For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഓരോ വയസ്സിലെ വളർച്ചക്ക് വേണ്ടത് ഇവയെല്ലാം

|

കുഞ്ഞ് ജനിക്കും മുൻപ് തന്നെ കുഞ്ഞിൻറെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകുന്നവരാണ് ഓരോ മാതാപിതാക്കളും. കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ട പല പോഷകങ്ങളും ശരിയായ രീതിയിൽ ലഭിച്ചാൽ മാത്രമേ ഗർഭാവസ്ഥയിൽ പോലും കുഞ്ഞിന് ആരോഗ്യം ലഭിക്കുകയുള്ളൂ. എന്നാൽ ഗർഭാവസ്ഥയിൽ മാത്രമല്ല പ്രസവ ശേഷവും പിന്നീടങ്ങോട്ടുള്ള ഓരോ ഘട്ടത്തിലും കുഞ്ഞിന് വളരെയധികം പോഷകങ്ങൾ വളർച്ചയിൽ ആവശ്യമാണ്. പക്ഷേ എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ചില കുഞ്ഞുങ്ങൾ ത‌‌ടിക്കുകയില്ല. എന്നാല്‍ ഇവരിൽ ആരോഗ്യമുണ്ടാവും.

കു‌‌ട്ടികളു‌ടെ ആരോഗ്യത്തിന് വേണ്ടി കൂടുതൽ ശ്രദ്ധിക്കുമ്പോൾ അത് ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങൾ തന്നെയാണ് എന്ന കാര്യം മറക്കേണ്ടതില്ല. എന്നാൽ കുട്ടികളു‌ടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർ നിർബന്ധമായും കുഞ്ഞിന് നൽകേണ്ട ചില പോഷകങ്ങൾ ഉണ്ട്.

<strong>most read: കുഞ്ഞിപ്പൈതലിന് ഭാരക്കുറവോ, അറിയാമോ കംഗാരു സൂത്രം</strong>most read: കുഞ്ഞിപ്പൈതലിന് ഭാരക്കുറവോ, അറിയാമോ കംഗാരു സൂത്രം

ഇത്തരം പോഷകങ്ങൾ സ്ഥിരമായി നൽകിയാൽ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുട്ടികൾക്ക് ഇനി പറയുന്ന അളവിൽ കൃത്യമായ പോഷകങ്ങൾ നൽകിയാൽ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങൾ നൽകുന്നു എന്ന് പെട്ടെന്ന് തന്നെ അറിയാം. ആരോഗ്യസംരക്ഷണത്തിന് കുഞ്ഞിന് നൽകേണ്ട പോഷകങ്ങൾ ഇതെല്ലാമാണ്.

സ്റ്റാർച്ച്

സ്റ്റാർച്ച്

അന്നജം അഥവാ സ്റ്റാർച്ച് കുഞ്ഞിന്‍റെ വളർച്ചക്ക് വളരെ അത്യാവശ്യമായ ഒന്നാണ്. പലപ്പോഴും ഇതിന്റെ അഭാവം കുഞ്ഞിന്റെ വളർച്ചയെ തന്നെ പ്രതിസന്ധിയിൽ ‌ആക്കുന്നു. ധാന്യങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും ക്യാരറ്റ്, കപ്പ, ചേന തുടങ്ങിയവും എല്ലാം കുഞ്ഞിന് കൊടുക്കാൻ ശ്രദ്ധിക്കണം. ഇതെല്ലാം അന്നജത്തിന്‍റെ പ്രധാന ഉറവിടങ്ങളാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് ഇത് നൽകുന്നത്. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആരോഗ്യം നൽകുന്നതിന് ഇത് സഹായിക്കുന്നു.

പ്രോട്ടീൻ

പ്രോട്ടീൻ

ഏറ്റവും അവശ്യ ഘടകമാണ് പ്രോട്ടീൻ എന്ന കാര്യത്തിൽ സംശയം വേണ്ട. കോശങ്ങളുടെ നിർമ്മാണത്തിന് വളരെയധികം പങ്ക് വഹിക്കുന്നുണ്ട് പ്രോട്ടീൻ. ഹോർമോൺ, ആന്റി ബോഡികൾ എന്നിവയും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്. മത്സ്യം, മുട്ട, പാൽ, എന്നിവയെല്ലാം ധാരാളം കൊടുക്കാൻ ശ്രദ്ധിക്കുക. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ധാരാളം പ്രോട്ടീൻ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.

 ഫാറ്റ്

ഫാറ്റ്

ഫാറ്റ് ആരോഗ്യത്തിന് നല്ലതോ എന്ന് പലരും ചിന്തിക്കുന്നു. എന്നാൽ നല്ല കൊഴുപ്പ് കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. തലച്ചോറിന്റെ വികാസത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ഫാറ്റ്. നെയ്യ്, എണ്ണ, ഇറച്ചി, മീൻ എന്നിവയെല്ലാം ധാരാളം കുഞ്ഞ് വളരുന്ന പ്രായത്തില്‍ നൽകണം. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഫാറ്റ്. കുഞ്ഞിന് ഒമേഗ 3 ഫാറ്റി ആസിഡും വളരെ അത്യാവശ്യമുള്ളതാണ്.

