For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയ്ക്കു ദിവസവും ചെറുപയര്‍ പുഴുങ്ങി നല്‍കൂ

കുട്ടിയ്ക്കു ദിവസവും ചെറുപയര്‍ പുഴുങ്ങി നല്‍കൂ

|

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ അമിത ശ്രദ്ധയുള്ളവരാണ് മാതാപിതാക്കള്‍ എന്നു പറഞ്ഞാല്‍ തെറ്റില്ല. ഇത് കുഞ്ഞാണെങ്കിലും കുട്ടിയാണെങ്കിലും. തനിയെ ഭക്ഷണ സംബന്ധമായ കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങുന്നതു വരെ കുട്ടികളെ ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുന്നത് അച്ഛനമമ്മമാരാണ്.

പല കുട്ടികളേയും ഭക്ഷണം കഴിയ്പ്പിയ്ക്കുകയെന്നത് ഹിമാലയന്‍ ടാസ്‌കാണെന്നു വേണം, പറയാന്‍. കാരണം ഭക്ഷണ കാര്യത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഏറെയുള്ളവരാണ് കുട്ടികള്‍. ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കില്ല, അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ കഴിയ്ക്കും. ഇങ്ങനെ പോകുന്നു ഇത്.

എന്നാല്‍ ഈ പ്രായത്തിലാണ് ഭക്ഷണ കാര്യങ്ങള്‍ ഏറെ ശ്രദ്ധിയ്‌ക്കേണ്ടതെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ഇതാണ് വളരുന്ന പ്രായം. ശരീരത്തിന്റെ മാത്രമല്ല, തലച്ചോറിന്റെയും. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നീട് വളര്‍ച്ച ഉണ്ടാകില്ല. ഇതുകൊണ്ടു തന്നെ കുഞ്ഞിനു നല്‍കുന്ന ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കഴിവതും പ്രകൃതി ദത്തമായ, പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം നല്‍കുന്നതാണ് നല്ലതെന്ന് തറപ്പിച്ചു പറയാം.

കുട്ടികള്‍ക്കു നല്‍കാവുന്ന പോഷക സമൃദ്ധമായ ഭക്ഷണങ്ങളില്‍ ഒന്നാണ് ചെറുപയര്‍. കഞ്ഞിയും ചെറുപയറും പണ്ടു കാലത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്കു നല്‍കിയിരുന്നു. ഇതിന്റെ പോഷക ഗുണം തന്നെയാകും, ചെറുപയര്‍ തെരഞ്ഞെടുക്കാന്‍ കാരണമാക്കിയതും.

ദിവസവും കുട്ടിയ്ക്ക്, അല്ലെങ്കില്‍ കുഞ്ഞിന് ചെറുപയര്‍ നല്‍കാം. ഇത് മുളപ്പിച്ചു വേവിയ്ക്കുന്നതാകും, കൂടുതല്‍ നല്ലത്. സാലഡായി വേവിയ്ക്കാതെ കഴിയ്ക്കുന്നത് ആരോഗ്യകരമെങ്കിലും കുട്ടികള്‍ക്കു പൊതുവേ കഴിയ്ക്കാന്‍ മടിയാകും. ഇതുകൊണ്ടാണ് മുള വന്നാല്‍ വേവിച്ചു നല്‍കാം എന്നു പറയുന്നത്. ലേശം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വേവിച്ച് ഇതില്‍ അല്‍പം തേങ്ങ ചിരകിയതും കറിവേപ്പിലയും ചേര്‍ത്ത് വെളിച്ചെണ്ണ തൂകി നല്‍കിയാല്‍ കുട്ടികള്‍ക്കു രുചികരമാകും. അല്ലെങ്കില്‍ ഇതു കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കി നല്‍കുക. ഇത് അരച്ചു ചേര്‍ത്തു ദോശയോ അതുപോലെയുള്ള വിഭവങ്ങളോ ആക്കാം.

ദിവസവും നിങ്ങളുടെ കുട്ടിയ്ക്ക്, അല്ലെങ്കില്‍ കുഞ്ഞിന് ചെറുപയര്‍ വേവിച്ചു നല്‍കുന്നതു കൊണ്ട് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കും. അറിയൂ,

ആറുമാസം വരെ കുട്ടികള്‍ക്കു മുലപ്പാലാണ് നല്ലതെന്നു പറയും. ഇതിനു ശേഷം മാത്രം കട്ടിയാഹാരം കുറേശെ വീതം കൊടുത്തു തുടങ്ങാം. ഇവ നല്ലപോലെ വേവിച്ചു വേണം, നല്‍കാന്‍. കാരണം ദഹന വ്യവസ്ഥ അത്ര വളരാത്തതു കൊണ്ടു തന്നെ ചെറുപയറും നല്ലപോലെ വേവിച്ച് ഉടച്ചു നല്‍കാം. കുട്ടികള്‍ക്ക് മുഴുവന്‍ രൂപത്തിലും നല്‍കാം.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമാണ് ചെറുപയര്‍ വേവിച്ചത്. ഇത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. പ്രോട്ടീന്‍ വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീര വളര്‍ച്ചയ്ക്കുമെല്ലാം അത്യാവശ്യം. ദിവസവും കുട്ടിയ്ക്കു പ്രോട്ടീന്‍ നല്‍കുന്നത് പ്രോട്ടീന്‍ ആവശ്യം ഒരു പരിധി വരെ പൂര്‍ത്തീകരിയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം ചെറുപയറില്‍ 23 ഗ്രാം പ്രോട്ടീനുണ്ടെന്നാണ് കണക്കുകള്‍.

