For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരിതാശ്വാസ ക്യാമ്പിലെങ്കിലും കുഞ്ഞിന് പനിവന്നാല്‍

|

പ്രളയഭീതിയൊഴിഞ്ഞ് എല്ലാവരും സ്വന്തം ജീവിതം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ജില്ലകളിലായി നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. ഇതില്‍ തന്നെ ലക്ഷണക്കണക്കിന് പേരാണ് താമസിക്കുന്നത്. ഇതില്‍ കുട്ടികളും മുതിര്‍ന്നവരും പ്രായമായവരും ചെറുപ്പക്കാരും എന്നു വേണ്ട എല്ലാവരും ഉണ്ട്. രോഗങ്ങള്‍ക്ക് പിടികൊടുക്കാതെയാണ് ഓരോ ദിവസവും നമ്മളില്‍ പലരും തള്ളി നീക്കുന്നതും. എന്നാല്‍ പെട്ടെന്ന് രോഗങ്ങള്‍ ചാടിപ്പിടിക്കുന്നത് കുട്ടികളെയാണ്. പനിയാണ് ഏറ്റവും ആദ്യം കാണുന്ന ലക്ഷണവും. പനി കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

ദുരിതാശ്വാസ ക്യാംപാണെങ്കില്‍ പോലും എല്ലാവരും ഒരുപോലെ സ്‌നേഹത്തോടെയാണ് പെരുമാറുന്നതും സഹകരിക്കുന്നതും എല്ലാം. അതുകൊണ്ട് തന്നെ ചികിത്സയുടേയും പരസ്പര സഹകരണത്തിന്റേയും കാര്യത്തില്‍ ആര്‍ക്കും പരിതപിക്കേണ്ടതായി വരില്ല. കുട്ടികളില്‍ പനി വന്നാല്‍ എന്തുകൊണ്ടും ശ്രദ്ധിക്കണം. കാരണം കഴിഞ്ഞ ദിവസം പനി മസ്തിഷ്‌കജ്വരമായി മാറി ബാലിക മരിച്ചത് നമ്മളെയെല്ലാവരേയും ദു:ഖിപ്പിച്ച ഒരു സംഗതിയാണ്.

വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്

കുട്ടികളിലുണ്ടാവുന്ന അണുബാധക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളില്‍ പനി വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഡോക്ടറെ സമീപിക്കണം

ഡോക്ടറെ സമീപിക്കണം

ഒരിക്കലും ചെറിയ പനിയാണെന്ന് കരുതി വെച്ചു കൊണ്ടിരിക്കരുത്. കാരണം ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോവും മുന്‍പ് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കുട്ടികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പിന്നീട് ദു:ഖിക്കേണ്ടി വരും. പനി ഒരിക്കലും ഒരു രോഗമല്ല ഇതൊരു രോഗ ലക്ഷണമാണ്. അതുകൊണ്ട് ഇതിനു പുറകേയുള്ള രോഗങ്ങള്‍ വരുന്നേ ഉള്ളു എന്ന കാര്യം എല്ലാ രക്ഷിതാക്കളും അറിഞ്ഞിരിക്കണം.

ആവശ്യത്തിന് വിശ്രമം

ആവശ്യത്തിന് വിശ്രമം

സമപ്രായക്കാരായ കുട്ടികള്‍ നിരവധിയുണ്ടാവും എന്നത് കൊണ്ട് തന്നെ കുട്ടികള്‍ പനിയാണെങ്കില്‍ പോലും കളിക്കാന്‍ താല്‍പ്പര്യം കൂടുതലായി പ്രകടിപ്പിക്കും. എന്നാല്‍ ഒരു കാരണവശാലും പനിയുള്ള കുട്ടികളെ കളിക്കാനോ കൂടുതല്‍ ആയാസമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനോ അനുവദിക്കരുത്. പനിയുള്ളപ്പോള്‍ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ കുഞ്ഞിനെ കളിക്കാന്‍ വിടാതെ ആവശ്യത്തിന് വിശ്രമം കൊടുക്കാന്‍ ശ്രദ്ധിക്കണം.

