Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുട്ടിയെ അച്ചടക്കം പഠിപ്പിക്കാന്‍
സ്കൂളുകള്‍ ഇന്ന് വളരെ കര്‍ശനമായ സമീപനമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എടുക്കുന്നതെങ്കിലും അവരെ നല്ല ശീലങ്ങളും അച്ചടക്കവും പരിശീലിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ശാരീരികമായ ശിക്ഷകള്‍ നിരോധിക്കപ്പെട്ടിരിക്കുന്നതിനാല്‍ കുട്ടികളെ നിയന്ത്രിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നിരുന്നാലും മാതാപിതാക്കള്‍ക്ക് ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും. അത്തരം ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.
1. നല്ല കാര്യം ചെയ്താല്‍ അംഗീകാരം - കുട്ടി ഒരു നല്ല കാര്യം ചെയ്താല്‍ അവര്‍ക്ക് ഒരു സമ്മാനം നല്‍കുന്നത് ഏറെ സഹായിക്കും. ഉദാഹരണത്തിന് കുട്ടിയുടെ അച്ചടക്കം സംബന്ധിച്ച് സ്കൂളില്‍ നിന്ന് ഒരു മാസം പരാതികളൊന്നും ഉണ്ടായില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ കുട്ടി നല്ല സ്വഭാവത്തോടെ ഇരുന്നുവെങ്കില്‍ സമ്മാനം നല്‍കാം. ഇത് അച്ചടക്കത്തോടെയിരിക്കാന്‍ കുട്ടിക്ക് പ്രോത്സാഹനം നല്‍കും.

2. നിയമങ്ങള്‍ സ്ഥാപിക്കുക - അച്ചടക്കം സംബന്ധിച്ച നിയമങ്ങളും അവ ലംഘിച്ചാലുള്ള ശിക്ഷകളും ഉള്‍പ്പെടുത്തിയ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഇത് കുട്ടികള്‍ക്ക് അവരുടെ പെരുമാറ്റത്തില്‍ ശ്രദ്ധ നല്‍കും. അവരുടെ പെരുമാറ്റം പതിവായി നിരീക്ഷിക്കുകയും ഏതെങ്കിലും അച്ചടക്കലംഘനം ശ്രദ്ധയില്‍ പെടാതെ പോകുകയും ചെയ്യരുത്. തന്റെ പ്രവൃത്തി എത്രത്തോളം ദോഷകരമാണെന്ന് അവന് മനസിലാക്കിക്കൊടുക്കുകയും അവന്റെ തെറ്റുകള്‍ കണ്ട് അവനെ തിരുത്താന്‍ പറ്റിയ ആളെ നിയോഗിക്കുകയും ചെയ്യുക.
3. ചില തന്ത്രങ്ങള്‍ - പ്രശ്നത്തിന്റെ ഗൗരവമനുസരിച്ച് സമയത്ത് തന്നെ കുട്ടികളെ തിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. അതേ പോലെ കുറെ സമയത്തേക്ക് അവരോട് സംസാരിക്കാതിരിക്കുക, ഷോപ്പിങ്ങ് സമയത്ത് മിഠായി വാങ്ങിക്കൊടുക്കാതിരിക്കുക എന്നിങ്ങനെയുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കാം. ഇത് തങ്ങളുടെ തെറ്റ് സംബന്ധിച്ച് അവര്‍ക്ക് ബോധ്യം നല്‍കുകയും അവ തിരുത്താന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും.
4. ദിനചര്യകള്‍ - കുട്ടിയെ നേര്‍വഴിക്ക് നടത്തുക എന്നത് ഒരു രക്ഷകര്‍ത്താവിന്റെ ചുമതലയാണ്. അതിനാല്‍ അച്ചടക്കരാഹിത്യം കണ്ടാല്‍ ഒഴിവാക്കരുത്. ഹോം വര്‍ക്കിനും കളികള്‍ക്കും ടിവി കാണുന്നതിനുമുള്ള സമയത്തിനൊപ്പം കലാപഠനം, സൈക്ലിങ്ങ്, സ്പോര്‍ട്സ് എന്നിവയ്ക്കുമുള്ള സമയം നിശ്ചയിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങള്‍ തന്റെ പ്രായത്തെ മനസിലാക്കുന്നുവെന്നും, തനിക്ക് ഇഷ്ടമുള്ളവ ചെയ്യാനുള്ള അവസരം നല്‍കുന്നുവെന്ന് കുട്ടിക്ക് തോന്നുകയും അച്ചടക്കമില്ലാത്ത കാര്യങ്ങളിലേര്പ്പെടുകയുമില്ല.



Click it and Unblock the Notifications
