Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
നിങ്ങള്‍ ഒരു മോശം രക്ഷിതാവാണോ?
ഒരു കുഞ്ഞിന്റെ രക്ഷിതാവാകുക എന്നത് ഒരു അനുഗ്രഹമാണ്. അതിനൊപ്പം ഏറെ ഉത്തരവാദിത്വങ്ങളും കൂടെ വരും. എന്നിരുന്നാലും ചില മാതാപിതാക്കള്‍ തങ്ങളുടെ ചുമതലകളെ അമിത പ്രാധാന്യത്തോടെ സമീപിക്കുകയും അതില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും.
അവര്‍ രക്ഷിതാവ് എന്ന വാക്കിന് അമിതമായ ഗൗരവം നല്‍കുകയും അതിന് പിന്നിലെ യഥാര്‍ത്ഥ സാരാംശം മറന്നുപോകുകയും ചെയ്യും. മോശം രക്ഷിതാക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ മനസിലാക്കുക.

നിരാശ
തങ്ങളുടെ കുട്ടികളുടെ പ്രവൃത്തികളെ പരിഗണിക്കാതിരിക്കുകയും കുട്ടികളുടെ കഠിനമായ പരിശ്രമങ്ങളെ അവഗണിക്കുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്. അവയുടെ ഫലം എന്തായാലും നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അത് വഴി അവര്‍ക്ക് അഭിനന്ദിക്കപ്പെട്ടതായി തോന്നുകയും കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യും.

നിയന്ത്രണം
ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാനും, അവരിഷ്ടപ്പെടുന്ന ആഹാരം കഴിക്കാനും അനുവദിക്കാതിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എല്ലാത്തിന്റെയും സൗന്ദര്യം കണ്ടെത്തുവാന്‍ നിങ്ങളുടെ കുട്ടിയെ അനുവദിക്കുക. അതുവഴി അവന്/അവള് നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിച്ചറിയും. പ്രകൃതിയാണ് ഏറ്റവും നല്ല ഗുരു എന്ന കാര്യം ഓര്‍മ്മിക്കുക.

അഭിപ്രായം ചോദിക്കാതിരിക്കുക
വീട്ടിലെ അനുദിന കാര്യങ്ങളില്‍ കുട്ടിയെയും ഉള്‍പ്പെടുത്തുകയും വീട്ടുകാര്യങ്ങളില്‍ കുട്ടിയുടെ അഭിപ്രായം ചോദിക്കുകയും ചെയ്യുക. അവര്‍ക്ക് പ്രായം കുറവായതിനാല്‍ കുട്ടികളോട് അഭിപ്രായം ചോദിക്കുന്നത് ചില മാതാപിതാക്കള്‍ക്ക് തമാശയായി തോന്നാം. എന്നാല്‍ അവരോട് അഭിപ്രായം ചോദിക്കുന്നത് തങ്ങള്‍ പ്രാധാന്യമുള്ളവരാണെന്ന് തോന്നാനും അവരില്‍ ഉത്തരവാദിത്വം രൂപപ്പെടാനും സഹായിക്കും.

സൗഹൃദം
രക്ഷിതാക്കളാവുക എന്നതിന്റെ അര്‍ത്ഥം ഏത് സമയത്തും കുട്ടികളോട് കര്‍ശനമായി ഇടപെടുക എന്നല്ല. നിങ്ങളുടെ കുട്ടിക്കാലത്ത് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നത് പോലെ അവരോട് സംസാരിക്കുക. ഇത് അവരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ പ്രശ്നങ്ങള്‍ പോലും അവരുമായി ചര്‍ച്ച ചെയ്യാവുന്നതും അതിശയകരമായ വിധത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്താനാവുകയും ചെയ്യും.

വിമര്‍ശനം
പലരും തങ്ങളുടെ കുട്ടികളെ അവര്‍ക്ക് മനസിലാകില്ല എന്ന് വിചാരിച്ച് പരിഹസിക്കാറുണ്ട്. മാതാപിതാക്കള്‍ ഈ നിലയിലേക്ക് താഴുന്നതും കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതും ദയനീയമായ അവസ്ഥയാണ്. ഇത്തരം അനുഭവങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ തലച്ചോറില്‍ നെഗറ്റീവായ ആഘാതമുണ്ടാക്കുകയും വളരുമ്പോള്‍ തങ്ങളുടെ ചിന്തകള്‍ പങ്കുവെയ്ക്കുന്നതിന് ഭയപ്പെടുകയും ചെയ്യും.

കുട്ടികളുടെ മുന്നിലുള്ള വഴക്ക്
മോശം മാതാപിതാക്കള്‍ ചെയ്യുന്ന ഒരു കാര്യമാണിത്. നിങ്ങളുടെ കുട്ടികളുടെ മുന്നില്‍ വെച്ച് വഴക്കുണ്ടാക്കുന്നത് നല്ല കാര്യമല്ല. കുട്ടികളുടേത് ലോലമായ മനസാണ്. സന്തുഷ്ട ജീവിതം നയിക്കുന്ന ദമ്പതികള്‍ ആണെങ്കില്‍ പോലും തങ്ങളുടെ മാതാപിതാക്കള്‍ കലഹിക്കുന്നവരാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാവുകയും അത്തരത്തിലുള്ള അക്രമം, വളരുമ്പോള്‍ അവരുടെയും ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യും.



Click it and Unblock the Notifications