 മരുന്നുകള്‍ കൊടുക്കുമ്പോള്‍

മരുന്നുകള്‍ കൊടുക്കുമ്പോള്‍

കുഞ്ഞിന് മരുന്ന് കൊടുക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഒരിക്കലും കുട്ടികള്‍ക്ക് ഡോക്ടറെ കാണിക്കാതെ മരുന്ന് കൊടുക്കരുത്. ഇത് അപകടം വിളിച്ച് വരുത്തും. ഇത് കുട്ടികളില്‍ പല വിധത്തിലുള്ള അലര്‍ജിയും മറ്റും കുട്ടികളില്‍ ഉണ്ടാവുന്നതിന് ഇത് കാരണമാകുന്നു. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കുട്ടികളില്‍ ഉണ്ടാക്കുന്നു.

വെള്ളം കുടിക്കുമ്പോള്‍

വെള്ളം കുടിക്കുമ്പോള്‍

കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കാന്‍ വെള്ളം കുടിക്കാന്‍ കൊടുക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഗുളിക കൊടുക്കാന്‍ ഒരിക്കലും ചൂടുവെള്ളം, പാല്‍, ചായ എന്നിവ ഉപയോഗിക്കരുത്. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. തിളപ്പിച്ചാറ്റിയ വെള്ളത്തിലാണ് കുഞ്ഞിന് ഗുളിക നല്‍കേണ്ടത് എന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

 ഭക്ഷണത്തിന്റെ കാര്യത്തില്‍

ഭക്ഷണത്തിന്റെ കാര്യത്തില്‍

കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പനിയുള്ളപ്പോള്‍ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. അത് ദുരിതാശ്വാസ ക്യാമ്പിലാണെങ്കില്‍ പോലും പലപ്പോഴും വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണ് ഇത്. ഇടക്കിടക്ക് അല്‍പാല്‍പമായി ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം.

കുടിക്കുന്ന വെള്ളം

കുടിക്കുന്ന വെള്ളം

കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. കാരണം കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നല്‍കാവൂ. അത് പനിയുണ്ടെങ്കിലും ഇല്ലെങ്കിലും അത് തന്നെയേ ചെയ്യാന്‍ പാടുകയുള്ളൂ. കുട്ടികള്‍ക്ക് മാത്രമല്ല ഒരു പ്രളയകാലം കഴിഞ്ഞതല്ലേ, അതുകൊണ്ട് മുതിര്‍ന്നവരും ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇടവിട്ട് വെള്ളം നല്‍കാന്‍ ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം. ചുക്കുവെള്ളം, ചെറു ചൂടുവെള്ളം, ജീരക വെള്ളം, ഏലക്ക വെള്ളം എന്നിവയെല്ലാം കുഞ്ഞിന് നല്‍കാവുന്നതാണ്. ഒരിക്കലും ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത ഉണ്ടാവരുത്.

 കുളിപ്പിക്കുമ്പോള്‍

കുളിപ്പിക്കുമ്പോള്‍

പല അമ്മമാരും ചെയ്യുന്ന തെറ്റാണ് പനി വരുമ്പോള്‍ കുഞ്ഞിനെ കുളിപ്പിക്കാതിരിക്കുന്നത്. എന്നാല്‍ പനി വരുമ്പോള്‍ കുഞ്ഞിനെ കുളിപ്പിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ കുളിപ്പിക്കുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും പച്ച വെള്ളത്തില്‍ കുളിപ്പിക്കുകരുത്. മാത്രമല്ല കുളിപ്പിച്ച ശേഷം ശരീരം നല്ലതു പോലെ തോര്‍ത്തണം. ഇത്തരം കാര്യങ്ങള്‍ അമ്മമാര്‍ ശ്രദ്ധിച്ചാല്‍ നമുക്ക് നമ്മുടെ കുഞ്ഞിനെ ക്യാമ്പുകളില്‍ പോലും അസുഖമൊന്നും വരാതെ പൂര്‍ണമായും സംരക്ഷിക്കാവുന്നതാണ്.

English summary

Caring for Your Sick Baby

Taking care of a baby with fever is a big thing of a parent in this time, read on.
Story first published: Tuesday, August 21, 2018, 18:10 [IST]
X
Desktop Bottom Promotion