For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദത്തെടുക്കലിന്റെ വെല്ലുവിളികള്‍

കുട്ടികള്‍ക്ക് കുടുംബസംരക്ഷണം ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള അനുയോജ്യമായ മാര്‍ഗമാണ് ദത്തെടുക്കല്‍

By Glory
|

അനാഥരായ ശാരീരിക പ്രശ്‌നങ്ങള്‍ മൂലം കുട്ടികള്‍ ഉണ്ടാകാത്ത ദമ്പതികളോ കുട്ടികള്‍ വേണ്ടയെന്ന് വിചാരിച്ചിരിക്കുന്നവരോ ആണ് പൊതുവെ ദത്തെടുക്കലിന് മുതിരുന്നത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും നിരവധിയായ പ്രശ്‌നങ്ങലും വെല്ലുവിളികളും ഈ ദത്തെടുക്കലിലും ഒളിഞ്ഞിരിക്കുന്നുണ്ട്.കുട്ടികള്‍ക്ക് കുടുംബസംരക്ഷണം ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് ദത്തെടുക്കല്‍.

j

ജന്മംനല്‍കിയ മാതാപിതാക്കളില്‍നിന്ന് കുട്ടിയെ സ്ഥിരമായി വേര്‍പെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കള്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളോടെയും അധികാരങ്ങളോടെയും ഉത്തരവാദിത്തങ്ങളോടെയും കുട്ടിയെ ലഭ്യമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ദത്തെടുക്കല്‍ (Adoption). ചെറിയ കുട്ടികളെ നോക്കാന്‍ അടിസ്ഥാനപരമായ വിവരം ആവശ്യമാണ്. അതുകൊണ്ട് തന്നെ കുട്ടികളെ ദത്തെടുക്കുന്നതിനു മുന്‍പ് ചെറിയ കുട്ടികളെ എങ്ങനെ നോക്കണം എന്നതിനെക്കുറിച്ച് ചെറിയ ഒരു ധാരണ ഉണ്ടായിരിക്കണം

hgf


വെല്ലുവിളികളും പ്രശ്‌നങ്ങളും

1. സാമ്പത്തിക വെല്ലുവിളികള്‍:

ദത്തെടുക്കുന്ന സാമ്പത്തിക ഘടകങ്ങള്‍ പ്രക്രിയയ്ക്കായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏജന്‍സിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ ഒരു സ്വകാര്യ ദത്തെടുക്കുന്ന ഏജന്‍സിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍, നിങ്ങളുടെ സംസ്ഥാന / രാജ്യത്തിലെ ഏതെങ്കിലും പൊതു ഏജന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍, ദത്തെടുക്കല്‍ ഫീസ്, മറ്റ് ചെലവുകള്‍ എന്നിവയില്‍ നിങ്ങള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. നിങ്ങള്‍ ഒരു വിദേശ ദേശീയതയുള്ള കുട്ടിയെ സ്വീകരിക്കുകയാണെങ്കില്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാകുക.

ജനനത്തീയതി ആശുപത്രി / മെഡിക്കല്‍ ബില്ലുകളുടെ ചെലവുകള്‍ക്കായി നിങ്ങള്‍ ചെലവാക്കിയാല്‍ നിങ്ങളുടെ സാമ്പത്തിക ചെലവ് വര്‍ദ്ധിക്കും. ദത്തെടുക്കല്‍ പ്രക്രിയയില്‍ അഭിമുഖീകരിച്ചേക്കാവുന്ന അറ്റോര്‍ണി ഫീസുകളും മറ്റേതെങ്കിലും ചിലവുകളും നിങ്ങള്‍ക്ക് നല്‍കേണ്ടതാണ്.

ദത്തെടുക്കുന്ന ആള്‍ തന്നെയാണ് വഹിക്കെണ്ടത്.

jugg

2. നിയമപരമായ വെല്ലുവിളികള്‍

കുട്ടികളെ ദത്തെടുക്കുന്നതിന് മുന്‍പ് അതുമായി ബന്ധപ്പെട്ട നിയങ്ങളെല്ലാം മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം നിയവിരുദ്ധമായിട്ടുള്ള എന്തെങ്കിലും നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായാല്‍ ഒരു പക്ഷെ നിങ്ങളുടെ ഒരു സ്വപ്‌നം തന്നെ ഇല്ലാതെ ആയെക്കാം. ദത്തെടുക്കാന്‍ പോകുന്ന കുട്ടിയുടെ ശരിക്കുള്ള മാതാപിതാക്കന്മാരുടെ സമ്മതം ഈ കാര്യത്തില്‍ നിര്‍ബന്ധമാണ്.

