For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനു നല്‍കാം, കൂവനൂറ്

കുഞ്ഞിനു നല്‍കാം, കൂവനൂറ്

|

നമുക്ക് ആരോഗ്യം നല്‍കാനും അനരോഗ്യം നല്‍കാനും ഭക്ഷണത്തിനു കഴിയും. ചില ഭക്ഷണങ്ങള്‍ ആരോഗ്യദായകം, ചിലത് അനാരോഗ്യകരവും.

കുഞ്ഞുങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ചും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വയ്ക്കുന്നവരാണ് പൊതുവേ എല്ലാവരും. ഏറ്റവും മികച്ചത് കുഞ്ഞിനു നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍. കുഞ്ഞിന് ആരോഗ്യം നല്‍കുക എന്ന ഉദ്ദേശ്യമാകും പുറകില്‍.

കുഞ്ഞിന്റെ ആരോഗ്യത്തിന് പരസ്യത്തില്‍ കാണുന്ന ഉല്‍പന്നങ്ങള്‍ മാത്രം വാങ്ങിക്കൊടുക്കണമെന്നില്ല. നാടന്‍ ഭക്ഷണങ്ങള്‍ ധാരാളം ലഭ്യമാണ്. ഇവ കുഞ്ഞിനു നല്‍കുന്നത് ഏറെ ആരോഗ്യകരവും.

നമ്മുടെയെല്ലാം നാട്ടിന്‍ പുറത്തു കണ്ടു വരുന്ന ഒരു ചെടിയാണ് കൂവച്ചെടി. ഇതിനു പലരും വലിയ പ്രാധാന്യം നല്‍കാറില്ലെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുളള ഒന്നാണിത്. ഇതില്‍ നിന്നെടുക്കുന്ന കൂവ, അതായത് ഇത് ഉണക്കി പൊടിച്ചെടുക്കുന്ന കൂവ കുറുക്കി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. കൂവനൂറ് എ്ന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.

കൂവ എന്നാല്‍ മറ്റൊന്നുമല്ല, നാം പൊതുവേ ആരോറൂട്ട് എന്നു വിളിയ്ക്കുന്ന വസ്തു തന്നെയാണ്. ബിസ്‌കറ്റും മറ്റു ഇതു കൊണ്ട് ഉണ്ടാക്കുന്നത് ഏറെ പ്രസിദ്ധമാണെങ്കിലും നമ്മുടെ കൂവ തന്നെയാണ് ആരോറൂട്ട് എന്ന കാര്യം പലപ്പോഴും പലരും ഓര്‍ക്കാറില്ല.

കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കുമെല്ലാം കൂവ കുറുക്കി നല്‍കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഇത് ഏറെ നല്ലതു തന്നെയാണ്.

കുഞ്ഞുങ്ങള്‍ക്ക് കൂവ നൂറു നല്‍കണം എന്നു പറയുന്നതിന്റെ കാര്യം എന്തെന്നറിയൂ,

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

കുഞ്ഞുങ്ങളുടെ വയറിന്റെ ആരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ് കൂവ നൂറ്. ഇത് ദഹന പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നു കൂടിയാണ്. പെട്ടെന്നു തന്നെ ദഹിയ്ക്കുന്ന ഒന്നാണ് ഇത്. ഇതിലെ ഡയറ്റെറി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

ഗ്യാസ് പ്രശ്‌നങ്ങള്‍

ഗ്യാസ് പ്രശ്‌നങ്ങള്‍

ഗ്യാസ് പ്രശ്‌നങ്ങള്‍ കുട്ടികളുടെ വയറിനേയും പലപ്പോഴും അലട്ടാറുണ്ട്. കൂവ നൂറ് ഇതിനുള്ള നല്ലൊരു മരുന്നു കൂടിയാണ്. വയറു വേദനയ്ക്കും വയറിളക്കത്തിനുമെല്ലാം മരുന്നായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നു കൂടിയാണിത്.

