Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കുഞ്ഞിനു ഭക്ഷണം കൊടുക്കുന്നതെങ്ങനെ
നവജാതശിശുക്കൾക്ക് ഭക്ഷണം നൽകുന്നത് മൂന്നു ഘട്ടങ്ങളായി തിരിക്കാം. ആദ്യ ഘട്ടത്തിൽ അമ്മ കുഞ്ഞിനു മുലപ്പാൽ മാത്രം നൽകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ മുലപ്പാലിനൊപ്പം കുപ്പിപ്പാൽ നൽകി തൂടങ്ങുന്നു. മൂന്നാമത്തെ ഘട്ടത്തിൽ കുഞ്ഞിനു ഖരാഹാരങ്ങൾ നൽകുന്നു.

ഈ ലേഖനത്തിൽ ഒാരോ ഘട്ടത്തിലും കുഞ്ഞിനു എങ്ങനെ ഭക്ഷണം കൊടുക്കണമെന്നതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു.

കുഞ്ഞിനെ മടിയിൽ വെക്കുക
ആദ്യമായി മുലപ്പാലൂട്ടുന്നത് എങ്ങനെയെന്നു നോക്കാം. പ്രസവത്തിനു ശേഷമുള്ള ആദ്യമണിക്കൂറിൽ തന്നെ കുഞ്ഞിനു മുലയൂട്ടാൻ ശ്രദ്ധിക്കണം. കൊളസ്ട്രം എന്ന പേരിലറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഈ പാൽ കുഞ്ഞിനു വളരെ അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. പക്ഷെ മിക്കവാറും അമ്മമാർ ആദ്യഘട്ടത്തിൽ പരിഭ്രമിച്ചു പോകും. വീട്ടിലെ മുതിർന്ന സ്ത്രീകളുടെയോ ഏതെങ്കിലും ആരോഗ്യപ്രവർത്തകരുടേയോ സഹായം അഭ്യർത്ഥിക്കാം
ഏറ്റവും സൗകര്യപ്രദമായ ഒരു രീതിയിൽ ഇരിക്കുക. കുഞ്ഞിനെ മടിയിൽ വെക്കുക. ഉയരം ക്രമീകരിക്കാനായി ചെറിയ തലയണ ഉപയോഗിക്കാം. കുഞ്ഞിനെ മുലകളിലേക്കടുപ്പിക്കുക. അതിന്റെ വായിൽ മുലക്കണ്ണു തിരുകി കൊടുക്കണം. കുഞ്ഞ് മെല്ലെ മെല്ലെ വലിച്ചു കുടിക്കാൻ ആരംഭിക്കും. ബുദ്ധിമുട്ടു അനുഭവപ്പെട്ടാൽ സഹായം തേടാൻ ശങ്കിക്കരുത്. ഇത് കുഞ്ഞിന്റെ ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും പ്രശ്നമാണെന്നു ഒാർമ്മ വെക്കുക.

കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പാൽപ്പൊടി
മുലപ്പാൽ ആവശ്യത്തിനു ഇല്ലെന്നു സംശയം തോന്നിയാൽ കുഞ്ഞിനു കുപ്പിപ്പാൽ കൊടുത്തു തുടങ്ങാം. സാധാരണയായി ആറുമാസത്തിനു ശേഷം കുഞ്ഞിനു കുപ്പിപ്പാൽ നൽകി തൂടങ്ങാം. ഈ ഘട്ടത്തിൽ ഡോക്ടറുടെ ഉപദേശം തേടണം. ഏത് ഉൽപ്പന്നമാണ് കുഞ്ഞിനു കൊടുക്കേണ്ടത് , ഒരു പ്രാവശ്യം കൊടുക്കേണ്ട അളവ്, ദിവസം എത്ര തവണ കൊടുക്കണം, പാൽപ്പൊടി കലക്കാൻ എത്ര വെള്ളം ഉപയോഗിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വിദ്ഗദോപദേശം ആണു എപ്പോഴും സുരക്ഷിതം.
കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പാൽപ്പൊടി ഒരിക്കലും മുതിർന്നവർക്ക് കൊടുക്കുന്നതല്ല. അതുകൊണ്ട് അത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം തിരഞ്ഞെടുക്കുക. ഏപ്പോഴും ഒാർക്കേണ്ട മറ്റൊരു കാര്യമുണ്ട്. കുഞ്ഞുങ്ങൾക്ക് ഖരഭക്ഷണം കൊടുത്ത് തുടങ്ങിയാലും അവർക്ക് മുലപ്പാൽ കൊടുക്കാം. ഒരു വയസ്സ് വരെ കുഞ്ഞിനുള്ള ഏറ്റവും നല്ല ഭക്ഷണം മുലപ്പാൽ തന്നെയാണ്.

