For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിക്ക് വെറുംവയറ്റില്‍ 1സ്പൂണ്‍ നെയ്യു കൊടുക്കൂ

ദിവസവും കുട്ടിയ്ക്ക 1 സ്പൂണ്‍ നെയ്യു നല്‍കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

|

മാതാപിതാക്കള്‍ക്ക് ഏറ്റവും ശ്രദ്ധ കുട്ടികളുടെ കാര്യത്തിലാകുമെന്നു പറഞ്ഞാല്‍ തെറ്റില്ല. കുട്ടികളുടെ ആരോഗ്യം, വളര്‍ച്ച തുടങ്ങി അവര്‍ക്കു ചുറ്റുമായിരിയ്ക്കും മിക്കവാറും മാതാപിതാക്കളുടെ ലോകം തിരിയുക.

കുട്ടികളുടെ വളര്‍ച്ചയും ഭക്ഷണകാര്യങ്ങളും മാതാപിതാക്കക്കളെ വിഷമിയിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രത്യേകിച്ചും ഭക്ഷണം കഴിയ്ക്കാത്ത കുട്ടികളാണെങ്കില്‍. കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള പോഷണങ്ങള്‍ ലഭിയ്ക്കുന്നുണ്ടോ, അവര്‍ക്ക് ആവശ്യത്തിന് വളര്‍ച്ചയുണ്ടോ, എന്താണ് അസുഖങ്ങള്‍ വരുന്നത് തുടങ്ങിയ ചിന്തകള്‍ അലട്ടാത്ത മാതാപിതാക്കളുണ്ടാകില്ലെന്നു വേണം, പറയാന്‍.

കുട്ടികളുടെ ആരോഗ്യത്തിനായി പരസ്യങ്ങളില്‍ കാണുന്ന സര്‍വസാധനങ്ങളും വാങ്ങി പരീക്ഷിയ്ക്കുന്ന മാതാപിതാക്കന്മാരും കുറവല്ല. എത്ര വില നല്‍കിയാലും വേണ്ടില്ല, കുട്ടിയൊന്നു നന്നായി വന്നാല്‍ മതിയെന്ന ചിന്തയാകും, ഇതിനു പുറകില്‍. എന്നാല്‍ പലപ്പോഴും പണം ചെലവാക്കുകയല്ലാതെ ഇതിന് പ്രത്യേകിച്ചു ഗുണങ്ങളൊന്നുമുണ്ടായില്ലെന്നു വരും.

കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രകൃതി തന്നെ നല്‍കിയിട്ടുള്ള പല വസ്തുക്കളുമുണ്ട്. ഇതിലൊന്നാണ് നെയ്യ്. കുട്ടികള്‍ക്കു നല്‍കാന്‍ സാധിയ്ക്കുന്ന ഏറ്റവും നല്ലൊരു ഭക്ഷണവും മരുന്നുമെന്നു വേണം, പറയാന്‍. പത്തു വയസു വരെയുള്ള കുട്ടികള്‍ക്ക് ധാരാളം നെയ്യു നല്‍കാണെന്നു പറയുന്നു. ധാരാളം നല്‍കിയില്ലെങ്കിലും ദിവസവും 1 സ്പൂണ്‍ നെയ്യ് വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ ഗുണങ്ങള്‍ നല്‍കും. ഇതും രാവിലെ വെറുംവയറ്റില്‍ നല്‍കുന്നതാണ് ഏറ്റവും ഉത്തമം.

ദിവസവും കുട്ടിയ്ക്ക 1 സ്പൂണ്‍ നെയ്യു നല്‍കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

നെയ്യ്

നെയ്യ്

നെയ്യ് കുഞ്ഞുങ്ങളുടെ ബുദ്ധി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് രാവിലെ വെറുംവയറ്റില്‍ കൊടുക്കുന്നത നാഡീസംബന്ധമായ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. ബുദ്ധിശക്തിയ്ക്കും ഓര്‍മശക്തിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്.

