For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിക്കു ഭക്ഷണത്തില്‍ ഇതു നല്‍കണം

കുട്ടികളുടെ ആരോഗ്യത്തിനായി രക്ഷിതാക്കൾ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

|

തങ്ങളുടെ കുട്ടിക്ക് എല്ലാ പോഷകങ്ങളും കിട്ടുന്നുവെന്ന് ഓരോ രക്ഷിതാവും ഉറപ്പ് വരുത്തണം. കുട്ടികൾക്ക് ആരോഗ്യകരമല്ലാത്ത പൊരിച്ചതും, പിസ്സ, ഡോനട്ട് എന്നിവയോടെല്ലാമായിരിക്കും താല്പര്യം. സംസ്കരിച്ചതും പെട്ടെന്ന് ലഭ്യമാകുന്ന ഭക്ഷണങ്ങളാകും അവർ കഴിക്കുക.

നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിനായി ഹോളിസ്റ്റിക് ന്യൂട്രീഷനിസ്റ്റും ആൾട്ടർനേറ്റ് മെഡിസിൻ എം ഡി യുമായ ലൂക്ക് കൗന്റിങ്ങോ കുറച്ചു നുറുങ്ങുകൾ തന്റെ ഫെയിസ്‍ബുക് ലൈവ് ൽ പങ്കുവയ്ക്കുകയുണ്ടായി. കുട്ടികളുടെ ആരോഗ്യത്തിനായി രക്ഷിതാക്കൾ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കാർബോഹൈഡ്രേറ്റ്

കാർബോഹൈഡ്രേറ്റ്

മുതിർന്നവർ ഭാരം കുറയ്ക്കാനായി കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നു. എന്നാൽ കാർബോഹൈഡ്രേറ്റ് ശരീരത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. മാക്രോന്യൂട്രിയന്റ് ആയ ഇത് ഊർജ്ജം നൽകുക മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ല പങ്ക് വഹിക്കുന്നു. ഓട്സ്, റാഗി, ബജ്‌റ തുടങ്ങി ധാന്യങ്ങളിലും പോളിഷ് ചെയ്യാത്തവയിലും ശരിയായ അളവിൽ പോഷകങ്ങളും നാരുകളും, വിറ്റാമിനുകളും കാർബ്‌സും എല്ലാം അടങ്ങിയിരിക്കുന്നു. പ്രോടീന്റെ കാര്യവും ഇതുപോലെയാണ്. പാൽ ഉത്പന്നങ്ങൾ കുട്ടികൾക്ക് വേണ്ട പ്രോട്ടീൻ നൽകുന്നില്ല.

അണ്ടിപ്പരിപ്പുകളും വിത്തുകളും

അണ്ടിപ്പരിപ്പുകളും വിത്തുകളും

കുട്ടികളുടെ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തേണ്ട മറ്റൊന്നാണ് നട്സ്. ബദാം, വാൽനട്ട്, പിസ്ത, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഇതിൽ പെടും. ഉപ്പില്ലാത്തതും, കുതിർത്ത ബദാം, ചന വിത്തുകൾ, സൂര്യകാന്തി, തണ്ണിമത്തൻ, മത്തങ്ങാ വിത്തുകൾ എന്നിവയിൽ ധാരാളം പ്രോടീനും ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മികച്ചതാണ്. ഭാരം കുറയ്ക്കാനും ഉപാപചയത്തെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.

പച്ചക്കറികൾ

പച്ചക്കറികൾ

പച്ചക്കറികൾ പച്ചയോടെ ഭക്ഷിക്കുന്നത് ആരോഗ്യത്തിനും, പോഷകങ്ങൾ ലഭിക്കാനും, വിഷാംശത്തെ പുറംതള്ളാനും സഹായിക്കും. കാരറ്റ്, വെള്ളരിക്ക, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ ചീരയും പച്ച ഇലക്കറികളും ചെറുതായി ആവി കയറ്റിയോ പാകം ചെയ്തോ കഴിക്കാവുന്നതാണ്. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും പച്ചക്കറികൾ ദിവസേന ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. പുഴുങ്ങിയ ഉരുളക്കിഴങ്ങിൽ ശരീരത്തിന് വേണ്ട പൊട്ടാസ്യം, അയൺ, ഫോസ്‌ഫറസ്‌ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഭാരം കൂട്ടുമെന്നത് തെറ്റായ ധാരണയാണ്.

പഴവർഗങ്ങൾ

പഴവർഗങ്ങൾ

നിങ്ങൾ ഒരുപാട് വിലകൊടുത്തു ഇറക്കുമതി ചെയ്യുന്നതും ബ്ലൂബെറി പോലുള്ള പഴങ്ങളും മറ്റും കഴിക്കേണ്ട കാര്യമില്ല. പകരം സീസണൽ ആയതും ഫ്രഷ്‌ ആയതുമായ പഴങ്ങൾ കഴിക്കുന്നതാണ് ഉത്തമം. ഉദാഹരണത്തിന് തണുപ്പ് സമയത്തു നെല്ലിക്ക, പേരയ്ക്ക, സ്ട്രൗബെറി, സിട്രസ് പഴങ്ങൾ എന്നിവ നല്ലതാണ്. ഇത് കൂടാതെ ഉണക്ക പഴങ്ങളായ ഈന്തപഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട് എന്നിവയിൽ ധാരാളം പോഷകങ്ങളും ഷുഗറും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ ശരിയായ അളവിൽ പ്രോടീനും, ഫൈബറും, കാര്ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കളിക്കുന്നതിനു മുൻപ് കഴിക്കാൻ ഏറ്റവും മികച്ച സ്കൂൾ സ്നാക്സ് ആണിത്. ഇതിൽ ആവശ്യത്തിന് എനർജിയും പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

വെള്ളം

വെള്ളം

നിങ്ങളുടെ കുട്ടികളും കുടുംബാംഗങ്ങളും ദിവസവും 3 -4 ഗ്ലാസ്‌ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കണം. നമ്മുടെ ശരീരത്തിൽ 80 -90%വെള്ളമാണ്. ഇതിൽ 1%കുറഞ്ഞാലും അത് ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുന്നു. വെള്ളം ശരീരത്തിലെ കോശങ്ങൾക്ക് അത്യാവശ്യമാണ്. അതിനാൽ വെള്ളത്തിന്റെ കുറവ് കുട്ടികളുടെ പ്രതിരോധശേഷിയെയും വളർച്ചയെയും ബാധിക്കും. അതിനാൽ കുട്ടികൾ ശരിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.


Read more about: kid food കുട്ടി
English summary

Ingredients You Must Include In Your Kid's Diet

Ingredients You Must Include In Your Kid's Diet, Read more to know about,
Story first published: Wednesday, March 7, 2018, 14:36 [IST]
X
Desktop Bottom Promotion