സൗകര്യപ്രദമായി ഇരിക്കാൻ ശ്രദ്ധിക്കണം.
കുപ്പിപ്പാൽ കൊടുത്തു തുടങ്ങിയാൽ വീട്ടിലെ മറ്റംഗങ്ങൾക്ക് അമ്മയെ സഹായിക്കാനാവും. പങ്കാളിയോട് തീർച്ചയായും സഹായം ആവശ്യപ്പെടാം. കുഞ്ഞുമായി ഒരു ആത്മബന്ധം ഉണ്ടാക്കാന്‍ ഏറ്റവും നല്ല മാർഗ്ഗം അതിനു പാലോ ഭക്ഷണമോ കൊടുക്കുക എന്നുള്ളതാണ്.
മുലയൂട്ടുമ്പോൾ ഏറ്റവും സൗകര്യപ്രദമായി ഇരിക്കാൻ ശ്രദ്ധിക്കണം. പുറകിൽ ഒരു തലയണ വെച്ചു ഇരിക്കാം. കുഞ്ഞിനെ ഒരു ചെറിയ തലയണയിൽ കിടത്താം. കുഞ്ഞിനു ഏറ്റവും സൗകര്യപ്രദമായ പൊസിഷനാണെന്നു ഉറപ്പ് വരുത്തണം. കുഞ്ഞിനെ നല്ല ചൂടു നൽകുന്ന വസ്ത്രത്തിൽ പൊതിഞ്ഞു കിടത്തണം. പാൽപ്പൊടി എത്ര വെള്ളത്തിൽ കലക്കണമെന്നു കൃത്യമായി മനസ്സിലാക്കണം. വെള്ളത്തിന്റെ അളവ് കൂടാനൊ കുറയാനൊ പാടില്ല. വെള്ളം കൂടിയാൽ കുഞ്ഞിനു പോഷകങ്ങളുടെ കുറവ് അനുഭവപ്പെട്ടേക്കാം.

