For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുകുഞ്ഞുങ്ങളിലെ ജലദോഷം പരിഹരിക്കാന്‍ വഴികള്‍

യഥാര്‍ത്ഥത്തില്‍ ആദ്യ ഒരു വയസ്സിനിടെ മിക്ക കുട്ടികള്‍ക്കും ഏഴ് തവണയെങ്കിലും ജലദോഷം ബാധിക്കും.

By Anjaly Ts
|

മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്ക് രോഗ പ്രതിരോധശേഷി കുറവാണെന്ന വസ്തുത നിങ്ങള്‍ക്കറിയാമല്ലോ? അതിനാലാണ് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെ തുടര്‍ന്ന് കുട്ടികല്‍ക്ക് പെട്ടെന്ന് ചുമയും തൊണ്ടവേദനയും ജലദോഷവുമെല്ലാം വന്നു പിടിക്കുന്നത്. കുട്ടിക്ക് ചുമയും തൊണ്ടവേദനയും തലവേദനയുമെല്ലാം പിടികൂടി കഴിഞ്ഞാല്‍ എന്താണ് നിങ്ങള്‍ ചെയ്യുക? ഡോക്ടര്‍മാരുടെ അരികിലേക്ക് ഓടുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. അതിനെ കുറ്റം പറയാനുമാകില്ല. കടുത്ത പനിയിലേക്കോ മറ്റോ ഇത് മാറുന്നതിന് മുന്‍പ് കരുതലെടുക്കുകയാവും നിങ്ങള്‍.

chld

എന്നാല്‍ ആന്റിബയോട്ടിക്‌സും വിവിധയിനം മരുന്നുകളും കഴിച്ച് കുഞ്ഞ് അവശതയാകും എന്ന് കൂടി ഓര്‍ക്കണം. ഈ മരുന്നുകള്‍ ഇങ്ങനെ ഉപയോഗിക്കുന്നത് കുട്ടിയുടെ ആരോഗ്യത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. എന്നാല്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പ്രകൃതിദത്തമായ ഹോം റെമിഡികള്‍ നിങ്ങള്‍ക്ക് കുട്ടികളുടെ ബുദ്ധിമുട്ടിനെ ശമിപ്പിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ചുമയില്‍ നിന്നും തൊണ്ടവേദനയും ജലദോഷത്തില്‍ നിന്നും നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള പ്രകൃതിദത്തമായ 15 വഴികള്‍ ഇതാ...

വിശ്രമം

വിശ്രമം

മുതിര്‍ന്നവരുടേത് എന്നത് പോലെ കുട്ടികളുടെ രോഗം ശമിക്കുന്നതിന് വിശ്രമവും കരുതലും തന്നെയാണ് പ്രധാനമായും വേണ്ടത്. ചുമയും തൊണ്ടവേദനയും ജലദോഷവുമെല്ലാം വലയ്ക്കുമ്പോള്‍ ഇവയില്‍ നിന്നും ശരീരത്തിന് തന്നെ പരിഹാരം കാണുന്നതിന് വേണ്ടി ശരീരത്തിന് വേണ്ട വിശ്രമം നല്‍കുക. നിങ്ങളെ പോലെ മുതിര്‍ന്നവര്‍ അനുഭവിക്കുന്നത് പോലെയുള്ള സമ്മര്‍ദ്ദം ഒന്നും കുട്ടികള്‍ക്കില്ലെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാലങ്ങിനെയല്ല. സ്‌കൂളില്‍ നിന്നുള്ള സമ്മര്‍ദ്ദം. സ്‌കൂളിലേക്ക് പോകുമ്പോഴും, തിരികെ വരുമ്പോഴുമുള്ള അലര്‍ജിക്കായ ഘടകങ്ങളിലേക്ക് എത്തുന്നത് എല്ലാം ചുമ കൂട്ടിയേക്കും. ചുമയും തൊണ്ടവേദനയുമെല്ലാം വിട്ടകലുന്നത് വരെ കുട്ടി വീട്ടിലിരുന്ന് വിശ്രമിക്കുകയാണെന്ന് ഉറപ്പു വരുത്തണം.

