For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത്തപ്പഴം ശര്‍ക്കര ചേര്‍ത്തു കുട്ടിയ്ക്കു നല്‍കൂ

ഏത്തപ്പഴം ശര്‍ക്കര ചേര്‍ത്തു കുട്ടിയ്ക്കു നല്‍കൂ

|

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ നാം ഏറെ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. കാരണം കുട്ടികളെന്നാല്‍ വളരുന്ന പ്രായമാണ്. ഇവര്‍ തനിയെ ഭക്ഷണം കഴിയ്ക്കാന്‍ മടി കാണിയ്ക്കുന്നവരുമാകും. മാത്രമല്ല, തങ്ങള്‍ക്കു ഗുണകരമായ ഭക്ഷണം എന്താണെന്നു തിരിച്ചറിവും ഇവര്‍ക്കും കാണില്ല. മിക്കവാറും കുട്ടികള്‍ ജങ്ക് ഫുഡ് പ്രേമികളുമാകും.

തൊണ്ടയിലെ ഈ ലക്ഷണം തൈറോയ്ഡ് ക്യാന്‍സറാകാംതൊണ്ടയിലെ ഈ ലക്ഷണം തൈറോയ്ഡ് ക്യാന്‍സറാകാം

എന്നാല്‍ കുട്ടികള്‍ക്ക് വളരുന്ന പ്രായത്തില്‍ ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്ന ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുള്ളതാണ്. ഇവര്‍ക്ക് നല്ല, പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്തു നല്‍കുക തന്നെ ചെയ്യണം.

കുട്ടികള്‍ക്ക് റെഡിമെയ്ഡ് ഭക്ഷണങ്ങളേക്കാള്‍ കൂടുതല്‍ ഗുണകരം നാടന്‍ ഭക്ഷണങ്ങള്‍ തന്നെയാണ്. നാം വീട്ടില്‍ തന്നെ ഉണ്ടാക്കി നല്‍കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങള്‍ ഏറെ ഗുണം ചെയ്യും. ഇതില്‍ തന്നെ ചില ഭക്ഷണങ്ങള്‍ ഒരുമിച്ചു നല്‍കുന്നതും ഏറെ നല്ലതാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാവുന്ന നാടന്‍ ഭക്ഷണങ്ങളില്‍ മികച്ച ഒന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. കേരള ബനാന എന്നറിയപ്പെടുന്ന ഇത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ദിവസവും നിങ്ങളുടെ കുട്ടികള്‍ക്ക് നേന്ത്രപ്പഴം പുഴുങ്ങി നല്‍കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കും.

നേന്ത്രപ്പഴത്തിനൊപ്പം നല്‍കാവുന്ന് ഒന്നാണ് ശര്‍ക്കര. അതായത് പഴം പുഴുങ്ങി ശര്‍ക്കരയില്‍ ചേര്‍ത്തു പഴം നുറുക്കായി നല്‍കാവുന്നതാണ്. നേന്ത്രപ്പഴത്തിനൊപ്പം ശര്‍ക്കര ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കുന്നത് ഏറെ ആരോഗ്യകരമാണ്. വേണമെങ്കില്‍ അല്‍പം നെയ്യും ചേര്‍ക്കാം. ഏറെ രുചികരവും ഒപ്പം പോഷക സമ്പുഷ്ടവുമായ ഭക്ഷണമാണ് ഇതെന്നു വേണം, പറയുവാന്‍.കുട്ടിയ്ക്ക് ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണ കോമ്പോ എന്നു പറയാം.