മാതാവോ പിതാവോ ദത്തെടുക്കലിന് സമ്മതിക്കാതിരുന്നാല്‍ ഈ നടപടി അസാധു ആയിത്തീരും. അതുപോലെ തന്നെ കുട്ടി അനാഥയാണെങ്കില്‍ കുട്ടിയെ അതുവരെ സംരക്ഷിച്ചു കൊണ്ടിരികക്കുന്ന വ്യ്കതിയുടയോ സ്ഥാപനത്തിന്റെയോ പൂര്‍ണ്ണമായ സമ്മതം കുട്ടിയെ വിട്ടു കിട്ടുന്നതിന് ആവശ്യമാണ്.

juhyg

3. ദത്തെടുക്കല്‍ അന്താരാഷ്ട്രമാകുമ്പോള്‍

വിദേശ രാജ്യത്തുള്ള കുട്ടിയെ ദത്തെടുക്കുവാന്‍ ഇന്ന് നിരവധി കടമ്പകള്‍ കടക്കെണ്ടതുണ്ട്. ഇത്തരം ദത്തെടുക്കലില്‍ ദത്തെടുക്കുന്ന കുട്ടിയുടെ മാതൃരാജ്യവും ദത്തെടുക്കുന്ന രക്ഷിതാക്കളുടെ മാതൃരാജ്യവും അനുശാസിക്കുന്ന എന്ന നിയമങ്ങളും പാലിച്ചിരിക്കണം.

ദത്തെടുക്കുന്ന കുട്ടിക്ക് ആവശ്യമായ പ്രത്യേക വിസ സംവിധാനത്തെക്കുറിച്ചും ആന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന ദത്തെടുക്കല്‍ നിയമങ്ങളെക്കുറിച്ചെല്ലാം ഉത്തമ ബോധ്യമുള്ളവരായിരിക്കുക എന്നത് അന്താരാഷ്ട്ര ദത്തെടുക്കലില്‍ വളരെ നിര്‍ണ്ണായകമാണ്. കാരണം അമേരിക്കന്‍ പൗരന്മാരെ നിലവില്‍ ഫിജി, സെനഗല്‍, റുവാണ്ട തുടങ്ങിയ ചില രാജ്യങ്ങളില്‍ നിന്നും ദത്തെടുക്കാന്‍ അനുവദിച്ചിട്ടില്ല. ഇത്തരത്തില്‍ നമ്മളറിയാത്ത നിരവധിയായ നിയമങ്ങള്‍ ലോകത്തില്‍ നിലനില്‍ക്കുന്നുണ്ട്.

jjj

4. ആരോഗ്യ വെല്ലുവിളികള്‍

ദത്തെടുക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ദത്തെടുക്കപ്പെട്ട കുട്ടികളുമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാം.രഹസ്യമായി നടക്കുന്ന ദത്തെടുക്കലില്‍ കുട്ടിയുടെ ആരോഗ്യ ചരിത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചു എന്നു വരില്ല. എന്നിരുന്നാലും ദത്തെടുക്കുന്ന കുട്ടിയുടെ നിലവിലെ ആരോഗ്യത്തെക്കുറിച്ചും കുട്ടിയുടെ ആരോഗ്യ ചരിത്രത്തെക്കുറിച്ചും ഉത്തമ ബോധ്യം ഉണ്ടാവുക എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. കാരണം നമ്മള്‍ക്ക് യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത ഒരു കുട്ടിയെയാണ് നാം ദത്തെടുക്കുന്നത്. അപ്പോള്‍ കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ നമ്മള്‍ക്ക് കുട്ടിയെ വേണ്ടവിധം ശ്രദ്ധിക്കാനെ പരിചരിക്കാനോ സാധിക്കുകയില്ല.

mkj

5. വെകാരിക വെല്ലുവിളികള്‍

ദത്തെടുക്കന്ന കുട്ടികള്‍ക്ക് അവര്‍ ജീവിക്കുന്ന വീടിനോടും കുടുംബാംഗങ്ങളോടും ജന്മം നല്‍കിയ മാതാപിതാക്കന്മാരോടുമെല്ലാം വൈകാരികമായ ഒരു അടുപ്പം ഉണ്ടാകും. കുട്ടിയ്ക്ക് തന്നെ ദത്തെടുത്ത മാതാപിതാക്കന്മാരുടെ സാഹചര്യങ്ങളുമായി യോജിച്ച് പോകാന്‍ സാധിച്ചുവെന്ന് വരില്ല. കുടുംബത്തിന് പുറത്തു നിന്നിള്ള ഒരാളെ സ്വീകരിക്കാന്‍ ദത്തെടുത്ത കുടുംബത്തിലെ അംഗങ്ങളും താല്പര്യം കാണിക്കാതിരിക്കാം. അത്തരം ദത്തെടുക്കലിനുള്ളല്‍ ഇത്തരത്തിലുള്ള നിരവധി വൈകാരിക പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

