Just In
- 34 min ago
ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം
- 5 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 15 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- 16 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്നങ്ങള്‍
Don't Miss
- Automobiles
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
- Finance
അടുത്ത 3 ആഴ്ചയ്ക്കകം ഇരട്ടയക്ക ലാഭം നേടാം; കുതിപ്പിനൊരുങ്ങുന്ന ഈ 3 ഓഹരികള്‍ പരിഗണിക്കാം
- News
സൗദിയില്‍ നിന്ന് കൊടുത്തുവിട്ട 57 ലക്ഷത്തിന്റെ സ്വര്‍ണമെത്തിയില്ല; ജലീലിനെ കൊല്ലാനുള്ള കാരണങ്ങള്‍
- Travel
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
കുട്ടികളില്‍ കാണുന്ന അലര്‍ജി നിസാരമാക്കരുത്
ഭക്ഷണത്തിൽ നിന്നുമുള്ള അലർജി വിശകലനം ചെയ്യേണ്ട ഒരു വലിയ വിഷയമാണ് ,പ്രത്യേകിച്ച് കുട്ടികളിൽ .കാരണം അലർജിയുടെ അനിശ്ചിതാവസ്ഥ തന്നെയാണ് . കുട്ടികളിൽ കാണുന്ന പ്രധാന അലർജിയാണ് ഭക്ഷണങ്ങളിൽ നിന്നുള്ള അലർജി .ഇതിൽ പ്രധാനമായത് സോയ അലർജിയാണ് .ഇത് ശിശുക്കളിലും മുതിർന്ന കുട്ടികളിലും കാണുന്നു .
പഠനങ്ങൾ പ്രകാരം 3 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളിൽ സോയ അലർജി കാണുന്നു .പയറു കുടുംബത്തിലെ സോയാബീനിൽ നിന്നുമാണ് സോയ ഉണ്ടാക്കുന്നത് .പല ആളുകളും ഒന്നോ അതിലധികമോ പയറുവർഗ്ഗങ്ങളിൽ നിന്നും അലർജി ഉള്ളവരായിരിക്കും .

അലർജിയുടെ ലക്ഷണങ്ങൾ
അലർജിയുടെ ലക്ഷണങ്ങൾ അത് കഴിച്ചു ഏതാനും മിനിറ്റുകൾ തുടങ്ങി മണിക്കൂറുകൾ വരെ നിൽക്കും .കുട്ടികളിൽ കാണുന്ന ചില സോയ അലർജി ലക്ഷണങ്ങളാണ് വായിലെ ചൊറിച്ചിൽ ,ചുണ്ടിലും മുഖത്തും വീർക്കൽ ,വയറുവേദന ,വയറിളക്കം ,ഛർദ്ദിൽ ,തൊലിപ്പുറത്തെ ചുവന്ന പാടുകൾ എന്നിവ .

അലർജിയുടെ ലക്ഷണങ്ങൾ
മിക്കവാറും എല്ലാ രക്ഷകർത്താക്കളുടെയും ചോദ്യമാണ് കുട്ടികളിലെ സോയ അലർജി എങ്ങനെ നിയന്ത്രിക്കാം .സോയ അലർജി അനാഫിലാസിസ് എന്ന അവസ്ഥ ആകുന്നതുവരെ ഗുരുതരമല്ല .കുട്ടികളിൽ കാണുന്ന 5 തരത്തിലുള്ള സോയ അലർജിയെക്കുറിച്ചു ചുവടെ ചേർക്കുന്നു .

സോയ ലെസിതിൻ അലർജി
പല ഭക്ഷണങ്ങളിലും ചേർക്കുന്ന ഒന്നാണ് സോയ ലെസിതിൻ .പല ഭക്ഷണങ്ങളുടെയും കാലാവധി കൂട്ടുവാനായി ഇത് ഉപയോഗിക്കുന്നു .ഇത് ചോക്കളേറ്റിലെ പഞ്ചസാരയുടെ ക്രിസ്റ്റലൈസേഷൻ നിയന്ത്രിക്കുന്നു .കൂടാതെ സോയ ഭക്ഷണങ്ങൾ വറുക്കുമ്പോൾ എണ്ണ തെറിക്കുന്നത് കുറയ്ക്കുന്നു .അതുകൊണ്ട് സോയ അലർജിയുള്ളവർ സോയ ലെസിതിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക .

സോയ പ്രോട്ടീൻ അലർജി
ഹൃദയാഘാതവും ,ക്യാൻസറുമൊക്കെ നിയന്ത്രിക്കാൻ സോയാബീനും ,അനുബന്ധ ഉത്പന്നങ്ങളും സഹായിക്കുന്നു . ഇത് നല്ലൊരു പോഷകാഹാരമാണ് .ഇതിലെ ഏതാണ്ട് 21 പ്രോട്ടീനുകളും ആസ്ത്മ പോലുള്ള രോഗങ്ങൾക്ക് കാരണമാകും .അപ്പോൾ എങ്ങനെ സോയ അലർജി ഒഴിവാക്കാം എന്ന് ചോദിച്ചാൽ ,സോയയുടെ ഉപയോഗം കുറയ്ക്കുക എന്നേ പറയാനാകൂ .

സോയ പാൽ അലർജി
ചില കുഞ്ഞുങ്ങൾക്ക് സോയ പാൽ അലർജി കാണാറുണ്ട് .ആസ്ത്മ രോഗമുള്ളവർക്ക് പശുവിൻ പാലുപോലും അലർജി ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത് .സോയ പാൽ അലർജിയുടെ പ്രധാന പ്രശ്നം എന്നത് കുട്ടിക്ക് 3 വയസ്സ് കഴിയുമ്പോൾ അലർജി കൂടുതലായി അതിക്രമിച്ചിരിക്കും എന്നതാണ് .

സോയ എണ്ണ അലർജി
താരതമ്യേന സോയ എണ്ണയ്ക്ക് അലർജി കുറവാണ് .കാരണം ഇതിൽ പ്രോട്ടീന്റെ അളവ് കുറവാണ് .വളരെ വിരളം ആളുകളിൽ സോയ എണ്ണ അലർജി ഉണ്ടാക്കാറുണ്ട് .സോയ എണ്ണ ഉള്ള ഭക്ഷണം കഴിച്ച ഉടനെ അവരിൽ അതിന്റെ പ്രത്യാഘാതം കാണാം .അതിനാൽ അലർജിയുള്ള കുട്ടികൾക്ക് സോയ എന്ന ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു കൊടുക്കാതിരിക്കുക .

സോയ സോസ് അലർജി
സോയ സോസ് സോയയിൽ നിന്നുമാണ് ഉണ്ടാക്കുന്നത് .കൂടാതെ ഇതിൽ ഗോതമ്പും അടങ്ങിയിരിക്കുന്നു .അതിനാൽ ഇതിലെ അലർജിയുടെ കാരണം കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ് .ഇത് വായിലും ,ത്വക്കിലും പൊള്ളലുകൾ ഉണ്ടാക്കും .കൂടാതെ അലർജിയുടെ പ്രത്യാഘാതം ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും .അതിനാൽ കുട്ടിയിലെ അലർജിയുടെ യഥാർത്ഥ കാരണം കണ്ടെത്തി നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കൂ .