Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കുഞ്ഞിനെ മിടുമിടുക്കനാക്കും കരുത്തുറ്റ ഭക്ഷണം
കുഞ്ഞിന്റെ ആരോഗ്യം എല്ലാ അച്ഛനമ്മമാര്‍ക്കും ആധിയുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും കുഞ്ഞ് കൃത്യമായി ഭക്ഷണം കഴിക്കാത്തതും മറ്റ് പ്രശ്‌നങ്ങളും എല്ലാം പലപ്പോഴും അമ്മക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഇത് പല വിധത്തിലാണ് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. എങ്ങനെയെങ്കിലും കുഞ്ഞ് അല്‍പം ഭക്ഷണം കഴിച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരാണ് പല അമ്മമാരും. എന്നാല്‍ കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ അത് നല്ല ആരോഗ്യകരമായ ഭക്ഷണം തന്നെയായിരിക്കണം എന്നുള്ളത് അമ്മമാര്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ ഇനി അല്‍പം ശ്രദ്ധിച്ചാല്‍ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണം നല്ല പ്രോട്ടീന്‍ സമ്പുഷ്ടമാക്കാവുന്നതാണ്.
കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ഇരുമ്പ് അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും കൊടുക്കേണ്ടതുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കുഞ്ഞിന്റെ ഏത് വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണം നല്‍കണം. ഇത് കുഞ്ഞ് സ്മാര്‍ട്ടാവുന്നതിനും കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.
എന്നാല്‍ അമ്മമാര്‍ക്ക് കൃത്യമായ അറിവുണ്ടായിരിക്കണം എന്തൊക്കെയാണ് കുഞ്ഞിന് കൊടുക്കേണ്ട ഭക്ഷണങ്ങള്‍ എന്ന്. അതിന് വേണ്ടി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കൊടുക്കേണ്ടത്. അതിനായി കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

റെഡ് മീറ്റ്
കുഞ്ഞിന് റെഡ് മീറ്റ് കഴിക്കാന്‍ കൊടുക്കാവുന്നതാണ്. ഇതില്‍ ധാരാളം അയേണ്‍ സത്ത് അടങ്ങിയിട്ടുണ്ട്. മാത്രമല്ല പ്രോട്ടീനും ഇതില്‍ ധാരാളമുണ്ട്. എന്നാല്‍ ഒരു കാരണവശാലും അധികമായി റെഡ് മീറ്റ് കൊടുക്കാന്‍ പാടില്ല. ഇത് കുഞ്ഞിന് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. റെഡ് മീറ്റിന്റെ ലിവര്‍ കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സഹായിക്കുന്നുണ്ട്. അതുകൊണ്ട് കുഞ്ഞിന് റെഡ് മീറ്റ് കഴിക്കാന്‍ കൊടുക്കാവുന്നതാണ്.

മുട്ട
കുഞ്ഞിന് മുട്ട കൊടുക്കേണ്ടതും അത്യാവശ്യമാണ്. ധാരാളം പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ബീഫും പോര്‍ക്കും ഒന്നും ഇഷ്ടമല്ലാത്ത കുട്ടികള്‍ക്ക് മുട്ട കൊടുക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട വീതം കൊടുക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സഹായിക്കുന്നുണ്ട് മുട്ട കഴിക്കുന്നത്.

കടല്‍ വിഭവങ്ങള്‍
കടല്‍ വിഭവങ്ങള്‍ കുഞ്ഞിന് നിര്‍ബന്ധമായും കൊടുക്കേണ്ടതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മത്തി, അയല, ചെമ്മീന്‍ എന്നിവയെല്ലാം ധാരാളം കുഞ്ഞിന് കൊടുക്കാന്‍ ശ്രദ്ധിക്കുക. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും കുഞ്ഞിന് ഇഷ്ടപ്പെടുന്ന രീതിയില്‍ അല്‍പം മത്സ്യം പാകം ചെയ്ത് കൊടുക്കുക. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബീന്‍സ്
ബീന്‍സ് കുഞ്ഞിന് ദിവസവും കൊടുക്കാവുന്നതാണ്. സംശയമില്ലാതെ തന്നെ നമുക്ക് ബീന്‍സ് കൊടുക്കാവുന്നതാണ്. മത്സ്യവും ഇറച്ചിയും കഴിക്കാത്ത കുട്ടികള്‍ക്ക് ഇതിന്റെയെല്ലാം ഗുണം നല്‍കുന്നുണ്ട് ബീന്‍സ് കഴിക്കുന്നതിലൂടെ. അയേണ്‍ സാന്നിധ്യവും ഇതില്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീന്‍സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി ബീന്‍സ് കുഞ്ഞിന് കൊടുക്കാവുന്നതാണ്.