അതു കൊണ്ടാണ് കുട്ടികളെ ദത്തെടുക്കുമ്പോള്‍ അധികം പ്രായം ചെന്ന കുട്ടികളെ പരിഗണിക്കാതെ ചെറിയ കുട്ടികളെ തിരഞ്ഞെടുക്കണമെന്ന് പറയുന്നത് . കാരണം അറിവ് ആകുന്നതിന് മുന്‍പ് കുട്ടികളെ നമ്മുടെ കുടുംബത്തിന്റെ ഭാഗമാക്കിയാല്‍ ആദ്യ ദിവസങ്ങള്‍ക്ക് ശേഷം അവര്‍ കുടുംബത്തില ഒരാംഗമായി മാറിയിരിക്കും. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് ഇവരോട് ഇടപെടാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടയില്ല.

jhtgf

6. സാംസ്‌കാരിക വെല്ലുവിളികള്‍

നിങ്ങളുടെ ദത്തെടുക്കപ്പെട്ട കുഞ്ഞിന് വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നാണെങ്കില്‍, അത് കുട്ടിയുടെയും ദത്തെടുത്ത കുടുംബത്തിനും വെല്ലുവിളികള്‍ സൃഷ്ടിക്കും.

ഇത് അന്താരാഷ്ട്ര ദത്തെടുക്കല്‍ കേസുകളില്‍ പലപ്പോഴും കാണപ്പെടുന്നു. നിങ്ങളുടെ ദത്തെടുക്കപ്പെട്ട കുട്ടിയുടെ വംശപാരമ്പര്യത്തെയും തിരിച്ചും ക്രമപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ജന്മശൈലി കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ദത്തെടുക്കപ്പെട്ട കുട്ടി വളരുന്നതിനനുസരിച്ച് വ്യക്തിത്വം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

കുട്ടി വളര്‍ന്നു വന്ന സാഹചര്യങ്ങളുടെ സാഹചര്യങ്ങള്‍ക്ക് ഒത്തവിധത്തില്‍ അവരെ വളര്‍ത്താന്‍ ദത്തെടുക്കുന്ന മാതാപിതാക്കന്മാര്‍ കുട്ടികളെ അവരുടെ പശ്ചാത്തലം മനസ്സിലാക്കി പരിപാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അന്താരഷ്ട്ര തലത്തിലുള്ള ദത്തെടുക്കലിലാണ് ഈ പ്രശ്‌നം കൂടടുതലായും വരുന്നത് . ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അന്തര്‍ സംസ്ഥാന ദത്തെടുക്കലുകളും കുട്ടികളില്‍ വലിയ സംസ്‌കാരിക അന്തരങ്ങള്‍ സൃഷ്ടിത്താറുണ്ട്.

mljh

7. ധാര്‍മിക വെല്ലുവിളികള്‍

ദത്തെടുക്കല്‍ ധാര്‍മ്മിക വെല്ലുവിളികളിലേക്കും നയിക്കും. പലപ്പോഴും കുട്ടിയുടെ ശരിയായ മാതാപിതാക്കളുടെ അവകാശങ്ങള്‍ ദത്തെടുക്കല്‍ ഏജന്‍സി ലംഘിക്കാം. ദത്തെടുക്കുന്ന മാതാപിതാക്കളില്‍ നിന്ന് നിര്‍ദ്ദിഷ്ട പശ്ചാത്തലമോ ആരോഗ്യപ്രശ്‌നമോ മറയ്ക്കാന്‍ ദത്തെടുക്കുന്നതിനുള്ള ഏജന്‍സി തീരുമാനിച്ചേക്കാം. അന്തരാഷട്ര ദത്തെടുത്താല്‍, കുട്ടി കടത്തിന്റെ വരെ ഇരയായിത്തീരാന്‍ സാധ്യതയുണ്ട്.

ദത്തെടുക്കുന്നതിന് മുന്‍പ് നിങ്ങളുടെ രാജ്യത്ത് ദത്തെടുക്കല്‍ പ്രക്രിയയില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ, നിയമങ്ങളും സാഹചര്യങ്ങളുമെല്ലാം പരിഗണിച്ചുള്ള ദത്തെടുക്കലായിരിക്കും എപ്പോഴും നിങ്ങള്‍ക്ക് ഒരു നല്ല ജീവിതം സമ്മാനിക്കുക.

English summary

7-common-problems-challenges-of-adoption

Adopting a child will not be a problem if you can help not being partial in love and care. Adoption is also a very good way of population control. Adoption in India will only help in checking population growth
X
Desktop Bottom Promotion