അയേൺ

അയേൺ

അയേൺ ശരീരത്തിന് വളരെ അത്യാവശ്യമുള്ളതാണ്. ഇത് ശരീരത്തില്‍ ആവശ്യത്തിന് എത്തിയില്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തെ വില്ലനായി ബാധിക്കുന്നു. ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ അയേൺ ലഭിച്ചില്ലെങ്കിൽ അത് അനീമിയ, കൊക്കപ്പുഴു പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഹിമോഗ്ലോബിൻ വഴിയാണ് ശരീരത്തിന് ആവശ്യമായ ഇരുമ്പ് കുട്ടികൾക്ക് ലഭിക്കുന്നത്. മുട്ട, പാല്‍, പഴം എന്നിവയെല്ലാം ധാരാളം കുട്ടികൾക്ക് കൊടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണൺ. ഈന്തപ്പഴം, റാഗി, ശർക്കര ഇവയെല്ലാം സ്ഥിരമായി കൊടുക്കണം. ഇതെല്ലാം കുഞ്ഞിൻറെ വളർച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്.

അയോഡിന്‍

അയോഡിന്‍

അയോഡിന്‍ കുഞ്ഞിന്റെ വളർച്ചക്ക് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. കുഞ്ഞിന്റെ മാസികവും ശാരീരികവുമായ വളർച്ചക്ക് വളരെയധികം സഹായിക്കുന്നു അയഡിൻ. അയഡിന്റെ കുറവ് വളർച്ചാ മുരടിപ്പിന് ഇടയാക്കുന്നു. ഇത് ഗർഭകാലത്തും വളരെ അത്യാവശ്യമുള്ള ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കടൽ മത്സ്യങ്ങളിൽ ധാരാളം അയോഡിൻ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ആഹാരത്തില്‍ ഉപ്പ് ചേർക്കുന്നതും നല്ലതാണ് എന്നാൽ ഒരിക്കലും ഇത് കൂടുതലാവാൻ പാടുകയില്ല. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

വൈറ്റമിൻ ഡി3

വൈറ്റമിൻ ഡി3

കുഞ്ഞിന്റെ വളർച്ചക്ക് വളരെ അത്യന്താപേക്ഷികമായ ഒരു ഘടകമാണ് വൈറ്റമിൻ ഡി 3. ചില കുട്ടികളിൽ ചെറുപ്പത്തിൽ കാലിന് വളവ് എന്ന അവസ്ഥ കാണാറില്ലേ? ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വൈറ്റമിൻ ഡി 3യു‌ടെ കുറവാണ്. ഗർഭകാലത്ത് തന്നെ ഡോക്ടർമാർ ഇളം വെയിൽ കൊള്ളാൻ പറയുന്നത് കേട്ടിട്ടില്ലേ? ഇതിൻറെ കാരണം കുഞ്ഞിന് വൈറ്റമിൻ ഡി ലഭിക്കുന്നതിന് വേണ്ടിയാണ്. ഇത് തൊലിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്.മീൻ, മീനെണ്ണ. മുട്ടയുടെ മഞ്ഞ എന്നിവയെല്ലാം കുഞ്ഞിന് നൽകാവുന്നതാണ്. ഇതിലെല്ലാം വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ എ

വൈറ്റമിൻ എ

വൈറ്റമിന്‍ എയും കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചക്കും വളരെയധികം അത്യാവശ്യമുള്ള ഘടകമാണ്. കുഞ്ഞിൻറെ കാഴ്ച ശക്തിക്ക് സഹായിക്കുന്നു വൈറ്റമിൻ എ. മാത്രമല്ല രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വൈറ്റമിൻ എ കൂടിയേ തീരു. കാരറ്റ് , മാങ്ങ, പപ്പായ എന്നിവയെല്ലാം ധാരാളം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല ഇലക്കറികളും കഴിച്ച് ശീലമാക്കുക. ഇത് എല്ലാം കുഞ്ഞിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. പലപ്പോഴും കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ള കുട്ടികളിൽ വൈറ്റമിൻ എയുടെ അഭാവം തന്നെയായിരിക്കം കാരണം.

വൈറ്റമിൻ സി

വൈറ്റമിൻ സി

വൈറ്റമിൻ ഡിയും, എയും മാത്രമല്ല വൈറ്റമിൻ സിയും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഘടകമാണ്. നെല്ലിക്ക, പേരക്ക, ഓറഞ്ച്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവയെല്ലാം കുഞ്ഞിന് നൽകേണ്ടത് അത്യാവശ്യമാണ്. ഇതിലെല്ലാം വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്ന എല്ലാ അച്ഛനമ്മമാരും കുഞ്ഞിന് മുകളിൽ പറഞ്ഞ പോഷകങ്ങൾ എല്ലാം കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കണം.

English summary

Must Eat Nutrients for Child Growth and Development

Here we listing the must eat nutrients for child growth and development. Take a look.
Story first published: Friday, January 18, 2019, 11:48 [IST]
X
Desktop Bottom Promotion