Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കുഞ്ഞിന് കൂര്മ്മബുദ്ധി;സൂപ്പര് ബ്രേക്ക്ഫാസ്റ്റ്
കുഞ്ഞിന്റെ ആരോഗ്യം എല്ലാ തരത്തിലും അമ്മമാരെ വലക്കുന്ന ഒന്നാണ്. എന്നാല് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില് ഉണ്ടാക്കുന്ന അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് അമ്മമാര് നെട്ടോട്ടമോടുന്നത് നമ്മളില് പലരും അനുഭവിച്ചിട്ടുള്ളതും കാണുന്നതുമാണ്. എങ്ങനെയെങ്കിലും കുഞ്ഞിന് ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്ന കാര്യം പലര്ക്കും അറിയുകയില്ല. പക്ഷേ ഇനി പ്രകൃതിദത്തമായ രീതിയില് തന്നെ നമുക്ക് ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാന് സാധിക്കുന്നു. കുഞ്ഞിന് നല്കുന്ന ഭക്ഷണത്തിലൂടെ കുഞ്ഞിന്റെ ആരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും ബുദ്ധിശക്തിയും വര്ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്.
ആപ്പിള്, ഓട്സ്, മത്തങ്ങ ഇത് മൂന്നും ചേര്ന്നാല് കുഞ്ഞിനുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളില് പകുതിയില് അധികവും ഇല്ലാതാവും എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് ഇതെങ്ങനെ സ്വാദിഷ്ഠമായ രീതിയില് തയ്യാറാക്കി കുഞ്ഞിന് കൊടുക്കും എന്നത് എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. കുഞ്ഞിന് ആരോഗ്യം നല്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഈ സൂപ്പര്ബ്രേക്ക്ഫാസ്റ്റിന്റെ ഗുണങ്ങളും നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
അരക്കപ്പ് ആപ്പിള് അരച്ചെടുത്തത്, അരക്കപ്പ് മത്തങ്ങ വേവിച്ച് അരച്ചെടുത്തത്, അരക്കപ്പ് പാകം ചെയ്ത് ഓട്സ് അല്പം കശുവണ്ടിപ്പരിപ്പ് അല്പം കറുവപ്പട്ട എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്. ആപ്പിള്, മത്തങ്ങ, ഓട്സ് എന്നിവ നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് വേണമെങ്കില് ഒന്നു കൂടി അരച്ചെടുക്കാവുന്നതാണ്. ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം നല്ലതു പോലെ കട്ടകെട്ടാതെ ഇളക്കിയെടുക്കുക. ഇത് നല്ല സ്മൂത്തായി മാറുമ്പോള് ഇതിലേക്ക് അല്പം കശുവണ്ടിപ്പരിപ്പും കറുവപ്പട്ട പൊടിച്ചതും മുകളില് തൂവിക്കൊടുക്കുക. ഇത് കുഞ്ഞിന് ദിവസവും അല്പാല്പം നല്കിയാല് ഇനി പറയുന്ന ഗുണങ്ങള് ലഭിക്കുന്നുണ്ട്. ഇത് എണ്ണപുരട്ടാതെ ആവിയില് വേവിച്ചെടുത്തും കുഞ്ഞിന് നല്കാവുന്നതാണ്. ആവശ്യമെങ്കില് അല്പം മധുരം ചേര്ക്കാവുന്നതാണ്.

ദഹന പ്രശ്നങ്ങള് ഇല്ലാതാക്കുന്നു
കുഞ്ഞിന് പല വിധത്തിലുള്ള ദഹന പ്രശ്നങ്ങള് ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും പല വിധത്തിലുള്ള മാര്ഗ്ഗങ്ങളാണ് അമ്മമാര് തേടുന്നത്. എന്നാല് ഇനി ഈ പ്രശ്നത്തെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന മാര്ഗ്ഗങ്ങളില് മികച്ചതാണ് മുകളില് പറഞ്ഞ ഭക്ഷണം. ഇവ തയ്യാറാക്കാന് ഉപയോഗിച്ചിരിക്കുന്ന ഓട്സ് ഉള്പ്പടെയുള്ള ചേരുവകളില് ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം ദഹനത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