ഗര്‍ഭിണിയുടെ മസാല ദോശ മോഹത്തിനു പുറകില്‍ഗര്‍ഭിണിയുടെ മസാല ദോശ മോഹത്തിനു പുറകില്‍

ഈ നേന്ത്രപ്പഴം, ശര്‍ക്കര, നെയ്യു കോമ്പോ കുട്ടികള്‍ക്ക് എപ്രകാരം ഗുണകരമാകുന്നുവെന്നു നോക്കൂ.ഇതു ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്നു നാലു തവണയെങ്കിലും കുട്ടിയ്ക്കു നല്‍കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

തൂക്കമില്ലായ്മ

തൂക്കമില്ലായ്മ

കുട്ടികള്‍ക്കു പൊതുവേ കണ്ടു വരുന്ന പ്രശ്‌നമാണ് തൂക്കമില്ലായ്മ. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ കോമ്പോ. പഴവും ശര്‍ക്കരയും നെയ്യുമെല്ലാം കുട്ടിയ്ക്ക് ആരോഗ്യകരമായ തൂക്കം നല്‍കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. അമിത വണ്ണമില്ലാതെ ശരീര പുഷ്ടിയും തൂക്കവും നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമാണ് ഈ നേന്ത്രപ്പഴം കോമ്പോ. ശര്‍ക്കരയും പഴവുമെല്ലാം തന്നെ അയേണ്‍ സമ്പുഷ്ടമാണ്. പല കുട്ടികള്‍ക്കുമുള്ള വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്.

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

കുട്ടികള്‍ക്ക് പെട്ടെന്നു രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനുളള മികച്ചൊരു പ്രതിവിധിയാണ് ഈ കോമ്പോ . ശര്‍ക്കരയില്‍ മിനറലുകളും ആന്റിഓക്‌സിഡന്റുമെല്ലാം അടങ്ങിയിട്ടുണ്ട്. പഴത്തിലെ പോഷകങ്ങളും നെയ്യുമെല്ലാം തന്നെ ശരീരത്തിന് പ്രതിരോധ ശേഷി ഏറെ നല്‍കുന്ന വിഭവങ്ങള്‍ തന്നെയാണ്.

കുടല്‍ ആരോഗ്യത്തിനും

കുടല്‍ ആരോഗ്യത്തിനും

കുട്ടികളുടെ കുടല്‍ ആരോഗ്യത്തിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഉത്തമമാണ് ഇത്തരം ഭക്ഷണ കോമ്പോ. പഴത്തില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. നെയ്യ് കുടലിലൂടെയുളള ഭക്ഷണത്തിന്റെ സഞ്ചാരം സുഗമമാക്കുന്നു. ശര്‍ക്കരയും നല്ല ശോധന നല്‍കാന്‍ മികച്ച ഒന്നാണ്. ശര്‍ക്കരയിലെ ഘടകങ്ങള്‍ ദഹന രസങ്ങളുടെ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇവ കൂട്ടിച്ചേര്‍ത്തു കഴിയ്ക്കുന്നത് കുട്ടിയുടെ വയറിന്റെ ആരോഗ്യത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഏറെ ആരോഗ്യകരമാണ്.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്, കുട്ടികള്‍ക്ക് ഉയരം വയ്ക്കുന്നതിന് പറ്റിയ ഭക്ഷണ കോമ്പോയാണ് ഇത്. ശര്‍ക്കരയിലും പഴത്തിലുമെല്ലാം കാല്‍സ്യം ധാരാളമുണ്ട്. ഫോസ്ഫറസും വൈററമിന്‍ ഡിയുമെല്ലാം അടങ്ങിയ ഭക്ഷണങ്ങളാണ് ഇവ. ഇവ മൂന്നും ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ കുട്ടികളിലെ എല്ലു ബലവും നീളവുമെല്ലാം വര്‍ദ്ധിയ്ക്കുന്നു. എല്ലിനു നീളം വര്‍ദ്ധിയ്ക്കുന്നതാണ്, കുട്ടിയ്ക്കു പൊക്കം കൂടുന്നതാണ് പൊതുവേ കുട്ടികളുടെ വളര്‍ച്ച എന്നു പറയുന്നത്. ഇത്തരത്തില്‍ നോക്കിയാല്‍ വളര്‍ച്ചയ്ക്ക് ഉത്തമമാണ് ഈ ഭക്ഷണ കോമ്പോ.

