Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
പെണ്‍കുഞ്ഞിനെ മിടുക്കിയാക്കാന്‍ അമ്മയുടെ സൂത്രം
പ്രസവ ശേഷം പെണ്‍കുഞ്ഞ് എന്ന് പറയുമ്പോള്‍ ചിലരുടെയെങ്കിലും മുഖം ചുളിയുന്നത് പതിവാണ്. എന്നാല്‍ അനുഗ്രഹിക്കപ്പെട്ട അച്ഛനമ്മമാര്‍ക്കാണ് പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഒരു മകള്‍ എന്നതിലുപരി വീട്ടിലെ എല്ലാവരേയും സ്‌നേഹിക്കുന്നതിനും ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യുന്നതിനും കഴിയുന്ന ഒരു മാലാഖയാണ് പലപ്പോഴും പെണ്‍കുട്ടികള്‍. അമ്മയായിരിക്കണം എപ്പോഴും പെണ്‍കുട്ടികളുടെ ഏറ്റവും അടുത്ത കൂട്ടുകാരി. എന്തും തുറന്ന് പറയുന്നതിനും ഏത് കാര്യത്തിനും പിന്തുണക്കും അമ്മ തന്നെയായിരിക്കും ആ കുഞ്ഞിന്റെ ശക്തി.
എന്നാല്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തന്റെ കുഞ്ഞിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാവാന്‍ ശ്രമിച്ച് കൊണ്ടിരിക്കണം. അതിനായി അവളെ ഒരുക്കിയെടുക്കുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. അതിനായി അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതിലുപരി പെണ്‍കുട്ടികള്‍ക്ക് അമ്മമാര്‍ പറഞ്ഞ് കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്.
മാത്രമല്ല ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായും ഉണ്ട്. ഒരിക്കലും കുഞ്ഞിന്റെ ആത്മവിശ്വാസം കുറക്കാന്‍ ശ്രമിക്കരുത്. ഓരോ ദിവസം ചെല്ലുന്തോറും ഇത് വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമേ ശ്രമിക്കാന്‍ പാടുകയുള്ളൂ. പെണ്‍കുഞ്ഞിന്റെ അമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അപകര്‍ഷതാബോധം ഉണ്ടാക്കരുത്
ഒരു കാരണവശാലും കുട്ടികളില്‍ അപകര്‍ഷതാ ബോധം ഉണ്ടാക്കിയെടുക്കരുത്. കാരണം ഇത് കുഞ്ഞിനെ ജീവിത കാലം മുഴുവന്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിനെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം. കുഞ്ഞ് സുന്ദരിയാണ് എന്ന കാര്യം അവളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഒരിക്കലും മോശം കാര്യങ്ങള്‍ അല്ലെങ്കില്‍ സുന്ദരിയല്ല, കഴിവില്ല എന്നിവ പറയുന്നത് നല്ലതല്ല. ഇത് കുഞ്ഞില്‍ അപകര്‍ഷതാ ബോധം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ആത്മവിശ്വാസം വളര്‍ത്തുക
കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ അമ്മമാര്‍ കണ്ടെത്തണം. അഭിനന്ദിക്കാന്‍ ഒരിക്കലും പിശുക്ക് കാണിക്കരുത്. ഇത് ആത്മവിശ്വാസം കുട്ടികളില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അവളുടെ കഴിവുകളും നേട്ടങ്ങളും കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രദ്ധിക്കണം. നിനക്കത് പറ്റില്ല എന്ന കാര്യം ഒരു കാരണവശാലും പറയരുത്. കുട്ടിക്ക് കഴിയാത്ത കാര്യമാണെങ്കില്‍ പോലും അല്‍പം സമയമെടുത്താണെങ്കിലും നിനക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ് കൊണ്ടിരിക്കണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

നീ പെണ്‍കുട്ടിയാണ്
നീ പെണ്‍കുട്ടിയാണ് എന്നത് ഇടക്കിടക്ക് പറയരുത്. ഇത് പലപ്പോഴും പല വിധത്തില്‍ കുട്ടികളില്‍ അപകര്‍ഷതാ ബോധം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. നമ്മുടെ നാട്ടില്‍ പണ്ടു മുതലേ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പലപ്പോഴും പെണ്‍കുട്ടിയാണ് എന്ന് പറയുന്നത്. എന്നാല്‍ ഒരിക്കലും ഇത്തരം ഒരു ചിന്ത അവളില്‍ ഉണ്ടാക്കിയെടുക്കരുത്. എപ്പോഴും സ്‌ട്രോങ് ആയിരിക്കുന്നതിനും ആണിനൊപ്പം തന്നെ പ്രാധാന്യവും ഇടവും അവള്‍ക്കും ലഭിക്കുന്നുണ്ടെന്ന് കുഞ്ഞിനെ ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ അത് അവളിടങ്ങളില്‍ ഒതുങ്ങിക്കൂടുന്നതിന് കാരണമാകുന്നു.

