Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
കുഞ്ഞിന് മരുന്നായി ഒരു തുളളി പനിക്കൂര്‍ക്ക നീര്
കുഞ്ഞിനെ കാക്കും പനീക്കൂര്‍ക്ക മരുന്ന്
നമ്മുടെ വളപ്പില്‍ നാടന്‍ ചെടികള്‍ പലതുമുണ്ടാകും.. ഇതില്‍ ചിലത് ഔഷധങ്ങളുമാകും. പണ്ടു കാലത്തു മുതല്‍ ഉപയോഗിച്ചു വന്നിരുന്ന പലതും ഇതിലുണ്ടാകും.
പണ്ടെല്ലാം നമ്മുടെ വീട്ടുമുറ്റത്ത് സ്ഥിരം കണ്ടുവന്നിരുന്നു ഒന്നാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയുടെ ഇലയ്ക്കും ഇതില്‍ നിന്നെടുക്കുന്ന നീരിനും പല തരത്തിലെ ഔഷധ ഗുണങ്ങളുമുണ്ട്. ചൂടിനെ സ്വാഭാവികമായി പ്രതിരോധിയ്ക്കാന്‍ കഴിയുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പനീക്കൂര്‍ക്ക എന്നതിനു പുറമേ കര്‍പ്പൂര വല്ലി, കഞ്ഞിക്കൂര്‍ക്ക, നവര തുടങ്ങിയ പല പേരുകളും ഇതിനുണ്ട്കാര്വക്രോള് എന്ന രാസവസ്തുവാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിയ്ക്കുന്നത്.

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്നവരാണ് മാതാപിതാക്കള്‍. കുട്ടികള്‍ക്കുള്ള പല രോഗങ്ങള്‍ക്കും പനിക്കൂര്‍ക്ക ഉത്തമ ഔഷധവുമാണ്. കുട്ടികളെ അലട്ടുന്ന പനി, വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.
പനിക്കൂര്‍ക്കയുടെ ഇല കുട്ടികള്‍ക്കു നല്കുന്ന ആരോഗ്യപരമായ ചില ഗുണങ്ങളെക്കുറിച്ചറിയൂ, ഇത് പല രീതിയിലും കുട്ടികള്‍ക്കുള്ള പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായി ഉപയോഗിയ്ക്കാം.

കുട്ടികള്‍ക്കു പനി
കുട്ടികള്‍ക്കു പനി വരുന്നത് സാധാരണയാണ്. പലപ്പോഴും ഇവരുടെ രോഗപ്രതിരോധശേഷി കുറയുന്നതാണ് ഇതിനു കാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് പനിക്കൂര്‍ക്കയുടെ ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കൊണ്ടു കുട്ടികളെ കുളിപ്പിയ്ക്കുന്നത്. ഇതുപോലെ തന്നെ പനിക്കൂര്‍ക്കയുടെ നീരെടുത്ത് കുട്ടികളെ കുളിപ്പിയ്ക്കുന്ന വെള്ളത്തില്‍ ഒഴിയ്ക്കുന്നതും പനി വരാതെ തടയാന്‍ നല്ലതാണ്.

പനിക്കൂര്‍ക്കയുടെ ഇലയും തണ്ടും
പനിക്കൂര്‍ക്കയുടെ ഇലയും തണ്ടും തീയില്‍ വാട്ടിയ ശേഷം ഇതിന്റെ നീരു കൈവെള്ളിയല് വച്ചു പിഴിഞ്ഞ് കുട്ടികളുടെ നിറുകയില്‍ ഒഴിയ്ക്കുന്നതും കുട്ടികളുടെ പനി ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ജലദോഷം കുറയ്ക്കാനും കുട്ടികളിലെ നീരുവീഴ്ച കുറയ്ക്കാനുമെല്ലാം ഉത്തമമായ ഒന്നാണിത്.

കോള്‍ഡ്, ചുമ
പനിക്കൂര്‍ക്കയുടെ ഇല ഇടിച്ചു പിഴിഞ്ഞ് ഈ നീരില്‍ കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്ത് കുട്ടികള്‍ക്കു നല്‍കാം. ഇത് കോള്‍ഡ്, ചുമ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ്.

