Latest Updates
-
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
കുട്ടിയ്ക്കു ബുദ്ധിയും ആരോഗ്യവും മത്തിയിലൂടെ..
കുട്ടിയ്ക്കു ബുദ്ധിയും ആരോഗ്യവും മത്തിയിലൂടെ..
നമുക്ക് ആരോഗ്യം നല്കുന്ന ധാരാളം ഭക്ഷണവസ്തുക്കളുണ്ട്. ഇതില്‍ പ്രകൃതി ദത്തമായ ഭക്ഷണങ്ങളാണ്. ഭക്ഷണ വസ്തുക്കളില്‍ തന്നെ ഏറെ ഗുണം നല്കുന്നവയാണ് മീനുകള്‍. ഏറെ പോഷകങ്ങള്‍ അടങ്ങിയ ശരീരത്തിന് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നാണിത്. പല അസുഖങ്ങള്‍ക്കും പരിഹാരമായ ഭക്ഷണവസ്തു.
മീനുകളില്‍ തന്നെ ചെറുമീനുകളാണ് ആരോഗ്യത്തിന് ഏറെ ഗുണകരമെന്നു പറയും. ഇതില്‍ പൊതുവേ കാല്‍സ്യം കൂടുതല്‍ അളവിലുണ്ടെന്നതാണ് പറയുക. മറ്റു വൈറ്റമിനുകളും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്.
മീനുകളില്‍ തന്നെ ആറോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മത്തി അഥവാ ചാള അഥവാ സാര്‍ഡൈന്‍. മത്തി പാവങ്ങളുടെ മീന്‍ എന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ഇക്കാലത്ത് ഇതിന്റെ വില കൂടുതല്‍ തന്നെയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നതാണ് ഈ മത്സ്യം.
കുട്ടികളുടെ ആരോഗ്യത്തിനും മികച്ച ഒന്നു തന്നെയാണ് മത്തിയെന്നു വേണം, പറയാന്‍. ഗര്‍ഭാവസ്ഥയില്‍ അമ്മ മത്തി കഴിച്ചാല്‍ കുട്ടിയ്ക്ക് അത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നതാണ് വാസ്തവം. ഇതല്ലാതെയും നിങ്ങളുടെ കുഞ്ഞിന് ഈ മീന്‍ നല്‍കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മത്തി കഴിയ്ക്കുന്നത് കുട്ടിയ്ക്ക് എങ്ങനെയാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതെന്നറിയൂ,

ഒമേഗ 3 ഫാറ്റി ആസിഡുകള്‍
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പോലെയുള്ള പ്രധാനപ്പെട്ട ഫാററി ആസിഡുകള്‍ അടങ്ങിയ ഒന്നാണ് മത്തി അഥവാ ചാള. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനുമെല്ലാം മികച്ച ഒന്നാണിത്. ഗര്‍ഭാവസ്ഥയില്‍ മുതല്‍ കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ച ആരംഭിയ്ക്കുന്നു. ഇതിന് ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ മുതല്‍ മത്തി കഴിയ്ക്കുന്നതു ഗുണകരമാണ്. കുട്ടികളില്‍ 5-6 വയസിനുളളിലാണ് തലച്ചോറിന്റെ വികാസം ഏതാണ്ടു പൂര്‍ത്തിയാകുന്നത്. ഇതിനു സഹായിക്കുന്ന ഒന്നാണ് മത്തി.

പ്രതിരോധ ശേഷി
കുട്ടികള്‍ക്കു ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന, അസുഖങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രധാനപ്പെട്ട വഴിയാണിത്. ഇതിലെ ബി വൈറ്റമിനുകള്‍, അയേണ്‍ എന്നിവ ഇതിനു സഹായിക്കുന്നു. ഇവയില്‍ മെര്‍ക്കുറി കുറവുമാണ്. ഇതെല്ലാം തന്നെ കുട്ടികള്‍ക്കു പ്രതിരോധശേഷി നല്കുന്ന ഒന്നാണ്. നല്ലൊരു ഇമ്മ്യൂണിറ്റി ബൂസ്റ്ററാണ് മത്തിയെന്നു വേണം,പറയുവാന്‍.