സ്വന്തം കാര്യങ്ങള്‍ ചെയ്യണം
എപ്പോഴും ഒരു പ്രായം കഴിഞ്ഞാല്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ അവളെ പ്രാപ്തയാക്കണം. ചെറിയ പ്രായം മുതല്‍ തന്നെ അവള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ അവള്‍ ചെയ്യട്ടെ എന്ന ചിന്ത അമ്മമാരില്‍ ഉണ്ടാവണം. ഒരു കാര്യത്തിനും മറ്റുള്ളവരെ ആശ്രയിച്ച് നില്‍ക്കാതെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് അവളെ പ്രാപ്തയാക്കണം. ഇതിലൂടെ മുതിര്‍ന്ന് കഴിയുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ അവള്‍ക്ക് സാധിക്കുന്നു. ചെറിയ കാര്യങ്ങളില്‍ അവളെ പ്രാപ്തയാക്കിയാല്‍ അത് വളരെയധികം നല്ല രീതിയിലുള്ള മാറ്റങ്ങള്‍ പെണ്‍കുട്ടികളില്‍ ഉണ്ടാവുന്നു.

ആണ്‍പെണ്‍ വേര്‍തിരിവ്
പല വീടുകളിലും കാണപ്പെടുന്ന ഒന്നാണ് ആണ്‍ - പെണ്‍ വേര്‍തിരിവ്. എന്നാല്‍ ഇതൊരിക്കലും ഒരു നല്ല രക്ഷകര്‍ത്താവിന്റെ സ്വഭാവമല്ല. ചെറിയ കാര്യങ്ങളില്‍ പോലും ഇത്തരം വ്യത്യാസം കാണിക്കുന്നു പലരും. എന്നാല്‍ ഇത് ഒരു നല്ല സ്വഭാവമല്ല. ഇത് നിങ്ങളുടെ പെണ്‍കുട്ടികളില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും മാനസിക സംഘര്‍ഷങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ ഒരിക്കലും ഒരു നല്ല രക്ഷിതാവ് ഉണ്ടാക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും ആണ്‍- പെണ്‍ വ്യത്യാസം കാണിക്കരുത്.

വിവാഹം
പലപ്പോഴും പെണ്‍കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വിവാഹം. തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പകുതിക്ക് വച്ച് നിര്‍ത്തുന്ന അവസ്ഥയാണ് വിവാഹത്തിലൂടെ പലരും നേരിടേണ്ടി വരുന്നത്. എന്നാല്‍ ഒരു നല്ല രക്ഷിതാവ് മകളുടെ പഠനം പൂര്‍ത്തീകരിച്ച് സ്വന്തമായി ഒരു ജോലി കണ്ടെത്തിയ ശേഷം മാത്രം വിവാഹം കഴിപ്പിച്ച് അയക്കുക. പല പെണ്‍കുട്ടികളും നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കുടുംബത്തില്‍ നിന്ന് തന്നെയാണ് തുടക്കം കുറിക്കുന്നത്. ചെറുപ്പത്തില്‍ തന്നെയുള്ള വിവാഹം പല പെണ്‍കുട്ടികളിലും അരക്ഷിതത്വം ഉണ്ടാക്കുന്നു.

പെണ്‍കുട്ടിയുടെ കരച്ചില്‍
എന്തിനാണ് പെണ്‍കുട്ടികളെ പോലെ കരയുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ കരച്ചില്‍ വന്നാല്‍ അവളെ കരയാന്‍ അനുവദിക്കുക. കാരണം കരച്ചില്‍ പോലുള്ള വികാരങ്ങള്‍ പ്രകടിപ്പിച്ച് തന്നെ തീര്‍ക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ കുട്ടികളില്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് ഒരിക്കലും അവളെ കൊണ്ട് ചെന്നെത്തിക്കരുത്. അതുകൊണ്ട് എന്ത് വികാരമാണോ തോന്നുന്നത്, അതിനെയെല്ലാം പ്രകടിപ്പിക്കാനുള്ള അവസരം അവള്‍ക്ക് നല്‍കണം.

അച്ഛന്റേയും അമ്മയുടേയും ഫോണ്‍ നമ്പര്‍
യുക്തിയോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കണം. കുട്ടികളാണ് എന്ന ചിന്തയില്‍ ഒരു കാരണവശാലും അവരെ തള്ളിക്കളയാന്‍ പാടില്ല. കുട്ടികള്‍ക്ക് അച്ഛന്റേയും അമ്മയുടേയും ഫോണ്‍ നമ്പര്‍ പഠിപ്പിച്ച് കൊടുക്കണം. എന്തെങ്കിലും തരത്തിലുള്ള അപകടത്തില്‍ പെടുമ്പോള്‍ അതില്‍ നിന്ന് കരകയറുന്നതിന് അച്ഛന്റേയും അമ്മയുടേയും ഫോണ്‍ നമ്പര്‍ എന്താണെങ്കിലും അറിഞ്ഞിരിക്കാന്‍ കുഞ്ഞിന് പ്രാപ്തിയുണ്ടായിരിക്കണം. രക്ഷിതാക്കള്‍ ഇത് എന്തായാലും കുട്ടികളെ പഠിപ്പിച്ച് കൊടുക്കണം.



Click it and Unblock the Notifications











