For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍

കുട്ടികളില്‍ എന്തൊക്കെയാണ് അനീമിയയുടെ ലക്ഷണങ്ങള്‍ എന്ന് നോക്കാം

|

കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ പല തരത്തിലാണ് ബാധിക്കുന്നത്. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെയാണ് അസുഖങ്ങള്‍ വളരെ വേഗത്തില്‍ കുട്ടികളെ പിടികൂടുന്നത്. അനീമിയ ഇത്തരത്തില്‍ കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. കുട്ടികളില്‍ പല കാരണങ്ങള്‍ കൊണ്ടും അനീമിയ ഉണ്ടാവാം. ഭക്ഷണത്തിന്റെ അഭാവം തന്നെയാണ് പലപ്പോഴും കുട്ടികളിലെ വിളര്‍ച്ചക്ക് കാരണം.

ഗര്‍ഭിണികള്‍ മരണവീട്ടില്‍ പോവരുത്, കാരണംഗര്‍ഭിണികള്‍ മരണവീട്ടില്‍ പോവരുത്, കാരണം

അനീമിയ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എന്നാല്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് കുട്ടികളില്‍ പല തരത്തിലുള്ള വൈകല്യങ്ങളും ഉണ്ടാക്കും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കുട്ടികളിലെ അനീമിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും ഓക്‌സിജന്‍ വഹിക്കുന്ന ചുവപ്പ് രക്തകോശങ്ങളുടെ കുറവ് മൂലം ശരീരത്തിലെ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതാവും. ശരീരത്തിന്റെ സാധാരണമട്ടിലുള്ള പ്രവര്‍ത്തനത്തിന് ഓക്‌സിജന്‍ ആവശ്യമായതിനാല്‍ അതിന്റെ അപര്യാപ്തത ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും.

വിളറിയ ചര്‍മ്മം

വിളറിയ ചര്‍മ്മം

വിളറിയ ചര്‍മ്മം അനീമിയ ഉള്ള കുട്ടികള്‍ ചുവന്ന രക്തകോശങ്ങള്‍ കുറഞ്ഞവരോ, അല്ലെങ്കില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞവരോ ആണ്. ഇത് വിളര്‍ച്ചയുണ്ടാക്കും. കുട്ടികളിലെ അനീമിയയുടെ പ്രധാന ലക്ഷണമാണ് വിളര്‍ച്ച.

 ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസതടസ്സം കുട്ടികളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ വഹിച്ചുകൊണ്ടുപോകുന്ന ചുവന്ന രക്തകോശങ്ങള്‍ കുറവായിരിക്കും. ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ കുറവ് ശ്വാസതടസ്സത്തിന് കാരണമാകും

ഭക്ഷണങ്ങളോടുള്ള ആഗ്രഹം

ഭക്ഷണങ്ങളോടുള്ള ആഗ്രഹം

അസാധാരണമായ ഭക്ഷണങ്ങളോടുള്ള ആഗ്രഹം ചില കുട്ടികള്‍ക്ക് ഐസ്, പെയിന്റ്, സ്റ്റാര്‍ച്ച് തുടങ്ങിയവയോട് ആസക്തിയുണ്ടാകും. അനീമിയ ഉള്ള കുട്ടികളിലെ പെരുമാറ്റമാനസിക നിലയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നാണിത്.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ അനീമിയ ഉള്ള കുട്ടികള്‍ ക്ഷീണിതരും തളര്‍ച്ചയുള്ളവരുമായിരിക്കും. സാധാരണമായ പ്രവൃത്തികളിലേര്‍പ്പെടാന്‍ പോലും അവര്‍ക്ക് പ്രയാസമായിരിക്കും. ഇതാണ് വിശപ്പ് കുറവിന് പിന്നിലെ പ്രധാന കാരണം.

അണുബാധ

അണുബാധ

ഇടക്കിടെയുള്ള അണുബാധ ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ കുറവ് രോഗപ്രതിരോധ ശേഷി കുറക്കുക മാത്രമല്ല, ഇടക്കിടെ രോഗബാധയ്ക്കും കാരണമാകും. ഇത് അനീമിയയുടെ പ്രധാന ലക്ഷണമാണ്.

റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം

റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം

റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം(ആര്‍എല്‍എസ്) അനീമിയ ഒരു അവസ്ഥ അല്ലെങ്കില്‍ തകരാറ് രൂപപ്പെടാന്‍ കാരണമാകും. റെസ്റ്റ്‌ലെസ്സ് ലെഗ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഇത് കാലുകള്‍ ചലിപ്പിക്കാനുള്ള ശക്തമായ തോന്നലാണ്. രാത്രിയിലാണ് പകല്‍ സമയത്തേക്കാള്‍ ഈ പ്രശ്‌നം അനുഭവപ്പെടുക.

English summary

Signs and Symptoms of Anemia in Kids

Anemia is a condition in which the body does not have enough healthy red blood cells. Red blood cells provide oxygen to body tissues
Story first published: Saturday, September 16, 2017, 15:38 [IST]
X
Desktop Bottom Promotion