ആവി വരട്ടേ

ആവി വരട്ടേ

ഷവറില്‍ ഹോട്ട് വാട്ടര്‍ കുറച്ച് സമയം തുറന്നിടുക. ഈ സമയം വാഷ്‌റൂമിന്റെ വാതില്‍ അടഞ്ഞു കിടക്കുകയാണെന്ന് ഉറപ്പു വരുത്തണം. ഒന്നിലധികം ബാത്ത്‌റൂമുകളില്‍ നിങ്ങള്‍ക്കിത് ചെയ്യാന്‍ ഓപ്ഷനുണ്ട് എങ്കില്‍ ഏറ്റവും ചെറിയ ബാത്ത്‌റൂം തിരഞ്ഞെടുക്കുക. റൂമില്‍ ആവി നിറഞ്ഞു നില്‍ക്കുന്നിടത്ത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കാനാവും.

വെള്ളം തൊണ്ടയില്‍ കൊള്ളുക

വെള്ളം തൊണ്ടയില്‍ കൊള്ളുക

തൊണ്ടയില്‍ വെള്ളം കൊള്ളുക എന്നത് കുട്ടികളുടെ കാര്യത്തില്‍ നടക്കില്ലെന്നാണ് പലരുടേയും ധാരണ. അല്‍പം ചൂടുള്ള വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ഇട്ടതിന് ശേഷം കവിളില്‍ കൊണ്ട് എങ്ങിനെയാണ് ഇത് ചെയ്യേണ്ടതെന്ന് കുട്ടിയെ നിങ്ങള്‍ കാട്ടികൊടുക്കുക. തൊണ്ടയിലെ കരകരപ്പില്‍ നിന്നും ജലദോഷത്തില്‍ നിന്നുമെല്ലാം ഇതിലൂടെ കുട്ടിക്കൊരു ആശ്വാസം ലഭിക്കും.

ചൂടു വെള്ളം

ചൂടു വെള്ളം

രോഗകൃത്തായ ഉള്‍വിഷങ്ങളുടെ സാന്നിധ്യം ശരീരത്തില്‍ ഉള്ളത് കൊണ്ടാണ് തൊണ്ടവേദനയും, ചുമയും തലവേദനയായുമെല്ലാം അത് നിങ്ങളെ അലട്ടുന്നത്. കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ ഈ ഉള്‍വിഷങ്ങള്‍ ശരീരത്തില്‍ നിന്നും പോകുന്നു എന്ന് ഉറപ്പിക്കാം. എന്നാല്‍ ചൂടു വെള്ളമാണ് ഈ സമയം കുടിക്കുന്നത് എന്ന് കൂടി ഉറപ്പു വരുത്തുക.

വാബോര്‍ റബ്

വാബോര്‍ റബ്

ചെറിയ അളവില്‍ കയ്യില്‍ വാബോര്‍ റബ് എടുത്തതിന് ശേഷം കുട്ടിയുടെ നെഞ്ചില്‍ ഇത് നിങ്ങള്‍ പുരട്ടി കൊടുക്കുക. ശ്വാസകോശത്തിന്റെ മുകള്‍ ഭാഗം വരെ വാബോര്‍ റബ് പുരട്ടി മസാജ് ചെയ്യുന്നതിലൂടെ കെട്ടിക്കിടക്കുന്ന കഫം ഇളകാന്‍ സഹായിക്കുന്നു. കണ്ണിലോ, മൂക്കിലോ ഈ ബാം മുട്ടുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. പുറത്തും, കഴുത്തിലും ബാം പുരട്ടി മസാജ് ചെയ്യാം.

മിട്ടായി നുണയാന്‍ കൊടുക്കാം

മിട്ടായി നുണയാന്‍ കൊടുക്കാം

തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥത മുതിര്‍്ന്നവര്‍ക്ക് തന്നെ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അപ്പോള്‍ കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ. തൊണ്ട വേദന അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ നുണയുന്നതിനായി കാന്‍ഡിയോ, ഉടച്ച ഐസോ കൊടുക്കാം. ഇത് അവരുടെ തൊണ്ടയ്ക്ക് ആശ്വാസം നല്‍കും

അയമോദകത്തിന്റെ വിത്ത്

അയമോദകത്തിന്റെ വിത്ത്

ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് അയമോദകം. അതിനാല്‍ കുട്ടികളിലെ തൊണ്ടവേദന, ജലദോഷം, ചുമ ഇതിനെല്ലാം അയമോദകം പരിഹാര മാര്‍ഗമായി ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ അയമോദകത്തിന്റെ വിത്ത് ഒന്നേകാല്‍ കപ്പ് പനം ചക്കരയും ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും ഒഴിക്കാം.