എനര്‍ജി ഡ്രിങ്ക്

എനര്‍ജി ഡ്രിങ്ക്

കുട്ടികള്‍ക്കു പറ്റിയ മികച്ചൊരു എനര്‍ജി ഡ്രിങ്ക് ആണ് കൂവനൂറ്. വൈറ്റമിനുകള്‍, ധാതുക്കള്‍, ഇലക്ട്രോളൈറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ കിട്ടുന്ന മറ്റേതു ഹെല്‍ത്ത് ഡ്രിങ്കിനേക്കാളും ഗുണം നല്‍കുന്ന ഒന്നാണിത്.

കൂവപ്പൊടി, ശര്‍ക്കര, പാല്‍

കൂവപ്പൊടി, ശര്‍ക്കര, പാല്‍

കൂവപ്പൊടി, ശര്‍ക്കര, പാല്‍ എന്നിവ കലര്‍ത്തി കുട്ടിയ്ക്കു നല്‍കാം. കൂവപ്പൊടിയില്‍ ശര്‍ക്കര, പാല്‍ എന്നിവ ചേര്‍്ത്തിളക്കി കുറുക്കാം. ഇതു കുഞ്ഞിനു നല്‍കാം. കുട്ടികള്‍ക്കു വയറ്റില്‍ നിന്നും നല്ല ശോധന നല്‍കാനും മലബന്ധം മാറ്റാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ഫോളേറ്റ്

ഫോളേറ്റ്

ഇതില്‍ വൈറ്റമിന്‍ ബി അഥവാ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിലെ ജനന വൈകല്യങ്ങള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഡിഎന്‍എ രൂപീകരണത്തിനും ഇത് ഏറെ നല്ലതു തന്നെയാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് കൂവപ്പൊടി. കുട്ടികളുടെ വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനുമെല്ലാം പ്രോട്ടീന്‍ ഏറെ അത്യാവശ്യവുമാണ്. കുട്ടികള്‍ക്കു ലഭിയ്ക്കാവുന്ന നല്ലൊരു പ്രോട്ടീന്‍ ഉറവിടമാണ് ഇത്.

പല്ലു വരുന്ന കുട്ടികള്‍ക്കു കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണ വസ്തു

പല്ലു വരുന്ന കുട്ടികള്‍ക്കു കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണ വസ്തു

പല്ലു വരുന്ന കുട്ടികള്‍ക്കു കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണ വസ്തുവാണ് കൂവനൂറ്. ഇത് മോണയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. ഇതിന്റെ ആന്റിഇന്റഫ്‌ളമേറ്ററി ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്.

അനീമിയ

അനീമിയ

അനീമിയ അഥവാ വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണ് കൂവനൂറ്. ഇത് ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. കുട്ടികളില്‍ വിളര്‍ച്ച പലപ്പോഴുമുള്ള ഒരു പൊതു പ്രശ്‌നമാണ്. ഇതിന് പരിഹാരമാണ് കൂവനൂറ്.

യൂറിനറി ഇന്‍ഫെക്ഷന്‍

യൂറിനറി ഇന്‍ഫെക്ഷന്‍

കുട്ടികളില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ ഫലപ്രദമാണ് കൂവനൂറു കഴിയ്ക്കുന്നത്. കുട്ടികള്‍ക്കു മാത്രമല്ല, ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഇതു ഗുണം നല്‍കും.

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

കുട്ടികളിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനുളള മികച്ചൊരു വഴിയാണ് കൂവനൂറ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കും. പെട്ടെന്ന് അസുഖം വരാന്‍ സാധ്യതയുള്ളവരാണ് കുട്ടികള്‍. ഇതിനുള്ള ഒരു പരിഹാരം കൂടിയാണ് കൂവനൂറ്.

Read more about: kid pregnancy
English summary

Arrowroot Health Benefits For Kids

Arrowroot Health Benefits For Kids, Read more to know about,
Story first published: Monday, July 30, 2018, 18:17 [IST]
X
Desktop Bottom Promotion