Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ആവക്കാഡോ നല്‍കൂ കുഞ്ഞിന് നല്ല വളര്‍ച്ചക്ക്
വളരുന്ന കുട്ടിക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഭക്ഷണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആരോഗ്യത്തിന് കൂട്ടായി ഭക്ഷണം അത്യാവശ്യമായി വേണം. പ്രോട്ടീന്‍ വിറ്റാമിന്‍ എന്നിവ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അത്യാവശ്യമായി ലഭിച്ചില്ലെങ്കില്‍ അത് കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്ക് സഹായിക്കുന്നില്ല. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. ഇത് ഈ വേനലില്‍ കുഞ്ഞിന് നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അമ്മമാര്‍ പല വിധത്തിലാണ് കണ്ഫ്യൂഷനില് ആവുന്നത്. കാരണം കുഞ്ഞിന് ഓരോ പ്രായത്തിലും എന്തൊക്കെ ഭക്ഷണം നല്‍കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
അല്ലെങ്കില്‍ അത് കുഞ്ഞിന് പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ ഇടക്കിടക്ക് ഉണ്ടാവുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പലപ്പോഴും ആവക്കാഡോ. അതുകൊണ്ട് തന്നെ കുഞ്ഞിന് ആവക്കാഡോ കൊടുക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

എല്ലാ തരത്തിലുള്ള വിറ്റാമിനുകളും
എല്ലാ തരത്തിലുള്ള വിറ്റാമിനുകളും ആവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. അതുകൊണ്ട് തന്നെ കുഞ്ഞിന് ആവക്കാഡോ കൊടുക്കുന്നതിലൂടെ അത് കുഞ്ഞിന് എന്തുകൊണ്ടും നല്ലതാണ്.

നല്ല അളവില്‍ ഹിമോഗ്ലോബിന്‍
നല്ല അളവില്‍ ഹിമോഗ്ലോബിന്‍ ശരീരത്തിന് ലഭിക്കുന്നുണ്ട് ആവക്കാഡോയിലൂടെ. ഇതിലുള്ള മിനറല്‍സ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ശരീരത്തിന് വളരെ നല്ല അളവില്‍ തന്നെ ഹിമോഗ്ലോബിന്‍ വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതിലുള്ള അയേണിന്റെ അളവ് ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് കുഞ്ഞിന്റെ എല്ലിന്റേയും പേശികളുടേയും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഗുണങ്ങളെല്ലാം വളരെയധികം ഉള്ള ഒന്നാണ് ആവക്കാഡോ.

നല്ല കൊഴുപ്പ്
നല്ല കൊഴുപ്പിന് ആരോഗ്യത്തില്‍ പലതും ചെയ്യാനുണ്ട്. കാരണം ഇത് കുഞ്ഞിന്റെ ശരീരത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല കലോറി കുറവുള്ളത് പലപ്പോഴും അനാവശ്യമായി ഉണ്ടാവുന്ന അമിതവണ്ണത്തെ തടയുന്നതിന് സഹായിക്കുന്നുണ്ട്. നല്ല കൊഴുപ്പ് ശരീരത്തില്‍ എത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. അതുകൊണ്ട് തന്നെ കുഞ്ഞിന് ആവക്കാഡോ കൊടുക്കുന്നതിലൂടെ അത് കുഞ്ഞിന്റെ പല അനാരോഗ്യപ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

അണുബാധക്ക് പരിഹാരം
അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. കുഞ്ഞിന് എപ്പോള്‍ വേണമെങ്കിലും ഇന്ഫെക്ഷന് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ആവക്കാഡോ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അണുബാധ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ദഹനത്തിന് നല്ലത്
കുട്ടികളില്‍ ദഹന പ്രശ്നങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ബാധിക്കുന്നു. മുലപ്പാല്‍ മാത്രം കഴിക്കുന്ന അവസ്ഥയില്‍ പോലും കുട്ടികളില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പക്ഷേ കുഞ്ഞ് വളരുന്ന അവസ്ഥയില്‍ കുഞ്ഞിന് ഉണ്ടാവുന്ന ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. ഇത് കുട്ടികളില്‍ ഉണ്ടാവുന്ന ദഹന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് ആവക്കാഡോ. കുഞ്ഞിക്കരളിന് ആരോഗ്യവും കരുത്തും നല്കുന്നു. മാത്രമല്ല മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. അതുകൊണ്ട് തന്നെ ഇത്തരം അവരസ്ഥകള്ക്കും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായി നടക്കുന്നതിനും സഹായിക്കുന്നുണ്ട് ആവക്കാഡോ.

ആന്റി ഓക്സിഡന്റ് കലവറ
ആന്റി ഓക്സിഡന്റ് കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഡി എന്‍ എ ഡാമേജ്, ടിഷ്യൂ ഡാമേജ് എന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ആവക്കോഡോയിലുള്ള ആന്റി ഓക്സിഡന്റ്. അതുകൊണ്ട് കുഞ്ഞിന് വളരെയധികം ഇത് കൊടുക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുറിവുണക്കുന്നതിന്
കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും മുറിവ് ആവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആവക്കാഡോ കഴിക്കുന്നതിലൂടെ ഇത് പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ആവക്കാഡോ കഴിച്ചാല്‍ അത് പെട്ടെന്ന് മുറിവുണക്കുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്ന കുട്ടികളില്‍ വളരെയധികം സഹായിക്കുന്നുണ്ട് ഇത്.



Click it and Unblock the Notifications