 ശരീരഭാരം

ശരീരഭാരം

പല കുട്ടികളിലും കുഞ്ഞുങ്ങളിലും ശരീരഭാരം വര്‍ദ്ധിയ്ക്കാത്തത്, അതായത് ആവശ്യത്തിനു തൂക്കമില്ലാത്തതു വലിയൊരു പ്രശ്‌നമാണ്. ഇതിനുളള നല്ലൊരു മരുന്നാണ് ചെറുപയര്‍ വേവിച്ചത്. ഇതിനായി ടിന്‍ ഫുഡുകളെ ആശ്രയിക്കുന്നത് ഉപേക്ഷിച്ച് ഈ ശീലമക്കുക. ആരോഗ്യകരമായ ശരീരത്തിന് തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും അമിത വണ്ണമില്ലാതെ പുഷ്ടി ലഭിയ്ക്കാനും ചെറുപയര്‍ ഏറെ നല്ലതാണ്.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യം സമ്പുഷ്ടമായ ചെറുപയര്‍ കുട്ടികളിലെ എല്ലിന്റെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. എല്ലുകളാണ് കുട്ടികളില്‍ ഉയരം വയ്ക്കുന്നതിന്റെ പ്രധാന ഘടകം എന്നു പറയാം. എല്ലിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന നല്ലൊരു വഴിയാണ് ഇത്. എല്ലിനും പല്ലിനുമെല്ലാം അത്യുത്തമം.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

വൈററമിന്‍ സി, ബി 6, എ, കെ, ഇ കാര്‍ബോഹൈഡ്രേറ്റുകള്‍, അയേണ്‍, ഫോസ്‌ഫേറ്റ്, റൈബോഫ്‌ളേവിന്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, നിയാസിന്‍, സോഡിയം എന്നിവയെല്ലാം അടങ്ങിയ ഇത് കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിയ്ക്കുന്നു. കുട്ടികളില്‍ പൊതുവെ ഇമ്മ്യൂണിറ്റി കുറവായതു കൊണ്ടു തന്നെ പെട്ടെന്നു തന്നെ അസുഖങ്ങള്‍ക്കുള്ള സാധ്യത ഏറെയാണ് ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.

അയേണ്‍

അയേണ്‍

അയേണ്‍ കുറവ് പല കുട്ടികളിലും കാണാം. വിളര്‍ച്ചയാണ് ഫലം. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനം കൂട്ടാനുള്ള സ്വാഭാവിക വഴിയാണ് ചെറുപയര്‍ വേവിച്ചു നല്‍കുന്നത്. ഇതിലെ അയേണ്‍ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇത്. ഇതിലെ നാരുകളും മറ്റും നല്ല ശോധനയ്ക്കും ദഹനത്തിനും നല്ലതാണ്. കുഞ്ഞുങ്ങള്‍ക്ക് പച്ച ചെറുപയറിനു പകരം വേണമെങ്കില്‍ ചെറുപയര്‍ പരിപ്പ് വേവിച്ചു നല്‍കാം. ഇതിന്റെ പുറന്തോല്‍ മാറ്റുന്നത് ചെറിയ കുഞ്ഞുങ്ങളില്‍ ദഹന പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. ഇതു വേവിച്ചുടച്ച് ലേശം നെയ്യു ചേര്‍ത്തു കുഞ്ഞുങ്ങള്‍ക്കു നല്‍കാം. കുഞ്ഞുങ്ങളിലേയും കുട്ടികളിലേയുമെല്ലാം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

ധാരാളം ഊര്‍ജം

ധാരാളം ഊര്‍ജം

ധാരാളം ഊര്‍ജം ആവശ്യമുള്ളവരാണ് കുട്ടികള്‍. ഇതിനുളള നല്ലൊരു വഴിയാണ് ചെറുപയര്‍. ഇതു കുട്ടികളില്‍ ഊര്‍ജോല്‍പാദനത്തിനും ഉന്മേഷത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

മഞ്ഞപ്പിത്തം, കോള്‍ഡ്

മഞ്ഞപ്പിത്തം, കോള്‍ഡ്

മഞ്ഞപ്പിത്തം, കോള്‍ഡ് പോലുളള അസുഖങ്ങളെയൊക്കെ തടയാന്‍ കഴിവുള്ള ഒന്നാണ് ചെറുപയര്‍. ഇത് ലിവര്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബാക്ടീരിയ, വൈറല്‍, യീസറ്റ്, ഫംഗല്‍ ഇന്‍ഫെക്ഷനുകളില്‍ നിന്നും കുട്ടികള്‍ക്കു സംരക്ഷണം നല്‍കുന്ന ഒന്നാണിത്.

ഇത് മുളപ്പിച്ച ശേഷം

ഇത് മുളപ്പിച്ച ശേഷം

ഇത് മുളപ്പിച്ച ശേഷം വേവിച്ചു കുട്ടികള്‍ക്കു നല്‍കുന്നതാണു കൂടുതല്‍ നല്ലത്. മുളപ്പിയ്ക്കുമ്പോള്‍ എല്ലാ തരം ഗുണങ്ങളും ഇരട്ടിയ്ക്കുന്നു. മാത്രമല്ല, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ സാധ്യതകളുണ്ടെങ്കില്‍ ഇതും നീക്കാന്‍ സാധിയ്ക്കും. ദഹിയ്ക്കാനും മുളപ്പിച്ചതാണ് ഏറെ നല്ലത്.

English summary

Health Benefits Of Boiled Green Gram For Kids And Babies

Health Benefits Of Boiled Green Gram For Kids And Babies, Read more to know about,
Story first published: Tuesday, September 18, 2018, 13:57 [IST]
X
Desktop Bottom Promotion