കുട്ടികളിലെ മസില്‍ വളര്‍ച്ചയ്ക്കു

കുട്ടികളിലെ മസില്‍ വളര്‍ച്ചയ്ക്കു

കുട്ടികളിലെ മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലൊന്നാന്തരം കോമ്പോയാണിത്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് പഴവും നെയ്യുമെല്ലാം. ഇത് മസിലുകളെ നല്ല പോലെ ശക്തിപ്പെടുത്തുന്നു. കുട്ടികളുടെ മസിലിന് ഉറപ്പും കരുത്തുമെല്ലാം നല്‍കാന്‍ ഈ ഭക്ഷണ കോമ്പോ ഏറെ നല്ലതാണ്.

കുട്ടികളുടെ ബ്രെയിന്‍ ആരോഗ്യത്തിന്

കുട്ടികളുടെ ബ്രെയിന്‍ ആരോഗ്യത്തിന്

കുട്ടികളുടെ ബ്രെയിന്‍ ആരോഗ്യത്തിന് ഉത്തമമാണ്. പഴവും ശര്‍ക്കരയും നെയ്യുമെല്ലാം. നെയ്യ് പൊതുവേ കുട്ടികളിലെ ബുദ്ധി ശക്തിയെ സഹായിക്കുന്ന ഒന്നാണ്. പഴവും കുട്ടികളിലെ നാഡീവികാസത്തിനു മികച്ച ഭക്ഷണ വസ്തുവാണ്. വളരുന്ന കുട്ടികള്‍ക്കും പഠിയ്ക്കുന്ന കുട്ടികള്‍ക്കുമെല്ലാം ഒരു പോലെ ഗുണകരമാണ് നേന്ത്രപ്പഴം-ശര്‍ക്കര-നെയ്യ് കോമ്പോ.

കുട്ടികള്‍ക്ക് ഏറെ ഊര്‍ജം

കുട്ടികള്‍ക്ക് ഏറെ ഊര്‍ജം

കുട്ടികള്‍ക്ക് ഏറെ ഊര്‍ജം നല്‍കുവാന്‍ നേന്ത്രപ്പഴവും നെയ്യും ശര്‍ക്കരയും ചേര്‍ന്ന കോമ്പോയ്ക്കു സാധിയ്ക്കും. നേന്ത്രപ്പഴം ഊര്‍ജദായിനിയാണ്. രാവിലെ ഒരു നേന്ത്രപ്പവം കുട്ടിയ്ക്കു നല്‍കുന്നത് ദിവസം മുഴുവനും ശരീരത്തിന് ഊര്‍ജം നല്‍കുമെന്നാണ് പറയുക. ശര്‍ക്കരയിലെയും നെയ്യിലേയും പോഷകങ്ങളും കുട്ടിയ്ക്ക് ഊര്‍ജം നല്‍കുന്നവയാണ്. ഇവ മൂന്നും ചേരുന്നത് കുട്ടിയ്ക്ക് പഠിയ്ക്കാനും കളിയ്ക്കാനുമുള്ള ഊര്‍ജം നല്‍കും. ക്ഷീണം അകറ്റി ചുറുചുറുക്കു നല്‍കാന്‍ ഇതു സഹായിക്കും.

നല്ലപോലെ പഴുത്ത നേന്ത്രപ്പഴം

നല്ലപോലെ പഴുത്ത നേന്ത്രപ്പഴം

നല്ലപോലെ പഴുത്ത നേന്ത്രപ്പഴം ശര്‍ക്കരയും നെയ്യും ചേര്‍ത്തുരുക്കി നുറുക്കാക്കിയോ ഉടച്ചോ കുട്ടികള്‍ക്കു നല്‍കാം. ഇത് ആരോഗ്യപരമായ എല്ലാ ഗുണങ്ങളും നല്‍കുന്നവയാണ്. കുട്ടിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ ഭക്ഷണം.

English summary

Kerala Banana Jaggery Ghee Combo Benefits For Kids

Kerala Banana Jaggery Ghee Combo Benefits For Kids, Read more to know about,
X
Desktop Bottom Promotion