For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ മനസ്സിലാക്കാന്‍

കുട്ടികളോടെപ്പം സമയം ചിലവഴിക്കാതെ പിന്നെ എങ്ങനെയാണ് അവരെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുക

By Belbin Baby
|

'എന്റെ മോന്‍ എന്താ എപ്പോഴാ പറയുന്നത് ഒരു പിടിത്തവും ഇല്ല' പല മാതാപിതക്കന്മാരും എപ്പോഴും പറയുന്ന വാക്കുകള്‍ ആണിത്. എന്നാല്‍ ഒരു രക്ഷിതാവ് എന്ന് നിലയില്‍ നിങ്ങള്‍ ഒരു പൂര്‍ണ്ണപരാജയമാണെന്ന് വിളിച്ച് പറയുന്നതിന് തുല്യമാണ് ഈ വാക്കുകള്‍. കുട്ടികളുടെ മനസ്സ് മനസ്സിലാക്കുന്നതിലൂടെ മാത്രമെ അവന്റെ വാക്കും പ്രവൃത്തിയും എന്തെന്ന് മാതാപിതാക്കന്മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്ു. അതിന് സഹായിക്കുന്ന കുറുക്കു വഴികളാണ് ചുവടെ.

AS

കുട്ടിയെ നിരീക്ഷിക്കുക

കുട്ടികളെ മനസ്സിലാക്കനുള്ള ഏറ്റവും എളുപ്പമുള്ള വഴി അവരെ എപ്പോഴും നിരീക്ഷിക്കുകയെന്നതാണ്. നിങ്ങളുടെ കുട്ടി എന്താണ് ചെയ്യുന്നത് അവന്‍ മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് വ്യക്തമായ ധാരണ നിങ്ങള്‍ക്ക് ഉണ്ടാകണം. വീട്ടിലെയും പൊതു ഇടങ്ങളിലെയും അവരുടെ പ്രവൃത്തികള്‍ നീരിക്ഷിക്കുന്നത് വഴി അവരുടെ സ്വഭാവം എകദേശം മനസ്സിലാക്കാന്‍ നമ്മള്‍ക്ക് സാധിക്കും.

സ്വന്തം കുഞ്ഞ് എന്ത് ചെയ്യുന്നു എങ്ങനെ മറ്റുള്ളവരോട് ഇടപെടുന്നു എങ്ങനെ ഭക്ഷണം കഴിക്കുന്ന തുടങ്ങിയ അറിവുകള്‍ കുട്ടിയെ മനസ്സിലാക്കാനും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും നമ്മെ സഹായിക്കുന്നു. എന്നുവച്ച് ഒരു പോലീസുകരനെപ്പോലെ എപ്പോഴും കുട്ടിയ്ക്ക് പുറകെ നടക്കണമെന്നല്ല് നീരിക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടി അവന്റെ ലോകത്ത് പറന്ന് നടക്കട്ടെ എന്നാല്‍ എപ്പോഴും അവന്റെ മേല്‍ മാതാപിതാക്കന്മാര്‍ക്ക് ഒരു കണ്ണ് വേണം എന്ന് മാത്രം.

xs

അവരോടെപ്പം സമയം ചെലവഴിക്കൂ

ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ മാതാപിതാക്കന്മാര്‍ കുട്ടികള്‍ക്ക് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യങ്ങളും അവര്‍ക്ക് നടത്തിക്കൊടുക്കുകയും അവര്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അവര്‍ കുട്ടികള്‍ക്കു വേണ്ടി ചിലവഴിക്കുവാന്‍ സമയം മാറ്റിവെയക്കാറില്ല. കുട്ടികളോടെപ്പം സമയം ചിലവഴിക്കാതെ പിന്നെ എങ്ങനെയാണ് അവരെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുക. എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും കുട്ടികളോടെപ്പം ചിലവഴിക്കാന്‍ നമ്മള്‍ മാറ്റിവയ്ക്കണം. അവരോട് കൂടെ കളിക്കാനും അവരുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനുമുള്ള സമയമായി ഇത് മാറട്ടെ.

അതോടെപ്പം തിരക്ക് പിടിച്ച ജോലിക്കിടയിലും കുട്ടികളുമായി ഇടയ്‌ക്കൊക്കെ യാത്രപോകാനും അതു വഴി അവരുമായി കൂടുതല്‍ ഇടപെടുവാനും നമ്മള്‍ ശ്രദ്ധിക്കണം. എന്നും സ്‌കൂളില്‍ പോയി വരുന്ന കുട്ടിയോട് അവരുടെ സ്‌കൂളിലെ വിശേഷങ്ങളും കൂട്ടുകാരുടെ കാര്യങ്ങളും ടീച്ചര്‍മാരെക്കുറിച്ചുമെല്ലാം നമ്മള്‍ കൃത്യമായി ചോദിച്ച് മനസ്സിലാക്കണം. കുട്ടിയുമായുള്ള നിരന്തര ഇടപെടലുകള്‍ കുട്ടിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ നമ്മെ സാഹിയിക്കും.

h

കുട്ടികള്‍ നമ്മളുടെ പരിഗണന ആഗ്രഹിക്കുന്നു.

