For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ഈ ഭക്ഷണങ്ങള്‍ കൊടുക്കരുത്

കുഞ്ഞിന് കൊടുക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ നോക്കാം

|

ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ കാര്യത്തിലാണ്. എല്ലാ ഭക്ഷണങ്ങളും കുട്ടികള്‍ക്ക് കൊടുക്കാവുന്നതല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത് ഉണ്ടാക്കുന്നു. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് അമ്മമാരില്‍ ഉണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോഴും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാനാണ്. ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഭാവിയിലും പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

വയറ്റിലെ ഗ്യാസിനെ പെട്ടെന്ന് കളയും ഒറ്റമൂലിവയറ്റിലെ ഗ്യാസിനെ പെട്ടെന്ന് കളയും ഒറ്റമൂലി

ഏതൊക്കെ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ പലപ്പോഴും പല വിധത്തില്‍ കുട്ടികളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതെല്ലാം ആ രോഗ്യത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇതിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം പലപ്പോഴും ഭക്ഷണം തന്നെയാണ് ഏതൊക്കെ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല എന്ന് നോക്കാം.

തേന്‍

തേന്‍

തേന്‍ പലപ്പോഴും അപകടകാരിയാണ് എന്നത് സത്യമാണ്. പലപ്പോഴും ആരോഗ്യത്തിന് നല്ലത് എന്ന നിലയിലായിരിക്കും നാം തേനിനെ നിര്‍വ്വചിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ തേന്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് കുട്ടികളില്‍ പരാലിസിസ്, ശ്വസനസംബന്ധമായ രോഗങ്ങള്‍, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും.

 മധുര പാനീയങ്ങള്‍

മധുര പാനീയങ്ങള്‍

ഇപ്പോള്‍ പല കുട്ടികള്‍ക്കും വെള്ളത്തിനു പകരം മധുര പാനീയങ്ങള്‍ കുടിയ്ക്കുന്ന ശീലമുണ്ട്. എന്നാല്‍ ഇതിലടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ കുട്ടികളുടെ ആരോഗ്യവും ആയുസ്സും നശിപ്പിക്കുമെന്നതാണ്.

 നൂഡില്‍സ്‌

നൂഡില്‍സ്‌

നൂഡില്‍സിനെ ചുറ്റിപ്പറ്റി ഈ അടുത്ത കാലത്തുണ്ടായ പ്രശ്‌നങ്ങളെല്ലാം നാം കണ്ടതാണ്. ഇത്രത്തോളം അപകടം പിടിച്ച മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. ഇത് അമിത വണ്ണത്തിനും പ്രായം കൂടുതല്‍ തോന്നിക്കുന്നതിനും കാരണമാകും.

പിസ

പിസ

പിസയും ബര്‍ഗറും കഴിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വിലയുണ്ടാവില്ലെന്ന ബോധം ഇന്ന് കുട്ടികളേക്കാള്‍ കൂടുതല്‍ മാതാപിതാക്കള്‍ക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതു നല്‍കുന്ന അനാരോഗ്യത്തിന് ചികിത്സ ഇതുവരെ കണ്ടു പിടിച്ചില്ലെന്നതാണ് സത്യം.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കാത്ത കുട്ടികളുണ്ടാവില്ല, പലരും വാശിപിടിച്ചു കരയുന്ന കുട്ടികളെ മെരുക്കാന്‍ ചോക്ലേറ്റിനെ അഭയം പ്രാപിക്കുന്നതും കുറവല്ല. പക്ഷേ എന്നന്നേക്കുമായി കുട്ടികളെ രോഗിയാക്കുകയാണ് ഇത്തരം ദു:ശ്ശീലത്തിലൂടെ എന്നതാണ് സത്യം.

ചീസ്

ചീസ്

ചീസ് നമ്മുടെ നാട്ടില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ്. കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് വളരെ കൂടുതലാണ് എന്നതു തന്നെയാണ്. എന്നാല്‍ കാല്‍സ്യത്തിന്റെ കലവറയാണ് പാല്‍ക്കട്ടിയെന്നതും സത്യം.

 കോണ്‍ഫഌക്‌സ്‌

കോണ്‍ഫഌക്‌സ്‌

കോണ്‍ഫഌക്‌സ്‌ പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ ആരോഗ്യമെന്നു കരുതി നാം കുട്ടികള്‍ക്കു നല്‍കാറുണ്ടെങ്കിലും ഇതിലെ മധുരത്തിനെ അത്ര കണ്ട് വിശ്വസിക്കാന്‍ പാടില്ല. ഇത് കുട്ടികളില്‍ മധുരത്തോടുള്ള ആര്‍ത്തി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

ഫ്രൂട്ട് സ്‌നാക്‌സ്

ഫ്രൂട്ട് സ്‌നാക്‌സ്

ഫ്രൂട്ട് സ്‌നാക്‌സ് എന്നു പറഞ്ഞാല്‍ ആര്‍ക്കും അത്ര പെട്ടെന്ന് പിടികിട്ടിയെന്നു വരില്ല. എന്നാല്‍ പഴങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന വ്യാജേന ഫ്രൂട്ട് കേക്കും ഫ്രൂട്ട് ചോക്ലേറ്റും നാം കുട്ടികള്‍ക്ക് വാങ്ങി നല്‍കും. എന്നാല്‍ ഇത് നമ്മുടെ കുട്ടികളുടെ പല്ലിനെ കേടു വരുത്തും എന്നതാണ് സത്യം.

ഫ്രഞ്ച് ഫ്രൈസ്

ഫ്രഞ്ച് ഫ്രൈസ്

ഫ്രഞ്ച് ഫ്രൈസ് എന്താണെന്നറിയാത്ത ഒറ്റ കുട്ടി പോലും ഇന്നുണ്ടാവില്ല. ഒരിക്കല്‍ ഇതിന്റെ രുചി പിടിച്ചു കഴിഞ്ഞാല്‍ പിന്നെ അടിമയായി മാറും ഇതിനോട്. എന്നാല്‍ വാശി മാറ്റാന്‍ നമ്മള്‍ വാങ്ങിക്കൊടുക്കുന്ന ഈ ഭക്ഷണ പദാര്‍ത്ഥം കലോറിയുടെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ചെറുപ്പത്തിലേ അമിത വണ്ണം എന്ന വിപത്തിലേക്ക് ഇവരെ നമ്മള്‍ തള്ളിയിടുന്നു.

English summary

Ten Unhealthy Foods You Should Never Give Your Children

Not all foods or snacks that our children want are good or healthy for their body. Here's some unhealthy snacks that parents must avoid
Story first published: Tuesday, January 16, 2018, 18:24 [IST]
X
Desktop Bottom Promotion