Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുട്ടികള്‍ക്ക് മാതള നാരങ്ങ കൊടുക്കുമ്പോള്‍
മാതള നാരങ്ങ ജ്യൂസ് കുട്ടികള്‍ക്ക് എത്രത്തോളം ഗുണപ്രദമാണ് എന്ന് നോക്കാം.
മാതള നാരങ്ങയില്‍ നിറയെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മാതള നാരങ്ങയ്ക്ക് കഴിയും. മധുരമാണ് എന്നത് കൊണ്ട് തന്നെ കുട്ടികള്‍ക്കും ഇഷ്ടം കടുതലായിരിക്കും മാതള നാരങ്ങയോട്.
കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടം തോന്നുന്ന ഒന്നാണ് മാതള നാരങ്ങ. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മാതള നാരങ്ങയില്‍ നിറെ പ്രോട്ടീന്‍ വിറ്റാമിന്‍ എന്നിവ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കുട്ടികള്‍ക്ക് മാതള നാരങ്ങ കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാതള നാരങ്ങ മികച്ചതാണ്. കുട്ടികളില്‍ ഉണ്ടാവുന്ന വയറിളക്കം, ഡയറിയ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.

വിരകള്‍ക്ക് പരിഹാരം
കുട്ടികളില്‍ വിരശല്യം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ മാതള നാരങ്ങ ജ്യൂസ് വളരെ നല്ലതാണ്.

പനി കുറയ്ക്കുന്നു
പനി ഇല്ലാതാക്കുന്നതിനും മാതള നാരങ്ങ ജ്യൂസ് നല്ലതാണ്. മാതള നാരങ്ങയില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പനിയെ ഇല്ലാതാക്കുന്നു.

ദന്തപ്രശ്നങ്ങള്‍
കുട്ടികളില്‍ ദന്തസംരക്ഷണം ഫലപ്രദമാകാത്ത പ്രായമാണ്. അതുകൊണ്ട് തന്നെ ദന്തസംരക്ഷണത്തിന് വളരെയധികം ഫലപ്രദമായ മാര്‍ഗ്ഗമാണ് മാതള നാരങ്ങ ജ്യൂസ്.

കരളിനെ സംരക്ഷിക്കുന്നു
കരളിന്റെ ആരോഗ്യത്തിനും മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് കുട്ടികളിലെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നു.

അനീമിയ
കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച അഥവാ അനീമിയ തടയുന്നതിനും മാതള നാരങ്ങ ജ്യൂസ് സഹായിക്കുന്നു. ഇത് കുട്ടികളില്‍ രക്തം വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാതള നാരങ്ങ ഫലപ്രദമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാതള നാരങ്ങ ജ്യൂസ് കുട്ടികള്‍ക്ക് ദിവസവും നല്‍കാം.



Click it and Unblock the Notifications
