Just In
- 5 hrs ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 6 hrs ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 17 hrs ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 17 hrs ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- Movies
50 രൂപ വിവാദത്തില്‍ പ്രതികരിച്ച് താര കല്യാണ്‍! ഒരാളുടെ കണ്ണീരൊപ്പുമ്പോള്‍ അതിന് വിലയിടരുത്!
- News
ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ; പ്രതിഷേധത്തിലെ പങ്കാളിത്തം പൗരന്റെ ബാധ്യത
- Sports
ഐഎസ്എല്‍; ഒന്നാംസ്ഥാനത്തേക്ക് കുതിക്കാന്‍ ചാമ്പ്യന്മാര്, എതിരാളി മുംബൈ
- Automobiles
നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Technology
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ക്യാരറ്റ് ജ്യൂസ് കുട്ടിയ്ക്ക് ആയുസും നിറവും
ആരോഗ്യത്തിനു സഹായിക്കുന്നതെന്തെന്നു ചോദിച്ചാല്‍ ഭക്ഷണം എന്നു നമുക്കു പറയാം. ആരോഗ്യം നന്നാക്കുന്ന, ആരോഗ്യം കെടുത്തുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. ഇതു കൊണ്ടു തന്നെ എങ്ങനെ നോക്കിയാലും ആരോഗ്യത്തിന്റെ അടിസ്ഥാനം ഭക്ഷണമാണെന്നു തന്നെ പറയാം.
ഭക്ഷണങ്ങളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് പച്ചക്കറികള്‍. വൈറ്റമിനുകളും ഫൈബറുകളുമെല്ലാമടങ്ങിയ ഇവ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്ക്കുന്നവയാണ്. ആരോഗ്യം നന്നാക്കുന്ന പല ഭക്ഷണ വസ്തുക്കളും ചര്‍മത്തിനും നല്ലതു തന്നെയാണ്.
ആരോഗ്യത്തിനും ചര്‍മ സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കുന്ന, സഹായിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ് ക്യാരറ്റ്. കരോട്ടിന്‍ സമ്പുഷ്ടമായ ഇത് ഡയെറ്ററി ഫൈബര്‍, വൈറ്റമിന്‍ കെ, ഫോളേറ്റ്, മാംഗനീസ്, വൈറ്റമിന്‍ ബി6, പാന്തോതെനിക് ആസിഡ്, അയേണ്‍, പൊട്ടാസ്യം, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്.
കുട്ടികളുടെ ആരോഗ്യം ഏറെ പ്രധാനമാണ്. കാരണം പ്രതിരോധ സംവിധാനം അല്പം ദുര്‍ബലമായതു കൊണ്ടു തന്നെ പെട്ടെന്നു തന്നെ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള ഇവരുടെ ഈ പ്രശ്നത്തിനും വളര്‍ച്ചയ്ക്കുമെല്ലാം പ്രധാനപ്പെട്ട വഴിയാണ് ഭക്ഷണം.
കുട്ടികള്‍ക്ക് നല്കാവുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ജ്യൂസുകള്‍. പ്രത്യേകിച്ചും ക്യാരറ്റ് ജ്യൂസ്. ഇത് ദിവസവും നിങ്ങളുടെ കുട്ടിയ്ക്കു നല്‍കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ക്യാരറ്റ് തികച്ചും പ്രകൃതിദത്തവും പോഷക സമൃദ്ധവുമായ ഭക്ഷണ വസ്തുവായതു കൊണ്ടു തന്നെ ഇത് ഏറെ പ്രയോജനങ്ങള്‍ നല്‍കുകയും ചെയ്യും.
കുഞ്ഞും അമ്മയും വെളുക്കും പായ്ക്ക്
നിങ്ങളുടെ കുട്ടിയ്ക്കു ദിവസവും ക്യാരറ്റ് ജ്യൂസ് നല്കുന്നതു കൊണ്ടുള്ള ഗുണഫലങ്ങളെക്കുറിച്ചറിയൂ,

ബീറ്റാ കരോട്ടിന്‍
ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണ വസ്തുവാണ് ക്യാരറ്റ്. ഈ ബീറ്റാ കരോട്ടിന്‍ വൈറ്റമിന്‍ എ ആയി മാറുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കുട്ടികളുടെ കണ്ണിന് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍. വൈറ്റമിന്‍ എ ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പടുത്തുവാനും ഏറെ നല്ലതാണ്. ഇതു വഴി കുട്ടികള്‍ക്ക് പ്രതിരോധ ശേഷി ലഭിയ്ക്കുകയും ചെയ്യും. നല്ലൊരു ആന്റി ഓക്സിഡന്റായി ബീറ്റാ കരോട്ടിന്‍ പ്രവര്‍ത്തിയ്ക്കുന്നു. ഇതു ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ വരുന്നതു തടയുന്നതില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

