For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുഞ്ഞു നടക്കാൻ വൈകുന്നുവോ; ആശങ്ക വേണ്ട

By Seethu
|

നിങ്ങളുടെ കുഞ്ഞു കമിഴ്ന്ന് വീഴുന്നതും മുട്ടിലിഴയാൻ തുടങ്ങുന്നതും തീർച്ചയായും മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളിൽ ആശ്ചര്യം ഉണർത്തിയേക്കാം , നിങ്ങളുടെ കുഞ്ഞു പല തവണ നടക്കാൻ ശ്രമിക്കുകയും പരാജയപെടുകയും ചെയ്താൽ അപ്പോഴേക്കും അവളുടെ പ്രായം ഉള്ള കുട്ടികൾ നടക്കാനും ഓടാനും ആരംഭിച്ചാൽ .. നിങ്ങൾക്കു നിങ്ങളുടെ കുഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോ പോലും എടുക്കാൻ സാധിക്കാതെ വന്നാൽ , ആശങ്കകളും , അക്ഷമയും തോന്നുന്നത് സ്വാഭാവികമാണ് .

t

"എന്ന് നടക്കുമായിരിക്കും" എന്ന് നിങ്ങൾ സ്വയം ചോദിച്ചു തുടങ്ങുന്നു . വീണ്ടും ഈ അവസ്ഥ തുടരുകയാണെങ്കിൽ സമയം കഴിഞ്ഞു പോവുകയാണെങ്കിൽ നിങ്ങൾക്ക് വിഷമിക്കേണ്ടതായി വരും. എപ്പോഴാണ് നിങ്ങളുടെ ആശങ്കകൾ ഒഴിയുക ? നടക്കാൻ വയ്ക്കുന്നത് എന്തെങ്കിലും വലിയ പ്രശ്നങ്ങളുടെ ലക്ഷണമാണോ? അടയാളമാണോ? നിങ്ങളുടെ കുഞ്ഞു എപ്പോഴാണ് പിച്ച വെച്ച് തുടങ്ങുക?
ഇതുമയായി ബന്ധപെട്ടു മാതാപിതാക്കൾക്കുണ്ടായേക്കാവുന്ന ആശങ്കകളും അതിനുള്ള മറുപടിയുമാണ് ഇനി പറയാൻ പോകുന്നത്

ആശങ്ക# 1:

ആശങ്ക# 1:

അവൻ്റെ അല്ലെങ്കിൽ അവളുടെ പ്രായത്തിലുള്ള എല്ലാവരും നടക്കുന്നു, എൻ്റെ കുഞ്ഞു എന്തുകൊണ്ടാണ് അവരെ പോലാകാത്തതു ?

മറ്റെല്ലാം മാറ്റി വെച്ച് ഒരു കാര്യം മനസ്സിൽ വെക്കുക, ഇത് ഒരു മത്സരമല്ല.കുഞ്ഞിന്റെ വളർച്ചയിൽ ഒരുപാട് കാര്യങ്ങൾക്കു സ്വാധീനമുണ്ട്, പാരമ്പര്യം , മുതൽ കുഞ്ഞിന്റെ ശരീര വളർച്ച വരെ .ഭൂരിഭാഗം കുട്ടികളും ഒരു വയസ്സാകുമ്പോൾ തന്നെ നടന്നു തുടങ്ങുമെങ്കിലും , ശിശു രോഗ വിദഗ്ധരെ സംബന്ധിച്ചെടുത്തോളം പതിനഞ്ചു മാസത്തിനുള്ളിൽ നടന്നു തുടങ്ങുന്ന ഒരു കുട്ടിയും നടക്കാൻ വൈകുന്ന കുട്ടികൾ അല്ല . . അങ്ങനെയെങ്കിൽ, പത്ത് കുട്ടികളിൽ ഒരാൾ പതിനഞ്ചു മാസത്തിനും പതിനെട്ടു മാസത്തിനും ഇടയിലാണ് നടന്നു തുടങ്ങുന്നത് . കുഞ്ഞു ഏതു പ്രായത്തിൽ നടന്നു തുടങ്ങുന്നു എന്നതല്ല കുഞ്ഞിൻറെ മിടുക്കു നിർണയിക്കുന്ന മാനദണ്ഡം .

ആശങ്ക# 2:

ആശങ്ക# 2:

നടക്കാൻ വൈകിയാൽ എൻ്റെ കുഞ്ഞിന് ഗുരുതരമായ മറ്റു പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമോ?

തികച്ചും അനാവശ്യമായ ഭയമാണിത്. കമിഴ്ന്നു കിടക്കുകയോ, മുട്ടിലിഴയുകയോ ചെയ്യാതെ നടക്കില്ല എന്നതും അബദ്ധ ധാരണയാണ് . കുഞ്ഞിൻറെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തുക. കുഞ്ഞു 15 മാസങ്ങളായിട്ടും വളർച്ചയുടെ ഒരു സൂചനയും നല്കുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ് . കാത്തിരുന്ന് നോക്കാം എന്ന ചിന്ത അരുത് . അത് പിന്നീട് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം

 ആശങ്ക# 3:

ആശങ്ക# 3:

എൻ്റെ കുഞ്ഞിന് കായിക ഇനങ്ങളിൽ ഒരിക്കലും പങ്കെടുക്കാൻ ആകില്ലലോ ?