കുഞ്ഞിന്റെ ബുദ്ധിശക്തി
കുഞ്ഞിന്റെ ബുദ്ധിശക്തി വര്ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് ഈ ബ്രേക്ക്ഫാസ്റ്റ്. ഇതെല്ലാം തലച്ചോറിലെ നാഢീഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് കുഞ്ഞിന് നല്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം പറഞ്ഞറിയിക്കാന് കഴിയാത്തതാണ്. അതുകൊണ്ട് നിങ്ങള്ക്ക് ഇത് ഉപയോഗിക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
കുഞ്ഞിന്റെ ഹൃദയാരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള് ഉണ്ടെങ്കില് അത് അമ്മമാര് തന്നെയാണ് ഏറ്റവും കൂടുതല് ശ്രദ്ധിക്കേണ്ടത്. ഈ ബ്രേക്ക്ഫാസ്റ്റ് കുഞ്ഞിന് നല്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വളരെയധികം വര്ദ്ധിപ്പിക്കുകയും ഹൃദയം സ്മാര്ട്ടാക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല കുഞ്ഞിന് ആസ്ത്മ പോലുള്ള അസ്വസ്ഥതകള് ചെറുപ്പത്തില് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനെ പ്രതിരോധിക്കുന്നതിനും ഈ സൂപ്പര് ബ്രേക്ക്ഫാസ്റ്റ് സഹായിക്കുന്നുണ്ട്.

എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യം കുഞ്ഞിന് അല്പം വെല്ലുവിളി ഉയര്ത്തുന്നതാണ്. കാരണം എല്ലുകളുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിനും ഇടക്കിടെയുണ്ടാവുന്ന വീഴ്ചയില് എല്ലുകള്ക്ക് പൊട്ടലുകള് സംഭവിക്കാതിരിക്കുന്നതിനും എല്ലാം ഈ ബ്രേക്ക്ഫാസ്റ്റ് മികച്ചതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില് കാണിക്കുന്ന നേട്ടങ്ങള് ചില്ലറയല്ല. മാത്രമല്ല മത്തങ്ങയില് ധാരാളം ബീറ്റ കരോട്ടിന്, വിറ്റാമിന് എ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില് കാണിക്കുന്ന മാറ്റങ്ങള് ചില്ലറയല്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ചാല് നമുക്ക് കുഞ്ഞിനെ ആരോഗ്യത്തോടെ വളര്ത്തിയെടുക്കാവുന്നതാണ്.

കുഞ്ഞിന്റെ കാഴ്ചശക്തി
കുഞ്ഞിന്റെ കാഴ്ചശക്തി വര്ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് ഈ സൂപ്പര്ബ്രേക്ക്ഫാസ്റ്റ്. മാത്രമല്ല ഇത് കഴിക്കുന്നതിലൂടെ കുഞ്ഞിലെ രോഗപ്രതിരോധ ശേഷി വര്ദ്ധിക്കുകയും കുഞ്ഞിന് ഇടക്കിടെയുണ്ടാവുന്ന ഇന്ഫെക്ഷന് ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം സഹായിക്കുന്നുണ്ട്. വിറ്റാമിന് എ ധാരാളം മത്തനില് അടങ്ങിയിട്ടുണ്ട് ഇത് ശരീര കലകള്ക്കും കോശങ്ങള്ക്കും കരുത്തും ആരോഗ്യവും നല്കുകയും ചെയ്യുന്നുണ്ട്.

വിളര്ച്ചയുണ്ടാവുന്നില്ല
കുഞ്ഞ് ഭക്ഷണം കഴിക്കാന് വളരെയധികം മടി കാണിക്കുന്നത് അമ്മമാരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും വിളര്ച്ച പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മുടെ കുഞ്ഞിനെ എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും നല്ല രക്തയോട്ടം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ സൂപ്പര് ബ്രേക്ക്ഫാസ്റ്റ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും വിളര്ച്ചയെന്ന അസ്വസ്ഥതയെ ദൂരെ നിര്ത്തുന്നതിനും സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
