For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയുടെ തൂക്കം ആരോഗ്യകരമായി കൂട്ടാം,

|

കുഞ്ഞുങ്ങളുടെ ഭാര കുറവും വളര്‍ച്ച കുറവും പല മാതാപിതാക്കളെയും വിഷമിപ്പിക്കാറുണ്ട്‌.പാരമ്പര്യം ഒരു പ്രധാന കാരണമാണ്‌. അച്ഛന്‌ ,അമ്മയ്‌ക്ക്‌ , അല്ലെങ്കില്‍ രണ്ടു പേര്‍ക്കും കുട്ടിക്കാലത്ത്‌ ശരീര ഭാരം കുറവായിരുന്നു എങ്കില്‍ കുട്ടിയിലും ഇത്‌ പ്രകടമാകും. രണ്ട്‌ വയസ്സ്‌ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഓരോ വര്‍ഷവും 1.5 കിലോ മുതല്‍ 3 കിലോ വരെ ഭാരം കൂടും.

പല മാതാപിതാക്കാളും വരുത്തുന്ന പിഴവുകളില്‍ ഒന്നാണ്‌ കുഞ്ഞിന്റെ ഭാരം കൂട്ടുന്നതിനായി മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം നല്‍കുക എന്നത്‌. ഇത്‌ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള അവരുടെ വിശപ്പ്‌ കുറയ്‌ക്കും എന്നല്ലാതെ മറ്റ്‌ ഗുണങ്ങള്‍ ഒന്നും നല്‍കില്ല. കുഞ്ഞിന്റെ വിശപ്പ്‌ നശിപ്പിക്കാതെ തന്നെ പതിവ്‌ ഭക്ഷണത്തിലൂടെ അവര്‍ക്ക്‌ അധിക കലോറി നല്‍കുകയാണ്‌ വേണ്ടത്‌.

കുട്ടികളുടെ തൂക്കം ആരോഗ്യകരമായി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ

പാലും തൈരും

പാലും തൈരും

കൊഴുപ്പടങ്ങിയ പാലും തൈരും കുഞ്ഞിന്‌ നല്‍കുക. പാലില്‍ നിന്നും വെണ്ണ നീക്കരുത്‌. ഈ അധിക കൊഴുപ്പ്‌ കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കും.

വെണ്ണ, നെയ്യ്‌, ഒലീവ്‌ എണ്ണ

വെണ്ണ, നെയ്യ്‌, ഒലീവ്‌ എണ്ണ

കുഞ്ഞിന്‌ നല്‍കുന്ന പരിപ്പിലും പച്ചക്കറികളിലും അല്‍പം വെണ്ണ, നെയ്യ്‌, ഒലീവ്‌ എണ്ണ എന്നിവ ചേര്‍ക്കുക.

ബാദം, കശുവണ്ടിപരിപ്പ്‌

ബാദം, കശുവണ്ടിപരിപ്പ്‌

കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ബാദം, കശുവണ്ടിപരിപ്പ്‌ തുടങ്ങിയവ ധാന്യങ്ങള്‍ക്കൊപ്പം നല്‍കുക.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കൊടുക്കുക. ഈ വെള്ളവും മുന്തിരിയും നല്‍കാം.

അന്നജം

അന്നജം

ഉരുളക്കിഴങ്ങുപോലെ അന്നജം ധാരാളം അടങ്ങിയ പച്ചക്കറികള്‍ കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കാരറ്റ്‌ ഹല്‍വ, പായസം

കാരറ്റ്‌ ഹല്‍വ, പായസം

കാരറ്റ്‌ ഹല്‍വ, പായസം പോലെ കൊഴുപ്പ്‌ കൂടിയ ആരോഗ്യദായകങ്ങളായ മധുരപലഹാരങ്ങള്‍ നല്‍കുക

വെണ്ണ

വെണ്ണ

കുട്ടികള്‍ക്കു പ്രിയപ്പെട്ട

പിസ, പാസ്‌ത,സാന്‍ഡ്‌വിച്ച്‌ എന്നിവയില്‍ പാല്‍ക്കട്ടി ചേര്‍ത്തു നല്‍കുക. സൂപ്പ്‌, ജാം സാന്‍ഡ്‌വിച്ച്‌, ഉരുളക്കിഴങ്ങ്‌ അരച്ചത്‌ എന്നിവയില്‍ വെണ്ണ ചേര്‍ത്ത്‌ നല്‍കുക.

മുട്ടയും കോഴിയിറച്ചിയും

മുട്ടയും കോഴിയിറച്ചിയും

സസ്യേതര ഭക്ഷണങ്ങളും കഴിക്കുമെങ്കില്‍ മുട്ടയും കോഴിയിറച്ചിയും നല്‍കുക.

വെള്ളം

വെള്ളം

ഭക്ഷണ ശേഷം വെള്ളം കുടിക്കുക, കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കുടിക്കരുത്‌. വെള്ളം കുടിച്ച്‌ വയര്‍ നിറഞ്ഞാല്‍ പിന്നീട്‌ ഒന്നും കഴിക്കില്ല. ജ്യൂസും പാലും ദിവസം മുഴുവന്‍ ധാരാളം കുടിക്കുന്നതിനാല്‍ പല കുട്ടികള്‍ക്കും ആഹാരം കഴിക്കാനുള്ള വിശപ്പ്‌ ഉണ്ടാകാറില്ല.

കുഞ്ഞിനൊപ്പം

കുഞ്ഞിനൊപ്പം

കുഞ്ഞിനൊപ്പം ഇരുന്ന്‌ ആഹാരം നല്‍കുക. ആഹാരം കഴിക്കുന്ന രീതി നല്ലതാണെങ്കില്‍ കുഞ്ഞുങ്ങള്‍ കൂടുതല്‍ ആഹാരം കഴിക്കും. ഭക്ഷണം നല്‍കുമ്പോള്‍ ടിവി ഓഫ്‌ ചെയ്യുക.

കിടക്കുന്നതിന്‌ മുമ്പ്‌

കിടക്കുന്നതിന്‌ മുമ്പ്‌

കിടക്കുന്നതിന്‌ മുമ്പ്‌ എന്തെങ്കിലും ലഘുഭക്ഷണം നല്‍കുക. ആരോഗ്യദായകങ്ങളായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലഘുഭക്ഷണമാണ്‌ നല്‍കുന്നതെങ്കില്‍ ഉറങ്ങുന്ന സമയത്ത്‌ കോശങ്ങള്‍ രൂപീകരിക്കാന്‍ ഇതിലെ പോഷകങ്ങള്‍ സഹായിക്കും. പഞ്ചസാര ഒഴിവാക്കുക, അങ്ങനെയെങ്കില്‍ കുഞ്ഞുങ്ങളുടെ ഉറങ്ങാനുള്ള ശേഷിയെ ഇത്‌ ബാധിക്കില്ല.

വ്യായാമം

വ്യായാമം

കുഞ്ഞിന്‌ ശരിയായ വ്യായാമം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. വ്യായാമം കൂടുതല്‍ കലോറി ദഹിപ്പിക്കും, എന്നാല്‍ നന്നായി കഴിക്കാനുള്ള വിശപ്പ്‌ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കാന്‍ ഇതിന്‌ കഴിയും.

Read more about: kid weight
English summary

How To Increase The Weight Of The Kid

How To Increase The Weight Of The Kid, Read more to know about
Story first published: Friday, March 23, 2018, 16:11 [IST]
X
Desktop Bottom Promotion