For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ഓട്‌സ് കൊടുക്കുന്നതിലെ അപകടം

ഓട്‌സ് കുട്ടികള്‍ക്ക് കൊടുക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

ഓട്‌സ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് എന്നാണ് നമ്മുടെയെല്ലാം വിചാരം. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും കുട്ടികള്‍ക്ക് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഓട്‌സ്. പ്രസവം എളുപ്പമാക്കും ഈ വഴികള്‍

രാവിലെ പലപ്പോഴും പ്രഭാത ഭക്ഷണത്തിന് പകരമായി കുട്ടികള്‍ക്ക് ഓട്‌സ് കൊടുക്കുന്ന അമ്മമാര്‍ വിരവധിയാണ്. എന്നാല്‍ ഇനി ഓട്‌സ് കൊടുക്കുന്നതിനു മുന്‍പ് ആലോചിക്കുക. കാരണം ഇത് കുട്ടികളുടെ ആരോഗ്യത്തിന് പകരം അനാരോഗ്യമാണ് ഉണ്ടാക്കുന്നത് എന്നത് തന്നെ. അച്ഛനാവണോ ഉടനെ തന്നെ, ഈ ചെറിയ കാര്യം ശ്രദ്ധിക്കാം

ദഹനവ്യവസ്ഥ തകരാറിലാക്കുന്നു

ദഹനവ്യവസ്ഥ തകരാറിലാക്കുന്നു

ഓട്‌സ് കുട്ടികളുടെ ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നു. ഓട്‌സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ദഹനത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു.

 ഉറക്കം തൂങ്ങുന്നു

ഉറക്കം തൂങ്ങുന്നു

കുട്ടികള്‍ ഉന്‍മേഷത്തോടെ ഇരിയ്ക്കണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ഓട്‌സ് കഴിയ്ക്കുന്നത് കുട്ടികളിലെ ഉന്‍മേഷം കുറയ്ക്കുന്നു.

വയറു വേദന

വയറു വേദന

ദഹനം കൃത്യമാകാത്തതിനാല്‍ തന്നെ വയറു വേദനയ്ക്ക് പലപ്പോഴും കാരണമാകുന്നു. ഭക്ഷണശീലം തന്നെയാണ് വയറുവേദനയുടെ മുഖ്യ കാരണം.

മലബന്ധം

മലബന്ധം

കുട്ടികളില്‍ എപ്പോഴും കാണുന്ന ഒന്നാണ് മലബന്ധം. മലബന്ധത്തിന് ഡോക്ടറുടെ അടുത്ത് പോകുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ഓട്‌സ് കൊടുക്കുന്നത് നിര്‍ത്തിയാല്‍ മതി. പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാം.

ഭക്ഷണത്തോടുള്ള മടുപ്പ്

ഭക്ഷണത്തോടുള്ള മടുപ്പ്

പലപ്പോഴും ഭക്ഷണം കഴിച്ച് കഴിയാന്‍ കുട്ടികള്‍ക്ക് മടി കൂടുതലായിരിക്കും. ഇത് പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളെ ക്ഷണിച്ച് വരുത്തും. എന്നാല്‍ ഓട്‌സ് കഴിച്ചാല്‍ പിന്നീട് ഭക്ഷണം കഴിയ്ക്കാന്‍ തന്നെ കുട്ടികളില്‍ മടുപ്പ് കാണിയ്ക്കും.

English summary

oatmeal is not good for toddlers

Oatmeal is a nutrient-dense breakfast that supplies certain vitamins and minerals that support your child's growth and development. But some times oatmeal is not good for your toddlers.
Story first published: Tuesday, January 24, 2017, 15:00 [IST]
X
Desktop Bottom Promotion