നിങ്ങള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ ഇതിലേക്ക് കുരുമുളക് പൊടിയും, ഇഞ്ചിപ്പൊടിയും, കരയാമ്പൂവുമിടാം. ഇവ തന്നെ വേണമെന്നില്ല. നിങ്ങള്‍ക്ക് താത്പര്യമുള്ള സ്‌പൈസസ് തെരഞ്ഞെടുക്കാം. പത്ത് മിനിറ്റ് ഇവ തിളപ്പിച്ചതിന് ശേഷം ചൂടാറ്റുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ വീതം ഇത് കഴിക്കുന്നത് ഈ രോഗാവസ്ഥയില്‍ നിന്നും പെട്ടെന്ന് കുട്ടികളെ മോചിപ്പിക്കും.

ഉറങ്ങാന്‍ കിടക്കുന്നത് ശരിയായ പൊസിഷനിലാവണം

ഉറങ്ങാന്‍ കിടക്കുന്നത് ശരിയായ പൊസിഷനിലാവണം

കുട്ടി ഉറങ്ങുന്നതിനായി കിടക്കുന്നത് ശരീയായ പൊസിഷനില്‍ ആണോ എന്ന് നിങ്ങള്‍ ഉറപ്പു വരുത്തണം. കുട്ടിയുടെ തലയെല്ലാം ശരിയായി വെച്ചാണോ കിടക്കുന്നതെന്ന് നോക്കണം. ഇതിലൂടെ കഫം തൊണ്ടിലേക്കെത്തുന്നത് തടയാനാവുകയും കുട്ടിക്ക് അസ്വസ്ഥത ഇല്ലാതാവുകയും ചെയ്യും. ഉറങ്ങുന്ന കുട്ടിയുടെ ശരീര പൊസിഷന്‍ ശരിയായി വയ്ക്കാന്‍ നമുക്ക് പരിമിതിയുണ്ട്. അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം അവര്‍ മാറി കൊണ്ടിരിക്കും. എന്നാല്‍ പരമാവതി നിങ്ങള്‍ ശ്രമിക്കുക.

മൂക്ക് ചീറ്റി കളയുക

മൂക്ക് ചീറ്റി കളയുക

മുതിര്‍ന്നവര്‍ക്ക് മൂക്ക് ചീറ്റുക എന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍ കുട്ടികളിലേക്ക് വരുമ്പോള്‍ ്അങ്ങിനെയല്ല. വേണ്ടവിധം മൂക്ക് ചീറ്റാന്‍ നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. മണം മൂക്കിലൂടെ പുറത്തേക്ക് തള്ളാന്‍ പറയുന്നതിലൂടെ എളുപ്പത്തില്‍ അവരെ മൂക്കു ചീറ്റാന്‍ പഠിപ്പിക്കാം. ദിവസത്തില്‍ മൂന്നോ നാലോ തവണ അവരത് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

നാരങ്ങ

നാരങ്ങ

കഫ് സിറപ്പുകള്‍ കൊടുക്കുന്നതിലൂടെ കുട്ടികള്‍ മയങ്ങി പോകുന്നത് പതിവാണ്. അവരുടെ ആരോഗ്യത്തിനും അവ നല്ലതല്ല. ഈ സമയം നിങ്ങള്‍ക്ക് ഈ സിറപ്പുകള്‍ക്ക് പകരം നാരങ്ങ ഉപയോഗിക്കാം. രണ്ടായി മുറിച്ച നാരങ്ങയില്‍ ഒരു പീസ് നക്കുന്നതിനായി കുട്ടിക്ക് കൊടുക്കുക. ഇത് ചുമയ്ക്ക് ആശ്വാസം നല്‍കും. നാരങ്ങ നീരില്‍ തേന്‍ ഒഴിച്ചും നിങ്ങള്‍ക്ക് കുട്ടികള്‍ക്ക് കൊടുക്കാം. നല്ല രുചി ആയതിനാല്‍ കുട്ടികളത് കുടിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറില്ല. ചുമയ്ക്ക് ആശ്വാസം നല്‍കുന്നതിനൊപ്പം കഫ് സിറപ്പുകള്‍ നല്‍കുന്ന ആരോഗ്യ പ്രശ്‌നത്തിന്റെ ഭീതിയുമില്ല.

