Latest Updates
-
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ!
ഉണ്ണിയ്ക്ക് ഉണക്കമുന്തിരി നല്‍കൂ
ഉണ്ണിയ്ക്ക് ഉണക്കമുന്തിരി നല്‍കൂ
കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നല്കാന് സാധിയ്ക്കുന്നതും അല്ലാത്തതുമായ പല ഭക്ഷണങ്ങളുണ്ട്. ആരോഗ്യം നല്കുന്ന ഭക്ഷണങ്ങള്‍.
ചില പ്രത്യേക ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യം നല്‍കുന്നതിനൊപ്പം പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാകും ഇത്തരം ഭക്ഷണങ്ങള്‍.
കുട്ടികള്‍ക്കു നല്കാവുന്ന ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുട്ടികള്‍ക്ക് പല തരത്തിലും ഗുണകരമാകുന്ന ഒന്നാണ്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടേയും ഉറവിടം കൂടിയാണിത്.
ലിവറിലെ ടോക്സിനുകള്‍ ഒഴിവാക്കാന്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇതുവഴി ലിവര്‍ ആരോഗ്യത്തിന് ഉത്തമവുമാണ്.ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതു കൊണ്ടുതന്നെ ഉണക്കമുന്തിരിയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് മറ്റൊരു വിധത്തില്‍ ഹൃദയത്തെ സഹായിക്കുന്നത്. ധാരാളം പൊട്ടാസ്യം അടങ്ങിയ ഒന്നു കൂടിയാണിത്. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.

മലബന്ധം
കുട്ടികളലെ മലബന്ധം അകറ്റാന്‍ ഇത് അത്യുത്തമമാണ്. ഉണക്കമുന്തിരി ഇട്ടു വച്ച വെള്ളം കുട്ടികള്‍ക്കു നല്‍കുന്നത് ഏറെ നല്ലതാണ്. രാത്രി ഒരു പിടി ഉണക്കമുന്തിരി വെള്ളത്തിലിട്ട് ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുട്ടിയ്ക്കു നല്‍കുക. ഇത് നല്ല ശോധന നല്‍കും. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു.

വിളര്‍ച്ച
കുട്ടികളില്‍ വിളര്‍ച്ച സാധാരണയാണ്. രക്തക്കുറവും. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഉണക്കമുന്തിരി. ഇതിലെ അയേണ്‍, വൈറ്റമിന്‍ ബി കോംപ്ലക്സ് എന്നിവ ഏറെ നല്ലതാണ്. ഇവയെല്ലാം കുട്ടികളില്‍ രക്തക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. അനീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. ഹീമോഗ്ലോബിന്‍ തോത് ഇവ വര്‍ദ്ധിപ്പിയ്ക്കുന്നു.

കിഡ്നിയുടെ ആരോഗ്യത്തിന്
കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. കിഡ്നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.കുട്ടികളില്‍ വെള്ളം കുടിയ്ക്കാത്തതു കൊണ്ടും മറ്റും ഇത്തരം അവസ്ഥകള്‍ വരുന്നതു തടയാന്‍ ഇത് സഹായിക്കും.

ധാരാളം കാല്‍സ്യം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ കുട്ടികള്‍ക്കു നല്കാവുന്ന മികച്ചൊരു ഭക്ഷ്യവസ്തുവാണിത്. എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്. കൂടിയ തോതില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വയറ്റിലെ ടോക്സിനുകളെ പുറന്തള്ളാന്‍
നാരുകളുള്ളതു കൊണ്ടു തന്നെ വയറിലെ ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനല് ഭാഗം വൃത്തിയാക്കാന്‍ ഉണക്കമുന്തിരിയ്ക്കു കഴിയും. ഇത് വയറ്റിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കും.അസുഖങ്ങള്‍ വരുന്നതു തടയാന്‍ ഇതു സഹായിക്കും. ഭാവിയില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഇത് നല്ലതാണ്.

ശരീരത്തിന് ഊര്‍ജം
ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ഉണക്കമുന്തിരി കഴിയ്ക്കുന്നത്. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊര്‍ജമായി രൂപാന്തരപ്പെടുന്നു.കുട്ടികള്‍ക്ക് ഊര്‍ജം നല്കാന് ഇത് നല്ലതാണ്.

ബുദ്ധിശക്തി
ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉണക്കമുന്തിരി നല്ലതു തന്നെ. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നതിനു സഹായിക്കും.കുട്ടികള്‍ക്ക് ഉണക്കമുന്തിരിയിട്ട് പിഴിഞ്ഞ വെള്ളം കൊടുക്കുന്നത് ആരോഗ്യത്തിനു ബുദ്ധിയ്ക്കും നല്ലതാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിന്
ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ചുളിവുകള്‍ ഒഴിവാക്കാനും പ്രായക്കുറവിനുമെല്ലാം അത്യുത്തമം കൂടിയാണിത്.ഇതില്‍ ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മകോശങ്ങള്‍ക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടു പറ്റുന്നത് ഇവ തടയും. കുട്ടികളുടെ ചര്‍മത്തിന് ഏറെ ഉത്തമമാണ്.

കണ്ണിന്
ഉണക്കമുന്തിരി തിളപ്പിച്ച വെള്ളം കണ്ണിന് സംരക്ഷണം നല്കുന്നു.കാഴ്ചശക്തി വര്ദ്ധിപ്പിയ്ക്കുന്നുഉണക്കമുന്തിരിയില് വൈറ്റമിന്‍ എ, ആന്റിഓക്സിഡന്റുകള്‍, ബീറ്റാകരോട്ടിനുകള്‍ എ്ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ വൈറ്റമിന്‍ എ ഏറെ പ്രധാനമാണ്. കുട്ടികളുടെ കണ്ണിന്റെ കാഴ്ചയ്ക്ക് ഇത് ഏറെ ഉത്തമമാണ്.

ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്ക്
ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്ക് ഏറെ ഉത്തമവുമാണ്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്കുന്ന ഒന്നാണിത്. അലര്‍ജി പോലുള്ള പ്രശ്നങ്ങളെങ്കില്‍ ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്, ഉണക്കമുന്തിരിയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്

ആരോഗ്യത്തിന് ആരോഗ്യത്തിന്
ഉണക്കമുന്തിരിയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ വെറുംവയറ്റില്‍ വയറിന്റെ ആരോഗ്യത്തിന് ആരോഗ്യത്തിന് അത്യുത്തമമായ വഴിയാണ്.ഇതിലെ ഫൈബറുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു.

ഉണ്ണിയ്ക്ക് ഉണക്കമുന്തിരി നല്‍കൂ
2 കപ്പു വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിഇതില്‍ ഇട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം പ്രാതല്‍ കഴിയ്ക്കാം. ഇതല്ലെങ്കില്‍ ഒരു കപ്പു വെള്ളത്തില്‍ അല്പം ഉണക്കമുന്തിരി രാത്രിയിട്ടു വച്ച് രാവിലെ ഇത് ചതച്ചിട്ട് ഈ വെള്ളവും മുന്തിരിയും കഴിയ്ക്കാം. അല്ലെങ്കില്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഉണക്കമുന്തിരിയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നാണ്.



Click it and Unblock the Notifications