കുട്ടികള്‍ എപ്പോഴും നമ്മുടെ പരിഗണ ആഗ്രഹിക്കുന്നവരാണ്. അവര്‍ കൂടെയുള്ള എപ്പോഴും കുട്ടിയുമായി നിരന്തരം സംസാരിക്കു കൊണ്ടിരിക്കുക. പഠനവും അച്ചടക്കവും ഭക്ഷണവും മാത്രം ചാര്‍ച്ച വിഷയമാക്കാതെ കുട്ടികളുടെ കൂട്ടുകാരെക്കുറിച്ചും അവരുടെ കളികളെക്കുറിച്ചും കുട്ടിയുടെ വ്യക്തിപരമായ താല്പര്യങ്ങളെക്കുറിച്ചും ഒക്കെ അവരോട് സംസാരിക്കുക. മാതാപിതാക്കന്മാര്‍ തന്നെ കരുതുന്നുണ്ടെന്നും എന്തും പറയാനുള്ള സ്വതന്ത്രം അവര്‍ തനിക്ക് നല്കുന്നുണ്ടെന്നും കുട്ടിക്ക് മനസ്സിലായാല്‍ അവര്‍ പിന്നെ മറകളില്ലാതെ നിങ്ങളോട് പെരുമാറിത്തുടങ്ങും.

ജീവിതത്തില്‍ എന്ത് നടന്നാലും അവര്‍ നിങ്ങളോട് തുറന്ന് സംസാരിക്കുകയും നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ചോദിക്കുകയും തുടങ്ങും. വെയില്‍ തേടി മരങ്ങള്‍ ചെരിയുന്നത് പോലെ സ്‌നേഹവും പരിഗണനയും തേടിയാണ് കുട്ടികളും വളരുന്നത് അതിനാല്‍ കുട്ടികളെ എപ്പോഴും നമ്മുടെ ജീവിതത്തോട് ചേര്‍ത്ത് അവര്‍ മറയില്ലാതെ നമ്മോട് പെരുമാറിത്തുടങ്ങും.

hhhhhhhhhhh

അവരുടെ സാഹചര്യങ്ങളും നിര്‍ണ്ണായകമാണ്.

കുട്ടിയെ മനസ്സിലാക്കുന്നതുപോലെ അവരുടെ സാഹചര്യങ്ങളും മനസ്സിലാക്കെണ്ടതെ വളരെ പ്രധാനപ്പെട്ട് ഒരു കാര്യമാണ്. കാരണം കുടുംബപോലെ തന്നെ പുറത്ത് അവന്‍ വളരുന്ന സാഹചര്യങ്ങളാണ് അവന്റെ സ്വഭാവത്തെ നിയന്ത്രിക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ സ്‌കൂളില്‍ ആരുമായി എല്ലാം ചെങ്ങാത്തം കൂടുന്നു, അവര്‍ കളിസ്ഥലങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമെല്ലാം ആരോടെല്ലാം പെരുമാറുന്നു തുടങ്ങി കുട്ടിയുടെ ജീവിത്തെക്കുറിച്ച് വ്യക്തമായ ധാരണകള്‍ മാതാപിതാക്കന്മാര്‍ക്ക് ഉണ്ടാകണം. കുട്ടി വളരുന്ന സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല്‍ അവരുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാതാപിതാക്കന്മാര്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല.

yig

കുട്ടിയുടെ ബുദ്ധിശക്തി തിരിച്ചറിയുക

മാതാപിതാക്കള്‍ പലപ്പോഴും അവരുടെ കുട്ടിയുടെ ശരീരശാസ്ത്രം മനസിലാക്കിയേക്കാം, പക്ഷേ കുട്ടിയുടെ മസ്തിഷ്‌കം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവര്‍ക്ക് അറിയില്ല. ഇത് വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഒരു കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടിയുടെ പെരുമാറ്റം, തീരുമാനം, നിര്‍മ്മാണം, സാമൂഹികം, ലോജിക്കല്‍, ബോധനപരമായ കഴിവുകള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കും. അവരുടെ മസ്തിഷ്‌ക ക്രിയകള്‍ നിങ്ങള്‍ എങ്ങനെ നെഗറ്റീവ് അനുഭവങ്ങളെ അല്ലെങ്കില്‍ മാന്ദ്യങ്ങളെ പോസിറ്റീവ് അനുഭവങ്ങളിലൂടെ അല്ലെങ്കില്‍ അവസരങ്ങളാക്കി മാറ്റാന്‍ സഹായിക്കും.