മസാജ്

മസാജ്

കടുകും വെളുത്തുള്ളിയും ഉപയോഗിച്ച് കുട്ടിക്ക് മസാജ് ചെയ്തു കൊടുക്കുക. ചുമയും ജലദോഷവുമെല്ലാം സ്വയം പരിഹരിക്കുന്നതിനുള്ള ശക്തി ഇതിലൂടെ ശരീരത്തിന് ലഭിക്കും. മാത്രമല്ല കുട്ടിക്ക് നല്ല ഉറക്കം കിട്ടുകയും ചെയ്യും.

ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പിനോട് കുട്ടികള്‍ക്ക് താത്പര്യം തോന്നാതിരിക്കാനുള്ള കാരണമില്ല. ആന്റി ഇന്‍ഫ്‌ലേമേറ്ററി ഘടകങ്ങള്‍ ഉള്ളതിനാല്‍ ചിക്കന്‍ സൂപ്പ് ജലദോഷത്തെയൊക്കെ പമ്പ കടത്താന്‍ സഹായിക്കും. ചൂട് ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ കെട്ടികിടക്കുന്ന കഫത്തില്‍ നിന്നും ആശ്വാസം തോന്നുകയും, ജലദോഷത്തിന്റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുകയും ചെയ്യും.

പാലും മഞ്ഞളും

പാലും മഞ്ഞളും

ഒരു ഗ്ലാസ് ചൂടു പാലില്‍ മഞ്ഞപ്പൊടി ഇടുക. മഞ്ഞളിലെ ആന്റിസെപ്റ്റിക് ഘടകങ്ങള്‍ വൈറല്‍ ഇന്‍ഫക്ഷന്‍ മൂലം ഉണ്ടാകുന്ന ചുമയും ജലദോഷവുമെല്ലാം പരിഹരിക്കുന്നു. മുക്കൊലിപ്പില്‍ നിന്നും ചുമയില്‍ നിന്നും തൊണ്ട വരളലില്‍ നിന്നും ഇത് ഉടനടി പരിഹാരം നല്‍കുന്നു. നിരവധി തവണ കുട്ടി കഫം തുപ്പുന്നുണ്ടെങ്കില്‍ ദിവസേന രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മഞ്ഞള്‍ ഇട്ട് പാല്‍ കൊടുക്കുക.

ശുചിത്വം

ശുചിത്വം

കീടാണുക്കള്‍ എളുപ്പം പടരുന്നതിന് ചുമ വഴിവയ്ക്കും. കുട്ടിയുടെ ബെഡ് ക്ലോത്തുകള്‍ ദിവസേന കഴുകണം. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും കൈ പൊത്തി പിടിച്ച് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രാഥമിക പാഠങ്ങള്‍ അവരെ പഠിപ്പിക്കുക. എപ്പോഴും കൈ കഴുകുവാനും ശീലിപ്പിക്കണം. നിങ്ങളും വീട്ടിലുള്ളവരും ഇങ്ങനെ മാതൃക കാണിച്ചാല്‍ കുട്ടിയും അത് പിന്തുടരുന്നതാണ്.

പെരും ജീരകം

പെരും ജീരകം

പെരും ജീരകം ഉപയോഗിക്കുന്നതിലൂടെ മൂക്കൂട്ടയുടെ കട്ടി കുറയുകയും അത് മൂക്കിലൂടെ കളയാന്‍ കുട്ടിക്ക് എളുപ്പം തോന്നിക്കുകയും ചെയ്യും. ഒരു ടീസ്പൂണ്‍ പെരും ജീരകം അരക്കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. 20 മിനിറ്റ് തിളപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇത് കപ്പിലേക്ക് മാറ്റിയതിന് ഷേം ഇതിലേക്ക് രണ്ട് കപ്പ് തേന്‍ ഒഴിക്കുക. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്.

Read more about: kids health ആരോഗ്യം
English summary

Remedies For Coughing

Coughing, usually accompanied by cold, is common in children. But as a parent, you feel helpless every time your kid coughs. The nights are sleepless for both the child and you.
X
Desktop Bottom Promotion