For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയുടെ കോള്‍ഡ് പെട്ടെന്നു മാറാന്‍ ഇത്‌

കുട്ടിയുടെ കോള്‍ഡ് പെട്ടെന്നു മാറാന്‍ ഇത്‌

|

കുട്ടികള്‍ക്ക് അസുഖം വരുന്നത് സാധാരണയാണ്. ഒരു പ്രായം വരെ ഇതുണ്ടാവുകയും ചെയ്യും. പൊതുവേ കുട്ടികളുടെ പ്രതിരോധശേഷി ഏറെ കുറവാണെന്നതാണ് പെട്ടെന്ന് അസുഖത്തിലേയ്ക്ക് ഇവരെ എത്തിയ്ക്കുന്ന കാരണം.

മിക്കവാറും കുട്ടികളെ ഇടയ്ക്കിടയ്ക്കു ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് കോള്‍ഡ്. ജലദോഷവും കഫക്കെട്ടും മൂക്കടപ്പും ചുമയും തൊണ്ട വേദനയുമെല്ലാം മററാരേക്കാളും കൂടുതല്‍ കുട്ടികളെയാണ് കൂടുതല്‍ ബാധിയ്ക്കുന്നതും.

ഇംഗ്ലീഷ് മരുന്നുകളും മറ്റു കൃത്രിമ വൈദ്യങ്ങളുമെല്ലാം കുട്ടികള്‍ക്കു പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഗുണം ലഭിച്ചാല്‍ തന്നെ പിന്നീട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടകാനും സാധ്യതയേറെയാണ്.

kid

കുട്ടികളുടെ കോള്‍ഡിന് ചില വീട്ടുവൈദ്യങ്ങളുണ്ട്. പെട്ടെന്നു തന്നെ, അതേ സമയം യാതൊരു ദോഷവും വരുത്താതെ കോള്‍ഡ് മാറാനും ആശ്വാസം നല്‍കാനും സഹായിക്കുന്ന ചിലത്. നമുക്കു വീട്ടില്‍ തന്നെ സ്വാഭാവികമായി ചില കാര്യങ്ങളും ചേരുവകളും ചേര്‍ത്തു ചെയ്യാവുന്ന ചിലത്. ഇതെക്കുറിച്ചറിയൂ,

സ്‌ററീം

സ്‌ററീം

മുതിര്‍ന്നവര്‍ക്കെന്ന പോലെ സ്‌ററീം അഥവാ ആവി പിടിയ്ക്കുന്നത് ഗുണം നല്‍കും. ഇത് മൂക്കടപ്പിനും കഫക്കെട്ടിനുമെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ്. മാര്‍ക്കറ്റില്‍ നിന്നും വേപ്പൊറൈസര്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇതല്ലെങ്കില്‍ വീട്ടില്‍ തന്നെ വെള്ളം തിളപ്പിച്ച് ഇതില്‍ ആവി പിടിപ്പിയ്ക്കാം.

ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി

ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി

ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ഇടുന്നത് ഏറെ നല്ലതാണ്. മഞ്ഞള്‍പ്പൊടിയുടെ ആന്റിബയോട്ടിക് ഗുണം കൂടുതല്‍ പ്രയോജനം നല്‍കും അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും. ജലദോഷം വന്നു കഴിഞ്ഞാണ്‌ ആവി പടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട്‌ ആവി പിടിയ്‌ക്കുന്നത്‌ കൂടുതല്‍ ആശ്വാസം നല്‍കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

തേന്‍

തേന്‍

കുട്ടികള്‍ക്കു കോള്‍ഡിനുള്ള മറ്റൊരു പരിഹാരമാണ് തേന്‍. ഇത് ചുമയ്ക്കും തൊണ്ടവേദനയ്ക്കുമെല്ലാം ഏറെ നല്ലതാണ്. ലംഗ്‌സിനും ശ്വാസകോശത്തിനും ഈര്‍പ്പം നല്‍കുന്ന ഒന്നാണ് തേന്‍. തേന്‍ കുട്ടിയ്ക്കു കുടിയ്ക്കാന്‍ കൊടുക്കാം. ഇല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി കുട്ടിയ്ക്കു നല്‍കാം. ഇത് ദനഹനത്തിനും വിശപ്പുണ്ടാകുന്നതിനും നല്ലതുമാണ്. കോള്‍ഡുള്ളപ്പോള്‍ വിശപ്പു കുറയുന്നത് സ്വാഭാവികമാണ്. കുട്ടിയ്ക്ക് തളര്‍ച്ച മാറാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് തേന്‍. ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുട്ടിയ്ക്കു നല്‍കാം. വേണമെങ്കില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കലര്‍ത്താം.

