Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുട്ടികള്‍ക്ക് ബാര്‍ലി കൊടുക്കുന്നത് നല്ലത്
കുഞ്ഞിന്റെ ആരോഗ്യസംരക്ഷണം ഓരോ അമ്മയുടേയും ചുമതലയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അമ്മമാര്‍ അമിത ശ്രദ്ധ നല്കുന്നു. അതുകൊണ്ട് തന്നെ അത് കുട്ടികളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കാതിരിക്കുന്നതിനാണ് നമ്മള് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പല വിധത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കുഞ്ഞിന് ഓരോ പ്രായത്തിലും നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് പല അമ്മമാര്‍ക്കും അറിയുകയില്ല. ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്.
ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഇത്തരം ഭക്ഷണങ്ങളാണ് കുഞ്ഞിനെ സംരക്ഷിക്കുന്നത്. ഇത്തരത്തില്‍ ഒരു ഭക്ഷണമാണ് ബാര്‍ലി. ബാര്‍ലി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ബാര്‍ലി. ഇത് കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ കുഞ്ഞിന് ലഭിക്കുന്നത് എന്ന് നോക്കാം.

ഫൈബര്‍ ധാരാളം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബാര്‍ലി. ഇത് കുട്ടികളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുഞ്ഞിന് പെട്ടെന്ന് ദഹിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിനെ വളരെയധികം ആരോഗ്യപരമായി ഇത് സഹായിക്കുന്നുണ്ട്. കുഞ്ഞിന് ആരോഗ്യം നല്‍കുന്നതിന് ബാര്‍ലി കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

എല്ലുകള്‍ക്ക് ആരോഗ്യം
എല്ലുകള്‍ക്ക് ആരോഗ്യവും കരുത്തും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബാര്‍ലി. കുട്ടികളില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്. കുഞ്ഞിന് എല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വില്ലനാവുന്ന ഒരു അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബാര്‍ലി. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് മികച്ച ഗുണങ്ങളാണ് ബാര്‍ലി നല്‍കുന്നത് കുഞ്ഞുങ്ങള്‍ക്ക്.

കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു ബാര്‍ലി. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. കുഞ്ഞുങ്ങളുടെ ഡയറ്റില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബാര്‍ലി. ഇത് കുഞ്ഞിന് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ വളരെയധികം സഹായിക്കുന്നു. ഇത് കുഞ്ഞുകരളിന് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു
അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നതിന് വളരെ മികച്ച ഒരു ഓപ്ഷനാണ് ബാര്‍ലി എന്ന കാര്യം സംശയിക്കേണ്ടതില്ല. ഇതിലുള്ള ചില ബയോകെമിക്കല്‍സ്. ബൈഫ്ളവോണ്സ് എന്നിവ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് അണുബാധ പോലുള്ള പ്രതിസന്ധികളില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നു. അതുകൊണ്ട് തന്നെ വളരെ വലിയ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

മലബന്ധത്തിന് പരിഹാരം
ധാരാളം ഫൈബര്‍ ബാര്‍ലിയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കുഞ്ഞിനെ മലബന്ധത്തില്‍ നിന്ന് സംരക്ഷിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് ബാര്‍ലി ഉത്തമമാണ്. മാത്രമല്ല പെട്ടെന്ന് ദഹിക്കുന്നതിനാല്‍ അത് കുഞ്ഞിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു ബാര്‍ലി.

ദഹന പ്രശ്നങ്ങള്‍
കുഞ്ഞുങ്ങളില്‍ ഇടക്കിടക്കുണ്ടാവുന്ന വയറു വേദനയും മറ്റും പല വിധത്തിലാണ് അവരെ ബാധിക്കുന്നത്. പ്രധാനമയും ദഹന പ്രശ്നങ്ങള്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വില്ലനാവുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു ബാര്‍ലി. ഇത് കുട്ടികളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഉണ്ടാക്കുന്നില്ല. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

എങ്ങനെ പാകം ചെയ്യാം
കുട്ടികള്‍ക്ക് ബാര്‍ലി കൊടുക്കുമ്പോള്‍ എങ്ങനെ പാകം ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിനായി ആദ്യം അല്പം ബാര്‍ലി കുതിര്‍ക്കണം. കുതിര്‍ത്താല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു രാത്രി മുഴുവന്‍ കുതിര്‍ക്കണം. അടുത്ത ദിവസം പാവിലെ ഇതിന്റെ വെള്ളത്തോട് കൂടി തന്നെ സൂപ്പ് രൂപത്തിലോ ആക്കി കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബാര്‍ലി എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
