For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്കു വിശപ്പുണ്ടാകാന്‍ ടിപ്‌സ്

കുട്ടികള്‍ക്കു വിശപ്പുണ്ടാകാന്‍ ടിപ്‌സ്

|

മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കുഞ്ഞുങ്ങളുടെ ഭക്ഷണക്കാര്യം. പല കുട്ടികള്‍ക്കും ഭക്ഷണക്കാര്യത്തില്‍ ഏറെ മടിയായിരിയ്ക്കും. ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കുറവ്, വിശപ്പില്ല എന്നിങ്ങനെയുളള പ്രശ്‌നങ്ങള്‍ പറയാത്ത കുട്ടികളുണ്ടാകില്ല. പല കുട്ടികളേയും ഭക്ഷണം കഴിപ്പിയ്ക്കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയുമാണ്.

കുട്ടികളുടെ വളരുന്ന പ്രായത്തില്‍ വേണ്ട രീതിയിലെ പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യപരമായ പല ദോഷങ്ങളുമുണ്ടാകും. ശാരീരീരിക വളര്‍ച്ച മാത്രമല്ല, മാനസിക വളര്‍ച്ചയും മുരടിച്ചു പോകും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു ഭക്ഷണം ശരിയായി തന്നെ ലഭിയ്ക്കണം. അല്ലെങ്കില്‍ ഇത് ഭാവിയിലാകും, പ്രശ്‌നമുണ്ടാക്കുക.

കുട്ടികള്‍ പൊതുവേ പറയുന്ന പരാതിയാണ് വിശപ്പില്ല എന്നത്. ഇതാകും പലപ്പോഴും കുട്ടി ഭക്ഷണം കഴിയ്ക്കാതിരിയ്ക്കാനുള്ള പ്രധാനപ്പെട്ട കാരണവും. എന്നാല്‍ ഈ കാര്യം കൊണ്ട് കുട്ടിയെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കി വിടാനും സാധിയ്ക്കില്ല. ചെയ്യാവുന്നത് കുട്ടിയില്‍ വിശപ്പ്, ഭക്ഷണത്തോടു താല്‍പര്യം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്.

കുട്ടിക്കു വിശപ്പുണ്ടാകാന്‍, ഭക്ഷണ താല്‍പര്യം വര്‍ദ്ധിയ്ക്കാന്‍ ചെയ്യേണ്ട ചില പ്രത്യക കാര്യങ്ങളെക്കുറിച്ചറിയൂ,

പാല്‍

പാല്‍

പല മാതാപിതാക്കളും ചെയ്യുന്ന ഒന്നുണ്ട്, ഭക്ഷണത്തിനു മുന്‍പായി തന്നെ കുട്ടിക്കു പാല്‍ കൊടുക്കും. പാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നു തന്നെയാണ്. എന്നാല്‍ ഇത് കുടിച്ചാല്‍ പിന്നെ വിശപ്പു തോന്നില്ല. ഭക്ഷണം കഴിയ്ക്കാന്‍ താല്‍പര്യം കുറയുകയും ചെയ്യും. ഇതുകൊണ്ടുതന്നെ പാല്‍ ആദ്യം കൊടുക്കാതിരിയ്ക്കുക, ഇതു പോലെ പ്രധാന ഭക്ഷണമായി കൊടുക്കാതിരിയ്ക്കുക, പാല്‍ അളവില്‍ കൂടുതലും വേണ്ട.

പ്രാതല്‍

പ്രാതല്‍

കുട്ടികള്‍ യാതൊരു കാരണവശാലും പ്രാതല്‍ കഴിയ്ക്കാതിരിയ്ക്കാന്‍ അനുവദിയ്ക്കരുത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല കുട്ടികളിലും വിശപ്പുണ്ടാകാതിരിയ്ക്കാനുള്ള പ്രധാന കാരണമാണെന്നു പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, ഇത് ശരീരത്തിന്റെ വളര്‍ച്ചയെ ബാധിയ്ക്കുകയും ചെയ്യും. കുട്ടികള്‍ കൃത്യമായി പ്രാതല്‍ കഴിയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അതും പോഷക സമൃദ്ധമായ പ്രാതല്‍.

ജങ്ക് ഫുഡിനോടു

ജങ്ക് ഫുഡിനോടു

കുട്ടികള്‍ക്കു പൊതുവേ ജങ്ക് ഫുഡിനോടു താല്‍പര്യം വര്‍ദ്ധിയ്ക്കും. കഴിവതും കുട്ടികള്‍ക്ക് ഇവ നല്‍കാതിരിയ്ക്കുക. ഇതിലെ കൃത്രിമ മധുരവും മറ്റു ചേരുവകളുമെല്ലാം വിശപ്പു കുറയ്ക്കുന്ന പ്രധാന ഘടകങ്ങളാണ്. ബിസ്‌കറ്റ്, ചോക്ലേറ്റ് പോലെ കുട്ടികള്‍ക്കു പ്രിയങ്കരമായ ഭക്ഷണങ്ങള്‍ വിശപ്പു കെടുത്തുന്നവയാണ്.

