For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ മൂത്രത്തില്‍ പഴുപ്പ് നിസ്സാരമാക്കേണ്ട

കുട്ടികളിലെ മൂത്രത്തില്‍ പഴുപ്പ് വേനല്‍ക്കാവത്ത് അതീവ ശ്രദ്ധ നല്‍കേണ്ട ഒന്നാണ്

|

വേനല്‍ക്കാലത്ത് കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ഇരട്ടി ശ്രദ്ധ നല്‍കണം. അല്ലാത്ത പക്ഷം അത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകും. ശുചിത്വ കാര്യത്തിലാണ് പ്രധാനമായും ശ്രദ്ധ നല്‍കേണ്ടത്. മൂത്രമൊഴിക്കുമ്പോള്‍ കഴുകാനും കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കാനും എല്ലാം കുട്ടിയം ശീലിപ്പിക്കണം.

ശുചിത്വമില്ലായ്മയാണ് പലപ്പോഴും മൂത്രത്തില്‍ പഴുപ്പിലേക്ക് നയിക്കുന്നത്. കുട്ടികളിലെ മൂത്രത്തില്‍ പഴുപ്പ് അല്‍പം ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ് എന്നതാണ് സത്യം. എന്തൊക്കെ കാര്യങ്ങളാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഒരു വയസ്സിനു ശേഷം

ഒരു വയസ്സിനു ശേഷം

കുട്ടികളില്‍ പൊകുവേ ഒരു വയസ്സിനു ശേഷമാണ് മൂത്രത്തില്‍ പഴുപ്പ് കാണുക. പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍. ബാക്ടീരിയയാണ് ഇതിന് പ്രധാന കാരണവും.

 ശുചിത്വത്തില്‍ ശ്രദ്ധ നല്‍കുക

ശുചിത്വത്തില്‍ ശ്രദ്ധ നല്‍കുക

പ്രധാനമായും ശുചിത്വ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് മാതാപിതാക്കളാണ്. കുട്ടികളെ എപ്പോഴും വൃത്തിയായി സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പനി, ഛര്‍ദ്ദി, അടിവയറ്റില്‍ വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ചെറിയ കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും.

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍

കുട്ടികളില്‍ ദീര്‍ഘനേരം ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഡയപ്പര്‍ ഇടയ്ക്കിടയ്ക്ക് മാറ്റുകയോ അല്ലെങ്കില്‍ ഡയപ്പര്‍ ധരിപ്പിക്കാതിരിയ്ക്കുകയോ ചെയ്യണം.

 അയഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കാം

അയഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കാം

കുട്ടികളെ ഇറുകിയ വസ്ത്രങ്ങള്‍ ധരിപ്പിക്കരുത്. എപ്പോഴും അയഞ്ഞ വസ്ത്രങ്ങള്‍ വേണം വേനല്‍ക്കാലത്ത് ധരിപ്പിക്കാന്‍.

വെള്ളം ധാരാളം

വെള്ളം ധാരാളം

വെള്ളം ധാരാളം നല്‍കണം. ആവശ്യത്തിന് വെള്ളം നല്‍കാത്തതാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പിന്നിലെ പ്രധാന കാരണം.

 കൃത്യമായ ചികിത്സ

കൃത്യമായ ചികിത്സ

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷണവും മറ്റും നല്‍കാന്‍ ശ്രദ്ധിക്കുക.

English summary

Urinary Tract Infections in Children

Urinary tract infections are a fairly common problem in childhood and may have either a benign course responding to simple antibiotic therapy or be associated with significant disruption in either the anatomy or function of a child's urinary system.
Story first published: Saturday, April 29, 2017, 12:33 [IST]
X
Desktop Bottom Promotion