Just In
Don't Miss
- Finance
വിസ്താര സിസിഒ സഞ്ജീവ് കപൂർ ഡിസംബർ 31ന് സ്ഥാനമൊഴിയും
- Sports
ഐപിഎല്‍: കെകെആര്‍ ക്യാപ്റ്റനായി കാര്‍ത്തിക് വേണ്ട... പകരം ഈ താരം വരട്ടെ, നിര്‍ദേശവുമായി ഗംഭീര്‍
- News
ജാമിയ പ്രക്ഷോഭത്തിന് ലൈക്ക്, കൈയ്യബദ്ധമെന്ന് അക്ഷയ് കുമാര്‍, റിയല്‍ ലൈഫ് സീറോയെന്ന് സോഷ്യല്‍ മീഡിയ
- Automobiles
പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി
- Movies
അതിന് മുന്‍പ് ഞാന്‍ അവന്റെ വീട്ടില്‍ കേറും! മഞ്ജു വാര്യരുടെ പ്രതി പൂവന് കോഴി ടീസര്‍
- Technology
അഞ്ച് വർഷ കാലയളവിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഇസ്റോ നേടിയത് 1,245 കോടി രൂപ
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
ഈ ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറ
കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോൾ ഏത് രക്ഷിതാക്കളും അല്പം കൂടുതൽ ശ്രദ്ധിക്കുന്നു. കാരണം കുഞ്ഞിന്റെ വളർച്ചക്ക് ആവശ്യമായ പോഷണം ലഭിക്കുന്നില്ലെ എന്ന ഭയമായിരിക്കും പലപ്പോഴും രക്ഷിതാക്കളെ വലക്കുന്നത്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ കുട്ടിക്ക് പോഷകസമ്പുഷ്ടവും ഗുണമുള്ളതുമായ ഭക്ഷണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ചെറുപ്രായത്തിൽ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണമാണ് ജീവിത കാലം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കുന്നതിനുള്ള അടിസ്ഥാനം എന്ന കാര്യം മറക്കരുത്.
സ്കൂളിലേക്കായാലും വീട്ടിലായാലും പുറത്ത് നിന്ന് വാങ്ങിക്കുന്ന ഭക്ഷണത്തോട് പലപ്പോഴും കുട്ടികൾക്ക് അൽപം താൽപ്പര്യം കൂടുതലായിരിക്കും. എന്നാൽ ഒരു കാരണവശാലും ഇത് പ്രോത്സാഹിപ്പിക്കരുത്. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് മാത്രമേ ഇത് സഹായിക്കുകയുള്ളൂ. മാത്രമല്ല ജങ്ക്ഫുഡ് ബേക്കറി പലഹാരങ്ങള്‍ എന്നിവ പലപ്പോഴും കുഞ്ഞിന്റെ വിശപ്പിനെ വളരെയധികം ബാധിക്കുന്നു.
most read: കുഞ്ഞിന് ഓരോ വയസ്സിലെ വളർച്ചക്ക് വേണ്ടത് ഇവയെല്ലാം
എന്നാല്‍ കുഞ്ഞിനെ എപ്പോഴും ഭക്ഷണം കഴിക്ക് കഴിക്ക് എന്ന് പറഞ്ഞ് നിർബന്ധിപ്പിക്കരുത്. കാരണം കുട്ടി ആവശ്യമുള്ളത് കഴിക്കാന്‍ എപ്പോഴും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ചിലത് ശ്രദ്ധിക്കേണ്ടതായുണ്ട്. ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കരുത് എന്ന കാര്യം അൽപം ശ്രദ്ധിക്കേണ്ടത് അമ്മമാർ തന്നെയാണ്. അല്ലെങ്കിൽ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പാൽ കുടിക്കാൻ കൊടുക്കുമ്പോൾ
പലപ്പോഴും പാൽ കുടിക്കാൻ കൊടുക്കാറുണ്ട് പല രക്ഷിതാക്കളും. പാല് ഒരു ഗ്ലാസ്സ് രാവിലെ കൊടുത്താൽ അത് ശരീരത്തിന് ആരോഗ്യം നൽകുന്നു എന്ന് വിചാരിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഇത് പലപ്പോഴും കുഞ്ഞിന്റെ വിശപ്പിനെ ഇല്ലാതാക്കുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഭക്ഷണങ്ങൾ കഴിക്കാൻ പലപ്പോഴും മടിയായിരിക്കും. അതുകൊണ്ട് പാൽ വെറും വയറ്റിൽ ഒരിക്കലും കുഞ്ഞിന് കൊടുക്കരുത്. ഇത് കുഞ്ഞിന് പല വിധത്തിലാണ് ബാധിക്കുന്നത്.