കുട്ടികളിലെ ഓര്മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം
കുട്ടികളിലെ ഓര്മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം മികച്ചതാണ് ക്യാരറ്റ് ജ്യൂസ്. ഇത് ബ്രെയിന്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതിലെ ല്യൂട്ടിയോലിന് എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. കുട്ടികളുടെ തലച്ചോറിന്റെയും നാഡീവ്യൂഹങ്ങളുടേയും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ ഇത് ഏറെ പ്രധാനപ്പെട്ടതാണ്. കുട്ടിയ്ക്ക് പഠനത്തില്‍ മുന്നേറാനുളള നല്ലൊരു വഴിയാണ് ദിവസവും ഓരോ ഗ്ലാസ് ക്യാരറ്റ് ജ്യൂസ്. ഇത് കുട്ടികളുടെ വയറിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. വയറ്റിലെ വിരകളെ തുരത്തുന്നതിന് ഏറെ സഹായകം. ഫൈബര്‍ സമ്പുഷ്ടമായ ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. കുട്ടികളിലുണ്ടാകുന്ന വയറിളക്കം പോലുള്ള രോഗങ്ങളെ തുടര്‍ന്നുണ്ടാകുന്ന ജലനഷ്ടം പരിഹരിയ്ക്കാനും ഇത് ഏറെ മികച്ചതാണ്. ദഹന ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ക്യാരറ്റ് ഏറെ നല്ലതു തന്നെയാണ്.

കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിന്
കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ക്യാരറ്റ് ജ്യൂസ്. ഇത് മോണയേയും പല്ലിനേയും ആരോഗ്യത്തോടെ സംരക്ഷിയ്ക്കുന്നു. പല്ലില്‍ അടിഞ്ഞു കൂടുന്ന പ്ലേക്വ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇതിലെ ധാതുക്കള്‍ ഇനാമല്‍ ശക്തിപ്പെടുത്തുന്നു. വായില്‍ ഉമിനീര് ഉല്‍പാദിപ്പിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്. സലൈവ അഥവാ ഉമിനീര് ആല്‍ക്കലൈനാണ്. ഇത് ആസിഡ് ഉല്പാദനം കുറയ്ക്കുന്നു. ഇതു വഴി വായില്‍ ആസിഡു രൂപപ്പെട്ട് പല്ലിന്റെ ആരോഗ്യം നശിപ്പിയ്ക്കുന്നതു തടയുന്നു.

കുട്ടികളുടെ ചര്‍മത്തിന്റെ ആരോഗ്യത്തിനും
കുട്ടികളുടെ ചര്‍മത്തിന്റെ ആരോഗ്യത്തിനും നിറം വര്‍ദ്ധിപ്പിയ്ക്കുവാനും മികച്ചതാണ് ക്യാരററ് ജ്യൂസ്. ഇതിലെ ബീറ്റാ കരോട്ടിന്‍ ചര്‍മത്തിന് തിളക്കവും നിറവുമെല്ലാം നല്കുന്നു. വൈറ്റമിന്‍ എ, ആന്റിഓക്സിഡന്റുകള്‍ എന്നിവ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം നല്കുന്നു. കുട്ടികളിലെ കോശത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഇത് ഏറെ മികച്ചതാണ്. കുട്ടികളുടെ ചര്‍മത്തിന് മൃദുത്വം നല്‍കാനും ഇതു സഹായിക്കുന്നു. ക്യാരററ് പൊതുവേ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണെന്നു വേണം, പറയുവാന്‍.

കുട്ടിയ്ക്കു ദിവസവും ഒരു ഗ്ലാസ് വീതം
കുട്ടിയ്ക്കു ദിവസവും ഒരു ഗ്ലാസ് വീതം ക്യാരറ്റ ജ്യൂസ് നല്‍കാം.ഇത് അരിച്ചെടുക്കാതെ നല്‍കുന്നതാണ് നല്ലത്. കാരണം അരിയ്ക്കുമ്പോള്‍ ഇതിലെ ഫൈബറുകള്‍ നഷ്ടപ്പെടുന്നു. സ്വാഭാവിക മധുരമുളള പച്ചക്കറിയായതു കൊണ്ടു തന്നെ ഇതില്‍ കൃത്രിമ മധുരം ചേര്‍ത്ത് ഇതിന്റെ ഗുണം നഷ്ടപ്പെടുത്തേണ്ടതുമില്ല. കുട്ടികള്‍ക്കു മാത്രമല്ല, ഖര പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കാന്‍ തുടങ്ങിയ കുഞ്ഞുങ്ങള്‍ക്കും ക്യാരറ്റ് ജ്യൂസാക്കിയോ വേവിച്ചോ കഴിയ്ക്കാന്‍ നല്‍കാം. ഇത് കൊച്ചുകുഞ്ഞുങ്ങള്‍ക്കും ഏറെ നല്ല ഭക്ഷണമാണ്. ഇത് വേവിച്ചുടച്ചു നല്‍കാം.