക്ക് വിധേയമാക്കുക എന്നതാണ്. കാരണം നേരത്തെയുള്ള ഇടപെടല്‍ വളരെ ഫലപ്രദവും കുട്ടിയിലെ അപകട സാധ്യതകള്‍ കുറയ്ക്കുന്നതുമാണ്. ഒരു കുഞ്ഞിന്റെ മസ്തിഷ്‌കം ചൂടായ ലോഹം പോലെയാണ്, നേരത്തെയുള്ള ഇടപെടല്‍ തലച്ചോറിനെ മികച്ച രീതിയില്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വികസിപ്പിക്കാവുന്നതാണ്. ഒരു കുട്ടിയുടെ തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിറ്റി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താന്‍ അനുവദിക്കുന്നു. അതിനാല്‍ അവരുടെ കഴിവുകളും പെരുമാറ്റവും ചെറുപ്രായത്തില്‍ തന്നെ മികച്ച രീതിയില്‍ പരിഷ്‌കരിക്കാനാകും. ഓട്ടിസം ബാധിച്ചവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസം, പെരുമാറ്റ ചികിത്സ എന്നിവ ആദ്യകാല തെറാപ്പിയുടെ ഭാഗമായി നടത്താന്‍ കഴിയും.

English summary

Autism Day 2021: Signs And Symptoms Of Autism In Children

Here are the symptoms of autism in children and what to so when diagnosed with autism. Take a look.
X
Desktop Bottom Promotion