,y

കുട്ടികള്‍ പറയുന്നത് കേള്‍ക്കൂ

കുട്ടികള്‍ പറയുന്നതെന്തും കേള്‍ക്കാനുള്ള മനസ്സ് മാതാപിതാക്കന്മാര്‍ക്ക് ഉണ്ടാകണം. കാരണം കുട്ടികള്‍ ചെറുപ്പം മുതലെ അവരുടെ എല്ലാ വിശേഷങ്ങളും മാതാപിതാക്കന്മാരോട് പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ മാതാപിതാക്കന്മാരുടെ തിരക്കുകള്‍ മൂലം കുട്ടിക്ക് വേണ്ടവിധത്തില്‍ പരിഗണന ലഭിക്കാത്തതിനാല്‍ ആണ് വളരും തോറും അവര്‍ തമ്മില്‍ അകന്ന് തുടങ്ങുന്നത്.

എന്നാല്‍ എന്നും വൈകുന്നേരം നമ്മുടെ തിരക്കുകള്‍ എല്ലാം മാറ്റിവച്ച് കുട്ടികളുടെ വിശേഷങ്ങളും വര്‍ത്തമാനങ്ങളും കേള്‍ക്കാന്‍ നമ്മള്‍ സമയം ചെലവഴിച്ച് തുടങ്ങിയാല്‍ അവര്‍ നിങ്ങളോട് എല്ലാം പറഞ്ഞു തുടങ്ങും. തന്നെ കേള്‍ക്കാനും പരിഗണിക്കാനും ആള്‍ ഉണ്ടെന്ന് കുട്ടി തിരിച്ചറിഞ്ഞാന്‍ ജീവിത്തില്‍ ഒന്നും മറച്ച് വയ്ക്കാതെ അവര്‍ എല്ലാം നിങ്ങളോട് പങ്കുവെച്ച് തുടങ്ങും.

m

അവര്‍ പലരീതിയില്‍ പ്രകടിപ്പക്കുന്നു.

കുട്ടികള്‍ അവരപടെ വികാരങ്ങളും വിചാരങ്ങളും പലരീതിയിലാണ് പ്രകടിപ്പിക്കുന്നത്. അത് എപ്പോഴും സംസാരത്തിലൂടെ ആയിരിക്കണമെന്നില്ല. നിങ്ങളുടെ കുട്ടികള്‍ വരയ്ക്കാനോ, എഴുതാനോ, അഭിനയിക്കാനോ സ്‌നേഹിക്കുന്നുവെങ്കില്‍ അത് കൂടുതല്‍ ചെയ്യാനായി അവരെ പ്രോത്സാഹിപ്പിക്കുക. കലയില്‍ അല്ലെങ്കില്‍ പെയിന്റിംഗ് ക്ലാസുകളില്‍ പങ്കെടുത്ത് അവരെ മികച്ച രീതിയില്‍ പ്രകടിപ്പിക്കാന്‍ അവരെ സഹായിക്കുക. അവരുടെ ഭാവനയ്ക്ക് പരിധിയില്ലാതെ, വരയ്ക്കാന്‍ വിവിധ തീമുകള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യാം. നിങ്ങളുടെ കുട്ടി കൂടുതല്‍ എഴുതുകയോ വരയ്ക്കുകയോ ചെയ്താല്‍, അയാള്‍ക്ക് സ്വയം വെളിപ്പെടുത്തുന്നു.

mg

അവരുടെ മനസ്സിന് എന്തെല്ലാം സംഭവിക്കുമെന്ന ആശയം അവരുടെ കലാസൃഷ്ടിയിലൂടെ കടന്നുപോകാന്‍ സമയം ചെലവഴിക്കുക. അവര്‍ എഴുതുന്നതോ വരയ്ക്കുന്നതോ അവ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നറിയാന്‍ അവരെ അനുവദിക്കുക. എന്താണ് അവര്‍ ക്രിയാത്മകമായി ചെയ്യുന്നത് എന്ന് ഒരോ മാതാപിതാക്കന്മാരും മനസ്സിലാക്കണം അവരുടെ എല്ലാ കലസൃഷ്ടികളിലും കുട്ടികളുടെ മനസ്സും ഒളിഞ്ഞ് കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കുക.

English summary

understand-your-child-s-psychology-better

Children these days are smart, in fact they are smarter than kids of the last 2 generations put together. Parents of the 21st century often find themselves wondering,
X
Desktop Bottom Promotion