അയേണ്‍
അയേണ്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ കുട്ടികള്‍ക്ക് വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഇത്. ഹീമോഗ്ലോബിന്‍ ഉല്പാദനത്തിന് ഇത് ഏറെ സഹായകമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് വിളര്‍ച്ച. കുട്ടികള്‍ക്കു മത്തി നല്‍കുന്നത് നല്ലൊരു അയേണ്‍ ടോണിക്കിന്റെ ഗുണം നല്‍കും.

കാല്‍സ്യം
കാല്‍സ്യം സമ്പുഷ്ടമാണ് മത്തി. കുട്ടികളുടെ വളരുന്ന പ്രായത്തില്‍ ഏറെ അത്യാവശ്യമാണ് ഇത്. വൈറ്റമിന്‍ ഡിയും ഇതിലുണ്ട്. ഇവയെല്ലാം തന്നെ എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്. കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിയ്ക്കുവാനും നല്ല പല്ലുകള്‍ക്കും ഭാവിയില്‍ എല്ലിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കുവാനുമെല്ലാം ഏറെ നല്ലതാണ്.

കുട്ടികളുടെ ചര്‍മത്തിന് ഗുണകരമാണ്
കുട്ടികളുടെ ചര്‍മത്തിന് ഗുണകരമാണ് ഇത്. ഇതിലെ നല്ല കൊഴുപ്പുകള്‍ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തിന് മിനുസവും തുടിപ്പുമെല്ലാം നല്‍കും. ചര്‍മത്തിന് വരണ്ട സ്വഭാവം നീക്കാനും ഇത് ഏറെ നല്ലതാണ്.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി സമ്പുഷ്ടമാണ് മത്തി. കാല്‍സ്യത്തിനൊപ്പം വൈറ്റമിന്‍ ഡിയും ചേരുന്നത് എല്ലിന് നല്ലതാണ്. ശരീരത്തിനു കാല്‍സ്യം ആഗിരണം ചെയ്യുവാന്‍ സഹായകമാകും. മാത്രമല്ല, വൈറ്റമിന്‍ ഡിയുടെ അഭാവം ഇന്ന് കുട്ടികളില്‍ പോലും പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. തൈറോയ്ഡ്, ഓട്ടിസം പോലുളള പ്രശ്നങ്ങള്‍ വൈറ്റമിന്‍ ഡി കുറവു കൊണ്ട് കുട്ടികള്‍ക്കുണ്ടാകും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് മത്തി കുട്ടികള്‍ക്കു നല്‍കുന്നത്. വൈറ്റമിന്‍ ഡി കുറവ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു വരെ കാരണമാണ്.

കുട്ടികള്‍ക്ക് ഹൃദയാരോഗ്യത്തിനും
കുട്ടികള്‍ക്ക് ഹൃദയാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ ഗുണകരമാണ്. ഇതിലെ ഇപിഎ, ഡിഎച്ച്എ ഫാറ്റുകള്‍ എല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

കുട്ടികള്‍ക്ക് ഏറെ അത്യാവശ്യമായ ഒരു ഭക്ഷണ വസ്തുവാണ്
കുട്ടികള്‍ക്ക് ഏറെ അത്യാവശ്യമായ ഒരു ഭക്ഷണ വസ്തുവാണ് പ്രോട്ടീന്‍. മത്തി പ്രോട്ടീന്‍ സമ്പുഷ്ടമാണ്. കുട്ടികളുടെ മസില് വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമായ ഒന്നാണിത്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കുട്ടികളുടെ വളരുന്ന പ്രായത്തില്‍ അത്യാവശ്യമാണ്. ഇതിനുള്ള വഴിയാണ് മത്തി നല്‍കുന്നത്.



Click it and Unblock the Notifications