കുപ്പിയിൽ പാലു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം.
കുപ്പിയിലെ പാലിന്റെ ചൂട് കൂടുതലാകാൻ പാടില്ല. അത് കുഞ്ഞിന് പാല് കൊടുക്കുന്നതാരായാലും കയ്യിൽ ഒഴിച്ച് ഉറപ്പ് വരുത്തണം. പാല് കട്ട കെട്ടാതെ കലക്കണം. കുപ്പിയിൽ കട്ട നിറഞ്ഞാൽ കുഞ്ഞിന് പാലു കിട്ടാതെ വരും. കുപ്പിയുടെ അടപ്പ് വല്ലാതെ മുറുക്കി അടക്കരുത്. കുഞ്ഞിനു പാലു കിട്ടാൻ ബുദ്ധിമുട്ടാകും. കുപ്പിയുടെ അടപ്പ് മുറുകാതെയും ഇരിക്കരുത്. പാലു കുപ്പിയിൽ നിന്നും പുറത്ത് പോകും. കുപ്പി അടച്ചതിനു ശേഷം കുപ്പി തല കീഴായ് പിടിച്ചു നോക്കുക. അപ്പോൾ പാലു ഒഴുകുന്ന അളവ് കൃത്യമായി അറിയാൻ കഴിയും. ഒാരോ തവണ പാലു കൊടുക്കുമ്പോഴും ഇത്തരത്തിൽ പരിശോധിക്കാൻ മറക്കരുത്.
കുഞ്ഞിനെ നെഞ്ചോടടുക്കി പ്പിടിച്ചു വേണം പാലു കൊടുക്കാൻ. കുപ്പിയുടെ അറ്റം കൊണ്ട് കുഞ്ഞിന്റെ ചുണ്ടിൽ മൃദുവായി ഉരസുക. അപ്പോൾ കുഞ്ഞ് വാ തുറക്കും. അപ്പോൾ കുപ്പി മൃദുവായി അകത്തേക്ക് തള്ളുക. കുപ്പി പിടിക്കുന്നത് ശരിയായ രീതിയിലാണെന്നു ഉറപ്പ് വരുത്തണം. ചിലപ്പോൾ പാൽ നല്ല വേഗത്തിൽ കുപ്പിയിൽ നിന്നും പുറത്തേക്ക് വരാം. കുഞ്ഞിനു ഇത് സ്വയം നിയന്ത്രിക്കാൻ അറിയാത്തതു കൊണ്ട് അതിനു ശ്വാസം മുട്ടാനുള്ള സാധ്യതയുണ്ട്. കുഞ്ഞു പാലു കുടിച്ച് തീരുന്നത് വരെ ശ്രദ്ധയോടെ ഇരിക്കണം. കുഞ്ഞിനു ശ്വാസം മുട്ടുന്നുവെന്നു ചെറിയ സംശയം തോന്നിയാൽ കുപ്പി വായിൽ നിന്നെടുക്കണം.

ഭക്ഷണം തയ്യാറാക്കണം
കുഞ്ഞുങ്ങൾ ഒരുസമയം 30 മില്ലിലിറ്റർ പാലു മാത്രമെ കുടിക്കയുള്ളൂ. കുഞ്ഞുങ്ങൾക്ക് പാലു കലക്കുമ്പോൾ ഈ അളവിൽ മാത്രം കലക്കുക. കുഞ്ഞ് പാലു കുടിക്കുന്നത് നിർത്തിയാൽ കുഞ്ഞ് മുഴുവനും കുടിച്ചില്ലല്ലോ എന്നാധിപ്പെടരുത്. കുഞ്ഞിനു വയറു നിറഞ്ഞതു കൊണ്ടായിരിക്കും അത് കുടിക്കാത്തത്. സ്വന്തം ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കാൻ കുഞ്ഞുങ്ങളെ അനുവദിക്കുക. പാലു കുടിച്ചു കഴിഞ്ഞ് കുഞ്ഞിനെ ചുമലിൽ കിടത്തി പുറത്ത് മൃദുവായി തട്ടി കൊടുക്കുക. കുഞ്ഞിന്റെ വയറിൽ ഗ്യാസ് കയറി അതിനു എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ അത് മാറ്റാനാണ് ഇങ്ങനെ ചെയ്യുന്നത്.
കുഞ്ഞിനു മുലയൂട്ടുന്നതും കുപ്പിയിൽ പാലു കൊടുക്കുന്നതും എളുപ്പമുള്ള കാര്യങ്ങളല്ല. ഒറ്റ ദിവസം കൊണ്ട് ഇത് പഠിച്ചെടുക്കാനുമാവില്ല. പരിചയസമ്പന്നരോടു ആരോഗ്യപ്രവർത്തകരോടും ചോദിച്ചു മനസ്സിലാക്കുക.. ഇവിടെ അനുഭവമാണ് ഗുരു എന്നു മനസ്സിലാക്കുക. കുഞ്ഞിനു ആവശ്യമായത്ര അളവിൽ ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കണം. അത് കുഞ്ഞ് കഴിച്ചുവെന്നു ഉറപ്പ് വരുത്തുകയും ചെയ്യണം.



Click it and Unblock the Notifications