Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കൗമാരക്കാരനോട് അമ്മ പറയേണ്ട കാര്യങ്ങള്‍
ആണായാലും പെണ്ണായാലും അമ്മയോടുള്ള അത്രയും അടുപ്പം വേറൊരാളോടും ഒരു കുട്ടിയ്ക്കും ഉണ്ടാവില്ല. പണ്ടുള്ളവര്‍ പറയും ആണ്മക്കള്ക്ക് അമ്മമാരോടായിരിക്കും അടുപ്പം കൂടുതലെന്ന്. അമ്മമാരോട് മക്കള്‍ക്ക് എന്തും തുറന്നു പറയാം. സോപ്പ് അബോര്ഷന് കാരണമാകുന്നു?
അതുപോലെ തന്നെ ഓരോ പ്രായത്തിലും ആണ്മക്കളോട് അമ്മമാര്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ട കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ആണ്മക്കളുടെ കൗമാരകാലത്ത്. എന്തൊക്കെ കാര്യങ്ങളാണ് ആണ്മക്കള്ക്ക് അമ്മമാര്‍ അവരുടെ കൗമാരകാലത്ത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടത് എന്ന് നോക്കാം.

അടുക്കള പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല
ചെറുപ്പത്തിലേ തന്നെ ആണ്‍കുട്ടികളില്‍ ഉടലെടുക്കുന്ന ഒരു വിചാരമാണ് ഇത്. അടുക്കള എന്നു പറയുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടുള്ളതാണ് എന്നത്. എന്നാല്‍ അടുക്കളം ഒരിക്കലും പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണ് ഉള്ളതെന്ന് അമ്മമാര്‍ പറയുന്നു.

അടിസ്ഥാന പാചകം
പാചകത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എവിടെയെങ്കിലും ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിയ്ക്കാന്‍ പാചകം പഠിച്ചേ മതിയാവൂ.

അക്രമങ്ങളെക്കുറിച്ച് മനസ്സിലാക്കണം
ഏത് തരത്തിലുള്ള സാമൂഹ്യ അതിക്രമങ്ങളാണ് ഇന്നത്തെ കാലത്ത് നടക്കുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ചെല്ലാം ചെറുതെങ്കിലുമായ ഒരു വിവരം നല്‍കണം.

സ്ത്രീകളെ ബഹുമാനിയ്ക്കാന്‍
ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത്. കാരണം സ്ത്രീകളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണം എന്നത്. അമ്മയായായാലും സഹപാഠിയാണെങ്കിലും ഭാര്യയാണെങ്കിലും അവളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണം.

വൈകാരികമായ പെരുമാറ്റം
പലരും വൈകാരികമായ പെരുമാറ്റം കൊണ്ട് പലപ്പോഴും കണ്ണ് കാണാത്തവരായിരിക്കും. ചിലര്‍ക്ക് ദേഷ്യമായിരിക്കും മറ്റു ചിലര്‍ക്ക് എല്ലാം തമാശയായിരിക്കും. ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ പഠിയ്ക്കണം.

ദയയെന്തെന്ന് പഠിപ്പിക്കണം
നമ്മുടെ സമൂഹത്തിലെ ഓരോ ജീവിയോടും അത് മനുഷ്യനായാലും മൃഗമായാലും ദയയോട് കൂടി പെരുമാറാന്‍ പഠിപ്പിക്കണം.

അടിസ്ഥാന ജീവിത തത്വങ്ങള്‍
അടിസ്ഥാനപരമായി നമുക്കുണ്ടാകേണ്ട ഗുണങ്ങളക്കുറിച്ച് പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
