Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞിനെ അതീവ ഗുരുതരാവസ്ഥയില്‍ എത്തിക്കും ആ രോഗം
തലച്ചോറിന്റേയും നട്ടെല്ലിന്റേയും ചുറ്റുമുള്ള ആവരണങ്ങളില്‍ ഉണ്ടാവുന്ന രോഗാവസ്ഥയാണ് മസ്തിഷ്ക ജ്വരം. തലച്ചോറിന്റേയും സുഷുംമ്നാ നാഡിയുടേയും ആവരണങ്ങളായ മെനഞ്ചസുകള്ക്കുണ്ടാവുന്ന അണുബാധയാണ് ഇത്. ഏത് പ്രായക്കാരിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. ഇതിനെ മസ്തിഷ്ക ജ്വരം എന്നും പറയുന്നുണ്ട്. അണുബാധയാണ് ഇതിന്റെ പ്രധാന കാരണം. കുട്ടികളെ ഈ രോഗം പെട്ടെന്ന് ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തലച്ചോറിനേയും, സ്പൈനല്‍ കോഡിനേയും ചുറ്റി ഒരു ദ്രാവകം നിലനില്‍ക്കുന്നുണ്ട്. ഇതിനെയാണ് മെനഞ്ചൈസ് എന്ന് പറയുന്നത്.
കുട്ടികളില്‍ ഈ രോഗം കാണപ്പെടുമ്പോള്‍ അത് ഗുരുതരാവസ്ഥയില്‍ എത്താതിരിക്കുന്നതിനുള്ള എല്ലാ ചികിത്സകളും മുന്‍കരുതലുകളും എടുക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ഒരു പക്ഷേ മരണത്തിലേക്ക് വരെ നിങ്ങളുടെ പൊന്നോമനയെ എത്തിക്കുന്നു. പ്രധാനമായും രണ്ട് വയസ്സിന് മുകളിലുള്ളവരെയാണ് ഈ രോഗം ബാധിക്കുന്നത്. രണ്ട് വിധത്തിലുള്ള രോഗാണുക്കളാണ് രോഗം ബാധിക്കുന്നതിനുള്ള പ്രധാന കാരണം. കുഞ്ഞിനെ അതീവ ഗുരുതരാവസ്ഥയില്‍ എത്തിക്കും ആ രോഗത്തെക്കുറിച്ച് ചിലതറിയാം.
വൈറസുകളും ബാക്ടീരിയകളും എല്ലാമാണ് ഈ രോഗത്തിന്റെ വാഹകര്‍. ബാക്ടീരിയകളും വൈറസുകളും മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരത്തെ വൈറല്‍ മെനിഞ്ചൈറ്റിസ് എന്നും ബാക്ടീരിയ മൂലമുണ്ടാവുന്ന രോഗത്തെ ബാക്ടീരിയല്‍ മെനഞ്ചൈറ്റിസ് എന്നും ആണ് പറയുന്നത്. രണ്ട് വയസ്സിനു മുകളില്‍ പ്രായമായ കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. എന്നിരുന്നാലും മുതിര്‍ന്നവരിലും ഈ രോഗം ബാധിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല.

ലക്ഷണങ്ങള്‍ ഇവയാണ്
ഒരിക്കലും കുട്ടികളില്‍ ഉണ്ടാവുന്ന മസ്തിഷ്ക ജ്വരത്തെ നിസ്സാരമായി വിടരുത്. രോഗം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ഉടനേ തന്നെ ചികിത്സ ലഭിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തണം. കുട്ടികളില്‍ ഉണ്ടാവുന്ന അനാരോഗ്യകരമായ മാറ്റങ്ങളെ വളരെയധികം പ്രാധാന്യത്തോടെ തന്നെ നമ്മള് നിരീക്ഷിക്കേണ്ടതാണ്. മെനഞ്ചൈറ്റിസ് ഉണ്ടാവുന്നതിനുള്ള കാരണങ്ങളും ലക്ഷണങ്ങളും പരിഹാരവും മുന്‍കരുതലുകളും ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

അതികഠിനമായ പനി
അതികഠിനമായ പനിയാണ് ഉണ്ടാവുന്നത്. ഇത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ കുട്ടികളില്‍ ഉണ്ടാക്കുന്നുണ്ട്. പനിയോടൊപ്പം തലവേദന, കഴുത്തിന് ബലമില്ലാത്ത അവസ്ഥ എന്നിവയെല്ലാം മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നുണ്ട്. രോഗം തുടങ്ങി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ എല്ലാ ലക്ഷണങ്ങളും പ്രകടമാവുന്നു. അതുകൊണ്ട് തന്നെ ചികിത്സ ഒരു കാരണവശാലും വൈകിക്കരുത്. ഇത് കുട്ടിയുടെ ജീവന് തന്നെ അപകടത്തില്‍ ആക്കിയേക്കാം.