കുഞ്ഞു നടക്കാൻ തുടങ്ങുന്നതും അവൻ്റെ അല്ലെങ്കിൽ അവളുടെ കായിക മേഖലയിലുള്ള കഴിവും ആയി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല.പ്രചോദനം, പരിശീലനം, ശരീര പ്രകൃതം തുടങ്ങിയവയാണ് കായിക താരത്തെ വാർത്തെടുക്കുന്നത് . മാത്രമല്ല കുഞ്ഞിൻറെ സാംസ്‌കാരിക വളർച്ചയ്‌ക്കോ , ഭാഷാപരമായ ഉന്നമനയത്തിനോ , ബുദ്ധിപരമായ വികാസത്തിനോ , കുഞ്ഞു നടന്നു തുടങ്ങുന്ന സമയവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല

 ആശങ്ക# 4:

ആശങ്ക# 4:

എൻ്റെ കുഞ്ഞു ഒരു മടിയനാണ് അല്ലെങ്കിൽ മടിച്ചിയാണ്

നിങ്ങളുടെ ഒരു വയസ്സുള്ള കുഞ്ഞിന് മടി എന്താണെന്നു അറിയുക പോലും ഇല്ല . അവർ അവരുടേതായ ലോകത്താണ്. ചുറ്റുപാടുകളെ ആസ്വദിച്ചു കൊണ്ട് സ്വയം വളരുകയാണവർ . അവരുടേതായ കഴിവുകളിൽ മാത്രമാണ് അവരുടെ ശ്രദ്ധ . തങ്ങളുടെ കഴിവുകളെ വികസിപ്പിക്കുകയാണവർ.

കുഞ്ഞിൻറെ വളർച്ചയിൽ ആശങ്കപ്പെടാതെ , അവൾക്കു മാനസികമായി ശക്തി പകർന്നു കൊടുക്കുക. കുഞ്ഞു തന്റെ കളിപ്പാട്ടങ്ങൾ എങ്ങനെ കയ്യിൽ ഒതുക്കം എന്ന ആലോചന തൊട്ടു അടുത്ത താൻ എന്ത് ചെയ്യണം എന്ന് ആസൂത്രണം ചെയുക ആകാം എങ്ങനെ ബാലൻസ് നിലനിർത്തണം, കാൽ എങ്ങിനെ ഉയർത്തണം, എന്നൊക്കെ ആകാം ചിന്തിക്കുന്നത്

 ആശങ്ക # 5

ആശങ്ക # 5

എൻ്റെ കുഞ്ഞു നടന്നിട്ടില്ല എന്ന് മാത്രം അല്ല, കമിഴ്ന്നു വീണിട്ടുമില്ല

നൂറിൽ ഏഴു ശതമാനം കുട്ടികളും കമിഴ്ന്നു വീഴാതെയും മുരുട്ടിലിഴയാതെയുമാണ് നടന്നു തുടങ്ങുന്നത് . ഒരു വയസ്സായിട്ടും നിങ്ങളുടെ കുഞ്ഞു നടന്നു തുടങ്ങിയില്ലെങ്കിൽഡോക്ടറെ

സമീപിക്കേണ്ടതാണ് .

ആശങ്ക # 6:

ആശങ്ക # 6:

കുഞ്ഞിനെ കൈ പിടിച്ചു നടത്തിക്കേണ്ടതുണ്ടോ

ശിശുരോഗ വിദഗ്ധർ പറയുന്നത്, "നിങ്ങളുടെ കുഞ്ഞ് സ്വയം തയ്യാറാകുമ്പോൾ തയ്യാറാക്കുമ്പോൾ നടന്നു തുടങ്ങും എന്നാണെങ്കിൽ , സമ്മർദ്ദം ചെലുത്തി കുഞ്ഞിനെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നിരുന്നാലും, അല്പം പ്രോത്സാഹനം കുഞ്ഞിന് സഹായകമായേക്കാം .

ചെറിയ പടികൾ വെച്ച് തുടങ്ങട്ടെ . .

നിങ്ങളുടെ കുഞ്ഞു രണ്ടു കയ്യും നിലത്തു കുത്തി എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ , ചെറിയ കൈത്താങ്ങു നൽകുക .അതല്ലെങ്കിൽ കളിപ്പാട്ടത്തെ എത്തി പിടിക്കാൻ എഴുന്നേൽക്കണം എന്ന് അവനെ കൊണ്ട് തോന്നിപ്പിക്കുക , കുഞ്ഞിനെ വെറുപ്പ് പിടിപ്പിക്കാതെ കളിപ്പാട്ടങ്ങൾ അവൻ്റെ ഉയരത്തിൽ ഉള്ള സ്ഥലത്തു വെക്കുക . ചെറിയ പടികൾ വെക്കുമ്പോൾ കൈമുട്ടി പ്രോത്സാഹിപ്പിക്കുക . എന്നും പതിനഞ്ചു മിനിറ്റ് ഇതിനായി മാറ്റി വെക്കുക. ഓടി ചാടി കളിക്കുന്ന കുട്ടികളുടെ കൂടെയല്ല. മാതാപിതാക്കളോടൊപ്പം ആകട്ടെ ഈ സമയം .

ശരിയായ ചെരുപ്പ് കുഞ്ഞിനായി തിരഞ്ഞെടുക്കുക . ഇറുക്കമുള്ള ചെരുപ്പോ ഷൂവോ ആണെങ്കിൽ കുഞ്ഞിന് അത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം

English summary

make your toddler walk quickly

here are some instructions and tips to make your toddler walk quickly
Story first published: Thursday, September 6, 2018, 18:49 [IST]
X
Desktop Bottom Promotion