മലബന്ധം

മലബന്ധം

പല കുട്ടികളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് നെയ്യ്. ഇത് രാത്രിയോ രാവിലെ വെറുംവയറ്റിലോ കൊടുക്കുന്നത് നല്ല ശോധന നല്‍കും. രാവിലെ കൊടുക്കുമ്പോള്‍ ഒരു ഗ്ലാസ് ചൂടുവെള്ളവും നല്‍കുന്നത് കൂടുതല്‍ നല്ലത്.

തൂക്കം

തൂക്കം

കുട്ടികള്‍ക്ക് തൂക്കം കുറവുള്ള പലപ്പോഴും ആരോഗ്യത്തെ ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് നെയ്യ്. ദിവസവും നെയ്യു കഴിയ്ക്കുന്നത് കുട്ടികളില്‍ ആരോഗ്യകരമായ രീതിയില്‍ തൂക്കം വര്‍ദ്ധിപ്പിയക്കും. മറ്റു കൃത്രിമ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കി നെയ്യൊരു ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ദ്ധിയ്ക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

പ്രതിരോധശേഷി കുറഞ്ഞ വിഭാഗക്കാരാണ് കുട്ടികള്‍. ഇവരുടെ ഈ സിസ്റ്റം വളരുന്നതേയുള്ളൂയെന്നതു തന്നെ കാരണം. ദിവസവും ഒരു സ്പൂണ്‍ നെയ്യു നല്‍കുന്നത് കുട്ടികളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. അസുഖങ്ങള്‍ തടയാന്‍ സഹായിക്കും.

ള്‍ഡ്, ചുമ, കഫക്കെട്ട്

ള്‍ഡ്, ചുമ, കഫക്കെട്ട്

കോള്‍ഡ്, ചുമ, കഫക്കെട്ട് കുട്ടികളെ ബാധിയ്ക്കുന്ന പതിവു പ്രശ്‌നങ്ങളാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെയ്യ്. നെയ്യില്‍ വെളുത്തുള്ളി മൂപ്പിച്ചു നല്‍കുന്നത് കോള്‍ഡ് മാറാന്‍ ഏറെ നല്ലതാണ്. നെയ്യില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ നെഞ്ചില്‍ നെയ്യുപയോഗിച്ചു മസാജ് ചെയ്യുന്നത് കഫക്കെട്ടു നീക്കാന്‍ നല്ലതാണ്.

ദഹിയ്ക്കുന്ന

ദഹിയ്ക്കുന്ന

ദഹനപ്രശ്‌നങ്ങള്‍ക്കു പരിഹാരമായ, പെട്ടെന്നു ദഹിയ്ക്കുന്ന ഒരു നല്ല ഭക്ഷണവസ്തുവാണ് നെയ്യ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ്.

കുട്ടികളുടെ ചര്‍മത്തില്‍

കുട്ടികളുടെ ചര്‍മത്തില്‍

കുട്ടികളുടെ ചര്‍മത്തില്‍ നെയ്യുപയോഗിച്ചു മസാജ് ചെയ്യുന്നതു നല്ലതാണ്. ഇത് ചര്‍മത്തിലെ ചൊറിച്ചില്‍, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റും. എക്‌സീമ പോലുള്ള ചര്‍മരോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് നെയ്യ്.

എല്ലുകളുടെ വളര്‍ച്ചയ്ക്ക്

എല്ലുകളുടെ വളര്‍ച്ചയ്ക്ക്

കുട്ടികളുടെ എല്ലിനും പല്ലിനുമെല്ലാം ബലം നല്‍കുന്ന ഒന്നാണ് നെയ്യ്. ഇത് ശരീരത്തിലെ വാതദോഷം നക്കം ചെയ്യാന്‍ സഹായിക്കുന്നു. എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ് ദിവസവും നെയ്യുകഴിയ്ക്കുന്നത്.

കുട്ടിയുടെ ശരീരത്തിന്

കുട്ടിയുടെ ശരീരത്തിന്

ദിവസവും നെയ്യു കഴിയ്ക്കുന്നത് കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നു. മസിലുകള്‍ക്ക് കരുത്താകുന്നു.

Read more about: kid health കുട്ടി
English summary

Health Benefits Of Ghee In An Empty Stomach For Kid

Health Benefits Of Ghee In An Empty Stomach For Kid, read more to know about,
Story first published: Thursday, February 22, 2018, 14:48 [IST]
X
Desktop Bottom Promotion