മറ്റ് ലക്ഷണങ്ങള്‍
കുഞ്ഞിന് അതികഠിനമായ ഛര്‍ദ്ദിയും മാനസികനിലക്ക് തകരാറും സംഭവിച്ചതു പോലെ അനുഭവപ്പെടുന്നു. മാത്രമല്ല പലരിലും എപ്പോഴും ഉറക്കം തൂങ്ങി ഇരിക്കുന്ന അവസ്ഥയും ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ചില കുട്ടികളില്‍ അപസ്മാരം പോലുള്ള രോഗാവസ്ഥകളും കണ്ട് വരുന്നു. അതുകൊണ്ട് തന്നെ രോഗം സ്ഥിരീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികളില്‍ എങ്ങനെ എന്തുകൊണ്ട്?
കുട്ടികളില്‍ എങ്ങനെ എന്തുകൊണ്ട് മസ്തിഷ്ക ജ്വരം ഉണ്ടാവുന്നു എന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചോദ്യം തന്നെയാണ്. കാരണം ഇതിന് കൃത്യമായ ഉത്തരം പല മാതാപിതാക്കള്‍ക്കും ഉണ്ടാവില്ല എന്നതാണ് സത്യം. അതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നെന്നും.

മറ്റുള്ളവരില്‍ നിന്ന് പകരുന്നത്
മസ്തിഷ്ക ജ്വരം ബാധിച്ച് ആളുകളില്‍ നിന്ന് കുട്ടികള്‍ക്ക് പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ഇവര്‍ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ പെട്ടെന്ന് രോഗം കുട്ടികളില്‍ എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ബാക്ടീരിയല്‍ മെനഞ്ചൈറ്റിസ് ആണെങ്കില്‍. അതുകൊണ്ട് രോഗബാധിതരില്‍ നിന്ന് കുട്ടികലെ അകറ്റി നിര്‍ത്തുക എന്നുള്ളത് മാത്രമാണ് ആകെയുള്ള പോംവഴി.

വ്യക്തിശുചിത്വമില്ലായ്മ
ചെറിയ കുട്ടികളെ അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കണം. അവരുടെ വൃത്തിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാന്‍ പാടുകയില്ല. കാരണം ഇതെല്ലാം ഇത്തരം രോഗം ബാധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും വളരെയധികം ശ്രദ്ധിക്കണം.

പൊടിയും മാലിന്യവും
കുട്ടികള്‍ക്ക് പൊടിയും മാലിന്യവും കൂടുതല്‍ അടങ്ങിയ സ്ഥലങ്ങളില്‍ ജീവിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം അല്ലെങ്കില്‍ അത് ഇത്തരം രോഗാവസ്ഥകളെ ക്ഷണഇച്ച് വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞ് കുഞ്ഞിനെ സംരക്ഷിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

രോഗങ്ങള്‍
കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ആഘാതം തലക്ക് ഏറ്റിട്ടുണ്ടെങ്കിലും, ക്യാന്‍സര്‍, രോഗപ്രതിരോധ ശേഷി നശിക്കുന്ന രോഗാവസ്ഥ എന്നിവയുണ്ടെങ്കിലും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അമ്മമാരും വളരെയധികം കരുതല്‍ എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കുന്നു.

ശ്രദ്ധിക്കേണ്ടത്
മസ്തിഷ്ക ജ്വരം എന്ന രോഗത്തെ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കാരണം ശ്രദ്ധയാണ് ഏറ്റവും അത്യാവശ്യമായി വേണ്ടത്. ഇത്തരം രോഗത്തില്‍ അല്പം അശ്രദ്ധ കാണിച്ചാല്ടഅത് അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൃത്യമായ ചികിത്സ കുഞ്ഞിന് ലഭിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കുഞ്ഞിനെന്തെങ്കിലും തരത്തിലുള്ള അസ്വഭാവികത തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിനും കൃത്യമായ രോഗനിര്‍ണയത്തിനും ശ്രദ്ധിക്കുക.



Click it and Unblock the Notifications