ബ്രേക്ക്ഫാസ്റ്റ് കഴിപ്പിക്കണം
കുഞ്ഞുങ്ങളെ എന്തായാലും പ്രഭാത ഭക്ഷണം കഴിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും കുഞ്ഞിനെ രാവിലെ ഭക്ഷണം കഴിക്കാതെ വിടരുത്. സ്ഥിരമായി കുഞ്ഞ് ഇത് ശീലമാക്കുന്നതിലൂടെ അത് പലപ്പോഴും കുഞ്ഞിന് വിശപ്പില്ലായ്മ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ശീലങ്ങൾ പൂര്‍ണമായും മാറ്റിയെടുക്കണം.

ബേക്കറി പലഹാരങ്ങൾ
ബേക്കറി പലഹാരങ്ങൾ ഒരു കാരണവശാലും കുഞ്ഞിന് കൊടുക്കാൻ പാടില്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം മോശമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധ അത്യാവശ്യമാണ്. കുഞ്ഞിന് ബേക്കറി പലഹാരങ്ങൾ കഴിക്കാൻ അത്രക്കും ആഗ്രഹമുണ്ടെങ്കിൽ വളരെ കുറച്ച് മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ.

കളിക്കാൻ വിടുക
ഇന്നത്തെ കാലത്ത് പല കുട്ടികളും കംമ്പ്യൂട്ടറിന്റേയും മൊബൈലിന്റേയും മുന്നിലായിരിക്കും. അതുകൊണ്ട് ഇത് പലപ്പോഴും കുട്ടികളിലെ ആരോഗ്യത്തെ ബാധിക്കുന്നു. മാത്രമല്ല വിശപ്പ് കെട്ടു പോവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് കുഞ്ഞിനെ കളിക്കാൻ വിടണം. ശാരീരികാധ്വാനം കൂടുന്നതിലൂടെ കുട്ടികളിലെ വിശപ്പ് വർദ്ധിക്കുന്നു. അതുകൊണ്ട് ഇത് കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുകയുള്ളൂ,

പഴങ്ങളും പച്ചക്കറികളും
കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് പഴങ്ങളും പച്ചക്കറികളും. ഇത് രണ്ടും ധാരാളം കുഞ്ഞിന് കൊടുക്കാൻ ശ്രദ്ധിക്കുക. ഇത് കുഞ്ഞിന്റെ ദഹന ശേഷി വർദ്ധിപ്പിക്കുന്നതിനും പോഷകങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നതിന് സഹായിക്കുന്നു ഈ പഴങ്ങളും പച്ചക്കറികളും.

കൊഴുപ്പ് കൊടുക്കുമ്പോൾ
കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കുഞ്ഞിന് കൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കാരണം അത് ആരോഗ്യത്തിന് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ഓരോ അമ്മമാരും ചെലുത്തേണ്ടത് അത്യാവശ്യമാണ്.

ധാന്യങ്ങളും മാസവും
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് അൽപം കൂടുതൽ ശ്രദ്ധ നൽകണം. കാരണം ഇവർക്ക് കൊഴുപ്പ് നീക്കിയ പാൽ, മത്സ്യം, മുട്ട, തവിടോട് കൂടിയ ധാന്യങ്ങൾ എന്നിവയെല്ലാം കുഞ്ഞിന് കൊടുക്കാൻ ശ്രദ്ധിക്കണം. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന പോഷകങ്ങൾ ആണ്.

കപ്പലണ്ടി
കപ്പലണ്ടി കുട്ടികൾക്ക് കൊടുക്കാൻ ശ്രദ്ധിക്കണം. കാരണം ഇത് വിശപ്പ് വർദ്ധിപ്പിക്കുന്നതിനും പ്രോട്ടീൻ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ഇടക്ക് അൽപം ഇഞ്ചി കൊടുക്കുന്നതും നല്ലതാണ്. ഇഞ്ചി വിശപ്പ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇഞ്ചി മികച്ചതാണ്.