ചീര
ചീര കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കും എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ചീര കുഞ്ഞിന്റെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യം അറിയാമോ? സ്ഥിരമായി കുഞ്ഞിന് ചീര കൊടുത്താല്‍ അത് കുഞ്ഞിന് യാതൊരുവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. ചീരയില്‍ 1.5 മില്ലിഗ്രാം ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിനുണ്ടാവുന്ന വിളര്‍ച്ച പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പീനട്ട് ബട്ടര്‍
കുഞ്ഞിന് പീനട്ട് ബട്ടര്‍ കൊടുക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതില്‍ 1.9 mg അയേണ്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥയേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട് പീനട്ട് ബട്ടര്‍. അതുകൊണ്ട് തന്നെ കുഞ്ഞിന് ഒരു കഷ്ണം ബ്രഡിനോടൊപ്പം അല്‍പം പീനട്ട് ബട്ടര്‍ നല്‍കാവുന്നതാണ്. ഇത് കൊണ്ട് സ്മൂത്തി ആക്കി നല്‍കിയാലും മടുപ്പില്ലാതെ കുഞ്ഞ് കഴിക്കുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാവുന്നില്ല എന്നത് തന്നെയാണ് കാര്യം. ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് പീനട്ട് ബട്ടര്‍.

പ്ലം
പ്ലം കുട്ടികള്‍ക്ക് അധികം ഇഷ്ടപ്പെടാന്‍ വഴിയില്ല. കാരണം അതിന്റെ പുളി തന്നെയാണ് കുട്ടികള്‍ക്ക് ഇഷ്ടക്കേടുണ്ടാക്കുന്നത്. എന്നാല്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ കുഞ്ഞിന് പ്ലം തയ്യാറാക്കി നല്‍കുമ്പോള്‍ അതിലൂടെ കുഞ്ഞിന് ലഭിക്കുന്നത് വളരെയധികം ഗുണങ്ങളാണ്. ഇതില്‍ ഇരുമ്പിന്റെ അംശം വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തടഞ്ഞ് നിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് കുഞ്ഞിന്റെ ഡയറ്റില്‍ വളരെയധികം പ്രാധാന്യമുണ്ട്.

ഓട്‌സ്
ഓട്‌സ് കുഞ്ഞിന് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അയേണ്‍ കണ്ടന്റ് ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ പ്രഭാത ഭക്ഷണം തന്നെ ഓട്‌സ് ആക്കിയാല്‍ മതി എന്ന പ്ലാനും ഒരിക്കലും തെറ്റല്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാനസികപരമായും ആരോഗ്യപരമായും കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉണക്ക മുന്തിരി
ഉണക്ക മുന്തിരി കൊണ്ട് നമുക്ക് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ഇത് കുഞ്ഞിന് കൊടുക്കുമ്പോഴും. കുഞ്ഞിന് ഭക്ഷണം തയ്യാറാക്കുമ്പോള്‍ അതില്‍ അല്‍പം ഉണക്കമുന്തിരി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കുഞ്ഞിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇതിലുള്ള അയേണിന്റെ അളവ് മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് വളരെയധികം കൂടുതലാണ്. ഇത് കുഞ്ഞിന്റെ അനാരോഗ്യത്തെ വളരെയധികം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അനാരോഗ്യകരമായ ഒരു അവസ്ഥ കുഞ്ഞില്‍ ഇത് ഉണ്ടാക്കുന്നില്ല. സ്‌നാക്‌സ് രൂപത്തിലും കുഞ്ഞിന് കൊടുക്കാവുന്ന ഒന്നാണ് ഉണക്കമുന്തിരി.



Click it and Unblock the Notifications