ചൂടുള്ള പാലില്‍ മഞ്ഞള്‍പ്പൊടി

ചൂടുള്ള പാലില്‍ മഞ്ഞള്‍പ്പൊടി

കോള്‍ഡ് തടയാനുള്ള നല്ലൊരു വഴിയാണ് പാലില്‍ കുട്ടിയ്ക്ക് സ്ഥിരം അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കൊടുക്കുന്നത്. കോള്‍ഡ് വന്നാലും ഇളം ചൂടുള്ള പാലില്‍ കുട്ടിയ്ക്കു മഞ്ഞള്‍പ്പൊടി കലര്‍ത്തി കൊടുക്കുന്നത് ഏറെ ഗുണം നല്‍കും. നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഉപയോഗിയ്ക്കാന്‍. കിടക്കാന്‍ നേരം കുട്ടികള്‍ക്കു മഞ്ഞള്‍പ്പൊടിയിട്ട പാല്‍ നല്‍കുന്നത് കോള്‍ഡ് വരാതെ തടയാന്‍ പറ്റിയ നല്ലൊരു വഴിയാണ്.

സൂപ്പുണ്ടാക്കി

സൂപ്പുണ്ടാക്കി

കോള്‍ഡുള്ളപ്പോള്‍ കുട്ടികള്‍ക്ക് സൂപ്പുണ്ടാക്കി കൊടുക്കുന്നത് കോള്‍ഡിനുള്ള പരിഹാരം മാത്രമല്ല, ഭക്ഷണം കഴിയ്ക്കാത്ത കുട്ടികള്‍ക്ക് പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ചിക്കന്‍ സൂപ്പും നല്‍കാം. സൂപ്പു കുട്ടികള്‍ക്ക് എളുപ്പം ദഹിയ്ക്കുകയും ഇവര്‍ക്ക് ഊര്‍ജം നല്‍കുകയും ചെയ്യും.

ചൂടുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ്

ചൂടുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ്

ചൂടുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് നെഞ്ചിലും പുറത്തുമെല്ലാം വയ്ക്കുന്നത് കുട്ടികളുടെ കഫക്കെട്ടിനുള്ള നല്ലൊരു പ്രതിവിധിയാണ്.

പനിക്കൂര്‍ക്ക

പനിക്കൂര്‍ക്ക

വീട്ടുമുറ്റത്തു കാണുന്ന പനിക്കൂര്‍ക്ക കുട്ടികളുടെ കോള്‍ഡിനും പനിയ്ക്കുമെല്ലാമുളള നല്ലൊരു പ്രകൃതി ദത്ത മരുന്നാണ്. പനിക്കൂര്‍ക്കയുടെ ഇല വാട്ടി പിഴിഞ്ഞ് ഇതിന്റെ നീരില്‍ അല്‍പം തേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കും. ഇതു വാട്ടി ഉച്ചിയില്‍ വയ്ക്കുന്നത് പനിയ്ക്കും കോള്‍ഡിനുമുള്ള മറ്റൊരു പരിഹാരമാണ്.

തുളസി

തുളസി

തുളസിയിട്ടു തിളപ്പിച്ച വെള്ളം കുട്ടിയ്ക്കു നല്‍കുന്നത് കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്. തുളസിയിലയും രണ്ടോ മൂന്നോ കുരുമുളകും ഒരു കഷ്ണം ഇഞ്ചിയും വെളുത്തുളളിയും ചേര്‍ത്തു ചതച്ചു കുട്ടിയ്ക്ക് ഈ വെള്ളത്തില്‍ അല്‍പം ശര്‍ക്കര ചേര്‍ത്തു നല്‍കുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്കുട്ടികളുടെ മൂക്കടപ്പ്‌ മാറാന്‍ തുളസിയില നീര്‌ തേനില്‍ ചേര്‍ത്ത്‌ നല്‍കുന്നത്‌ നല്ലതാണ്‌.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

കോള്‍ഡുള്ളപ്പോള്‍ കുട്ടികള്‍ക്ക് വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കാം. ചെറുനാരങ്ങ പിഴിഞ്ഞത് ചെറുചൂടു വെള്ളത്തില്‍ കലക്കി നല്‍കുന്നത് നല്ലതാണ്. സിട്രസ് ഫ്രൂട്‌സ് കഴിയ്ക്കാം. തണുത്ത വസ്തുക്കള്‍ ഒഴിവാക്കുക. ഇതുപോലെ ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം നല്‍കണം. ഇത് അണുക്കളെ പെട്ടെന്നു പുറന്തളളാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

തൊണ്ട വേദന

തൊണ്ട വേദന

തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും. ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

Read more about: cold kid health കുട്ടി
English summary

Home Remedies For Kids To Get Quick Relief From Cold

Home Remedies For Kids To Get Quick Relief From Cold, Read more to know about,
X
Desktop Bottom Promotion