ഭക്ഷണങ്ങളില്‍

ഭക്ഷണങ്ങളില്‍

കുട്ടികള്‍ക്കുള്ള ഭക്ഷണങ്ങളില്‍ ചില പ്രത്യേക ചേരുവകള്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഇഞ്ചി, നിലക്കടല അഥവാ കപ്പലണ്ടി, കായം തുടങ്ങിയവ ഉള്‍പ്പെടുന്നു. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, കുട്ടികളുടെ വയറിന്റെ ആരോഗ്യത്തിനും ഉത്തമമായ വസ്തുക്കളാണിവ. ഇതുപോലെ കറുവാപ്പട്ട, ഇഞ്ചി, മല്ലി, ഒറിഗാനോ തുടങ്ങിയവ ചേര്‍ക്കുന്നതും ന്ല്ലതാണ്.

കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം

കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം

കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിയ്ക്കുക, വായിച്ചോ ടിവി കണ്ടോ കുട്ടികളെ ഭക്ഷണം കഴിയ്ക്കാന്‍ അനുവദിയ്ക്കാതിരിയ്ക്കുക. ഇതെല്ലാം ഭക്ഷണം കഴിയ്ക്കാന്‍ കുട്ടികളെ പ്രേരിപ്പിയ്ക്കുമെന്നു മാത്രമല്ല, ഇവര്‍ കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള അവസരങ്ങള്‍ കൂടിയാണ്. ഭക്ഷണം കളയാതെ മാതാപിതാക്കളും മുതിര്‍ന്നവരും മാതൃകയാകുകയും വേണം.

ഒരുമിച്ചു ഭക്ഷണം

ഒരുമിച്ചു ഭക്ഷണം

കുട്ടികള്‍ക്ക് ഒരുമിച്ചു ഭക്ഷണം കുത്തി നിറച്ചു കൊടുക്കാതെ പലപ്പോഴായി കുറേശെ വീതം കൊടുക്കുക. ഇത് കുട്ടികള്‍ക്കു വിശപ്പുണ്ടാകാനും ദഹനത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

കുട്ടികള്‍ക്കു വിശപ്പില്ലെന്നു പറയുമ്പോള്‍ നാരങ്ങാവെള്ളം കൊടുക്കുക. ഇത് നല്ല ദഹനത്തിനു സഹായിക്കും. ഊര്‍ജവും നല്‍കും. വിശപ്പിനും നാരങ്ങാവെള്ളം ഏരെ നല്ലതാണ്.

 നല്ല വ്യായാമം

നല്ല വ്യായാമം

കുട്ടികള്‍ക്കും വിശപ്പു തോന്നണമെങ്കില്‍, വളരണമെങ്കില്‍ നല്ല വ്യായാമം അത്യാവശ്യമാണ്. കളികളാണ് കുട്ടികള്‍ക്കു പറ്റിയ നല്ല വ്യായാമം. കളിയ്ക്കാതെ ചടഞ്ഞു കൂടി ടിവിയ്ക്കു മുന്നില്‍ ഇരിയ്ക്കാന്‍ കുട്ടികളെ അനുവദിയ്ക്കരുത്. നല്ല പോലെ ശരീരം വിയര്‍ക്കുമ്പോള്‍ വിശപ്പും വര്‍ദ്ധിയ്ക്കും.

ആകര്‍ഷകമായ രീതിയില്‍

ആകര്‍ഷകമായ രീതിയില്‍

ആകര്‍ഷകമായ രീതിയില്‍ ഭക്ഷണം അലങ്കരിച്ചു നല്‍കുന്നത് കുട്ടികള്‍ക്കു പൊതുവേ ഭക്ഷണത്തോട് താല്‍പര്യം തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. കുട്ടികള്‍ക്കു കളര്‍ഫുള്ളായി ഭക്ഷണം നല്‍കാം. ഇത് ഭക്ഷണത്തോടുളള കുട്ടികളുടെ താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കും.

സിങ്കിന്റെ അഭാവം

സിങ്കിന്റെ അഭാവം

സിങ്കിന്റെ അഭാവം കുട്ടികളില്‍ വിശപ്പു കുറയ്ക്കാനും പ്രതിരോധ ശേഷി കുറയ്ക്കാനുമെല്ലാം ഇടയാക്കം. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. കശുവണ്ടിപ്പരിപ്പ്, മത്തങ്ങാക്കുരു, തണ്ണിമത്തന്‍ എന്നിവ സിങ്ക് സമൃദ്ധമായ ഭക്ഷണങ്ങളാണ്.

എണ്ണയും കൊഴുപ്പും

എണ്ണയും കൊഴുപ്പും

എണ്ണയും കൊഴുപ്പും കലര്‍ന്ന ഭക്ഷണം കുട്ടികളുടെ വിശപ്പു കുറയ്ക്കുകയാണ് ചെയ്യുക. ഇത്തരം ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ഇത് വീട്ടിലെ പാചകമാണെങ്കില്‍ പോലും.

തോന്നുമ്പോള്‍

തോന്നുമ്പോള്‍

തോന്നുമ്പോള്‍ കഴിയ്ക്കുക എന്നതല്ല, കൃത്യ സമയത്ത് ഭക്ഷണം കഴിയ്ക്കുക എന്നതു ശീലമാക്കുക. കുട്ടികള്‍ക്ക് ഓരോ തവണത്തെ ഭക്ഷണത്തിനും കൃത്യമായ സമയം വയ്ക്കുക.

Read more about: kid health കുട്ടി
English summary

How To Increase Your Kids Appetite

How To Increase Your Kids Appetite, Read more to know about,
Story first published: Tuesday, July 31, 2018, 15:21 [IST]
X
Desktop Bottom Promotion