Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
കുഞ്ഞ് മണ്ണ് തിന്നുന്നതിന് കാരണവും പരിഹാരവും
കുഞ്ഞോമനക്ക് മണ്ണ് തിന്നുന്ന സ്വഭാവമുണ്ടോ? എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നിങ്ങൾക്കറിയാമോ? പലപ്പോഴും കുഞ്ഞിന് ഭക്ഷണത്തേക്കാൾ പ്രിയം പലപ്പോഴും മണ്ണായിരിക്കും. ചില കുട്ടികൾ മുതിർന്നാലും ഇത്തരം ശീലം മാറ്റുന്നില്ല. കണ്ടിട്ടില്ലേ ചിലർ മുതിർന്നാലും അരി, കല്ല്, കരിക്കട്ട, മണ്ണ് എന്നിവയെല്ലാം തിന്നുന്നത്. എന്താണ് ഇതിന് കാരണം എന്ന് പലർക്കും അറിയില്ല. എന്നാൽ ഇതിനെ പിക എന്നാണ് പറയുന്നത്.
കുട്ടികളിലെ ഈ ശീലത്തിന് പിന്നിൽ നിരവധി കാരണങ്ങള്‍ ഉണ്ട്. എന്നാൽ എന്താണെന്ന് പലപ്പോഴും അച്ഛനും അമ്മക്കും അറിയാന്‍ സാധിക്കുകയും ഇല്ല. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്ക് പിന്നില്‍ ചില കാരണങ്ങൾ ഉണ്ട്. ഇത് എന്താണെന്ന് അച്ഛനും അമ്മയും ആദ്യം മനസ്സിലാക്കണം.
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ട്.
എന്താണ് ഇതിന്റെ കാരണങ്ങൾ എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകൾ കുട്ടികളിൽ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അമ്മമാർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യസംരക്ഷണത്തിന് ശ്രദ്ധ കൊടുക്കുമ്പോൾ കുട്ടികളിലെ ഇത്തരം ശീലത്തേയും നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു, കാരണങ്ങൾ എന്താണെന്ന് നോക്കാം.

പോഷകങ്ങളുടെ കുറവ്
കുട്ടികളിൽ ആവശ്യത്തിന് പോഷകങ്ങള്‍ ഇല്ലെങ്കിൽ അത് പലപ്പോഴും പികെയുടെ പ്രധാന കാരണമാകുന്നു. ഇരുമ്പ്, സിങ്ക്, കാൽസ്യം, എന്നീവയുെ കുറവാണ് ഇത്തരത്തില്‍ കുട്ടികളിൽ ഒരു പ്രവണത ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടകാണ്. കുട്ടികളിലെ മാനസികാവസ്ഥ പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു.

മരുന്ന് നൽകണം
കുട്ടികള്‍ക്ക് മരുന്ന് നൽകേണ്ടത് അത്യാവശ്യമാണ്. കാരണം ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവ മരുന്ന് രൂപത്തിൽ നൽകുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചിലരില്‍ കൗൺസിലിംങ്
അൽപം മുതിരുന്നതോടെയും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ സാധിക്കാതിരുന്നാൽ അത് പലപ്പോഴും ചിലരിൽ കൗൺസിലിംങ് എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. കുട്ടികളിൽ മാനസിക പ്രതിസന്ധികൾ ഉണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ചിലരിൽ കൗൺസിലിംങ് വരെ ആവശ്യമായി വരുന്നു.

കുടലിൽ പ്രശ്നങ്ങൾ
കുടലിൽ പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കുട്ടികളിലും ഇത്തരം പ്രവണത കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ നേരത്തേ കണ്ടെത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കുടലിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു.

വയറു വേദന
ഇത്തരം ശീലങ്ങളിൽ നിന്ന് പലപ്പോഴും വയറു വേദന പോലുള്ള പ്രതിസന്ധികൾ കുട്ടികളിൽ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളിൽ മണ്ണ്, മുടി, സിമന്റ് എന്നിവ കഴിക്കുന്നതിനുള്ള സാധ്യതകൾ അമ്മമാർ ശ്രദ്ധിക്കണം. വയറു വേദന കുട്ടികളില്‍ ഉണ്ടെങ്കിൽ അത് നിസ്സാരമായി വിടരുത്. ഇത്തരം പ്രതിസന്ധികൾ ചില്ലറയല്ല.

വിരശല്യം നിസ്സാരമല്ല
കുട്ടികളിൽ വിരശല്യവും ഇതിന്റെ ഫലമായി ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളിൽ വിരശല്യം ഉണ്ടെങ്കിൽ ഇത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. വിരശല്യം പലപ്പോഴും കുട്ടികളിലെ ഈ ശീലത്തിൻറെ ഭാഗമായാണ് ഉണ്ടാവുന്നത്.



Click it and Unblock the Notifications