ദഹന ശക്തി
വയറിനു കുട്ടികള്‍ക്ക് പല രോഗങ്ങളും വരുന്നതു സാധാരണയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് പനിക്കൂര്‍ക്ക. ഇതിന്റെ ഇല ദഹന ശക്തി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന്റെ ഇലയുടെ നീരെടുത്ത് ഇതില്‍ പഞ്ചസാര ചേര്‍ത്തു നല്‍കുന്നത് കുട്ടികളുടെ വയറ്റിലെ അസുഖം മാറാന്‍ ഏറെ നല്ലതാണ്. ഛര്‍ദി, വയറിക്കം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്. പല കുട്ടികളേയും അലട്ടുന്ന ഒന്നാണ് ഗ്രഹണി. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പനിക്കൂര്‍ക്കയുടെ നീര്. കുട്ടികളിലെ വിരശല്യം ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

വയറു വേദന
ചെറിയ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറു വേദനയ്ക്കും വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധിയാണ് പനിക്കൂര്‍ക്കയിലയുടെ നീര്. ഇതില്‍ പഞ്ചസാര ചേര്‍ത്തു നല്‍കുന്നത് ഏറെ നല്ലതാണ്.

നിറുകയില്‍ ഇടുന്നത്
രാസ്നാദി ചൂര്‍ണം വാങ്ങാന്‍ ലഭിയ്ക്കുന്ന ആയുര്‍വേദ മരുന്നാണ്. പൊതുവേ നീരിളക്കം വരാതിരിയ്ക്കാന്‍ കുളി കഴിഞ്ഞാല്‍ കുട്ടികളുടെ നിറുകയില്‍ ഇടുന്ന ഒന്ന്. ഇത് പനിക്കൂര്‍ക്കയിലയുടെ നീരില്‍ ചാലിച്ച് നിറുകയില്‍ ഇടുന്നത് കുട്ടികളുടെ ജലദോഷം മാറാന്‍ ഏറെ നല്ലതാണ്.

പനിക്കൂര്‍ക്കയുടെ ഇല വാട്ടി
പനിക്കൂര്‍ക്കയുടെ ഇല വാട്ടി കുട്ടികളുടെ നിറുകയില്‍ ഇടുന്നത് ഏരെ നല്ലതാണ്. കുഞ്ഞുങ്ങളുടെ നിറുകയിലും ഇതിടാം. ഇത് കോള്‍ഡ്, പനി എന്നിവയില്‍ നിന്നുള്ള മോചനം നല്കുന്ന ഒന്നാണ്.

മുലപ്പാല്‍
മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടികള്‍ക്കുള്ള കുറുകലിനും പനിയ്ക്കും ഉപയോഗിയ്ക്കാവുന്ന ഒന്നു കൂടിയാണ് പനിക്കൂര്‍ക്ക. ഇതിന്റെ നീരു മുലപ്പാലില്‍ കലര്‍ത്തി കുഞ്ഞിനു നല്‍കുന്നത് ഏറെ നല്ലതുമാണ്.

രോഗപ്രതിരോധ ശേഷി
കുട്ടികള്‍ക്ക് ദിവസവും ഇതിന്റെ നീരു പിഴിഞ്ഞെടുത്തു നല്‍കുന്നത് നല്ലതാണ്. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണ് ഇത്. ഇതിലെ വിവിധ ഘടകങ്ങള്‍ കുട്ടികളിലെ കോള്‍ഡ്, പനി, അലര്‍ജി, തൊണ്ടവേദന, വയറിനെ ബാധിയ്ക്കുന്ന രോഗങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

വയറിളക്കാന്‍ നല്കാവുന്ന സ്വാഭാവിക മരുന്നു കൂടിയാണ്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വയറിളക്കാന്‍ നല്കാവുന്ന സ്വാഭാവിക മരുന്നു കൂടിയാണ് പനിക്കൂര്‍ക്ക. ഇത് ത്രിഫല എന്ന ആയുര്‍വേദ മരുന്നിനൊപ്പം കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. വിര ശല്യത്തിന് ഇവ രണ്ടു കലരുന്നത് ഏറെ നല്ലതുമാണ്.

പനിക്കൂര്‍ക്കയുടെ ഇല
പനിക്കൂര്‍ക്കയുടെ ഇല വാട്ടിപ്പിഴിഞ്ഞെടുത്താന് നീരു ലഭിയ്ക്കാന്‍ ഏറെ എളുപ്പമാണ്. ഇത് തീയുടെ മുകളില്‍ വച്ചു വാട്ടുകയോ പാത്രത്തില്‍ വച്ച് ആവി കയറ്റുകയോ ചെയ്താല്‍ നീരെടുക്കാന്‍ ഏറെ എളുപ്പമുണ്ടാകും. കൈ കൊണ്ടുതന്നെ പിഴിഞ്ഞു നീരെടുക്കുന്നതാണ് പതിവ്.



Click it and Unblock the Notifications